
നടക്കാനുള്ള ബലം കിട്ടി
ഞാൻ മൂന്നുവർഷം മുമ്പ് തലയിടിച്ച് വീണതിൻ്റെ ഫലമായിട്ട് നടക്കാൻ ബലമി ല്ലായിരുന്നു. സ്റ്റെപ്പുകൾ കയറാനും പ്രയാസമായിരുന്നു. ആരാധനാശുശ്രൂഷക ളിലൂടെ ഈശോ എനിക്ക് സൗഖ്യം നല്കി. യേശുവേ നന്ദി, യേശുവേ സ്തുതി.
മേരി അഗസ്റ്റിൻ, വേവുകാട്ട്, ഏരൂർ, എറണാകുളം

സോറിയാസിസ് സുഖപ്പെട്ടു
ചെറുപ്പം മുതലേ എനിക്ക് സോറിയാസിസിൻ്റെ അസുഖം ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചപ്പോൾ എൻ്റെ അസുഖം ഈശോ സുഖപ്പെടുത്തി. ഇരുപത് വർഷമായിട്ട് എനിക്കിതുവരെ അസുഖം ഉണ്ടായിട്ടില്ല. യേശുവേ നന്ദി, യേശുവേ സ്തുതി. ലില്ലി സെബാസ്റ്റ്യൻ, തെറ്റാലിക്കൽ, കോട്ടപ്പടി

ഈശോ തൊട്ട് സുഖപ്പെടുത്തി
എന്റെ സ്പൈനൽ പല ഭാഗങ്ങളിലും അകൽച്ച ഉണ്ടായിരുന്നു. പിടലി വേദന മൂലം കോളറിട്ടാണ് ഇവിടെ ധ്യാനത്തിനെത്തിയത്. രോഗശാന്തി-ആരാധന ശുശ്രൂ ഷകളിലൂടെ ഈശോ എന്നെ തൊട്ടു സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തുതി. റോസമ്മ ജോസഫ്, ചാന്നാത്ത്, ആലുവ

മക്കളെ നല്കി അനുഗ്രഹിച്ചു
എനിക്ക് വിവാഹത്തിനു ശേഷം എട്ടു വർഷമായി കുട്ടികൾ ഉണ്ടായിരുന്നില്ല. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിനു ശേഷം ഞങ്ങൾക്ക് ഒരു മകനേയും മകളേയും നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. മേരി ജേക്കബ്, ആട്ട്കാലിയ, പുല്ലുവഴി

ഇയർബാലൻസിൻ്റെ അസുഖം മാറി
എനിക്ക് ഇയർബാലൻസിൻ്റെ പ്രശ്നം ഉണ്ടായിരുന്നു. തല നേരെ നിൽക്കില്ലാ യിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടുകയും പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി ഈശോ എന്നെ സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തുതി. ശാന്തമ്മ, ചാത്തപ്പറമ്പിൽ, കോട്ടയം

കാൽമുട്ട് വേദന മാറി
എനിക്ക് വീഴ്ച്ചയിൽ കാൽമുട്ടിന് ചതവ് പറ്റിയിരുന്നു. രോഗശാന്തി ആരാധനാ ശുശ്രൂഷകളിലൂടെ ഈശോ എനിക്ക് സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. സരള, മാങ്ങോട്ടിൽ, ചേലക്കര

കാല് വേദന മാറി
എനിക്ക് പതിനഞ്ച് വർഷം മുമ്പ് കാലുവേദന ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം ഈശോ സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
ഏലിക്കുട്ടി, പാലാട്ടിൽ, പുത്തൻകുരിശ്

ശാരീരിക സൗഖ്യം കിട്ടി
കുറച്ചു നാളുകളായിട്ട് നടുവിനും രണ്ടു കാലുകൾക്കും വേദന ആയിരുന്നു. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുക്കവേ രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എനിക്ക് സൗഖ്യം നൽകി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
നാരായണി, തുണ്ടിമാക്കുഴി, വടകര

അനേകം കൃപകൾ നല്കി അനുഗ്രഹിച്ചു
ഞാൻ തികഞ്ഞ ഒരു മദ്യപാനി ആയിരുന്നു. മൂന്നുവർഷം മുമ്പ് ധ്യാനം കൂടിയ തിലൂടെ മദ്യപാനത്തിൽ നിന്നും വിടുതൽ നല്കി ഈശോ എന്നെ അനുഗ്ര ഹിച്ചു. ശരീരം ചൊറിഞ്ഞ് തടിക്കുന്ന അസുഖം ഉണ്ടായിരുന്നു. ആരാധനയി ലൂടെ സൗഖ്യം കിട്ടി. അതുപോലെ തന്നെ എൻ്റെ മകന് കുഞ്ഞുങ്ങളുണ്ടായിരു ന്നില്ല. ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം മക്കളെ നല്കി ഈശോ അനു ഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
രംഗസ്വാമി, ചെറുമുഖം, മങ്കാടി, കന്യാകുമാരി

എഴുന്നേറ്റു നടക്കാനുള്ള കൃപ കിട്ടി
രണ്ടു വർഷം മുമ്പ് മുട്ടുകുത്തി വീണതു മൂലം അരയ്ക്ക് കീഴോട്ട് തളർന്ന അവ സ്ഥയിലായിരുന്നു. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുത്തതിനു ശേഷം ഈശോ എല്ലാ മേഖലകളിലും സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
ത്രേസ്യാമ്മ, മൽപ്പാൻ, അങ്കമാലി

മുട്ടുമടക്കുവാൻ സാധിച്ചു
എനിക്ക് കുറച്ചു നാളുകളായിട്ട് മുട്ടു കുത്തുവാൻ സാധിക്കുമായിരുന്നില്ല. രോഗ ശാന്തി ശുശ്രൂഷയിലൂടെ എനിക്ക് മുട്ടുകുത്തി ഈശോയെ ആരാധിക്കാനുള്ള കൃപ ലഭിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
വർഗ്ഗീസ്, ചുള്ളി, തൃശ്ശൂർ

തലയിടിച്ച് വീണതു മൂലമുണ്ടായ ശരീരാവസ്ഥയ്ക്ക് മാറ്റം
അറ്റാക്ക് വന്നതിനു ശേഷം തല ചുറ്റി വീണ് തലയിടിച്ചതിനു ശേഷം കൈ പൊക്കുവാൻ സാധിക്കുമായിരുന്നില്ല. രോഗശാന്തി ശുശ്രൂഷയിലൂടെ എനിക്ക് സൗഖ്യം കിട്ടി. ഈശോയേ നന്ദി, ഈശോയേ സ്തുതി. രമേഷ്, മാന്ത്ര, ചങ്ങനാശ്ശേരി

മദ്യപാനത്തിൽ നിന്നും വിടുതൽ
ഞാൻ ചെറുപ്പം മുതലേ മദ്യത്തിന് അടിമയായിരുന്നു. വചന ആരാധനാ ശുശ്രൂ ഷകളിലൂടെ എനിക്ക് മദ്യത്തിൽ നിന്നും വിടുതൽ കിട്ടി. യേശുവേ നന്ദി, യേശുവേ സ്തുതി. ജോസഫ്, കക്കിനി, പറവൂർ, ആലപ്പുഴ

സ്പോണ്ടിലൈറ്റിസ് സുഖപ്പെട്ടു
എനിക്ക് സ്പോണ്ടിലൈറ്റിസ് ഉള്ളതാണ്. രോഗശാന്തി ശുശ്രൂഷയിലെ ആരാ ധനാ സമയത്ത് സ്തുതിച്ചു കൊണ്ടിരുന്നപ്പോൾ അതിശക്തമായ കാറ്റും ചൂടും നട്ടെല്ലിൽ അനുഭവപ്പെട്ടു. എൻ്റെ രോഗാവസ്ഥയെ ഈശോ തൊട്ടു സുഖപ്പെടു ത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്തുതി. ലിൻസി റോയി, പുതുപ്പാടി, മുവാറ്റുപുഴ

ഉപ്പൂറ്റി വേദന സുഖപ്പെട്ടു
എനിക്ക് കാലിന്റെ വേദനയുണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എനിക്ക് സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. സൈമൺ, പാലിക്കുടത്ത്, മാന്ത്ര

കൈക്കുഴയുടെ വേദന മാറി
എനിക്ക് കുറച്ചു നാളുകളായിട്ട് കൈക്കുഴയ്ക്ക് വേദനയുണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ എനിക്ക് സൗഖ്യം കിട്ടി. ഈശോയെ നന്ദി, ഈശോയെ സ്തുതി. ചാക്കോ, ആയാംകുടി, കണ്ണൂർ

വീഴ്ച്ചയാലുണ്ടായ ഉപ്പൂറ്റി വേദന മാറി വീഴ്ച്ചയിൽ കാലിൻ്റെ ഉപ്പൂറ്റിക്ക് പരിക്ക് പറ്റിയിരുന്നു. നടക്കാൻ പ്രയാസത്തോടെ യാണ് ധ്യാനത്തിന് വന്നത്. ആരാധനയിൽ ഉപ്പൂറ്റിയുടെ വേദന പൂർണ്ണമായിട്ടും മാറി. ഈശോയേ നന്ദി, ഈശോയേ സ്തുതി. ജോസ് തോമസ്, ഈട്ടിവിളവിൽ, കൊല്ലം

മാനസികസൗഖ്യം കിട്ടി
കുറച്ചു നാളുകളായിട്ട് എനിക്ക് മനസ്സിന് ഭയങ്കര അസ്വസ്ഥത ആയിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടവേ വചന ആരാധനാ ശുശ്രൂഷകളിലൂടെ എനിക്ക് മാനസിക സൗഖ്യം കിട്ടി. എന്നെ അനുഗ്രഹിച്ച ഈശോയ്ക്ക് നന്ദിയും സ്തുതിയും, സോഫിയ ജോസഫ്, വരമ്പേൽ, കൊല്ലം

ഉപ്പൂറ്റി വേദന സുഖപ്പെട്ടു
എനിക്ക് കാലിന്റെ വേദനയുണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എനിക്ക് സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. സൈമൺ, പാലിക്കുടത്ത്, മാന്ത്ര

കാലുകൾ ശക്തിപ്പെടുത്തി അനുഗ്രഹിച്ചു എനിക്ക് രണ്ടു വർഷമായിട്ട് കൈയും കാലും തളരുന്ന അനുഭവമായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം കർത്താവ് എന്നെ പൂർണ്ണമായിട്ടും ശക്തിപ്പെടുത്തി അനുഗ്രഹിച്ചു. ബിനോയ്, പയറ്റുകാലായിൽ, വണ്ടൻമേട്, ഇടുക്കി

ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് മാറി അന്നനാളത്തിൽ ദശ വളർന്നതിനെ തുടർന്ന് ഓപ്പറേഷൻ ചെയ്തിരുന്നു. അതി നുശേഷം ഭക്ഷണം ഇറക്കാൻ പ്രയാസമായിരുന്നു. ഇവിടെ ധ്യാനത്തിൽ പങ്കെ ടുക്കവേ വചന ആരാധനാ ശുശ്രൂഷകളിലൂടെ ഈശോ സൗഖ്യം നല്കി എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ബെന്നി വി.എ, വൈക്കുളങ്ങര, കല്ലൂർ

നെഞ്ചുവേദന സുഖപ്പെട്ടു ഞാൻ ഡ്രൈവറാണ്.
കഴിഞ്ഞ ഏഴുമാസമായിട്ട് എനിക്ക് നെഞ്ചിൽ വേദന ആയിരുന്നു. ഇവിടെ ധ്യാനം കൂടവേ രോഗശാന്തി ശുശ്രൂഷയിലൂടെ എനിക്ക് സൗഖ്യം കിട്ടി. യേശുവേ നന്ദി. രതീഷ് കെ.വി, കോനംതോടത്ത്, പറവൂർ

കരൾ സംബന്ധമായ അസുഖം മാറി
എൻ്റെ വലതു സൈഡിൽ ലിവർ സംബന്ധമായ അസുഖവും അലർജിയും ഉണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ എനിക്ക് സൗഖ്യം കിട്ടി. യേശുവേ നന്ദി, യേശുവേ സ്തുതി വർഗ്ഗീസ് എം.പി, മുട്ടംതൊട്ടിൽ, കാഞ്ഞൂർ

കൈ ഉയർത്തി സ്തുതിക്കാൻ സാധിച്ചു എൻ്റെ കഴുത്തിൽ നിന്നും കയ്യിലേക്കുള്ള ഞരമ്പിൽ ബ്ലോക്കുള്ളതു മൂലം കൈയ്ക്ക് കട്ടും കഴപ്പും മരവിപ്പുമായിരുന്നു. കൈ ഉയർത്താൻ പ്രയാസമായി രുന്നു. രോഗശാന്തി ശുശ്രൂഷയിലെ ആരാധനാ സമയത്ത് വേദന ഇല്ലാതെ കൈ ഉയർത്തി ഈശോയെ സ്തുതിക്കാനുള്ള കൃപ കിട്ടി. ലിന്റെ മോൾ ബിജു, മംഗലത്തിൽ, വാഗമൺ

കാലുകൾക്ക് ബലം കിട്ടി
എനിക്ക് ഹാർട്ടിൽ പമ്പിംഗ് കുറവായിരുന്നതു കൊണ്ട് ശ്വാസതടസ്സം ഉണ്ടാ കാറുണ്ടായിരുന്നു. കാലുകൾക്ക് ബലക്കുറവും വേദനയും മുട്ടുകുത്തുവാൻ പ്രയാ സവുമായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എനിക്ക് സൗഖ്യം നല്കി. മുട്ടുകുത്തുവാൻ സാധിച്ചു. കാലുകൾക്ക് ബലവും കിട്ടി. യേശുവേ നന്ദി. സോജൻ, കാലാഴിൽ, അതിരമ്പുഴ

ശരീരത്തിന് ബലം കിട്ടി
ഒരു വർഷം മുമ്പ് ധ്യാനത്തിന് വന്നിരുന്നു. കുടുംബമായി ഞങ്ങൾ എല്ലാവരും ഒരാഴ്ചത്തെ ധ്യാനത്തിൽ പങ്കെടുത്തു. കുഞ്ഞുനാൾ മുതൽ നികിത മോൾക്ക് ചിക്കനും മുട്ടയും കഴിച്ചാൽ ശരീരം ചൊറിഞ്ഞു പൊട്ടുമായിരുന്നു. അത് പൂർണ്ണ മായി സുഖം പ്രാപിച്ചു. ഓവറിയിൽ സിസ്റ്റും ഉണ്ടായിരുന്നു. ആ രോഗത്തിനും പൂർണ്ണസൗഖ്യം ലഭിച്ചു. ശോഭ, സിയോൺ, മാമ്മൂട്, ചന്ദനത്തോപ്പ്, കൊല്ലം
