

മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നല്കു ന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്ന തിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു (ജറെ 1:4). “ഞാൻ നിഗുഢതയിൽ ഉരുവാക്കപ്പെടുകയും ഭൂമി യുടെ അധോഭാഗങ്ങളിൽ വച്ച് സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. എനിക്ക് രൂപം ലഭിക്കുന്നതിനു മുമ്പു തന്നെ അവിടുത്തെ കണ്ണുകൾ എന്നെ കണ്ടു. എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളു കൾ ഉണ്ടാകുന്നതിനു മുമ്പു തന്നെ അങ്ങയുടെ പുസ്തകത്തിൽ അവ എഴുതപ്പെട്ടു” (സങ്കീ 139:15-16).
വിവാഹമെന്ന പരിശുദ്ധ ബന്ധത്തിലൂടെ പുരു ഷനും സ്ത്രീയും അനശ്വരമായ ഒരാത്മാവിന് ജീവൻ പ്രദാനം ചെയ്യുന്നതിൽ സ്രഷ്ടാവിനോടൊത്ത് പ്രവർത്തിക്കുന്നു. ഈ വിശ്വാസം കൺമുമ്പിലുണ്ട ങ്കിൽ ഗർഭച്ഛിദ്രത്താൽ ഭ്രൂണത്തെ ഇല്ലാതാക്കുകയോ നവജാതശിശു നശിക്കാൻ ഇടവരുത്തുകയോ ചെയ്യു കയില്ല. ഗർഭച്ഛിദ്രം മാരകമായ തിന്മയാണ്. ഓരോ ശിശുവും ദൈവത്തിൻ്റെ പരിപാവനമായ പദ്ധതിയിൽ വിരിഞ്ഞതാണ്. ഓരോ കാലഘട്ടത്തിലും അവർക്കു ചേർന്ന മാതാപിതാക്കളിലൂടെ ദൈവം സൃഷ്ടികർമ്മം നിർവഹിക്കുന്നു. അതിലൂടെ ജീവൻ സംരക്ഷിക്കുക യെന്ന മഹനീയ ദൗത്യം ജീവൻ്റെ നാഥനായ ദൈവം മനുഷ്യർക്ക് നല്കിയിരിക്കു ന്നു. അതിനാൽ ഗർഭധാ രണ നിമിഷം മുതൽ, അതീവ ജാഗ്രതയോടെ ജീവൻ സംരക്ഷിക്കപ്പെ ടണം. ഗർഭച്ഛിദ്രവും ശിശു ഹത്യയും വെറുക്കപ്പെ ടേണ്ട മഹാപാതകങ്ങളാ ണ്. “യേശുക്രിസ്തു വന്നി രിക്കുന്നത് അവർക്ക് ജീവ നുണ്ടാകാനും അത് സമൃദ്ധ മായി ഉണ്ടാകാനുമാണ്” (യോഹ. 10:10). അതു കൊണ്ട് മനുഷ്യജീവൻ ആദരിക്കപ്പെടുകയും നിരു പാധികം സംരക്ഷിക്കപ്പെടു കയും വേണം.
ഗർഭധാരണത്തിൻ്റെ പ്രാരംഭദശയിൽത്തന്നെ യാണ് ഭ്രൂണഹത്യ ചെയ്യു ന്നതെന്നു വരികലും അതും കൊലപാതകമാണ്. മനുഷ്യ ജീവന്റെ ആരംഭം ബീജസ് ങ്കലനത്തിന്റെ ആദ്യനിമിഷം മുതൽ തന്നെയാണെന്നു ശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. ബീജസങ്കലനത്തിലൂടെ ഭ്രൂണം ഉരുത്തിരിയുന്നു. അതിനാൽ തന്നെ, ഗർഭനി രോധന മാർഗ്ഗങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന ഗുളി കകൾ, കുത്തിവയ്പുകൾ, കോപ്പർ ടി ഇവയെല്ലാം ഗർഭച്ഛിദ്ര മാർഗ്ഗങ്ങൾ തന്നെ യാണ്. ഇവ ഉപയോഗിക്കു ന്നതും വിതരണം ചെയ്യു ന്നതും പ്രോത്സാഹിപ്പിക്കു ന്നതും രക്തപാതകത്തിൻ്റെ തിന്മ തന്നെ. ദൈവത്തിൻ്റെ നിയമവും ശാസ്ത്രത്തിൻ്റെ കണ്ടുപിടിത്തങ്ങളും കണ ക്കിലെടുത്തുകൊണ്ടാണ് സഭ ഈ കാര്യത്തെപ്പറ്റി അദ്ധ്യാപനം നടത്തുന്നത്. സഭ ആധുനിക യുഗത്തിൽ എന്ന കോൺസ്റ്റിറ്റ്യൂഷനിൽ മനുഷ്യജീവൻ അതിന്റെ ആരംഭത്തിൽ തന്നെ ബഹു മാനിക്കപ്പെടണം എന്നതു കൊണ്ട് ഗർഭച്ഛിദ്രവും ശിശു വധവും പറഞ്ഞറിയിക്കാൻ പറ്റാത്ത കുറ്റകൃത്യങ്ങ
ളാണ്. എന്ന് പഠിപ്പിക്കുന്നു. ഗർഭസ്ഥ ശിശു ചിന്തി ക്കാൻ മനസ്സും വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിവും ഉള്ളവനുമാണെന്ന് ബൈബിളിൽ നിന്ന് നമുക്ക് മന സ്സിലാക്കാൻ കഴിയും. “മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബ ത്തിൻ്റെ ഉദരത്തിൽ ശിശു കുതിച്ചു ചാടി” (ലൂക്ക 1:41). ഗർഭസ്ഥ ശിശു ആന്ത രിക ബാഹ്യ അവയവങ്ങളെല്ലാമുള്ള മനുഷ്യജീവിയാണെന്ന കാര്യം മന സ്സിലാക്കാത്തതും വർദ്ധിച്ചു വരുന്ന ഭ്രൂണഹത്യയ്ക്ക് കാരണമാണ്. അമ്മ യുടെ ഉദരത്തിൽ വച്ച് കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ ‘എന്നെ കൊല്ലല്ലേ, എന്നെ കൊല്ലല്ലേ’ എന്ന് കെഞ്ചി പ്രാണരക്ഷാർത്ഥം ഗർഭപാത്ര ത്തിൽ വച്ച് രക്ഷപ്പെടാൻ പായുകയാണ്. കുഞ്ഞിനെ ഉദരത്തിൽ ഇല്ലാതാ ക്കാം. എന്നാൽ, ശിശുവിനെ മനസ്സിൽ നിന്ന് മാറ്റാനൊക്കുമോ? ഒരമ്മ യുടെ ഗർഭപാത്രത്തിൽ വച്ച് ശിശുവിനെ നിഷ്ക്കരുണം കൊലപ്പെടുത്തു മ്പോൾ പരിപാവനമായ ഗർഭപാത്രം കൊലക്കളമായി മാറുന്നു. ഗർഭച്ഛിദ്ര ത്തിലൂടെ കുഞ്ഞിനെ കൊലപ്പെടുത്തി പിന്നീട് കുറ്റബോധത്താൽ അനേ കർ മനോരോഗികളായിത്തീരുന്നു. ഗർഭച്ഛിദ്രം മൂലം മരണമടഞ്ഞ അമ്മമാ രെയും ജീവച്ഛവങ്ങളായി ജീവിക്കുന്ന തകർന്നടിഞ്ഞ ഭവനങ്ങളെയും നമുക്ക് കാണാനാവും. മദ്യപാനത്തിലും തുടർന്നുള്ള ജഡിക ആസക്തികളിലും മുഴുകി സാഡിസ്റ്റ് മനോഭാവത്തോടെ ലാഘവബുദ്ധിയോടെ ഗർഭച്ഛിദ്രം നട ത്തുന്ന അനേകരുണ്ട്. എന്തും ആസ്വദിച്ച് കടുംകൈ ചെയ്യുന്നവർ. മാനുഷി കമായി ചിന്തിച്ചാൽ ഇവർക്ക് സന്താനങ്ങളിൽ കൂടിയുള്ള അനുഗ്രഹം അസാ ധ്യമാണ്. അപ്രതീക്ഷിതമായി വന്നുപോകുന്ന ഗർഭധാരണവും നശിപ്പിക്കാൻ പാടില്ല. സൗകര്യത്തെപ്രതിയും അറിവില്ലായ്മയെ പ്രതിയും അപമാനത്തെ പ്രതിയും ഗർഭച്ഛിദ്രം നടത്തുന്നവരുണ്ട്. അവർ ഒരു കാര്യം ഓർക്കണം. “കർത്താവിൻ്റെ ദാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും” (സങ്കീ. 127:3). അതിനാൽ ഗർഭസ്ഥശിശുവിനെ നിങ്ങൾ നശിപ്പിക്കരുത്.
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ വധിക്കുകയെന്നത് ദൈവത്തിനെതിരായി ചെയ്യുന്ന ഏറ്റം വലിയ അപരാധ മാണ്. ബൈബിളിലെ വീക്ഷണമനുസരിച്ച് മനുഷ്യജീവൻ അമൂല്യമാണ്. മനുഷ്യചരിത്രത്തിൽ ആദ്യമായി നടന്ന കൊലപാതകം കായേൻ ആബേ ലിനെ വധിക്കുന്നു. അങ്ങനെ ദൈവദാസനായ മനുഷ്യജീവനെതിരെ മനു ഷ്യൻ്റെ കരമുയർന്നു. ദൈവമായ കർത്താവ് അവനെ ശപിച്ചു. നിഷ്കളങ്ക രുടെ രക്തം ചൊരിഞ്ഞ ദുഷ്ടന്മാരെ കർത്താവ് ശിക്ഷിക്കുമെന്ന് ഏശയ്യാ പ്രവാചകൻ മുന്നറിയിപ്പു നല്കി. നിസ്സഹായരായ കുഞ്ഞുങ്ങളെ വധിച്ചു മാതാപിതാക്കളെ ഞങ്ങളുടെ പൂർവ്വികരാൽ നശിപ്പിക്കാൻ അങ്ങ് മനസ്സായി (ജ്ഞാനം. 12:6).
ഗർഭച്ഛിദ്രം നിയമാനുസൃതമാക്കിയിരിക്കുന്ന അനേക രാജ്യങ്ങളുണ്ട്. ഇന്ത്യയും അതിൽപ്പെടും. പക്ഷേ, അതുകൊണ്ട് അത് പാപമല്ലാതായിത്തീ രുന്നില്ല. ഒരു വ്യക്തിക്ക് അവൻ്റെ ശരീരത്തിന്മേൽ പൂർണ്ണ അവകാശം ഉണ്ടെന്ന് പറയുന്നത് ശരിയല്ല. ദൈവത്തിനാണ് ഓരോ വ്യക്തിയുടെയും ശരീരത്തിന്മേലുള്ള അവകാശം. നിങ്ങൾ ദൈവത്തിൻ്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ, നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ. അതിനാൽ ദൈവം സൃഷ്ടിച്ച ശരീരത്തി ന്റെയും ജീവൻ്റെയും മേൽ ഒരു വ്യക്തിക്കും അവകാശമില്ല. ജീവൻ നല്കു ന്നതും ജീവൻ തിരിച്ചെടുക്കുന്നതും കർത്താവാണ്. വാഴ്ത്തപ്പെട്ട മദർ തെരേസ പറഞ്ഞു: ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ ഛിദ്രവധം ചെയ്യുവാൻ സാധിച്ചാൽ, പിറന്ന മറ്റുള്ളവർക്ക് തമ്മിൽ തമ്മിൽ വധിക്കുവാൻ എന്തു വേണം.
വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിൻ്റെ ശക്തിയോ മനസ്സിലാക്കാത്തതി നാൽ നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു. ഈ തിരുവചനത്തിന്റെ ശക്തിയാൽ എളിമയോടെ ദൈവകരുണയ്ക്കായി കണ്ണീരോടെ ലോകജനതയ്ക്കായി പ്രാർത്ഥിക്കാം. നിരാശയിലും കുറ്റബോധത്തിലും നിന്ന് എഴുന്നേറ്റ് പ്രാർത്ഥ നയിലൂടെയും ബോധവത്കരണത്തിലൂടെയും ഈ മഹാതിന്മയിൽ നിന്ന് പിന്മാറ്റാൻ പരിശ്രമിച്ചും പരിഹാരം ചെയ്യാം. സർവ്വശക്തിയോടു കൂടി ഗർഭചിദ്രത്തിനെതിരെ പോരാടാം. ഈ ലോകത്തിലെ ഏറ്റവും വലിയ ഹീനക ത്യമാണ് ഗർഭച്ഛിദ്രം.
