

ദൈവത്തിലേക്കുള്ള മാന സാന്തരവും ആത്മനവീകര ണവും സിദ്ധിച്ച ഒരു വ്യക്തി അയാൾക്കു വേണ്ടി മാത്ര മായിരിക്കുകയില്ല പ്രാർത്ഥിക്കുന്നത്. അറിയു ന്നവർക്കും അല്ലാത്ത വർക്കും വേണ്ടി പ്രാർത്ഥി ക്കുവാനുത്സുകനായിരിക്ക ണം. നമ്മുടെ പ്രാർത്ഥന എല്ലാ സമൂഹത്തിനും വേണ്ടിയുള്ളതായിരിക്ക ണം. കുടുംബങ്ങളും ഇടവ കകളും രാഷ്ട്രങ്ങളു മെല്ലാം നമ്മുടെ പ്രാർത്ഥന യിൽ അനുസ്മരിക്കപ്പെടണം
എപ്പോഴും സന്തോഷത്തോടെയിരിക്കു വിൻ, ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബ ന്ധിച്ചുള്ള ദൈവഹിതം” (1തെസ, 5:17-18). വി. പൗലോസ് അപ്പസ്തോലൻ്റെ ഈ വാക്കുകൾ മാനസാന്തരത്തിലേക്കുള്ള വിളിയുമായി ബന്ധ പ്പെട്ടതാണ്. ദൈവാത്മാവുമായി ചേർന്നു വള രുവാൻ ആഗ്രഹിക്കുന്ന നാം എപ്പോഴും പ്രാർത്ഥനാ നിരതരായിരിക്കണം നമ്മൾ പ്രാർത്ഥിക്കുന്നില്ലെങ്കിൽ വിശ്വാ സത്തിൽ 019 രുവാൻ ദൈവം നമ്മെ സഹായിക്കുമെന്നു കരു തരുത്. നമ്മുടെ ഹൃദയം ശിലാതുല്യമായി നില നിൽക്കും; സഹോദര ബന്ധം ശിഥിലമാകും; ജീവിതം സ്നേഹശൂന്യമാ കും.
ത്തിന്റെ നൈരന്തര്യം നില നിറുത്തുന്നതിന് പ്രാർത്ഥന സഹായകമാ പ്രാർത്ഥനയിൽ ദൈവം നമ്മെ സഹായി ക്കുന്നു. ഹൃദയം തുറക്കു ന്നതിനുള്ള പ്രചോദ നവും കൃപയും ദൈവം വ്യക്തിയിലേക്കു വർഷി ക്കുന്നു. മാനസാന്തര ണ്. ആദ്യം സ്നേഹപി താവായ ദൈവവുമായി ആത്മബന്ധം സ്ഥാപിക്കു ക. അനന്തരം, “ചോദിക്കു വിൻ നിങ്ങൾക്കു ലഭി ക്കും, അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും, മുട്ടു വിൻ നിങ്ങൾക്കു തുറന്നു കിട്ടും. എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കു ന്നവനു തുറന്നു കിട്ടു കയും ചെയ്യുന്നു” (ലൂക്ക. 11:9-10).
ഒരു വ്യക്തി അയാൾക്കു ദൈവത്തിലേക്കുള്ള മാനസാന്തരവും ആത്മന വീകരണവും സിദ്ധിച്ചവേണ്ടി മാത്രമായിരിക്കുകയില്ല പ്രാർത്ഥിക്കുന്നത്. അറിയുന്നവർക്കും അല്ലാത്തവർക്കും വേണ്ടി പ്രാർത്ഥിക്കുവാനുത്സുകനായിരിക്കണം. നമ്മുടെ പ്രാർത്ഥന എല്ലാ സമൂഹത്തിനും വേണ്ടിയുള്ളതായിരിക്ക ണം. കുടുംബങ്ങളും ഇടവകകളും രാഷ്ട്രങ്ങളുമെല്ലാം നമ്മുടെ പ്രാർത്ഥ നയിൽ അനുസ്മരിക്കപ്പെടണം.
മനുഷ്യജീവിതത്തെ സമ്പൂർണ്ണമായി മാറ്റിമറിക്കുവാൻ പ്രാർത്ഥ നയ്ക്കു ശക്തിയുണ്ട്. അതിന്റെ ശക്തി നാം കുറച്ചു കാണരുത്. “മനു ഷ്യർക്ക് ഇതസാദ്ധ്യമാണ്; എന്നാൽ, ദൈവത്തിന് എല്ലാം സാധ്യമാണ്” (മത്താ. 19:26). നാം മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പരിഗണനയും സ്നേഹവും അവരിലേക്ക് പകരുകയാണ് ചെയ്യുന്നത്. ഒരുവന് മറ്റുള്ളവന് നല്കാനുള്ള ഏറ്റവും വിലപിടിപ്പുള്ള ദാനം ദൈവ വുമായി ആത്മബന്ധം പുലർത്തിക്കൊണ്ട് അവനുവേണ്ടി പ്രാർത്ഥി ക്കുകയാണ്. അതിൻ്റെ ഫലം അവനു മാനസാന്തരമുണ്ടാകുമെന്നുള്ള താണ്. നമ്മോടു ചേർന്നു പ്രാർത്ഥിക്കുവാൻ മറ്റുള്ളവരോട് ആവശ്യ പ്പെടുന്നതും നല്ലതാണ്. അവരുമായി ചേർന്ന് നാം ദൈവത്തോടു പ്രാർത്ഥിക്കുമ്പോൾ അവരിൽ മാറ്റമുണ്ടാവുക സ്വാഭാവികമാണ്. ദൈവാ ത്മാവിൻ്റെ പ്രവർത്തനമാണത്. നമ്മുടെ ഹൃദയഭാരം കുറയും; നമ്മളും മാറ്റത്തിന് വിധേയരാകും; ദൈവസാന്നിധ്യം നാം അനുഭവിച്ചറിയും.
മാനസാന്തരത്തിനു വിധേയരായി ദൈവഛായയിലേക്കു രൂപാന്ത രപ്പെട്ട നമ്മുടെ ജീവിതത്തിലെ മുഖ്യ പ്രവർത്തനവും പ്രാർത്ഥനയാ യിരിക്കണം. അതില്ലാതെ മരണാനന്തരം ദൈവത്തെ മുഖാമുഖം ദർശി ക്കാമെന്ന് നാം പ്രതീക്ഷിക്കരുത്.
മാനസാന്തര ജീവിതം പ്രാർത്ഥനയുടെയും ദൈവാശ്രയത്തിന്റെയും ജീവിതമാണ്. ദൈവത്തിൽ പൂർണ്ണമായും നമ്മൾ ശരണപ്പെടണം. അവി ടുന്നറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്നുള്ള ബോദ്ധ്യത്തിലേക്കു വള രൂവാൻ കഴിയണം. നമ്മിലേക്കു വരുന്ന ദൈവം ഒരിക്കലും നമ്മെ വിട്ടുപോകാനിഷ്ടപ്പെടുന്നില്ല. നാമാണ് പലപ്പോഴും ദൈവത്തെ തിര സീകരിക്കുന്നത്; ഒരിക്കലല്ല, പല പ്രാവശ്യവും നാമത് ആവർത്തിക്കു ന്നു. “ധൂർത്തപുത്രനെപ്പോലെ ദൈവത്തെ ഉപേക്ഷിക്കുകയും വീണ്ടും തിരിച്ചു വരികയും ചെയ്യുന്നു.” ദൈവം എപ്പോഴും നമ്മുടെ തിരിച്ചു വരവിനായി സ്നേഹമുള്ള പിതാവായി കാത്തിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ അത്ഭുതം.
പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ പരിശുദ്ധാത്മാവിൻ്റെ കൃപാവരത്താൽ മാനസാന്ത രജീവിതം നല്കി ഞങ്ങളെ അനുഗ്രഹിക്കണമേയെന്നു നമുക്കു പ്രാർത്ഥിക്കാം. “യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെയുണ്ടായിരിക്കും” (മത്താ. 28:20) എന്ന രക്ഷകനായ യേശുവിന്റെ വാഗ്ദാനം ഹൃദയമുദ്രയായി നമുക്ക് സ്വീകരിക്കാം. നിത്യരക്ഷയ്ക്കായി ദൈവപിതാവിൻ്റെ കരങ്ങളിലേക്കു നമ്മെ സമർപ്പിക്കാം. കാരണം, രക്ഷ ദൈവപിതാവിൻ്റെ സ്നേഹദാനമാണല്ലോ.
