ന്തുകൊണ്ടാണ് ദൈവം മനുഷ്യനു സഹനങ്ങൾ അനുവദിക്കുന്നത്? എന്തുകൊ ണ്ടാണ് ദാരിദ്ര്യവും രോഗങ്ങളും രോഗപീഡകളും രോഗകാലഘട്ടങ്ങളും അനുവദിക്കുന്നത്? ലോക ത്തിന്റെ ഏതു മുക്കിലും മൂലയിലും കേൾക്കുന്ന ചോദ്യങ്ങളാണിവ. ഇത് ഈ കാലഘട്ടത്തിന്റെ മാത്രം ചോദ്യവുമല്ല. യേശുക്രിസ്‌തുവിൻ്റെ കാലത്തും ഇതുപോലുള്ള ചോദ്യം മനുഷ്യർ ചോദിച്ചിരുന്നു. യേശുവും ശിഷ്യന്മാരും കൂടി നടന്നു പോവുകയായിരുന്നു. അപ്പോൾ, ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്? യേശു ഉത്തരം കൊടുത്തു: ഇവൻ അന്ധനായി ജനിച്ചത് ഇവന്റെയോ ഇവൻ്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല. പ്രത്യുത, ദൈവ ത്തിന്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകാൻ വേണ്ടിയാണ്. ഈശോ വ്യക്തമായിപ്പറയുന്നു. ഈ മനുഷ്യന്റെ അന്ധതയ്ക്ക കാരണം ആരുടെയും പാപമല്ല. അത് ദൈവത്തിന്റെ പദ്ധതിയാണ്. ദൈവത്തിന്റെ പദ്ധതികൾ ഇവ നിൽ നിറവേറാൻ വേണ്ടിയാണ്.
ഇന്ന് മനുഷ്യൻ രോഗത്തെ പാപത്തിന്റെ ശിക്ഷയായിക്കാണു ന്നു. എന്നാൽ, യേശു പറയുന്നു, രോഗം പാപത്തിനുള്ള ശിക്ഷയല്ല, ദൈവത്തിന്റെ വലിയ പദ്ധതി നിറ വേറുവാൻ വേണ്ടിയുള്ളതാണ്. ശാരീരികമായ രോഗാവസ്ഥയിൽ, സഹനത്തിൽ മനുഷ്യനെന്താണു ചെയ്യേണ്ടത്. ദൈവത്തിൻ്റെ മുമ്പിൽ പ്രത്യാശയോടെ കാത്തി രിക്കണം. “തന്നെ കാത്തിരിക്കുന്ന വർക്കും തന്നെ തേടുന്നവർക്കും കർത്താവ് നല്ലവനാണ്. കർത്താ വിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നത് ഉത്തമം” (വിലാ ന്നു. കർത്താവിനെ ക്ഷമയോടെ കാത്തിരിക്കുന്നവൻ ഉത്തമനാണ്. പ്രത്യാശയോടെ കർത്താവിൻ്റെ മുമ്പിൽ സൗഖ്യത്തിനായി കാത്തി രിക്കുക. 123-ാം സങ്കീർത്തനം 1:3 -ൽ കാണാം. “സ്വർഗ്ഗത്തിൽ വാഴു ന്നവനേ, അങ്ങയിലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു. ദാസന്മാ രുടെ കണ്ണുകൾ യജമാനന്റെ കയ്യി ലേക്കെന്ന പോലെ, ഞങ്ങളുടെ പം. 3:25-26), വചനം വ്യക്തമാക്കു ദൈവമായ കർത്താവിന് ഞങ്ങ ളോടു കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകൾ അവി ടുത്തെ നോക്കിയിരിക്കുന്നു. ഞങ്ങ ളോടു കരുണ തോന്നണമേ!”

കർത്താവേ, ഞങ്ങളോടു കരുണ തോന്നണമേ!”
പ്രത്യാശയോടെ കർത്താവിനു വേണ്ടി കാത്തിരിക്കുക. റോമ 5:5 ൽ വായിക്കുന്നു. “പ്രത്യാശ നമ്മെ നിരാശനാക്കുന്നില്ല. കാരണം, നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. പ്രത്യാശ ഒരിക്കലും നമ്മെ നിരാശരാക്കുന്നില്ല. രോഗാവസ്ഥയിൽ കഴി യുന്ന പലരും രോഗത്തെയോർത്ത നിരാശതയിലാണ്. നിരാശത ഒരു വ്യക്തിയെയും സൗഖ്യത്തിലേക്കു നയിക്കുന്നില്ല. എന്നാൽ, പ്രത്യാശ രക്ഷയിലേക്കു നയിക്കും.
സങ്കീർത്തനം 107-ാം അദ്ധ്യായം 20-ാം തിരുവചനം പറയുന്നു: “അവിടുന്ന് തൻ്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി.” “മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരേയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്” (ജ്ഞാനം 16:12). ഈ തിരു വചനങ്ങളിലെല്ലാം നാം കാണുന്ന വലിയൊരു സത്യം ദൈവത്തിന്റെ വചനം ഔഷധമാണ് എന്നത്രേ. അങ്ങനെയെങ്കിൽ, രോഗാവസ്ഥയിൽ ദൈവത്തിൻ്റെ വചനം പറഞ്ഞു പ്രാർത്ഥിക്കുമ്പോഴും വചനം ധ്യാനി ക്കുമ്പോഴും രക്ഷയുടെ അനുഭവത്തിലേക്കു വളരാൻ രോഗശയ്യ വേദി യാവുന്നു.
രോഗാവസ്ഥയിൽ ചെയ്യേണ്ട മറ്റൊരു കാര്യം രോഗി ലോകം മുഴു വനുമുള്ള എല്ലാ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കണം എന്നതാ ണ്. ദൈവതിരുമുമ്പിൽ മാദ്ധ്യസ്ഥ്യപ്രാർത്ഥനയ്ക്കു ശക്തിയുണ്ട്. നാലുപേർ ചേർന്ന് ഒരു തളർവാതരോഗിയെ കിടക്കയോടെ കൊണ്ടു വരുന്നത് മാർക്കോസിൻ്റെ സുവിശേഷത്തിൽ കാണാം. മേൽക്കൂര പൊളിച്ച് രോഗിയെ യേശുവിൻ്റെ മുമ്പിലേക്കിറക്കിയപ്പോൾ അവരുടെ മാദ്ധ്യസ്ഥ്യം രോഗിയെ സൗഖ്യത്തിലേക്കു നയിച്ചു. നമ്മുടെ രോഗാ വസ്ഥയിലും ലോകത്തിലെ മറ്റു രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കു മ്പോൾ, രോഗശയ്യയിൽ നിന്നുള്ള ആ മദ്ധ്യസ്ഥപ്രാർത്ഥനയ്ക്കു ദൈവ തിരുമുമ്പിൽ അർത്ഥമുണ്ടാകും.
പലരും രോഗികളെ ശാപമായിക്കാണുന്നു. ഇവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ഈ രോഗി എൻ്റെ ഭവനത്തിൽ? രോഗിയെ ചികിത്സിച്ചു മടുത്തു. പണം ചിലവാക്കി മടുത്തു. ഇതൊരു ശാപ മാണോ? രോഗം പിടിപെട്ടു കിടക്കുന്ന ഒരു വ്യക്തി ശാപമല്ല, കുടും ബത്തിൻ്റെ രക്ഷയാണ്; അനുഗ്രഹമാണ്. കർത്താവിന്റെ കുരിശിലെ സഹനത്തോട് ചേർത്തു വച്ച് ആ രോഗി രോഗശയ്യയിൽ കിടന്ന് തന്റെ വേദനകൾ സഹിക്കുമ്പോൾ, യേശുക്രിസ്‌തുവിൻ്റെ കുരിശിലെ സഹനം രക്ഷയായി മാറിയെങ്കിൽ, നമ്മുടെ പ്രിയപ്പെട്ട വ്യക്തികളുടെ രോഗശയ്യയിൽക്കിടന്നുള്ള ആ സഹനം നമ്മുടെ കുടുംബത്തിന്റെ രക്ഷയായി മാറും. ഭവനത്തിൽ രോഗിയായി കിടക്കുന്നവരുണ്ടെങ്കിൽ അവരെ ശാപമായി കാണാതെ അനുഗ്രഹങ്ങളായിക്കാണണം, കുടും ബത്തിൻ്റെ രക്ഷയായിക്കാണണം, ഓരോ സഹനത്തിനും രക്ഷാകര മായ അർത്ഥമുണ്ടെങ്കിൽ ആ രോഗി കുടുംബത്തിൻ്റെ രക്ഷയാണ്. ശാപമല്ല. അവരെ ഒരു ശാപമായി കണ്ടിട്ടുണ്ടെങ്കിൽ ആ നിമിഷത്തെ യോർത്ത് അനുതപിച്ച് അവരെ അനുഗ്രഹമായിക്കണ്ട് അവർക്കു വേണ്ടി സേവനമനുഷ്‌ഠിക്കുക, പ്രാർത്ഥിക്കുക.