

സർവ്വ ശക്തനായ ദൈവം സത്യമായും പരി ശുദ്ധ കുർബ്ബാനയിൽ സന്നിഹിതനാണ്. നിന്നെ മഥിക്കുന്ന എല്ലാ പ്രശ്ന ങ്ങളുടെ മേലും ആധി പത്യം ഉള്ളവനാണ് അപ്പ ത്തിന്റെയും വീഞ്ഞി ന്റെയും സാദൃശ്യത്തിൽ
പൂർണ്ണമായും സന്നിഹിതനായ യേശു പറയുന്നു: ഭയപ്പെടേണ്ട, ആകു ലപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്. ലൂക്കായുടെ സുവിശേഷം 12:2 മുതൽ 7 വരെയുള്ള വചനഭാഗത്തിൽ പറയുന്നു: “നിങ്ങൾ അവരെ ഭയപ്പെടേണ്ട, എന്തെന്നാൽ, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതെ ഇരിക്കുകയില്ല. നിഗൂഡമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കു കയില്ല. അന്ധകാരത്തിൽ നിങ്ങളോടു ഞാൻ പറയുന്നവ പ്രകാശ ത്തിൽ പറയുവിൻ. ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽ നിന്നു ഘോഷി ക്കുവിൻ. ശരീരത്തെ കൊല്ലുകയും അത്മാവിനെ കൊല്ലാൻ കഴിവി ല്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ട, മറിച്ച് ആത്മാ വിനെയും ശരീരത്തിനെയും നരകത്തിനിരയാക്കാൻ കഴിവുള്ളവനെഭയപ്പെടുവിൻ. ഒരു നാണയത്തുട്ടിന് രണ്ടു കുരുവികൾ വിൽക്കപ്പെ ടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവു കൂടാതെ അവയി ലൊന്നു പോലും നിലം പതിക്കുകയില്ല. നിങ്ങ ളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടി രിക്കുന്നുഅതിനാൽ ഭയപ്പെടേണ്ട നിങ്ങൾ അനേകം കുരുവികളേ ക്കാൾ വിലയുള്ള വരാ ണല്ലോ. “ആത്മാവിൻ്റെ വാൾ വചനം” എന്ന പുസ്തകത്തിൽ ഭയത്തെ ഇങ്ങനെ നിർവചിക്കുന്നു. ഒരു അപകടമോ, ഭീഷ വരും എന്നു തോന്നു മ്പോൾ നമ്മുടെ മനസ്സി ന്റെയും ശരീരത്തി ന്റെയും പ്രവർത്തന ങ്ങൾ മാറ്റം വരികയും പെരുമാറ്റത്തിൽ വ്യത്യാസം വരുകയും ചെയ്യുന്ന അവസ്ഥയെ B00 എന്നു വിളി ക്കുന്നു.മനുഷ്യനെ അലട്ടുന്ന പലതരത്തിലുള്ള ഭയങ്ങൾ: ഇരുട്ടിനെ ഭയം, ദുഃശകുനങ്ങളെ ഭയം, ശവത്തെ ഭയം, പരാജയത്തെ ഭയം, ഭാവിയെക്കു റിച്ചുള്ള ഉത്കണ്ഠ കൊണ്ടുള്ള ഭയം, കാരണമില്ലാത്ത ഭയം. സാധാ രണ ഗതിയിൽ ഭയം ഉളവാക്കുന്ന അവസ്ഥകളെ എങ്ങനെയാണ് മനു ഷ്യൻ നേരിടുന്നത്. ഒളിച്ചോട്ടം മുൻകൂറായി തിരിച്ചടിക്കുക. രക്ഷിക്കാൻ കഴിയുമെന്ന് കരുതുന്ന ആളിൽ അഭയം പ്രാപിക്കുക. എന്നാൽ, ഒരു ക്രിസ്ത്യാനിയുടെ ആത്മ വിശ്വാസവും ധൈര്യവും ആണ് വിശുദ്ധ കുർബ്ബാന. വിശ്വാസികളെ ഭയപ്പെടുത്തുന്ന കടങ്ങളുടെയും പാപങ്ങളു ടെയും പൊറുതിക്കും മോചനത്തിനും ആയി രക്ഷിക്കാൻ കഴിയുമെന്ന് കരുതുന്ന പരിശുദ്ധ കുർബ്ബാനയിൽ അഭയം പ്രാപിക്കുന്ന മിശിഹാ യുടെ ശരീരരക്തങ്ങളാൽ പരിപോഷിക്കപ്പെടുന്ന ദൈവജനത്തിന് ലഭിക്കുന്ന ബോധ്യം. ഒരു വീരയോദ്ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്. ദുഷ്ടരുടെ കൈകളിൽ നിന്ന് എന്നെ രക്ഷിക്കും. ജെറെ മി. 20:10-13 വരെയുള്ള വചനത്തിൽ ജെറെമിയ പറയുന്നു: തൻ്റെ പഴയ കൂട്ടുകാർ തനിക്ക് എന്തെങ്കിലും പിഴയ്ക്കുന്നത് കാണാൻ കാത്തിരി ക്കുന്നു. അല്പമെങ്കിലും വഴി തെറ്റിച്ചാൽ പ്രവാചകനെതിരെ ആരോ പണം ഉന്നയിക്കാനും കുറ്റപത്രം നല്കുന്നു. കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നു. ഇവിടെ ജെറെമിയ ധൈര്യപ്പെടുന്നത് ഒരു വീരയോ ദ്ധാവിനെപ്പോലെ കർത്താവെൻ്റെ പക്ഷത്തുണ്ട്. ദുഷ്ടരുടെ കൈകളിൽ നിന്ന് എന്നെ രക്ഷിക്കും. പുതിയ നിയമത്തിലൂടെ സഭയ്ക്ക് ലഭിച്ച മഹ ദാനം ആണ് വിശുദ്ധ കുർബ്ബാന. ദൈവത്തിൻ്റെ ദാനം എന്തെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ യോഹ. 4:10-ൽ ഈശോ ശമരിയാക്കാരിയോട് പറഞ്ഞത് എന്തെന്ന് നമുക്കോർക്കാം പരിശുദ്ധ കുർബ്ബാനയിൽ എഴുന്നള്ളിയിരിക്കുന്ന കർത്താവിനെ നാഥനും രക്ഷകനുമായി നീ ഏറ്റുപറയുമ്പോൾ നീയും നിൻ്റെ കുടും ബവും രക്ഷ പ്രാപിക്കും. നിൻ്റെ ഹൃദയത്തെ ഉജ്ജ്വലിപ്പിക്കാനും ധൈര്യ പ്പെടുത്താനു ഉള്ള കൃപയാണ് പരിശുദ്ധ കുർബ്ബാന, “ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈ കൊണ്ടു ഞാൻ നിന്നെ താങ്ങി നിർത്തും”
(ഏശയ്യ. 41:10).
