തെറ്റു മനസ്സിലാക്കി ദൈവതിരുമുമ്പിൽ മുട്ടുകുത്തി നിന്ന്, എനിക്കു തെറ്റിപ്പോയി ദൈവമേ, എന്നേറ്റു പറ യുന്ന മനുഷ്യർക്കൊരു സദ്‌വാർത്തയുണ്ട്. നിൻ്റെ പാപങ്ങൾ രക്താംബരം പോല ചുവന്നിരുന്നാലും നിന്നെഞാൻ വെൺമ ഞ്ഞുപോലെ വെൺമ യുള്ളതാക്കി തീർക്കും.

“ജഡിക താല്പ‌ര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിൻ്റെ ശത്രുവാണ്. അതു ദൈവ ത്തിൻ്റെ നിയമത്തിനു കീഴ്പ്പെടുന്നില്ല. കീഴ്പ്‌പെ ടാൻ അതിനു സാധിക്കുകയുമില്ല. ജഡികപ്രവ ണതകൾക്കനുസരിച്ചു ജീവിക്കുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവ ത്തിൻ്റെ ആത്മാവ് യഥാർത്ഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല, ആത്മീ യരാണ്” (റോമ. 8:7-9).

നുഷ്യന് ആത്മാവും ശരീരവും മനസ്സുമു ണ്ടെങ്കിലും ശരീരവും മനസ്സും മാത്രം ഉപയോഗിച്ച് കാര്യങ്ങൾ നടത്തിപ്പോന്നവരായിരുന്നു എഫേ സൂസുകാർ. “അനുസരണക്കേടിൻ്റെ ഈ മക്കളോ ടൊപ്പം ഒരു കാലത്ത് നമ്മളും ശരീരത്തിൻ്റെയും മന സ്സിന്റെയും അഭിലാഷങ്ങൾ സാധിച്ചുകൊണ്ട് ജഡമോ ഹങ്ങളിൽ വസിച്ചു” (എഫേ. 2:3).
അന്നത്തെ എഫേസൂസുകാരെപ്പോലെയല്ലേ ഈ കാലഘട്ടത്തിലെ മനുഷ്യരും ജീവിക്കുന്നത്? ബുദ്ധി കൊണ്ട് തീരുമാനിച്ച് പലരുമായി ആശയവിനിമയം ചെയ്ത്‌ അതു പ്രാവർത്തികമാക്കാൻ ശരീരത്തോടു കല്പിക്കുന്നു. ആരാണ്, ഒരു സംരംഭത്തിലേക്കിറങ്ങു ന്നതിനു മുമ്പായി ഉപവസിച്ച് പ്രാർത്ഥിച്ച്, ഇത് നന്മ യ്ക്കാണോ തിന്മയ്ക്കാണോ എന്ന് ദൈവത്തോട് ചോദിക്കാറുള്ളത്? ലൂക്കാ സുവിശേഷകൻ 15-ാം അദ്ധ്യായത്തിൽ മൂന്ന് ഉപമകൾ പറയുന്നു. ആദ്യ ത്തേത് കാണാതായ ആടിൻ്റെ അടുത്തത്, നഷ്‌ടപ്പെട്ട നാണയത്തിന്റെ. പിന്നീട്, ധൂർത്തപുത്രന്റെ മേയാ നായി അഴിച്ചു വിട്ട ആട് തീറ്റ കടിച്ചു കടിച്ച് വഴി തെറ്റിപ്പോയി. മാതാപിതാക്കളുടെ സംരക്ഷണയിൽ കുടുംബത്തിൽ കഴിഞ്ഞ് വിദ്യാഭ്യാസം ചെയ്ത‌ യുവതീ യുവാക്കൾ പ്രായമായപ്പോൾ ഉദ്യോഗാർത്ഥം അവർ പുറംലോകത്തേക്കിറങ്ങുന്നു. പോയ പോക്കി ലൊക്കെ വഴി തെറ്റി. അങ്ങനെ വഴി തെറ്റാം എന്ന് മനുഷ്യമക്കളെ ഓർമ്മിപ്പിക്കുവാനാണ് ഈ ആടിൻ്റെ ഉപമ സുവിശേഷത്തിലൂടെ നല്‌കുന്നത്.
നാണയത്തിന്റേതാണ് അടുത്ത ഉപമ. എവിടെ യാണ് നാണയം നഷ്ടപ്പെട്ടത്? വീടിനകത്തു തന്നെ. സുരക്ഷിതമെന്നു കരുതി വലിയ ഭിത്തിക്കുള്ളിലെ മുറിയിലിരിക്കുന്ന പെൺകുട്ടിക്ക് അമൂല്യമായത് നഷ്ട പ്പെടുന്നു: നഷ്‌ടപ്പെട്ടു കൂടാത്തത്. ധൂർത്തപുത്രൻ്റെ ഉപമയിൽ അവൻ പാപം ചെയ്ത‌ത്‌ എവിടെ വച്ചാ ണെന്നു വ്യക്തമാക്കിത്തരുന്നു. പിതാവിൻ്റെ ഭവന ത്തിൽ നിന്നിറങ്ങി ദൂരെപ്പോകുന്നതിനു മുമ്പേ, ഞാനെന്റെ പിതാവിൻ്റെ ഭവനത്തിൽ നിന്നിറങ്ങി പ്പോകും എന്നു തീരുമാനിച്ച നിമിഷം അവൻ ചിന്ത യിൽ പാപം ചെയ്തു‌.
എല്ലാ പാപത്തിനും ഒരു ചരിത്രമുണ്ട്. അതിൻ്റെ ആരംഭം മനസ്സിലാണ്. മനസ്സിലെടുക്കുന്ന തീരുമാനം പ്രാവർത്തികമാക്കുന്നത് ഗൃഹാന്തരീക്ഷത്തിലാകാം. ബാഹ്യലോകത്താകാം. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മനഃശാസ്ത്രജ്ഞനാണ് യേശുക്രി സ. അവിടുന്നു പറഞ്ഞു: മനസ്സിനെ സൂക്ഷിച്ചു കൊള്ളുക. ശുദ്ധമായതു മാത്രം ചിന്തിക്കുക. തിന്മ യിലേക്ക് മനസ്സ് ചായാതെ നോക്കിക്കൊള്ളുക. ദുശ്ചി ന്തയാണ് പാപത്തിൻ്റെ ആദ്യഘടകം. “ദുശ്ചിന്തകൾ, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദുഷണം, എല്ലാം ഹൃദയത്തിൽ നിന്നാണ് പുറപ്പെടുന്നത്” (മത്താ. 15:18) ഒരു തിന്മ ദൃഷ്ടിയിൽ പെട്ടാൽ അതു മനുഷ്യമ നസ്സിൽ തങ്ങി നിൽക്കും. നന്മയാണെങ്കിൽ എളുപ്പം മറക്കുകയും ചെയ്യും. അതെങ്ങനെയാണെന്നു വി. ഗ്രന്ഥം പറയുന്നുണ്ട്. “ഉപയോഗശൂന്യമായവ അരി പ്പയിൽ ശേഷിക്കുന്നതു പോലെ മനുഷ്യന്റെ ചിന്ത യിൽ മാലിന്യം തങ്ങി നിൽക്കുന്നു” (പ്രഭാ. 27:4). ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റും കടന്നു വരുന്ന മാലിന്യം മനസ്സിന്റെ അരിപ്പയിൽ തങ്ങി നിന്നു ഭവി ഷ്യത്തുളവാക്കും. എന്താണിതിനൊരു പ്രതിവിധി? വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നു. ഹൃദയശുദ്ധിയു ള്ളവർ ഭാഗ്യവാന്മാർ. അവർ ദൈവത്തെ കാണും. പരിശുദ്ധാത്മാവ് കടന്നു വന്ന് ജഡമോഹങ്ങളെ മാറ്റി ആത്മീയചിന്തകളാൽ നിറച്ച് ഒരു പുതിയ ജീവിതത്തിൻ്റെ ആരംഭത്തിലേക്കു നമ്മെ നയിക്കു ന്നതിനു വേണ്ടി നാം യത്നിക്കണം.
ഒരു വഴിയുടെ ആരംഭം നല്ലതാണെന്നു പല പ്പോഴും മനുഷ്യനു തോന്നിയേക്കാം. പക്ഷേ, അതിൻ്റെ അവസാനമറിയുന്നത് ദൈവം മാത്രമാ ണ്. അബ്രാഹത്തിൻ്റെയും ലോത്തിന്റെയും കഥ ഏവർക്കുമറിയാം. അവർ പിരിഞ്ഞു പോകാൻ തീരു മാനിക്കുന്നു. ലോത്ത് ഉയർന്ന ഒരു ബലിപീഠത്തിനു മുകളിൽ നിന്നു നോക്കി. ബുദ്ധിയുപയോഗിച്ച് സാഹചര്യങ്ങളെ വിലയിരുത്തുകയാണയാൾ. ഒന്നാംതരം പുൽമേടുകളായിക്കിടക്കുന്ന സ്ഥലം ലോത്ത് തിരഞ്ഞെടുക്കുകയും ചെയ്തു. എന്നിട്ടോ? ലോത്തിൻ്റെ ജീവിത കാലത്തു തന്നെ സോദോം ഗോമോറ ആകാശത്തു നിന്ന് ഇടിത്തീ വീണ് നശി ച്ചു. നാം തിരഞ്ഞെടുക്കുന്ന വഴിയുടെ അന്ത്യം നമു ക്കറിയാൻ പാടില്ലാത്തതു കൊണ്ടാണ് സ്നേഹനി ധിയായ ദൈവം പറയുന്നത്, നന്മയും തിന്മയും അവിടുന്നു പറഞ്ഞു തരാം എന്ന്.
തെറ്റു മനസ്സിലാക്കി ദൈവതിരുമുമ്പിൽ മുട്ടു കുത്തി നിന്ന്, എനിക്കു തെറ്റിപ്പോയി ദൈവമേ, എന്നേറ്റു പറയുന്ന മനുഷ്യർക്കൊരു സദ്‌വാർത്ത യുണ്ട്. നിന്റെ പാപങ്ങൾ രക്താംബരം പോലെ ചുവ ന്നിരുന്നാലും നിന്നെഞാൻ വെൺമഞ്ഞുപോലെ വെൺമയുള്ളതാക്കി തീർക്കും.
മനസ്സുകൊണ്ടാണ് പാപം ചെയ്യുന്നത്. അതി നാൽ മാനസാന്തരവും മനസ്സിലാണ് ആരംഭിക്കേ ണ്ടത്. ഞാൻ എന്റെ പിതാവിൻ്റെ ഭവനത്തിൽ നിന്നിറങ്ങിപ്പോകും എന്നു ചിന്തിച്ചതു പാപമാണെ ങ്കിൽ, ഞാൻ എൻ്റെ പിതാവിന്റെ ഭവനത്തിലേക്കു തിരിച്ചു പോകും എന്നൊരു തീരുമാനമെടുത്ത് ആദ്യത്തെ തീരുമാനത്തെ ഇല്ലാതാക്കണം. അത് മനുഷ്യനു മാത്രമേ ചെയ്യാനൊക്കൂ. ദൈവത്തിന് കഴിയില്ല. അവിടെയാണ് ദൈവം മനുഷ്യനു സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത്.