

വി. യാക്കോബിന്റെ ലേഖനം പഠിപ്പിക്കുന്നു. “നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആരാണ്? അവൻ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയ ത്തോടെ തന്റെ പ്രവൃത്തികളെ മറ്റുള്ളവർക്കു കാണിച്ചു കൊടു ക്കട്ടെ” (3:13). ജ്ഞാനിയും വിവേ കിയുമായവൻ മൂന്നു കാര്യങ്ങൾ ചെയ്യും. 1. നന്നായി പെരുമാറുക, 2. വിവേകജന്യമായ വിനയ ത്തോടെ പെരുമാറുക. 3. പ്രവ ത്തികൾ സാക്ഷ്യങ്ങളാക്കുക. ഇങ്ങനെ പെരുമാറുന്നവ നൊപ്പം ദൈവം ഉണ്ടാകും. നന്നായി പെരുമാറുന്നതിന്റെ പ്രയോജനം എന്താണ്? വി. പൗലോസ് ഉത്തരം പറ യന്നു. സഹോദരരേ, സത്യവും വന്ദ്യവും, നീതിയുക്തവും, പരിശു ദ്ധവും സ്നേഹാർഹവും, സ്തുത്യ ർഹവും, ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ ക്കാര്യങ്ങളെക്കുറിച്ചും ചിന്തിക്കു വിൻ. എന്നിൽ നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും കണ്ടതും നിങ്ങൾ ചെയ്യുവിൻ. അപ്പോൾ സമാധാനത്തിൻ്റെ ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കും (ഫിലി. 4: 8-9). നമ്മുടെ പെരുമാറ്റം ദൈവവച നപരമായിരിക്കണം. അപ്പോൾ സമാധാനത്തിൻ്റെ ദൈവം നമ്മുടെ കൂടെ വസിക്കും. വചനം പഠിപ്പിക്കുന്നു. നിങ്ങൾ അന്യോന്യം സഹോ ദരതുല്യം സ്നേഹിക്കുവിൻ. പരസ്പരം ബഹുമാനിക്കുന്നതിൽ ഓരോ രുത്തനും മുന്നിട്ടു നില്ല്ക്കുവിൻ (റോമ. 12:10).
പരസ്പരം ബഹുമാനിക്കുക എന്നാൽ, ആദരം അർഹിക്കുന്നവർക്ക് അത് നല്കുക എന്നാണ് അർത്ഥം. വചനം പറയുന്നു. ഓരോരു ത്തർക്കും അവകാശപ്പെട്ടിരിക്കുന്നത് കൊടുക്കുവിൻ. നികുതി അവ കാശപ്പെട്ടവനു നികുതി, ചുങ്കം അവകാശപ്പെട്ടവനു ചുങ്കം. ആദരം അർഹിക്കുന്നവനു ആദരം ബഹുമാനം നല്കേണ്ടവനു ബഹുമാനം.
(റോമ 13:7)
ഓർക്കുക, ആദരവും ബഹുമാനവും അർഹിക്കുന്നവർക്കു നല്കാൻ നമുക്കു ഉത്തരവാദിത്വമുണ്ട്. മക്കൾ മാതാപിതാക്കളെയും ഭാര്യ ഭർത്താവിനെയും വിദ്യാർത്ഥി അധ്യാപകനെയും കീഴ് ജീവന ക്കാരൻ മേലധികാരിയെയും ബഹുമാനിക്കണം. അതു ദൈവഹിത മാണ്. മലാക്കി പ്രവാചകൻ പറയുന്നു. പുത്രൻ പിതാവിനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു. (മലാ. 1:6). ദൈവം സ്ഥാപിച്ച പദവിക്രമങ്ങളെ ബഹുമാനിക്കണം. വികാരിയച്ചനെ ഇടവകാംഗങ്ങൾ ബഹുമാനിക്കണം. മുതിർന്നവരെക്കാണുമ്പോൾ എഴുന്നേറ്റു നില്ക്കണം.
വചനം പറയുന്നു, പ്രായം ചെന്നു നരച്ചവരുടെ മുമ്പിൽ ആദര പൂർവ്വം എഴുന്നേൽക്കുകയും അവരെ ബഹുമാനിക്കുകയും വേണം (ലേവ്യർ 19:32). മുതിർന്നവരെ ബഹുമാനിക്കണം എന്നത് ദൈവക ല്പനയാണ്. പ്രഭാഷകൻ്റെ പുസ്കത്തിൽ നിന്നും വായിക്കുന്നു. മക്കൾ പിതാവിനെ ബഹുമാനിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. അവി ടുന്ന് പുത്രന്മാരുടെ മേൽ അവരുടെ അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവൻ അവൻ്റ പാപങ്ങൾക്കു പ്രായ ശ്ചിത്തം ചെയ്യുന്നു. (പ്രഭാ 3:2-3) അന്യനെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കുട്ടിവെക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റ മക്കൾ സന്തോഷിപ്പിക്കും. അവൻ്റ പ്രാർത്ഥന കർത്താവ് കേൾക്കും. പിതാവിനെ ബഹുമാനിക്കുന്നവൻ ദീർഘകാലം ജീവിക്കും.
ഈശോനാഥാ, എൻ്റെ കഴിഞ്ഞ കാല ജീവിതത്തിൽ ബഹുമാ നിക്കേണ്ടവരെ ബഹുമാനിക്കുന്നതിൽ എനിക്കുണ്ടായ വീഴ്ചകൾ പൊറുക്കേണമേ. അവിടുന്ന് എനിക്കു പാപ പരിഹാരമാകണമേ. നന്നായി പെരുമാറി അങ്ങയെ മഹത്വപ്പെടുത്തുവാൻ ഞങ്ങളെ അഭി ഷേകം ചെയ്യേണമേ. ആമേൻ
