

‘എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാൻ തന്നെയാണെന്നു മന സ്സിലാക്കുവിൻ. എന്നെ സ്‌പർശിച്ചു നോക്കുവിൻ. എനിക്കുള്ളതുപോലെ മാസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ. എന്നിട്ടും അവർ സന്തോഷാധി ക്യത്താൽ അവിശ്വസിക്കുകയും അത്ഭുതപ്പെടുകയും ചെയ്‌തപ്പോൾ അവൻ അവരോടു ചോദിച്ചു: ഇവിടെ ഭക്ഷിക്കാൻ എന്തെങ്കിലുമുണ്ടോ? ഒരു കഷണം വറുത്ത മീൻ അവർ അവനു കൊടുത്തു. അവൻ അതെടുത്ത് അവരുടെ മുമ്പിൽ വച്ചു ഭക്ഷിച്ചു” (ലൂക്കാ 24:39-42).
ഒരു വ്യക്തിയുടെ വിശ്വാസം ആഴപ്പെടുത്താനും ബലപ്പെടുത്താനും അടയാളങ്ങൾ ചോദിച്ചാൽ ആ വ്യക്തിയുടെ ആത്മരക്ഷയ്ക്കുവേണ്ടി സമൃദ്ധമായ അടയാളങ്ങൾ നല്‌കുന്നവനാണ് നമ്മുടെ ഈശോ. അതിന് ഏറ്റവും വലിയ ഉദാഹരണം ഡിവൈനിലുണ്ടായ അനേകായിരം അത്ഭുതങ്ങളിൽ ഒരു അടയാള സൗഖ്യം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ടോമി എന്ന ഒരു ചെറുപ്പക്കാരൻ കൊല്ലം, കുരിയപ്പുഴ സ്വദേ ശിയാണ്. 1992-ലാണ് ഇദ്ദേഹത്തിൻ്റെ ജനനം. ജനിച്ചപ്പോൾ രണ്ടു കാലിന്റെയും പാദം മടങ്ങിയാണ് ഇരു ന്നത്. അത് നേരെയാക്കാൻ അന്ന് അവരു കണ്ട മാർഗ്ഗം ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഒരു ഓപ്പറേഷ നാണ്. ഓപ്പറേഷൻ ചെയ്ത‌് രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും പാദങ്ങൾ വളഞ്ഞതുപോലെ തന്നെ യായി.
ഈ സന്ദർഭത്തിലാണ് 1994-ൽ കുടുംബസമേതം ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടി. കുടും ബത്തിന് ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു. എൻ്റെ ഈശോയേ ഓപ്പറേഷൻ ചെയ്‌തിട്ടും നേരെയാ കാത്ത എന്റെ മകൻ്റെ കാല്‌പാദം നേരെയാക്കിത്തരണമേ. ധ്യാനം കഴിഞ്ഞ് അവർ മടങ്ങിപ്പോയി. യേശു ആ കുടുംബത്തിന് അത്ഭുതകരമായ ഒരു അടയാളം കൊടുത്തു. ഓപ്പറേഷൻ ചെയ്‌തിട്ടും നേരെയാകാത്ത രണ്ടു പാദങ്ങളും ആ കുഞ്ഞിന് വളവു നിവർത്തി നേരെയാക്കി കൊടുത്തു. ആ കുടുംബത്തിന്റെ വിശ്വാസം ഈ അടയാളത്തിലൂടെ കൂടുതൽ ആഴുപ്പെട്ടു. ബന്ധുമിത്രാദികളും അയൽപക്കങ്ങളും ഈ അത്ഭുതകര മായ അടയാളത്തിന് സാക്ഷികളായി. യേശുവിൻ്റെ സാന്നിധ്യം ഇന്നും അടയാളസഹിതം കാണിക്കുന്നു വെന്ന് തെളിയിക്കുന്ന ഒരു സൗഖ്യമാണ് ഞങ്ങൾ മേലെ എഴുതിയത്.
ഇതുപോലെ ഒരനുഭവം വിശുദ്ധ ബൈബിളിൽ ലൂക്കായുടെ സുവിശേഷം 24-ാം അദ്ധ്യായം 39 മുതൽ 42 വരെ വായിച്ചാൽ നമുക്ക് മനസ്സിലാകും. ഉയിർത്തെഴുന്നേറ്റ ഈശോ ശിഷ്യന്മാർ കൂടിയിരിക്കുന്നിടത്ത് പ്രത്യക്ഷനായി. അവരെല്ലാവരും ഭയന്നു വിറച്ചു. പുനരുത്ഥാനം ചെയ്‌ത ഈശോ ഭൂതമാണെന്നു വരെ അവർ വിചാരിക്കാൻ തുടങ്ങി. അപ്പോൾ ഈശോ അവരോടു പറഞ്ഞു: ഞാൻ ഭൂതമല്ല. എനിക്ക് ശരീ രവും അവയവങ്ങളുമുണ്ട്. എന്നിട്ടും നിങ്ങൾ എന്തുകൊണ്ടാണ് സന്തോഷിക്കാത്തത്. എന്നാലും, ഈ അടയാളത്തിൽ അവർ സന്തോഷിച്ചില്ല. അവസാനം ഈശോ അവരോടു ചോദിച്ചു. നിങ്ങൾ എന്താണ് ഇപ്പോൾ ഭക്ഷിച്ചുകൊണ്ടിരിക്കുന്നത്? അവർ പറഞ്ഞു: വറുത്ത മീൻ. അപ്പോൾ ഈശോ പറഞ്ഞു: ഒരു വറുത്ത മീൻ എനിക്കു തരിക, ഞാൻ ഭക്ഷിക്കട്ടെ. അവർ കൊടുത്തു. അവരുടെ മുമ്പിൽ വച്ചു തന്നെ ആ വറുത്ത മീൻ ഈശോ ഭക്ഷിച്ചു. ഈ അടയാളത്തിലൂടെ യേശുവിൻ്റെ ഉത്ഥാനം അവരുടെ മുമ്പിൽ ആഴ മേറിയ വിശ്വാസത്താൽ സ്ഥിരീകരിക്കപ്പെട്ടു.
വേദപുസ്‌തകത്തിലെ ഇത്തരം അനുഭവങ്ങൾ ഇന്നും ഡിവൈനിൽ സംഭവിക്കുന്നതിന് ഞങ്ങൾ സാക്ഷി കളാണ്. ആഴത്തിൽ പ്രാർത്ഥിക്കുക. അവിശ്വാസം പരിഹരിക്കാനും വിശ്വാസം ശാക്തീകരിക്കാനും അട യാള സഹിതം യേശു നിങ്ങളെ സന്ദർശിക്കും.

