

ജീവിതത്തിന്റെ കടലലകളിൽ കർത്തൃപാദം തിരിച്ചറിയുമ്പോൾ ജീവിതം ആവേശവും അർത്ഥ വുമുള്ളതായി. ഉത്ഥിതനോടു കൂടെ ആയിരിക്കു മ്പോൾ ജീവിതത്തിൻ്റെ വലയിൽ ശൂന്യതയില്ല. മറിച്ച് നിറവും തികവുമാണ്. ഉത്ഥാനം ചെയ്ത യേശുവിനോടു കൂടെ ആയിരിക്കുമ്പോൾ ജീവി തത്തോണി നിറഞ്ഞു കിടക്കുന്നു. അവിടെ ഇല്ലാ യ്‌മയില്ല, പ്രത്യുത സമൃദ്ധിയാണ്. അപ്പസ്തോ ലന്മാർ തനിയെ കടലിൽ വലയിട്ടതും ഉത്ഥിത നോടു കൂടി വലയെറിഞ്ഞതും വായിച്ചു നോക്കൂ. ഉത്ഥാനം ചെയ്ത യേശുവിനോടു കൂടെ ആയിരി ക്കുമ്പോൾ കേൾക്കുന്ന ദിവ്യസ്വരമാണ് “വന്നു പ്രാതൽ കഴിക്കുവിനു” അവനിൽ ജീവിതത്തിന്റെ വിശപ്പിനും ദാഹത്തിനും ഉത്തരമായി (യോഹ. 21:12). അവനൊരുക്കുന്ന വിരുന്നിൽ ഏതു വിശപ്പും ദാഹവും അകന്നു പോവുക മാത്രമല്ല, പിന്നീടുണ്ടാവുകയുമില്ല. ‘ഞാൻ നല്‌കുന്ന വെള്ളം കുടിക്കുന്നവന് പിന്നീടൊരിക്കലും ദാഹി ക്കുകയില്ല” (യോഹ. 4:14). ഉത്ഥിതനൊരുക്കുന്ന വിരുന്നും ബലിയുമാണ് വി. കുർബ്ബാന. കൂദാശ ചെയ്ത തിരുവോസ്‌തിയിലും തിരുരക്തത്തിലും നിറഞ്ഞു നിൽക്കുക കർത്താവാണ്. ഈ ലോക ത്തിൻ്റെ വളളത്തിൽ നിന്നും വലയിൽ നിന്നും കണ്ണെടുത്ത് യോഹന്നാനെപ്പോലെ യേശുവിലേക്ക് ഒന്നു നോക്കിയാൽ, പത്രോസിനെപ്പോലെ അവനിലേക്ക് ഒന്നു ചാടിയടുത്താൽ ജീവിതം വരൾച്ചയും ശൂന്യതയും കൊണ്ടു നിറയും. അതറി യുന്ന ഉത്ഥിതനായ യേശു വിളിക്കുന്നു. “വന്നു പ്രാതൽ കഴിക്കുവിൻ.”
ഉത്ഥാനം ചെയ്ത യേശുവിൻ്റെ കൈകളിലെ, കാലുകളിലെ, ഹൃദയത്തിലെ മുറിവുകളിൽ സമർപ്പ ണത്തിന്റെ സന്ദേശം നിറഞ്ഞു നിന്നു. പിതാവായ ദൈവത്തിനായുള്ള സമ്പൂർണ്ണ സമർപ്പണം മൂലം പിതൃതേജസ്സ് ഏറ്റ് അവൻ്റെ മുറിപ്പാട് അലംകൃതമായി. മനുഷ്യകുലത്തിനായുള്ള യേശുവിൻ്റെ ജീവത്യാഗം നിർമ്മല സഹോദരസ്നേഹത്തിൽ അവൻ്റെ മുറിപ്പാട് സൗന്ദര്യവത്താക്കി. യേശുവിൻ്റെ സമർപ്പണത്തിലൂടെ അവൻ കഠോരമായ മുറിപ്പാടുകളും രൂപാന്തരം പ്രാപിച്ചിരിക്കുന്നതു കണ്ട് സംതൃപ്‌തനായ തോമസ് അവന്റെ പാദാന്ത്യത്തിൽ താണു വീണ് വിളിച്ചു പറഞ്ഞു: “എന്റെ കർത്താവേ, എൻ്റെ ദൈവമേ.” ഉത്ഥിതനോടു കൂടെ ആയിരിക്കുമ്പോൾ കാതുകളിൽ മന്ത്രിക്കുന്ന ദിവ്യസ്വരമത്രേ ദൈവത്തിനു വേണ്ടിയും സഹജർക്കായും സമർപ്പിതരാവുക. സ്വർഗ്ഗീയ മഹിമ ദർശിച്ച ഏശയ്യാ വിളിച്ചു പറഞ്ഞു: “ഇതാ ഞാൻ! എന്നെ അയച്ചാലും.” അഗ്നിയായി ബലിവേദിയിൽ സമാഗതമായപ്പോൾ ഏലിയായും കൂടെയുണ്ടായിരു ന്നവരും സാഷ്ടാംഗം വീണ് വിളിച്ച പറഞ്ഞു: “കർത്താവു തന്നെ ദൈവം.” ദൈവം അവിടുത്തെ മഹത്വം നമുക്കു വെളിപ്പെടുത്തുക, അവിടുത്തേക്കു വേണ്ടിയും അവിടുത്തെ ജനത്തിനായും സ്വജീവിതം സമർപ്പിക്കുവാനാണ്. ഉത്ഥിതനായ യേശു നമ്മോടു കൂടെ വരുക ലോകത്തെ ഉത്ഥാനരഹസ്യത്തിലേക്കു നയിക്കുവാനുള്ള ആഹ്വാനവുമായിട്ടാണ്. “നീ എൻ്റെ സഹോദരന്മാരുടെ അടുത്തു ചെന്ന് അവരോട് ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിൻ്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തി ന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക” (യോഹ. 20:17).
ഉത്ഥാനം ചെയ്ത യേശുവിനോടു കൂടെ സഞ്ചരി ക്കുന്നവർ തിരിച്ചറിയും, ജീവോപാധികളല്ല ജീവനാണ് പരമപ്രധാനം. യേശുവിനു ജീവോപാധിയായ സമ്പത്തും സ്ഥാനവുമില്ലായിരുന്നു. അവിടുന്ന് തല ചായ്ക്കാൻ ഇടമില്ലാത്തവനായിരുന്നു. പക്ഷേ, സമ്പത്തും സ്ഥാനമാനവുമല്ല വലുത് ജീവനാണ് ശ്രേഷ്ഠം എന്ന ചിന്ത യേശുവിനെ എപ്പോഴും കർമ്മോ ന്മുഖനാക്കി. സമ്പത്തിൽ മാത്രം കണ്ണു വച്ചപ്പോൾ എത്രയധികം ആളുകൾക്ക് സമ്പന്നമായ ജീവൻ ജീവിച്ചു തീർക്കാൻ പറ്റാതെ പോയിട്ടുണ്ട്. ഉത്ഥിത നോടു കൂടി യാത്ര ചെയ്താൽ തിരിച്ചറിയുന്ന മറ്റൊരു കാര്യമുണ്ട്. ആശയും ആദർശവുമല്ല ജീവനാണ് ഉത്കൃഷ്ടമെന്ന്. ആശകൾ നിരാശയിലേക്കു ചില പ്പോൾ നയിക്കാം. ചില പ്രത്യയശാസ്ത്രത്തിൻ്റെ പിന്നാലെ പോയി വെട്ടും കുത്തുമേറ്റ് അംഗവൈക ല്യവും ജീവൻ പോലും നഷ്‌ടപ്പെട്ടവർ ഇന്ന് എണ്ണി ത്തീർക്കാവുന്നതിലും അധികമല്ലേ?
പ്രവർത്തിക്കുക എന്ന തത്ത്വശാസ്ത്രം ഒരു വ്യക്തിയെ നയിച്ചാൽ പ്രവർത്തിക്കാനാവാത്ത സമയത്ത് ജീവിതാർത്ഥം നഷ്‌ടപ്പെട്ട് ആത്മഹത്യയ്ക്ക് തുനിയാം. ഉത്ഥിതനോടു കൂടിയായിരിക്കുമ്പോൾ വ്യക്തമാകുന്ന മറ്റൊരു കാര്യം, ബന്ധനമല്ല ബന്ധ മാണ് ജീവിതം ധന്യമാക്കുകയെന്നതാണ്. കുരി ശിൽ മുള്ളാണികളിൽ തൂങ്ങിക്കിടന്നപ്പോഴും ബന്ധനം അവിടുത്തെ തളർത്തിയില്ല, മറിച്ച് ബന്ധം അവിടുത്തെ വളർത്തി. “ഇതാ നിന്റെ മകൻ… ഇതാ നിൻ്റെ അമ്മ” (യോഹ. 19:27), “നീ ഇന്ന് എന്നോടു കൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്ക 23:43), “പിതാവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്ന” (ലൂക്ക. 23:46). ഈ വാക്കുകൾ ബന്ധനത്തിന്റെ പാരമ്യ ത്തിലും ബന്ധങ്ങളിൽ ശ്രദ്ധിക്കുന്ന യേശുവിന്റെ ഭാവങ്ങൾ വ്യക്തമാക്കുന്നു. ബന്ധങ്ങൾ യേശുവിനു ജീവിതാർത്ഥം പകർന്നു. ജീവിതത്തിൽ പലതരത്തി ലുള്ള കുടുക്കിൽപ്പെട്ടേക്കാം. അവിടെയെല്ലാം ഓരോ വ്യക്തിയും ഊന്നൽ കൊടുക്കേണ്ടത് തങ്ങ ളുടെ പ്രിയപ്പെട്ടവർക്കാണ്. അവരെക്കുറിച്ചുള്ള ചിന്ത ജീവിതം പരിപോഷിപ്പിക്കുവാനും പടുത്തു യർത്താനും സഹായിക്കുന്നു.
ഉത്ഥിതനെ നോക്കിയുള്ള യാത്രയിൽ ഏവർക്കും വ്യക്തമാകും ലോകത്തിന്റെ പാഴ്വാക്കല്ല, ദൈവത്തിൻ്റെ സദ്‌വചനമാണ് പ്രധാ നപ്പെട്ടതെന്ന്. യേശുവിൻ്റെ മരുഭൂമിയിലെ പരീക്ഷ ണത്തിൽ പിശാചിൻ്റെ പാഴ്‌വാക്കുകൾ ഒന്നൊ ന്നായി അവിടുന്ന് തൻ്റെ പിതാവിൻ്റെ തിരുവചന ത്താൽ നിഷ്പ്രഭമാക്കി. യേശു കുരിശിൽ കിടന്ന പ്പോൾ അവിടുത്തെ അസ്‌തിത്വം പോലും മുറിപ്പെ ടുത്തും വിധം ലോകത്തിന്റെ പാഴാക്ക് അവി ടുത്തെ വേട്ടയാടി: “ദൈവാലയം നശിപ്പിച്ച്, മൂന്നു ദിവസം കൊണ്ട് വീണ്ടും പണിയുന്നവനേ, നിന്നെ ത്തന്നെ രക്ഷിക്കുക; കുരിശിൽ നിന്നിറങ്ങി വരിക.” മനുഷ്യൻ്റെ ഇപ്രകാരമുള്ള നിന്ദനങ്ങളും കുറ്റപ്പെ ടുത്തലുകളുമല്ല, ജീവനാണ് പ്രധാനം. അതു കൊണ്ട് ലോകത്തിൻ്റെ വാക്കിൻ്റെ മുമ്പിൽ യേശു തൻ്റെ ലക്ഷ്യം വിസ്മരിച്ചില്ല. ഉത്ഥിതന്റെ വെളിപ്പെ ടുത്തുന്ന മറ്റൊരു വസ്‌തുതയാണ്. ജീവിതത്തിൽ പ്രിയപ്പെട്ടവരെന്നു കരുതുന്ന ആരുമല്ല, ജീവനാണ് ഉത്കൃഷ്‌ടം. യേശുവിൻ്റേതെന്നപോലെ ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ പ്രിയപ്പെട്ടവർ ഒന്നൊന്നായി ഉപേക്ഷിച്ചു പോകാം, തള്ളിപ്പറയാം. മരിച്ചു പോകാം. അപ്പോൾ ഉത്ഥിതൻ ചെയ്തതു പോലെ ദൈവപിതാവിനെ മുറുകെപ്പിടിച്ചു ജീവനെ വിലമതിക്കുകയും അനശ്വരമാക്കുകയും ചെയ്യണം.
ഉത്ഥാനം ചെയ്തത യേശുവിനോടു കൂടെ ഉലാ ത്തുമ്പോൾ ജീവിതം സുതാര്യവും സുന്ദരവുമാ കുന്നു. കാരണം, സകല സൗന്ദര്യത്തിന്റെയും സങ്കേതം അവിടുന്നാണ്. കർത്താവിലേക്കു തിരി യുമ്പോൾ എല്ലാവിധ മൂടുപടവും അകന്ന് ജീവിതം സ്വാതന്ത്യം പ്രാപിക്കുന്നു. സർവ്വോപരി ഉത്ഥിത നോടു കൂടിയായിരിക്കുമ്പോൾ “നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കർത്താ വിൻ്റെ ദാനമാണ്” (2കൊറി. 3:16-18).
