

തീർത്തും വിഭിന്നമായ ഒരു ചിന്താഗതിയാണ് വിശുദ്ധന്മാരുടെ ജീവി തത്തിൽ നാം കാണു ന്നത്. എന്താണ് അതിനു കാരണം. അവർ യജമാനൻ എല്ലാ പ്രവൃത്തിക ളെയും തുല്യമായിക്ക ണ്ടിരുന്നു. വലുപ്പച്ചെ റുപ്പ വ്യത്യാസം കൂടാതെ ഏല്പിച്ച ഏതു ജോലിയും നൂറു ശതമാനം വിശ്വസ്തത യോടെ ചെയ്തു തീർക്കുന്നതിൽ ഉൽസുകരായിരുന്നു.
ഒരു വിവാഹദല്ലാൾ ചെറുക്കനെയും കൂട്ടി പെണ്ണുകാണാൻ പോയി. രണ്ടു പേരും പെണ്ണിന്റെ വീട്ടിൽ ചെന്നു. രണ്ടു പേർക്കും കാപ്പി കൊടുത്തു. അതു കഴിഞ്ഞു സാധാരണ നടക്കാറുള്ളതുപോലെ പരിചയപ്പെടൽ തുടങ്ങി ആദ്യം പെണ്ണിനെക്കുറി ച്ചുള്ള എല്ലാ വിവരങ്ങളും ചെറുക്കൻ ചോദിച്ചറി ഞ്ഞു. അപ്പോൾ, പെണ്ണിൻ്റെ പിതാവ് പറഞ്ഞു: എല്ലാക്കാര്യങ്ങളിലും വിശ്വസ്തനായ ഒരു വ്യക്തിക്കു മാത്രമേ എൻ്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയുള്ളു! ഉടനെ ദല്ലാൾ തല കുലുക്കി: ഇവൻ എല്ലാക്കാര്യങ്ങളിലും വിശ്വസ്ത നാണ്. പക്ഷേ, ചെറിയൊരു ദുർഗ്ഗണമുണ്ട്. അതെ ന്താണെന്ന് അറിയാനുള്ള ആകാംക്ഷയായി പെണ്ണു വീട്ടുകാർക്ക്. വല്ലപ്പോഴും അല്പം ഉള്ളി തിന്നും. അതെപ്പോഴുമില്ല, മദ്യപിക്കുമ്പോൾ മണം പോകാ നും വേണ്ടി മാത്രം. എന്നു വിചാരിച്ച് അവൻ എന്നും മദ്യപിക്കുമോ, അതുമില്ല. വല്ലപ്പോഴും പണം കിട്ടുമ്പോൾ മാത്രം. എന്നു വിചാരിച്ച് എന്നും പണം കിട്ടുമോ, ഇല്ല. ഒന്നു മില്ലെങ്കിൽ എവിടെ നിന്നെങ്കിലും മോഷ്ടിക്ക ണം, അല്ലെങ്കിൽ ചീട്ടു കളിച്ചു കിട്ടണം. എന്നു വച്ച് മോഷണവും ചീട്ടു കളിയും എന്നുമുണ്ടോ? ഇല്ല. വല്ലപ്പോഴും ജയിലിൽ നിന്നു പുറത്തുവരുമ്പോൾ മാത്രം!
അല്പം പഴയ ഈ കഥ ഇവിടെ കുറിക്കാൻ പ്രേരിപ്പി ച്ചത് വി. ലൂക്കായുടെ സുവി ശേഷം 16:10-ൽ യേശു പറ യുന്ന വാക്കുകളാണ്: “ചെറിയ കാര്യങ്ങളിൽ അവിശ്വസ്തനായിരിക്കുന്ന വൻ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തിൽ വിശ്വ സ്തനായിരിക്കുന്ന വൻ വലിയ കാര്യത്തിലും വിശ്വ സ്തനായിരിക്കും.” അവിശ്വ സ്തനായ ഒരു കാര്യ സ്ഥന്റെ സ്വഭാവത്തെ എടുത്തു കാണിച്ചു കൊണ്ടാണ് യേശു വിശ്വ സതയുടെ മാഹാത്മ്യം ശിഷ്യന്മാർക്കു വെളിപ്പെ ടുത്തിക്കൊടുത്തത്. ഒരു യജമാനന് തന്റെ കാര്യസ്ഥ നിൽ ഉണ്ടായിരുന്ന വിശ്വാസം നിമിത്തം വസ്തു വകകൾ മുഴുവനും ഭര മേൽപിച്ചു. എന്നാൽ, കാര്യ സ്ഥൻ യജമാനൻ്റെ വസ്തു ക്കൾ അവിശ്വസ്തതയോടെ ചിലവഴിച്ചു. ഇതാണ് ആ ഉപമയുടെ കാതൽ. ചിന്തി ക്കുമ്പോൾ ഈ ഉപമ നമ്മുടെ ജീവിതത്തിലും ഒര ളവിൽ വാസ്തവമാണ് എന്നാണ് എന്റെ വിശ്വാ സം. സ്വർഗ്ഗീയ യജമാന യേശു നാഥൻ അവിടുത്തെ കാര്യസ്ഥരായ നായനമ്മെ ഓരോരുത്തരെയും ഓരോ ജോലി ഭരമേല്പിച്ചിരിക്കുകയാണ്. എന്നാൽ നാമാകട്ടെ, ഓരോ പ്രവൃത്തിയുടെയും തൂക്കം നോക്കി വിശ്വസ്ത തയ്ക്കു സ്ഥാനം നല്കുന്നു. നമുക്ക് ഇഷ്ടപ്പെട്ടതും മറ്റുള്ളവരുടെ മുൻപിൽ വലിയവനാകാൻ ഉതകത്തക്ക രീതിയിലുമുള്ള ജോലിയാണെങ്കിൽ അതിൽ നൂറു ശതമാനവും വിശ്വസ്തത. താഴ്ന്നതും, വേറെയാരും കാണുകയോ അറിയുകയോ ചെയ്യാത്ത തരത്തിലുമുള്ള ജോലിയാണെങ്കിൽ അത് ഏല്പി ച്ചയാളിനെ ശപിച്ചു കൊണ്ടുള്ള വിശ്വസ്തത. നാം ഒരു കാര്യം മനസ്സിലാ ക്കേണ്ടതുണ്ട്, യേശുവിന്റെ മുൻപിൽ നമ്മുടെ പ്രവൃത്തികളുടെ വലുപ്പച്ചെറു പ്പത്തിനല്ല സ്ഥാനം, മറിച്ച്, ഒരു പ്രവൃത്തിയെ നാം എങ്ങനെ കാണുന്നു എന്ന മനോഭാവത്തിനാണ്.
ഇന്നത്തെ കാലഘട്ടത്തിൻ്റെ പ്രത്യേകതയാണ് ചെറിയ കാര്യങ്ങളോ ടുള്ള അവഗണനാ മനോഭാവം. ഏതു തുറയിലും ഇത് പ്രകടമായി കാണാൻ സാധിക്കു. ഓഫീസുകളിലായാലും തൊഴിൽ ശാലകളിലായാലും സെമി നാരികളിലായാലും എവിടെ മനുഷ്യരുണ്ടോ അവിടെയെല്ലാം ഈ തരംതി രിവ് വ്യക്തമാണ്. എല്ലാവർക്കും വേണ്ടത് ഉയർന്ന സ്ഥാനങ്ങളാണ്. കാര ണം. അതാണെങ്കിൽ ബാക്കിയുള്ളവരെയെല്ലാം അടക്കി ഭരിക്കാമല്ലോ എന്നാണ് ചിന്ത. തങ്ങളുടെ കഴിവോ യോഗ്യതയോ ഒന്നും ഇക്കാര്യത്തിൽ നോക്കാറില്ല. ആദ്യത്തെ കഥയിൽ കണ്ട മനുഷ്യനെപ്പോലെ ഒരു ചെറിയ കുറവു മാത്രമേയുള്ളൂ, ബാക്കി കാര്യങ്ങളിലെല്ലാം വിശ്വസ്തരാണ് എന്നാണ് ഇക്കൂട്ടരുടെ വിചാരം.
തീർത്തും വിഭിന്നമായ ഒരു ചിന്താഗതിയാണ് വിശുദ്ധന്മാരുടെ ജീവിത ത്തിൽ നാം കാണുന്നത്. എന്താണ് അതിനു കാരണം. അവർ യജമാനന്റെ എല്ലാ പ്രവൃത്തികളെയും തുല്യമായിക്കണ്ടിരുന്നു. വലുപ്പച്ചെറുപ്പ വ്യത്യാസം കൂടാതെ ഏല്പിച്ച ഏതു ജോലിയും നൂറുശതമാനം വിശ്വസ്തതയോടെ ചെയ്തുതീർക്കുന്നതിൽ ഉൽസുകരായിരുന്നു. വി. കൊച്ചുത്രേസ്യായുടെ ജീവിതം തന്നെ എടുക്കുക. മഠത്തിൻ്റെ മതിൽക്കെട്ടിനുള്ളിൽ ഏറ്റവും നിസ്സാര ജോലികൾ മാത്രം ചെയ്ത്, പ്രേഷിതപ്രവർത്തനത്തിനായി കാര്യ മായി ഒന്നും ചെയ്യാനില്ലാതിരുന്ന അവളാണ് പിന്നീട് പ്രേഷിതപ്രവർത്തന ത്തിന്റെ മാദ്ധ്യസ്ഥയായിത്തീർന്നത്. തൻ്റെ നാഥൻ തന്ന ചെറിയ കഴിവുക ളെപ്പോലും ഏറ്റവും നന്നായി നല്ല മനോഭാവത്തോടെ ഉപയോഗിച്ചു. ഒരു വലിയ പർവ്വതത്തിൻ്റെ മുമ്പിലെ ഏറ്റവും നിസ്സാരമായ ഒരു മണൽത്തരി യാണ് താൻ എന്നതായിരുന്നു അവളുടെ ചിന്ത. ഈ എളിയ മനോഭാവ മാണ് അവളെ വിശുദ്ധിയുടെ പദവിയിലേക്കുയർത്തിയത്.
യേശുവിന്റെ കാര്യസ്ഥൻ്റെ വിശ്വസ്തത അടങ്ങിയിരിക്കുന്നത് പ്രധാന മായും രണ്ടു കാര്യങ്ങളിലാണ്. ഒന്ന്, നാം ചെയ്യുന്ന കാര്യം എത്ര തന്നെ നിസ്സാരമായാലും അതു ദൈവത്തിനു വേണ്ടി ചെയ്യുന്നവയായിരിക്കണം. രണ്ട്, ഒരു കാര്യത്തിൽ നാം ചെയ്യേണ്ടതായ പങ്ക് ഏറ്റവും നന്നായി, അതിന്റെ പൂർണ്ണതയിൽ ചെയ്യുക. ഏതു പ്രവൃത്തിയിലും ഇതായിരിക്കണം എപ്പോഴും നമ്മുടെ മനോഭാവം.
മറ്റൊരു ക്രിസ്തുവായി നാടെങ്ങും ചുറ്റി നടന്ന് പതിനായിരങ്ങളെ ദൈവ ത്തിലേക്കാനയിച്ച വി. ഫ്രാൻസീസ് അസ്സീസിയെപ്പോലെയോ, ഇന്ത്യയിലും ഈസ്റ്റിന്ത്യയിലും അനേകലക്ഷങ്ങൾക്ക് ക്രിസ്തുവിൻ്റെ രക്ഷണീയ സന്ദേശം പകർന്നു കൊടുത്ത വി. ഫ്രാൻസീസ് സേവ്യറിനെപ്പോലെയോ, യൂറോപ്പിലെ ജനകോടികളെ ക്രിസ്തുവിൻ്റെ യഥാർത്ഥ സഭയിലേക്കാന യിച്ച സിയന്നായിലെ വി. കത്രീനായെപ്പോലോയോ, ക്രിസ്തുവിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്കു കഴിയില്ലായിരിക്കാം. എങ്കിലും, നിസ്സാ രകാര്യങ്ങൾ പോലും ദൈവേഷ്ടത്തിനായി ചെയ്ത വി. കൊച്ചു ത്രേസ്യാ യെപ്പോലെ, ഏല്പിച്ച കാര്യങ്ങളിൽ ഏറ്റവും വിശ്വസ്തരായിരിക്കുന്നതിനും അതുവഴി ക്രിസ്തുവിൻ്റെ വിശ്വസ്തരായിത്തീരുന്നതിനും നമുക്കു പരിശ്ര മിക്കാം.
