ആത്മഹത്യ ചെയ്യുവാൻ ചിന്തിച്ചു കൊണ്ടിരുന്ന പീലാത്തോസിനോടു ക്ലോഡിയാ പറഞ്ഞു. അങ്ങ് ആത്മഹത്യ ചെയ്യരുത്! നമ്മെ രക്ഷി ക്കുവാൻ യേശുവിന് മാത്രമേ കഴിയൂ. ഞാൻ യേശുവിൽ വിശ്വസിച്ചതു കൊണ്ട് എനിക്ക് സമാധാനം ലഭിച്ചു. അതുകൊണ്ട്, അങ്ങറിയാതെ ഞാൻ ക്രിസ്‌തുമതം സ്വീകരി ച്ചു. അനുതപിച്ച് തിരിച്ചു വരുന്നവരെ രക്ഷിക്കുന്ന രക്ഷക നാണ് യേശു.

ലോകത്തിലെ സകല മനുഷ്യരുടെയും പാപപരിഹാരത്തിനായി കാൽവരിയിൽ യാഗമാ കുവാൻ മനുഷ്യനായി അവതരിച്ച ദൈവപുത്ര നായ യേശുക്രിസ്തു‌വിനോട് ഗവർണർ പിലാ ത്തോസ് പ്രസക്തമായ ഒരു ചോദ്യം ചോദിക്കു ന്നുണ്ട്. “എന്താണ് സത്യം?” (യോഹ. 18:38). വളരെ ധർമ്മ സങ്കടത്തിലായിരുന്നു കൊണ്ടാണ് പീലാത്തോസ് ഈ ചോദ്യം യേശുവിനോട് ചോദി ക്കുന്നത്. കാരണം, യേശു നിരപരാധിയാണെന്ന് പീലാത്തോസ് മനസ്സിലാക്കിയിരുന്നു. പീലാത്തോ സിന്റെ ഭാര്യയും അദ്ദേഹത്തോടഭ്യർത്ഥിച്ചു. “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്. അവൻ മൂലം സ്വപ്നത്തിൽ ഞാൻ ഇന്നു വളരെയേറെ ക്ലേശിച്ചു” (മത്തായി. 27:19). മാത്രമല്ല, യേശുവിന്റെ നോട്ടവും വചനവും പീലാത്തോസിന്റെ ഹൃദ യത്തെ ഇളക്കിമറിച്ചുകൊണ്ടിരുന്നു. പീലാത്തോസ് വളരെ ക്രൂരനും നിഷ്ഠൂരനുമാ യിരുന്നു എന്നാണ് ചില ചരിത്രകാരന്മാർ രേഖ പ്പെടുത്തിയിരിക്കുന്നത്. യുദയായിലെ ഗവർണറാ യിരുന്നു അദ്ദേഹം. സീസറിൻ്റെ പ്രീതി സമ്പാദി ക്കുവാൻ റോമൻ ചക്രവർത്തിയെ യഹൂദരുടെ രാജാവായി അംഗീകരിപ്പിക്കുവാനും, റോമാസാമ്രാ ജ്യത്തിന്റെ അധികാര സീമയിൽ നിന്നു മോചനം പ്രാപിക്കുവാൻ പ്രക്ഷോഭണങ്ങളും വിപ്ലവങ്ങളും നട ത്തിയിരുന്ന യഹൂദരെ അടി ച്ചമർത്താനും വളരെ ക്രൂര മായിട്ടാണ് പീലാത്തോസ് പ്രവർത്തിച്ചിരുന്നത്. അനേ കരെ വാളിനിരയാക്കിയിട്ടു ണ്ട് ആരെയും വിധിക്കാനും വധിക്കാനും ഒരു മടിയുമി ല്ലാതിരുന്ന പീലാത്തോസ് ഒരാളുടെ മുമ്പിൽ മാത്രം പതറിപ്പോയി. സത്യം തന്നെയായ നസ്രായനായ യേശുവിൻ്റെ മുൻപിൽ. യേശുവിനെ എങ്ങനെയും മോചിപ്പിക്കണമെന്നു പീലാ ത്തോസിന് ആഗ്രഹമുണ്ടാ യിരുന്നു. അതുകൊണ്ടാണ് വിജാതീയനായ പീലാ ത്തോസ് യഹൂദരോടു ചോദിക്കുന്നത്, നിങ്ങളുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരട്ടെയോ? യഹോവയ ല്ലാതെ മറ്റൊരു രാജാവ് തങ്ങൾക്കില്ലായെന്ന് എപ്പോഴും പറയുമായിരുന്ന യഹൂദരും യഹൂദസംഘ ത്തിന്റെ നേതാക്കളായ കയ്യാഫാസും അന്നാസും പറഞ്ഞു. സീസറല്ലാതെ മറ്റൊരു രാജാവ് ഞങ്ങൾ ക്കില്ല. മാത്രമല്ല, നീ യേശു വിനെ മോചിപ്പിക്കുന്ന പക്ഷം നീ സീസറിന്റെ സ്നേഹിതനുമല്ല. താൻ സീസറിന്റെ സ്നേഹിതനല്ല എന്ന് യഹൂദർ സീസറിനു പരാതി നല്കിയാൽ അധി കാരവും പദവിയും സ്ഥാന മാനങ്ങളും പോകും എന്ന് മനസ്സിലാക്കിയ പീലാ ത്തോസ് തന്റെ രാഷ്ട്രീയ ഭാവി ഉറപ്പിച്ചു നിർത്തുവാൻ യേശുവിനെ കുരിശുമരണ ത്തിനായി, യഹൂദർക്കു വിട്ടുകൊടുക്കുകയാണ്. യേശുവിന്റെ കുരിശുമര ണത്തിനു ശേഷമുള്ള പീലാത്തോസിന്റെ ജീവിതം വളരെ അസ്വസ്ഥജനകമായിരുന്നു. നീതിമാനായ യേശുവിനെ യഹൂദപ്രമാണികളുടെ നിർബന്ധബുദ്ധിക്കും സമ്മർദ്ദതന്ത്ര ങ്ങൾക്കും വഴങ്ങി, കുരിശുമരണത്തിനായി അന്യായമായി വിധിച്ചതിന്റെ കുറ്റബോധവും അസ്വസ്ഥതയും പീലാത്തോസിനെ നിരന്തരം വേട്ടയാടി ക്കൊണ്ടിരുന്നു. അതുമൂലം വളരെ ക്രൂരതയോടെ അദ്ദേഹം യഹൂദരോടു പെരുമാറി. ഒരു ചെറിയ കുറ്റം പോലും കണ്ടുപിടിച്ച് യഹൂദരെ പീഡിപ്പി ച്ചുകൊണ്ടിരുന്നു. ഉറക്കമില്ലാത്ത രാത്രികളും ഉറക്കത്തിൽ ദുഃസ്വപ്നം കണ്ടു ഞെട്ടിയുണരുന്നതും ആവശ്യമുള്ളതിനും ഇല്ലാത്തതിനും ക്രുദ്ധനാകു ന്നതും പീലാത്തോസിൻ്റെ ജീവിതത്തിൻ്റെ ഭാഗമായിത്തീർന്നിരുന്നു. അധി കാരവും പദവിയും സ്ഥാനമാനങ്ങളും അദ്ദേഹത്തിന് സമാധാനം നല്കി യില്ല. കൊട്ടാരവും ധനവും വേണ്ടപ്പെട്ടവരും അദ്ദേഹത്തെ സന്തോഷിപ്പി ച്ചില്ല. സകലരും സകലതും പ്രതികാരത്തോടെ തന്നെ തുറിച്ചു നോക്കു ന്നതു പോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു. ജീവിതം ദുസ്സഹമായ പീലാ ത്തോസ്, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ അവസാനം ആത്മഹത്യ ചെയ്യുവാൻ ചിന്തിച്ചു. ഈ നാളുകളിൽ ഭാര്യ ക്ലോഡിയ പീലാ ത്തോസിന്റെ മാനസാന്തരത്തിനായി കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു കൊണ്ടി രുന്നു. കാരണം, യേശുവിൻ്റെ മരണത്തിനു മുമ്പു തന്നെ യേശു നീതിമാ നാണെന്ന് ഒരു സ്വപ്‌നത്തിലൂടെ ക്ലോഡിയായ്ക്കു ദൈവികവെളിപാട് ലഭി ച്ചിരുന്നു. അതുകൊണ്ട്. യേശുവിൽ വിശ്വസിച്ച ക്ലോഡിയ യേശുവിനെ ക്കുറിച്ച് അറിയാൻ വളരെ ദാഹിച്ചു. യേശുവിനെ അറിയാനുള്ള ഈ ദാഹം അവളെ ക്രിസ്തുവിൻ്റെ അനുയായി ആക്കി മാറ്റി. അവൾ പീലാത്തോസ് അറിയാതെ രഹസ്യത്തിൽ ക്രിസ്‌തുമതം സ്വീകരിച്ച് ക്രിസ്ത‌്യാനിയായി തീർന്നിരുന്നു. ആത്മഹത്യ ചെയ്യുവാൻ ചിന്തിച്ചു കൊണ്ടിരുന്ന പീലാത്തോസിനോടു ക്ലോഡിയാ പറഞ്ഞു അങ്ങ് ആത്മഹത്യ ചെയ്യരുത്! നമ്മെ രക്ഷിക്കുവാൻ യേശുവിന് മാത്രമേ കഴിയൂ. ഞാൻ യേശുവിൽ വിശ്വസിച്ചതു കൊണ്ട് എനിക്ക് സമാധാനം ലഭിച്ചു. അതുകൊണ്ട്, അങ്ങറിയാതെ ഞാൻ ക്രിസ്ത മതം സ്വീകരിച്ചു. അനുതപിച്ച് തിരിച്ചു വരുന്നവരെ രക്ഷിക്കുന്ന രക്ഷക നാണ് യേശു. യേശുവിൻ്റെ ശിഷ്യനായ യാക്കോബ് ശ്ലീഹയുടെ അടുക്ക ലേക്കു നമുക്കു പോകാം. അദ്ദേഹം നീതിമാനായ യേശുവിനെ കുറിച്ച് അങ്ങയെ പഠിപ്പിക്കും. അടുക്കലെത്തിയ പീലാത്തോസിനോടു യാക്കോ ബ്ശ്ലീഹ പറഞ്ഞു. ദൈവം സ്നേഹമയനായ പിതാവാണ്. പശ്ചാത്തപി ക്കുന്ന പാപിക്കു മാപ്പു കൊടുക്കുന്നവനാണ്. തെറ്റുകൾ ഏറ്റുപറഞ്ഞു ജ്ഞാനസ്നാനം സ്വീകരിക്കുവാൻ അദ്ദേഹം ഉപദേശിച്ചു. തന്നെ ക്രൂശിച്ച വർക്കു വേണ്ടിപ്പോലും പ്രാർത്ഥിച്ച യേശു തന്നോടും ക്ഷമിക്കുമെന്നു പിലാത്തോസിനു മനസ്സിലായി. അങ്ങനെ പീലാത്തോസും ക്രിസ്ത്യാനി യായി. സത്യം എന്താണെന്നു വൈകിയാണെങ്കിൽപ്പോലും പീലാത്തോസ് കണ്ടെത്തുകയും ചെയ്‌തു. കൂടെയുണ്ടായിരുന്നവരെയും ക്രിസ്ത്യാനിക ളാക്കുവാൻ പീലാത്തോസിനു സാധിച്ചു. ഇതു വായിക്കുന്ന സഹോദരാ, സഹോദരീ, നമ്മുടെ ജീവിതത്തെ അത്മ പരിശോധന ചെയ്യേണ്ട സമയമാണിത്. ദൈവത്തെ അറിയാൻ അവിടുന്ന് ഇപ്പോൾ ഒരുക്കിത്തരുന്ന അനുകൂലമായ അവസരങ്ങൾ പൂർണ്ണമായും നമുക്ക് പ്രയോജനപ്പെടുത്താം. ദൈവം നല്‌കുന്ന അവസരങ്ങൾ നഷ് പ്പെടുത്തുന്നവരുടെ ഗണത്തിൽ നാം അകപ്പെടരുത്. “ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചു പോകാൻ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ട പ്പെടുന്നില്ല” എന്ന യേശുവിൻ്റെ സ്നേഹവചനം നമുക്കോർക്കാം. ദൈവത്തെ വെളിപ്പെട്ടു കിട്ടുന്ന ഈ കാലഘട്ടത്തിൽ തന്നെ ജീവിക്കുവാൻ അവസരം തന്ന കർത്താവിനോടു നന്ദി പറയാം.