ആ ബലിയുടെയോഗ്യത

വി. യോഹന്നാൻ്റെ സുവിശേഷത്തിൽ ഈശോ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്കു നൽകും. ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കു വിൻ നിങ്ങൾക്കു ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂർണ്ണമാവുകയും ചെയ്യും” (16:23 -24).യേശുവിന്റെ നാമം എന്നു പറഞ്ഞാൽ യേശു തന്നെ എന്നാണർത്ഥം. യേശുവിനെയും യേശുവിന്റെ രക്ഷാകരബലിയുടെയും യോഗ്യതയിൽ ആശ്ര യിക്കുക എന്നാണർത്ഥം. ആ രക്ഷാകരബലിയിൽ ആശ്രയിക്കുന്ന വ്യക്തി പിതാവിനോടു പറയുന്നു: യേശു എന്റെയും ലോകം മുഴുവൻ്റെയും പാപപരി ഹാരബലി അർപ്പിച്ചല്ലോ. ആ ബലിയിലൂടെ ഞങ്ങൾക്ക് സ്വാതന്ത്ര്യവും അനുഗ്രഹവും വാങ്ങിത്തന്നു. ആ രക്ഷാകരബലിയുടെ യോഗ്യത പ്രാപിക്കാനുള്ള അർഹതയോടു കൂടിയാണ് ഞാൻ വരിക. ആരെല്ലാം യേശുവിൽ വിശ്വസിക്കുന്നുണ്ടോ അവർക്കെല്ലാം ഈ അർഹത കിട്ടുന്നു.
അത് നാം ചെയ്ത എന്തോ പുണ്യപ്രവൃത്തിയുടെ ഫലമല്ല. ഞാൻ യേശുവിൽ വിശ്വസിക്കുന്നു എന്ന ഒറ്റ കാരണത്താൽ ലഭിക്കുന്നതാണ്. യേശുവിൻ്റെ രക്ഷാകര ബലിയിൽ ആശ്രയിച്ചു പിതാവിനോട് അനു ഗ്രഹങ്ങൾക്കായി യാചിക്കാൻ നമുക്കു കൃപ ലഭിക്കു ന്നു.
ദൈവമായ ഈശോ, മനുഷ്യവർഗ്ഗത്തെ മോചിപ്പി ക്കാനുള്ള പിതാവിൻ്റെ പദ്ധതിയനുസരിച്ച്, ദൈവത്വ ത്തിന് ഒരു കോട്ടവും തട്ടാതെ, എന്നാൽ മനുഷ്യൻ്റെ ബലഹീനതകൾ ഏറ്റെടുത്ത്, പാപമൊഴികെ എല്ലാ കാര്യങ്ങളിലും മനുഷ്യനുമായി ഒന്നിച്ചു. മനുഷ്യൻ്റെ പാപമൊന്നും ചെയ്ത‌തില്ലെങ്കിലും പാപഫലം മുഴുവനും ഏറ്റെടുത്താണ് മനുഷ്യാവതാരത്തിന്റെ ഏറ്റവും വലിയ കർമ്മം ചെയ്ത‌ത്‌. മനുഷ്യ പാപങ്ങൾ ഏറ്റെ ടുത്ത് പരിഹാരബലിയർപ്പിച്ച്, മനുഷ്യനെ വീണ്ടെ ടുത്തു. അദ്ദേഹം പറഞ്ഞു: യേശുവിനെക്കുറിച്ച് കൂടു തൽ പഠിക്കാൻ ഞാനാഗ്രഹിക്കുന്നു. യേശുവിൻ്റേത് മനുഷ്യശരീരമാണ്. ദൈവത്വം ഉള്ളിലുള്ളപ്പോൾ തന്നെ മനുഷ്യ പാപങ്ങൾ ഏറ്റെടുക്കുമ്പോൾ, മാനു ഷികരീതിയിലുള്ള എല്ലാ അനുഭവങ്ങളും ഈശോക്ക് ഏറ്റെടുക്കേണ്ടി വന്നു. യേശുവിനെ പാപത്തിൽ പരാ ജയപ്പെടുത്താൻ പിശാചിനു കഴിഞ്ഞില്ല. പിശാചിനു യേശു വിജയിക്കാൻ പറ്റാത്ത മേഖലയായി. അങ്ങനെ പാപത്തെയും പിശാചിനെയും പരാജയപ്പെടുത്താൻ വന്ന ഈശോ, തൻ്റെ ദൈവികതയുടെ നിറവുള്ള ആ അവസ്ഥയിൽ, എന്നാൽ മാനുഷികതയുടെ നിറവോ ടുകൂടി ലോകത്ത് ജീവിച്ച് മനുഷ്യകുലത്തിന്റെ പാപ ങ്ങൾ മുഴുവൻ ഏറ്റെടുത്തു. അതിൻ്റെ പരിഹാരബ ലിയായി അർപ്പിച്ച മരണത്താൽ സാത്താനെ പരാജ യപ്പെടുത്തി.
അതിന്റെ യോഗ്യത മനുഷ്യബുദ്ധിക്ക് ഉൾക്കൊ ള്ളാനാവില്ല. മാനവകുലത്തിന് ഒരു രക്ഷാമാർഗ്ഗം വേറെ ആരും തുറന്നു കൊടുത്തിട്ടില്ല. അതുകൊ ണ്ടാണ് “ഒരു ദൈവമേയുള്ളു. ദൈവത്തിനും മനു ഷ്യർക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളൂ. മനുഷ്യ നായ യേശുക്രിസ്തു” (1തിമോ 2:5) എന്നു പറയു ന്നത്. അവൻ എല്ലാവർക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്‌കി. അങ്ങനെ ഏകമദ്ധ്യസ്ഥനായി തീർന്നു. ആകാശത്തിനു കീഴിൽ മനുഷ്യരു ടെയിടയിൽ നമ്മുടെ രക്ഷയ്ക്കുവേണ്ടി യേശുവിന്റെ നാമമല്ലാതെ വേറൊരു നാമവും നല്‌കീട്ടില്ല. ഈ മഹാസത്യത്തിൻ്റെ ബോദ്ധ്യത്തോടു കൂടി നിൽക്കുന്നവന് ആ യോഗ്യതയിൽ ആശ്രയിക്കു വാൻ കഴിയും.
ആ വലിയ ബലിയുടെ യോഗ്യത കൊണ്ടാണ് നാം എന്തു ചോദിച്ചാലും നമുക്കത് ലഭിക്കുന്നത്. നാം പാപികളാണ്. ബലഹീനതകളുണ്ട്. യോഗ്യ തയ്ക്കു കുറവുണ്ട്. എന്നിട്ടും, തമ്പുരാന്റെ മുമ്പിൽ യോഗ്യത പ്രാപിക്കുന്നത് ക്രിസ്‌തുവിലൂടെ കൈവന്ന രക്ഷയുടെ യോഗ്യതയിലാണ്. അത് സൗജന്യമാണ്.
ഇത് സ്വന്തമാക്കണമെങ്കിൽ യേശുവിൽ വിശ്വ സിക്കണം. യേശുവിന് സ്വയം സമർപ്പിക്കണം. ദൈവകൃപയിൽ ആശ്രയിച്ചു പിതാവിനോടു ചോദി ക്കുമ്പോൾ ഈശോ ചില നിർദ്ദേശങ്ങൾ തരും. ഇങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യരുത്. ഇതിൽ കൂടുതൽ വേണ്ട. തമ്പുരാന്റെ സൗജന്യമായ അനു ഗ്രങ്ങൾ സ്വന്തമാക്കുന്നവർ യേശു പറയുന്നതുകൂടി കേൾക്കണം. യേശുവിൻ്റെ മദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കും.
ജഡത്തിന്റെ ഇഷ്ട‌മനുസരിച്ച് ജീവിക്കുകയും നടത്തിത്തരണമെന്നു പറയുകയും ചെയ്താൽ അത് അനുവദിച്ചു കിട്ടില്ല. ഈശോ പറഞ്ഞ വചന ം ശ്രദ്ധിക്കാം. യേശുവിൻ്റെ നാമത്തിൽ പിതാവി നോടു ചോദിക്കണം. ‘ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും.’ അതുമൂലം നിങ്ങളുടെ സന്തോഷം പൂർണ്ണമാവുകയും താത്ക്കാലികമായ, ഭൗതിക മായ, ശാരീരികമായ, ജഡികമായ, മാനുഷികമായ ചില സന്തോഷങ്ങൾ ലഭിക്കുകയും ചെയ്യും. എല്ലാ പാപസുഖങ്ങളും സന്തോഷങ്ങളും പിന്നീട് നമ്മെ വേട്ടയാടുന്ന വിഷസർപ്പങ്ങളായി മാറും. ദൈവ ഹിതം തേടുക. അതാണു വേണ്ടത്.
പ്രാർത്ഥന
കാരുണ്യവാനും, രക്ഷകനുമായ ഈശോയേ, അങ്ങയുടെ സുവിശേഷത്തിൻ്റെ ചൈതന്യം സ്വീക രിക്കാൻ, ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ഏറെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമുണ്ട്. പലതും ജഡികസ്വഭാവത്തിൽ നിന്ന് മാനുഷിക ബലഹീനതകളിൽ നിന്ന് ഈ ലോകത്തിലെ നേട്ട ങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനകളും യാചനകളു മായിരിക്കുന്നു. അങ്ങയുടെ രക്ഷാകരബലിയുടെ യോഗ്യതയിൽ ആശ്രയിച്ചുഞങ്ങൾ പ്രാർത്ഥിക്കു ന്നു. അവിടുത്തെ ഞങ്ങൾ നന്ദി പറയുന്നു. എല്ലാം സ്വീകരിക്കുവാൻ പ്രാപ്തരാക്കണമേ.