വിശുദ്ധിയിൽ വളരുക എന്നാൽ അതിൻ്റെ മറ്റൊരർത്ഥം പരിശു ദ്ധാത്മാവിൻറെ ഫലങ്ങൾ കൊണ്ടു നിറയുക എന്നതാണ്. സ്നേഹം, സന്തോഷം, സമാധാനം, ആത്മസം യമനം, ദയ, കാരുണ്യം, വിശ്വസ്തത, നന്മ തുട ങ്ങിയ പരിശുദ്ധാത്മ ഫലങ്ങളിൽ വളരുന്ന ഒരാൾ വിശുദ്ധിയിൽ വളരുന്ന വ്യക്തിയാ ണെന്നു പറയാൻ കഴിയും.

ന്തരിക സൗഖ്യം ലഭിക്കുക എന്നാൽ പരി ശുദ്ധാത്മാവു കൊണ്ടു നിറയുക എന്നാണർത്ഥം; പരി ശുദ്ധാത്മാവു നിറയുക എന്നാൽ വിശുദ്ധി പ്രാപിക്കുക എന്നും. പരിശുദ്ധാത്മാവിനാൽ നിറയാത്തതാണ്. മനുഷ്യനെ അടിക്കടി മുറിപ്പെടുത്തുന്ന പാപസ്വഭാവം ഉള്ളിൽ കിടക്കുന്നതിൻ്റെ കാരണം. ധ്യാനങ്ങളിലും പ്രാർത്ഥനകളിലും സംബന്ധിച്ചതിനു ശേഷവും പാപ ത്തഴക്കങ്ങളിലേക്കു വീണു പോകുന്ന ചിലരുണ്ട്. അസൂയ, കോപം, ഭയം തുടങ്ങി മനുഷ്യനെ മുറിപ്പെ ടുത്തുന്ന പാപത്തഴക്ക സ്വഭാവം ഉള്ളിലുണ്ട് എങ്കിൽ ആ വ്യക്തി ഇനിയും പരിശുദ്ധാത്മാവിനാൽ പുരിത നായിട്ടില്ല. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണ്ണ നായിട്ടില്ല എന്നു വിശുദ്ധ ഗ്രന്ഥം പറയുന്നു. സമ്പൂർണ്ണ സ്നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. സമ്പൂർണ്ണമായ സ്നേഹം സമ്പൂർണ്ണമായ പരിശു ദ്ധാത്മ നിറവിലൂടെയാണ് മനുഷ്യന് ലഭിക്കുന്നത്. പരി ശുദ്ധാത്മാവിലൂടെ ദൈവം തന്റെ സ്നേഹം നമ്മി ചൊരിയപ്പെട്ടിരിക്കുന്നു.
എന്നാൽ, പലപ്പോഴും മനുഷ്യനിൽ നിറയാൻ പരി ശുദ്ധാത്മാവിനു കഴിയുന്നില്ല. പരിശുദ്ധാത്മാവിനു നിറ യാൻ കഴിയുന്ന മാനസിക‌മായൊരു നിലപാടു കൂടി മനുഷ്യൻ സ്വീകരിക്കണം. ആ മാനസിക നിലപാട് എന്തായിരിക്കണം എന്ന് യേശു വ്യക്തമാക്കിയിട്ടുണ്ട്. നീ നിന്നെത്തന്നെ പരിത്യജിച്ച് നിന്റെ കുരിശെടുത്ത് ഓരോ ദിവസവും എൻ്റെ പിന്നാലെ വരിക. ഓരോ ദിവസവും കുരിശെടു ക്കണം. ഓരോ ദിവസവും നമ്മെത്തന്നെ പരിത്യജിക്കു വാൻ നാം തയ്യാറാകണം. എന്താണ് ഈ സ്വയം പരി ത്യാഗം? പരിശുദ്ധാത്മാവു കൊണ്ടു നിറയാൻ സാധി ക്കാത്തവണ്ണം മറ്റു പലതു കൊണ്ടും മനുഷ്യൻ്റെ ഉള്ള് നിറഞ്ഞു കിടക്കുകയാണ്. അതിൽ പ്രധാനപ്പെട്ടതാണ്. അഹങ്കാരം. ഈ അഹങ്കാ രമുപേക്ഷിച്ച് സ്വയം പരിത്യ ജിച്ച് പരിശുദ്ധാത്മാവു കൊണ്ടു നിറയാൻ മനു ഷ്യൻ എളിമപ്പെടണം. എളി മയുള്ളവർക്ക് ദൈവം തന്റെ ദാനങ്ങൾ കൊടു ക്കുന്നു എന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നു.
ആഗ്രഹിച്ചാൽ മാത്രം പോകുന്നതാണോ അഹ ങ്കാരം? ഏതോ വിശുദ്ധൻ പറ ഞ്ഞ തോർക്കുന്നു, ഒരാൾ മരിച്ച് അരമണിക്കൂർ കഴിഞ്ഞാലേ അഹങ്കാരം പോകുകയുള്ളൂ. എന്ന്. ആത്മാവു പോയാലും അഹങ്കാരം അവിടെ പിടിച്ചു നിൽക്കുന്നു. അഹങ്കാര ത്തിന് പ്രായവ്യത്യാസമില്ല. ഇത് ഉള്ളിലുള്ളതുകൊണ്ട് ആരെങ്കിലും ഏതെങ്കിലു മൊന്നു പറഞ്ഞു പോയാൽ കേൾക്കുന്ന വ്യക്തിക്ക് ചെറുതായിപ്പോയി എന്ന തോന്നലാണ്. അഹങ്കാരം ഉപേക്ഷിച്ചാൽത്തന്നെ ജീവിതത്തിൽ വിജയം വരിച്ചു എന്നു കണ ക്കാക്കാം.
ആന്തരിക സൗഖ്യ പ്രാർത്ഥന ഒരു വ്യക്തി വിശുദ്ധിയിലേക്കു വളരേണ്ട പ്രാർത്ഥനയാണ്. എല്ലാവ രെയും വിശുദ്ധി പ്രാപി ക്കാൻ വേണ്ടി ദൈവം വിളി ച്ചിരിക്കുന്നു എന്നു വിശുദ്ധ ഗ്രന്ഥത്തിൽ കാണാം. വിശുദ്ധിയിൽ വളരുക എന്നാൽ അതിന്റെറെ മറ്റൊ രർത്ഥം പരിശുദ്ധാത്മാ വിന്റെ ഫലങ്ങൾ കൊണ്ടു നിറയുക എന്നതാണ്. സ്നേഹം, സന്തോഷം.

സമാധാനം, ആത്മസംയമനം, ദയ, കാരുണ്യം, വിശ്വസ്‌തത, നന്മ തുടങ്ങിയ പരിശുദ്ധാത്മ ഫലങ്ങളിൽ വളരുന്ന ഒരാൾ വിശുദ്ധിയിൽ വളരുന്ന വ്യക്തി യാണെന്നു പറയാൻ കഴിയും. ഇതില്ലായെങ്കിൽ, നീ ഭൂമിയുടെ ഉപ്പും പ്രകാ ശവുമാകുന്നു എന്ന ദൈവത്തിൻ്റെ അരുളപ്പാട് ആ വ്യക്തിയിൽ സംഭവിക്കു ന്നില്ല. ഈ ദിവ്യഫലങ്ങൾ എന്തുകൊണ്ടാണ് നമ്മുടെയുള്ളിൽ പ്രകടമാകാ ത്തത്? പാപം വഴിയാണ് ഇതു മനുഷ്യനു നഷ്‌ടപ്പെടുന്നത്. എന്നാൽ അനു തപിച്ച് ദൈവത്തിലേക്ക് തിരിഞ്ഞ് പാപമോചനം സ്വീകരിച്ചു കഴിയുമ്പോൾ ആ വ്യക്തിയിലേക്കു പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾ ഒഴുകുവാൻ തുടങ്ങും. ലോകത്തിനു തരാൻ പറ്റാത്ത സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു എന്ന് ദൈവവചനം പറയുന്നു. രോഗത്തിനോ, പ്രശ്‌നങ്ങൾക്കോ, സാമ്പത്തിക നഷ്ട ങ്ങൾക്കോ അങ്ങനെ ഭൂമിയിലെ ഒരു ശക്തിക്കും ദൈവം മനുഷ്യന്റെയുള്ളിൽ നിവേശിച്ച സമാധാനം എടുത്തു കളയാൻ കഴിയില്ല. പത്രോസ് അപ്പസ്തോ ലനെ തടവറയിലിട്ടു പട്ടാളക്കാർ കാവൽ നിൽക്കുമ്പോൾ അദ്ദേഹം സുഖ മായി ഉറങ്ങി എന്നാണ് വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്നത്. മനുഷ്യജീവിതം നിലനിൽക്കുന്നിടത്തോളം കാലം പ്രശ്‌നങ്ങളുമുണ്ടായിക്കൊണ്ടിരിക്കും. പ്രശ്‌നങ്ങളില്ലാത്ത ജീവിതമല്ല, പ്രത്യുത പ്രശ്‌നങ്ങളുടെ മധ്യേ യേശു നല്‌കുന്ന ശാന്തിയും സമാധാനവും അനുഭവിക്കുന്നതാണ് ക്രിസ്‌തീയജീ വിതം.
ഏറ്റവും സന്തോഷകരമായ സുകൃതം എന്നാണ് വി. ഫ്രാൻസിസ് അസീസി എളിമയെ നിർവചിച്ചിരിക്കുന്നത്. ഒരു സഹപ്രവർത്തകന്റെ സംശ യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ്ക‌ൻ സഭയുടെ സ്ഥാപകനായ താൻ സഭയുടെ ആശ്രമത്തിലേക്കു ചെല്ലുമ്പോൾ, കവാട ത്തിലെ മണിയൊച്ച കേട്ടു പുറത്തു വരുന്ന സഹോദരൻ ഇന്ന് ആശ്രമത്തി നകത്തു കിടത്തുവാൻ കഴിയില്ല, പുറത്തെ വരാന്തയിൽക്കിടന്നുറങ്ങിക്കോളു എന്നു പറയുമ്പോൾ അതു സന്തോഷത്തോടെ സ്വീകരിച്ച് വരാന്തയിലുറ ങ്ങാൻ താൻ തയ്യാറാകുന്നുവെങ്കിൽ അതാണ്. കലർപ്പില്ലാത്ത എളിമയുടെ ലക്ഷണം-ഫ്രാൻസിസ് അസ്സീസി പറഞ്ഞു. ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ നിങ്ങൾ എന്നിൽ നിന്നു പഠിക്കുവിൻ എന്ന് ദൈവം അരു ളിച്ചെയ്യുന്നു. പഠിക്കുക എന്നാൽ ദൈവത്തിൽ നിന്നു സ്വീകരിക്കുക എന്നർത്ഥം. സാധാരണക്കാരും നിരക്ഷരകുക്ഷികളുമായിരുന്ന അപ്പസ്തോ ലന്മാർക്ക് വെളിപ്പെട്ടു കിട്ടിയ ജ്ഞാനം കണ്ടപ്പോൾ പുരോഹിതന്മാർ പര സ്പ്‌പരം ചോദിച്ചു: ഇവർക്ക് എവിടെ നിന്നാണ് ഈ ജ്ഞാനവും ധൈര്യവും കിട്ടിയത്? പുരോഹിതന്മാർക്കു തന്നെ സംശയത്തിന് ഉത്തരവും കിട്ടി. അവർ യേശുവിൻ്റെ കൂടെയുണ്ടായിരുന്നവരാണ് എന്നു പുരോഹിതന്മാർക്കു മന സ്സിലായി. യേശുവിൻ്റെ ദിവ്യഗുണങ്ങൾ നമ്മിലേക്കു വരണമെങ്കിൽ നാം യേശുവിൻ്റെ കൂടെയായിരിക്കണം എന്നുള്ളത് പരമപ്രധാനമായ കാര്യമാണ്. ദൈവം എന്തിനാണ് മനുഷ്യനെ വിശുദ്ധിയിലേക്കു നയിക്കുന്നത്? ദൈർഘ്യമേറിയ ഒരു കാലയളവ് മനുഷ്യന് ഭൂമിയിലില്ല, ആ കാലയളവിൽ മനുഷ്യനെ വിശുദ്ധീകരിച്ചു കൊണ്ട് നിത്യസ്വർഗ്ഗത്തിനുടമയാക്കിത്തീർക്കാൻ ഒരുക്കുകയാണ്, ദൈവം. ആ വിശുദ്ധീകരണത്തിൻ്റെ ഭാഗമാണ് സഹനങ്ങളും കുരിശുകളും നല്‌കി മനുഷ്യൻ്റെ അഹങ്കാരം ഉരിഞ്ഞു മാറ്റി എളിമയുള്ളവ രാക്കി ദൈവത്തിൻ്റെ പരിശുദ്ധാത്മാവു കൊണ്ടു നിറയ്ക്കുക എന്നത്. അതി നാൽ, കഴിഞ്ഞ കാല ജീവി‌തത്തിലെ പ്രശ്‌നങ്ങളും സഹനങ്ങളും കുരിശു കളുമെല്ലാം തന്നെ വിശുദ്ധീകരിക്കാൻ വേണ്ടി ദൈവം അനുവദിച്ചതാണെന്ന സത്യം മനുഷ്യൻ മനസ്സിലാക്കിയിരിക്കണം.
പരമപ്രധാനമായ കാര്യം ദൈവത്തിലേക്കു തിരിയുക എന്നതാണ്. യേശു പറയുന്നു: നിൻ്റെ പാപങ്ങൾ രക്താംബരം പോലെ ചുവന്നിരുന്നാലും നിന്റെ ഞാൻ വെൺമഞ്ഞുപോലെ വെൺമയുള്ളതാക്കിത്തീർക്കും. നീതിമാന്മാരെ തേടിയല്ല, അനുതാപത്തിലേക്കു പാപികളെ വിളിക്കാനാണ് ഞാൻ വന്നിരി ക്കുന്നത്. തെറ്റു മനസ്സിലാക്കി അതിൽ നിന്നു പിന്തിരിയുന്നതാണ് അനു താപം. മനുഷ്യൻ കുറ്റബോധത്തിലേക്കു തിരിയാനല്ല, അനുതാപത്തിലേക്കു വരാനാണ് ദൈവം ആഗ്രഹിക്കുന്നത്. കുറ്റബോധം മാത്രമുണ്ടായിരുന്ന യുദാ സിന് യേശുവിൻ്റെ മുഖത്തേക്കു നോക്കാൻ കഴിഞ്ഞില്ല. പത്രോസ് ശ്ലീഹ യേശുവിൻ്റെ കണ്ണുകളിലേക്കു നോക്കി. അദ്ദേഹം അനുതാപത്തിലേക്കു വന്നു. കരുണയുള്ള കർത്താവിലേക്കു നോക്കാൻ നമുക്കും ഇതൊരവസര മാക്കാം.