

കുരിശിൽ അവിടുന്ന് പിശാചിന്റെ മേലുള്ള അന്തിമ വിജയം നേടി. പാപത്തിന്മേലുള്ള ഈ വിജയത്തിൽ ലോകാവ സാനം വരെയുളള എല്ലാ മനുഷ്യരും പങ്കാളികളാ കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഈ രക്ഷാകര ലക്ഷ്യത്തോടെ യാണ് ഈശോ കുമ്പ സാരം എന്ന കൂദാശ സ്ഥാപിച്ചത്
പാപത്തിന്റെ ശാപവും കുറ്റബോധവും പേറുന്ന പാപിയായ മനുഷ്യൻ ഉത്ഥിതനായ കർത്താ വുമായി നടത്തുന്ന വ്യക്തിപരമായ കണ്ടുമുട്ടലാണ് കുമ്പസാരം എന്ന കൂദാശ. പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിൻ്റെ ദാനമാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവഴിയുള്ള നിത്യജീ വനും (റോമ. 6:23). സ്നേഹത്തിൻറെ വ്യക്തിപരമായ പ്രവൃത്തിയിലൂടെ അനുതപിക്കുന്ന് പാപിക്കു പാപ മോചനം കൊടുക്കുവാൻ ഈശോ ആഗ്രഹിക്കുന്നു. പാപത്താൽ തകർക്കപ്പെട്ട ജീവിതങ്ങളെ കണ്ടുമുട്ടി യപ്പോൾ ഈശോ അങ്ങനെയാണ് എപ്പോഴും പാപ മോചനം കൊടുക്കുവാൻ ആഗ്രഹിച്ചത്. വ്യക്തിയി ലേക്കു നേരിട്ടു കടന്നുചെന്ന് ബഹിഷ്കൃതനെ നീതി യിലേക്കും ദൈവപുത്ര പദവിയിലേക്കും പുനരുദ്ധ രിക്കുന്നതും ധൂർത്തപുത്രൻ്റെ ഉപമയിലൂടെ അനാ വൃതമാകുന്ന അനുരഞ്ജനം. പുനസ്ഥാപനത്തിന്റെ പിതാവിൻ്റെ വ്യക്തിപരമായ ആശ്ലേഷമാണ്. പാപത്തിൽ നശിച്ച ഓരോ വ്യക്തിയും ഈശോയ്ക്ക് പാപത്തിൻ്റെ ബന്ധനങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കുവാൻ പിതാവ് നൽകിയ നിയോ ഗത്തിൻ്റെ അനുസ്‌മരണമായിരുന്നു. താൻ ലോകത്തി ലേക്കു വന്നതിനെക്കുറിച്ചു തന്നെ ഈശോ പറയു ന്നതിതാണ്. “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നല്‌കാൻ തക്കവിധം ദൈവം ലോകത്തെ സ്നേഹിച്ചു” (യോഹ. 3:16). ആരും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കുകയായിരുന്നു ഈശോയ്ക്ക് പിതാവിനോടുള്ള പ്രതിബദ്ധത. അവ നിൽ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടണം. അതുകൊണ്ട്, അവിടുത്തെ ആദ്യപ്രസംഗം തന്നെ തന്നിലേക്കു വരുവാനായി രുന്നു. അവിടുന്നു പ്രഖ്യാ പിച്ചു. “അനുതപിക്കുവിൻ, ദൈവരാജ്യം സമാഗതമായിരി ക്കുന്നു’ (മത്താ 4:17). അനു താപം എന്നാൽ, ദൈവതിരു അനുസരിച്ച് ജീവിക്കാം എന്ന തീരുമാന ത്തോടെ ദൈവത്തിലേക്കുള്ള തിരിയലാണ്. ജീവൻ്റെ പൂർണ്ണത നേടുവാനായി ഈശോ ഈ ക്ഷണം എല്ലാ വർക്കും നല്‌കുന്നു. ഞാൻ വന്നത് ലോകത്തെ ശിക്ഷിക്കാ നല്ല, ലോകത്തെ രക്ഷിക്കാ നാണ് (യോഹ. 12:47). ولو وله എപ്പോഴും ശിക്ഷയും മരണവും ഉറപ്പാ ക്കുന്നു. എന്നാൽ, കാൽവരി യിലെ ബലി, മാനവകുലത്തെ നിഗ്രഹിക്കാനുള്ള പാപ ത്തിന്റെ താണ്ഡവത്തെ പരാ ജയപ്പെടുത്തി. ഈ ലോക (বার) (08 ജീവിച്ചിരുന്ന കാലത്തു അവിടുന്നു പാപി കൾക്കു മോചനവും വിടു തലും നല്കി. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ ഈശോയുടെ കൊണ്ടുവരുന്നു മുമ്പിൽ (യോ 0.8-13) വിധി സുനിശ്ചിതമാ യിരുന്നു. മോശയുടെ നിയമ പ്രകാരം അവളെ കല്ലെ റിഞ്ഞു കൊല്ലണം. എന്നാൽ, ഈശോ അവളിൽ കണ്ടത് രക്ഷിക്കുവാനുള്ള തൻ്റെ ദൗത്യമാണ്. അവൾക്കു ചുറ്റു മുണ്ടായിരുന്ന യഹൂദരുടെ കൈകളിൽ കല്ലുകൾ ഉണ്ടാ യിരുന്നു. ദൈവികജ്ഞാന ത്താൽ നയിക്കപ്പെട്ട ഈശോ നിർദ്ദേശിച്ചു. പാപമില്ലാത്ത വൻ ആദ്യത്തെ കല്ലെറിയട്ടെ. സുവിശേഷവിവരണം പറ യുന്നു: എല്ലാവരും കല്ലുകളും ഇട്ട് നടന്നു നീങ്ങി. എല്ലാവരും പോയപ്പോൾ ഈശോ ചോദിച്ചു: ആരും നിന്നെ ശിക്ഷിച്ചില്ലേ? (യോഹ 8:10). സ്ത്രീയുടെ മറുപടി ഹ്യദയ സ്‌പർശിയായിരുന്നു. കർത്താവേ, ഇല്ല. അവൾ ഈശോയെ കർത്താവേ എന്നു വിളിക്കുന്നത് സുപ്രധാ നമാണ്. അവൾ ഈശോയെ തന്റെ ജീവിതത്തിന്റെ കർത്താവായി സ്വീകരിച്ചു. അവിടുത്തെ കർതൃത്വം തന്നിൽ വിനിയോഗിക്കുവാൻ അവിടുത്തെ അനുവദിച്ചു. ഈ തീരുമാനമാണ് അവൾക്കു കൃത്യമായ പാപബോധം കൊടുക്കുന്നത്. ഈ ഹൃദയ പരിവർത്തനമാണ്, ഞാനും നിന്നെ ശിക്ഷിക്കുന്നില്ല, പോവുക, മേലിൽ പാപം ചെയ്യരുത് (വാക്യം 11) എന്ന പ്രതികരണത്തിന് ഈശോയെ പ്രേരിപ്പിക്കുന്നത്. ദൈവകരുണ് അർത്ഥപൂർണ്ണമായത് അത് ഉത്തരവാദി ത്വത്തോടെ സ്വീകരിച്ചപ്പോഴാണ്. ചുങ്കക്കാരൻ സക്കേവൂസിൻ്റെ മാനസാന്തരത്തിലും ഈ രക്ഷാരീതി തന്നെയാണ് കാണുന്നത്. പാപത്താൽ ഒറ്റപ്പെട്ടവനായിരുന്നു ആ മനുഷ്യൻ. അവനിലും ഈശോ ദർശിച്ചത് വീണ്ടെടുക്കുവാനുള്ള തൻ്റെ നിയോഗമാ ണ്. ഈശോയെ കാണണം എന്നുറച്ചവനായിരുന്നു സക്കേവൂസ്. കർത്താവ് അവനെ മരത്തിൽ നിന്നും വിളിച്ചിറക്കുന്നു. അവന്റെ ഭവന ത്തിലേക്കു പോകുന്നു. യഹൂദർ അനർഗ്യനായി കരുതിയിരുന്നവനാണ് സക്കേവൂസ്. അതുകൊണ്ടു തന്നെ ഈശോയുടേതു മഹത്തായ ഒരു കാരു ണ്യപ്രവൃത്തിയിലായിരുന്നു. യഹൂദപാരമ്പര്യം കണക്കിലെടുക്കാതെ ഈശോ അവൻ്റെ ഭവനത്തിൽ പോയതിനെയും അവനുമായി കൂട്ടുകൂടു ന്നതിനെയും ഫരിസേയർ കുറ്റപ്പെടുത്തി. ഹൃദയത്തിന്റെയും ജീവിതത്തി ന്റെയും മാനസാന്തരം പ്രഖ്യാപിച്ചു കൊണ്ടാണ് സക്കേവൂസ് ആ കരുണ യോട് പ്രത്യുത്തരിക്കുന്നത്. അവൻ പറഞ്ഞു: കർത്താവേ, ഇതാ എന്റെ സ്വത്തിൻ്റെ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു (ലൂക്ക, 19:8). രക്ഷകൻ്റെ സാന്നിധ്യം തിരസ്‌കൃതനായ ആ ചുങ്കക്കാരനെ വിപ്ലവകാരമായ മാറ്റത്തിന് ധീരനാക്കി ഈ രൂപാന്തരീകരണം ഈശോ നല്‌കാൻ വന്ന രക്ഷയുടെ കടന്നു വരവാണ്. ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു. ഇവനും അബ്രാഹത്തിൻ്റെ പുത്രനാണല്ലോ എന്ന ഈശോയുടെ പ്രഖ്യാപനത്തി ലൂടെ (ലൂക്ക 19:9) സക്കേവൂസും കുടുംബവും വിശ്വാസത്തിന്റെ കൃപയി ലേക്കു പുനരുദ്ധരിക്കപ്പെട്ടു. കുരിശിൽക്കിടന്ന നല്ല കള്ളൻ യേശുവിലേക്കു തിരിഞ്ഞ് തൻ്റെ പാപം ഏറ്റു പറയുകയും സ്വർഗ്ഗീയ കരുണയുമായി പ്രാർത്ഥിക്കുകയും ചെയ്‌തപ്പോൾ കർത്താവ് അവനു പാപമോചനവും പറുദീസയും വാഗ്‌ദാനം ചെയ്യുന്നു (ലൂക്ക. 23:43). പരസ്യ ജീവിതകാലം തുടങ്ങി തന്നിലേക്കു തിരിഞ്ഞവർക്കെല്ലാം ഈശോ പാപമോചനം നല്കി. അവരുടെ ഹൃദയങ്ങളിലെ പാപത്തിൻ്റെ ശക്തി അവിടുന്നു നശിപ്പിച്ചു. അവർക്കു സമാധാനം കൊടുത്തു. വി. യോഹന്നാൻ എഴുതി. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനാണ് ദൈവപുത്രൻ പ്രത്യക്ഷനായത് (1യോഹ. 3:8). കുരിശിൽ അവിടുന്ന് പിശാചിൻ്റെ മേലുള്ള അന്തിമ വിജയം നേടി. പാപത്തിന്മേലുള്ള ഈ വിജയത്തിൽ ലോകാവസാനം വരെയുള്ള എല്ലാ മനുഷ്യരും പങ്കാളികളാകണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഈ രക്ഷാകര ലക്ഷ്യത്തോടെയാണ് ഈശോ കുമ്പസാരം എന്ന കൂദാശ സ്ഥാപിച്ചത്. രക്ഷകനെക്കുറിച്ചുള്ള മാലാഖമാരുടെ അറിയിപ്പു തന്നെ ‘ഭൂമിയിൽ സമാധാനം’ എന്നായിരുന്നു. ഉത്ഥാനത്തിനുശേഷം ശിഷ്യന്മാർക്കു പ്രത്യ ക്ഷപ്പെട്ട ഈശോ അവർക്ക് ആശംസിച്ചതും സമാധാനമാണ്. ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകട ച്ചിരിക്കെ യേശുവന്ന് അവരുടെ മധ്യേ നിന്ന് അവരോട് പറഞ്ഞു: ‘നിങ്ങൾക്കു സമാധാനം’ (യോഹ. 20:19), ഭയന്ന് ആശങ്കപ്പെട്ടിരുന്ന ശിഷ്യ ന്മാരെ സമാധാനത്തിലേക്കു കൊണ്ടു വന്ന ശേഷം അവിടുന്ന് അവരെ തൻ്റെ സമാധാനത്തിൻ്റെ ദൂതന്മാരാക്കി. ഈശോ അവരോട് വീണ്ടും പറഞ്ഞു: “നിങ്ങൾക്കു സമാധാനം, പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരി ക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷ്‌മിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ. 20:21-23). ഈശോയിലേക്കു തിരിയുന്ന ആരും നഷ്‌ടപ്പെടാതിരിക്കുവാനാണ് സഭ സ്ഥാപിതമായിരിക്കുന്നത്. പിതാവ് ഈശോയെ ഏല്‌പിച്ചയച്ച നിയോഗം ഇപ്പോൾ സഭയെ ഭരമേല്പിച്ചിരിക്കുന്നു. ശ്ലീഹന്മാർ ഈ നിയോഗം പിൻഗാ മികൾക്ക് കൈമാറി. കുമ്പസാരക്കൂട്ടിൽ വൈദികൻ്റെ പക്കെലത്തുന്ന പാപി ഉത്ഥിതനായ ക്രസ്‌തുവുമായിട്ടാണ് ബന്ധപ്പെടുന്നത്. അവനു ലഭിക്കുന്നത് ഉത്ഥാനത്തിൻ്റെ മഹത്ത്വമാണ്. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെപ്പോലെ ഓരോ പാപിയും താൻ കർത്താവിലേക്കു തിരിഞ്ഞു വെന്നും ഈശോമിശിഹായുടെ കർത്തൃത്വത്തിൻ കീഴിൽ ജീവിക്കുവാൻ തീരുമാനിച്ചു എന്നും സഭയോട് പ്രകടമാക്കേണ്ടതുണ്ട്
