

“നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണാത്മാ വോടും, പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക” (മർക്കോ. 12:30).
ഒരിക്കൽ ഒരു ഏകദിന കൺവെൻഷന് പങ്കെടുക്കാനുള്ള ഭാഗ്യം എനി ക്കുണ്ടായി. ഉദ്യോഗസ്ഥ കൂട്ടായ്മയുടെ കാലത്ത് പനയ്ക്കലച്ചൻ്റെ നേത്യത്വ ത്തിൽ കോഴിക്കോട് ദേവഗിരി കോളേജിൽ സംഘടിപ്പിക്കപ്പെട്ട ഒരു ധ്യാനം. പണിയെടുക്കുന്നവൻ്റെ കൂടെയാണ് പരിശുദ്ധാത്മാവ് വസിക്കുക എന്ന അത്യഗാധമായ ധ്യാനചിന്ത പങ്കിട്ട് ക്ലാസ്സ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. പിന്നെ ക്ലാസ്സെടുക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി പ്രൊഫസറാണ്. ഡിവൈൻ ധ്യാനമന്ദിരവുമായി വളരെ അടുത്തു നിൽക്കുന്ന സാറിൻ്റെ ക്ലാസ്സ് ആരംഭിച്ചത് നന്ദി ചൊല്ലി തീർക്കു വാനീ ജീവിതം പോരാ എന്ന ആത്മീയ ഗാനത്തോടു കൂടിയായിരുന്നു. അതിൻ്റെ വിശദീകരണമായിരുന്നു ആ ആരോഗ്യ വിദഗ്ധൻ്റെ ക്ലാസ്സിൻ്റെ അടിസ്ഥാനം. ഏതൊരു മനുഷ്യശരീരത്തിൻന്റെയും ഭാരത്തിന്റെ എഴു പത്തഞ്ചു ശതമാനം ശരീരത്തിനുള്ളിലെ വെള്ളമാണ്. എന്നാൽ, ആ എഴുപത്തഞ്ചു ശതമാനം വെള്ളം എപ്പോഴും ശരീരത്തിൽ നിലനിന്നാൽ മാത്രമേ ജീവൻ നമ്മിൽ നിലനിൽക്കൂ. നിങ്ങളൊന്നു ചിന്തിക്കുക. നിങ്ങളുടെ ശരീരത്തിൽ നവദ്വാരങ്ങളുണ്ട്. മുഖത്തു തന്നെ അഞ്ച് ദ്വാരങ്ങളുണ്ട്. രണ്ടു ചെവി, രണ്ടു മുക്ക്, പിന്നെ വായ്. ഈ ദ്വാരങ്ങളിലൂടെ നമ്മുടെ ശരീരത്തിലുള്ള വെള്ളം, ഒഴുകിപ്പോകാൻ ഇടയായാൽ നമ്മുടെ ജീവിതത്തിന്റെ ഗതി എന്താകും? പക്ഷേ, പോകുന്നില്ല. ആ എഴുപത്തഞ്ചു ശതമാനം വെള്ളവും സ്ഥിര മായി ശരീരത്തിൽ തങ്ങി നിന്നാൽ മാത്രമേ ഒരു വ്യക്തിക്ക് അവൻ്റെ ജീവിതം നിലനിർത്താൻ കഴിയൂ എന്ന അഗാധ സത്യം അറിയാവുന്ന ദൈവം ദ്വാരങ്ങളുണ്ടെങ്കിൽ അതിലൂടെ ശരീരത്തിലുള്ള വെള്ളം ഒഴു കിപ്പോകാത്ത വണ്ണം ക്രമീകരിച്ചിട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ സംവിധായകന്റെ പേരാണ് സ്രഷ്ടാവായ ദൈവം. ഞങ്ങൾ ഒരുമിച്ചു പാടി “എത്ര സ്തുതിച്ചാലും മതിവരുമോ?” പ്രൊഫസർ പറഞ്ഞത് മനുഷ്യൻ്റെ കാൽപ്പാദങ്ങളെക്കുറിച്ചാണ്. ഒരു സൈക്കിളിൻ്റെ ടയറോ ഒരു സ്കൂട്ട റിന്റെ ടയറോ ഏതൊരു വാഹനത്തിൻ്റെ ടയറോ കുറച്ചു നാളുകൾ ഓടിക്കഴിഞ്ഞാൽ തേഞ്ഞു തേഞ്ഞു പോകും. എന്നാൽ, 90 നു ശേഷവും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യൻ്റെ കാല്പാദങ്ങൾ നിങ്ങൾ ശ്രദ്ധിച്ചി ട്ടുണ്ടോ? ചെറിയ തേയ്മാനത്തിൻ്റെ ലാഞ്ഛന തോന്നാമെങ്കിലും ഈ നീണ്ട ജീവിതകാലം നടന്ന് നടന്ന് തേഞ്ഞുപോകാത്ത കാല്പാദങ്ങളാണ് ദൈവം മനുഷ്യന് സമ്മാനിച്ചിട്ടുള്ളത്. ഞങ്ങൾ ഞങ്ങളുടെ കാല്പാ ദങ്ങൾ അറിയാതെ ഒന്ന് സ്പർശിച്ചു പോയി. ഞങ്ങളൊക്കെ പാടി വീണ്ടും: “നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” അദ്ദേഹം പറഞ്ഞു: നിങ്ങളുടെ നട്ടെല്ലു ഒന്നു തൊട്ടു നോക്കു. ഞങ്ങൾ തൊട്ടു. മറ്റൊരു വസ്തുവിന്റെ സഹായമില്ലാതെ എന്നും നിവർന്നു നിൽക്കാൻ നമ്മളെ പ്രാപ്തമാക്കുന്നത് നമ്മുടെ ശരീരത്തിന്റെ നടു വിൽ പിടിപ്പിച്ചിരിക്കുന്ന നട്ടെല്ലാണ്. ഞങ്ങൾ ഉറക്കെ പാടി: “നന്ദി ചൊല്ലി തീർക്കാവാനീ ജീവിതം പോരാ. എഐ സാങ്കേതിക വിദ്യ എത്ര വികസിച്ചാലും മനുഷ്യശരീരത്തിൻ്റെ അകവും പുറവും സംവിധാനം ചെയ്യപ്പെട്ട വിധം മനസ്സിലാക്കിയാൽ ആത്മാവിൽ എപ്പോഴും ദൈവത്തെ സ്തുതിച്ചുകൊണ്ട് നമുക്കു ജീവി ക്കാൻ പറ്റും. അങ്ങനെ ഞാൻ എന്നെത്തന്നെ ഒന്നു ആഴത്തിൽ മനസ്സിലാക്കിയാൽ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ ദൈവത്തെ സ്തുതിക്കാൻ പറ്റും. പ്രാർത്ഥനയോടെ നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം.

