

കരുണ ദൈവത്തിന്റെ സ്വഭാവമാണ്. ദൈവിക സ്വഭാവം സ്വീകരിക്കുന്ന വർക്കേ കരുണ ഉണ്ടാ വുകയുള്ളൂ. കൊലപാ തകത്തിന്റെയും ഗർഭച്ഛിദ്രത്തിന്റെയും ബലാ ത്സംഗത്തിൻ്റെയും മോഷണത്തിൻറെയും അഴിമതിയുടെയും വഞ്ചനയുടെയും ചതി യുടെയും കാരണം കരുണയില്ലായ്മ്‌മയാണ്. ആരോടെങ്കിലും നാം കരുണ കാണിക്കു മ്പോൾ അവർ അർഹി ക്കാത്തതെന്തോ കൊടുത്തുവെന്ന് നാം ചിന്തിക്കരുത്.
ജീവിതത്തിൽ ചില പ്രത്യേക നിമിഷങ്ങ ളിൽ കരുണയുടെ ഒരു വാക്കോ, കരുണ നിറഞ്ഞ ഒരു നോട്ടമോ, കരുണ കാണിക്കുന്ന ഒരു ചെറിയ പ്രവൃത്തിയോ നമ്മിൽ നിന്നുണ്ടായാൽ അതി ലൂടെ ദൈവത്തിൻ്റെ അനന്ത കരുണയും കരു തലും അനേകരിലേക്ക് ഒഴുകുവാൻ ഇടയാകും. നൊമ്പരപ്പെടുന്നവരുടെയും, തകർന്നവരുടെയും, ഒറ്റപ്പെടുത്തപ്പെട്ടവരുടെയും, വഴി കാണാതെ വല യുന്നവരുടെയും ജീവിതം വഴിമുട്ടി നില്ക്കുന്നവ രുടെയും മുന്നിൽ ദൈവം പ്രത്യക്ഷപ്പെടുന്നത് കരുണയുള്ള ഹൃദയമുള്ളവരിലൂടെയാണ്. കരു ണാർദ്ര സ്നേഹമാണ്. ദൈവത്തിൻ്റെ സ്നേഹം. ആ സ്നേഹം മനുഷ്യമക്കളിലൂടെ മാനവസമൂഹം മുഴുവനിലേക്കും ഒഴുകണം എന്നുള്ളതാണ് ദൈവത്തിന്റെ തിരുഹിതം. ദൈവഹിതപ്രകാരമുള്ള കാരുണ്യപ്രവൃത്തികൾ നമ്മുടെ കരുണ സ്വീക രിക്കുന്നവർക്കു മാത്രമല്ല നമുക്കും മറ്റനേകം പേർക്കും നിലനില്‌പിൻ്റെയും വളർച്ചയുടെയും അന ഗ്രഹത്തിന്റെയും നിദാനമായി ഭവിക്കും.
ഉത്പത്തി പുസ്തകം 37-ാം അദ്ധ്യായത്തിൽ പൂർവ്വപിതാവായ ജോസഫിനോട് സഹോദരരിൽ ഒരു വനായ റൂബൻ കാണിച്ച കരുണ ഒരു വലിയ ജനത യുടെ നിലനില്പിനും അനുഗ്രഹത്തിനും കാരണമാ യിത്തീർന്ന സംഭവം നാം വായിക്കുന്നു. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജോസഫ് തനിക്ക് കിട്ടിയ ദൈവിക വെളിപാടുകൾ പിതാവിൻ്റെ മുമ്പിലും അവ തരിപ്പിച്ചു. ദൈവിക വെളിപാടുകളെ ലൗകിക ദൃഷ്‌ടി യിൽ ദർശിച്ച സഹോദരങ്ങൾ ഒരു പൈശാചിക നട പടിയിലൂടെ ജോസഫിനെ ഉന്മൂലനം ചെയ്യാൻ ഉദ്യമി ച്ചു. പിതാവിന്റെ പ്രത്യേക സ്നേഹത്തിന് പാത്രീഭൂ തനായ ജോസഫിനോട് സഹോദരന്മാർക്ക് വെറുപ്പു തോന്നി. (ഉത്പ. 37:11). ഒരിക്കൽ ദുരദേശത്ത് ആടു മേക്കാനായിപ്പോയ സഹോദരന്മാരുടെ അടുക്കലേക്ക് പിതാവ് പറഞ്ഞതനുസരിച്ച് ജോസഫ് പുറപ്പെട്ടു. “ദോത്താനിൽ വച്ചുതന്നെ അവർ അവനെക്കണ്ടു. അവൻ അടുത്തെത്തും മുമ്പേ, അവനെ വധിക്കാൻ അവർ ഗൂഢാലോചന നടത്തി. അവർ പരസ്‌പരം പറഞ്ഞു: സ്വപ്നക്കാരൻ വരുന്നുണ്ട്. വരുവിൻ, നമു ക്കവനെ കൊന്ന് കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ പിടിച്ചു തിന്നെന്ന് പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്ന് കാണാമല്ലോ. റൂബൻ ഇതുകേട്ടു. അവൻ ജോസ ഫിനെ അവരുടെ കയ്യിൽ നിന്ന രക്ഷിച്ചു. അവൻ പറഞ്ഞു: നമുക്കവനെ കൊല്ലേണ്ട, രക്തം ചിന്തരുത്; അവനെ മരുഭൂമിയിലെ ഈ കുഴിയിൽ തള്ളിയിടുക. പക്ഷേ, ദേഹോപദ്രവം ഏല്‌പിക്കരുത്. അവനെ അവ രുടെ കൈയ്യിൽ നിന്ന് രക്ഷിച്ച് പിതാവിന് തിരിച്ചേ ല്പിക്കാനാണ് റൂബൻ ഇങ്ങനെ പറഞ്ഞത്. അതി നാൽ, ജോസഫ് തൻ്റെ സഹോദരന്മാരുടെ അടുത്തെ ത്തിയപ്പോൾ, അവൻ ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ആവർ ഊരിയെടുത്തു. അവനെ ഒരു കുഴിയിൽ തള്ളിയിട്ടു. അത് വെള്ളമില്ലാത്ത പൊട്ട ക്കിണറായിരുന്നു” (ഉത്‌പ 37:17-24). മറ്റു സഹോദര ന്മാരുടെ അസൂയയും കാലുഷ്യവും നിറഞ്ഞ കൊല പാതക പദ്ധതിക്ക് കൂട്ടു നില്ക്കാതെ വിവേകപൂർവ്വം വർത്തിച്ച റൂബന്റെ ഉള്ളം കരുണയാൽ നിറഞ്ഞു. ആർദ്രഹൃദയനായ അവൻ ചെയ്ത ആ കൃത്യം
പിന്നീടുള്ള ചരിത്രത്തിന്റെ മുഴുവൻ ഗതിവിഗതികളെസ്വാധീനിച്ച സംഭവമായി മാറി. മറ്റൊരു സഹോദര നായ യൂദാ, ജോസഫിനെ മറ്റുള്ള സഹോദരന്മാർ വധിക്കാതിരിക്കേണ്ടതിനായി ഇസ്രായേല്യർക്ക് ഇരുപത് വെള്ളിക്കാശിന് വിൽക്കാൻ മുൻകൈയെ ടുത്തു. അവർ അവനെ ഈജിപ്തിലേക്കു കൊണ്ടു പോയി. ഈജിപ്തിൽ എത്തിച്ചേർന്ന ജോസഫ് പിന്നീട് എങ്ങനെ ഈജിപ്‌തിൻന്റെ അധിപ നായിത്തീർന്നെന്ന് ഉത്‌പത്തി 39 മുതൽ 41 വരെ യുള്ള അദ്ധ്യായങ്ങളിൽ വായിക്കുന്നുണ്ട്.
ഒരു ദേശത്തിന്റെ മുഴുവനും ദാരിദ്ര്യം അകറ്റുന്ന ധാന്യസംഭരണവും അതിനുശേഷമുണ്ടായ ഏഴു വർഷക്കാലത്തെ അതിരൂക്ഷമായ ക്ഷാമവും ആ ക്ഷാമകാലത്തെ വിവേകപൂർണ്ണമായ ധാന്യവിതര ണവും ജോസഫ് എന്ന ദൈവപുരുഷൻ്റെ ദൈവ ത്തോടുള്ള വിശ്വസ്‌തതയുടെ ഫലമായിരുന്നു. സകല ദേശങ്ങളും പട്ടിണിയിലായിരുന്നപ്പോൾ സ്വാഭാവികമായി യാക്കോബിൻ്റെ കുടുംബവും ദാരി ദ്ര്യത്തിലകപ്പെട്ടു. ഈ രൂക്ഷമായ ക്ഷാമകാലത്ത് അനേകം രാജ്യങ്ങളുടെ ദാരിദ്ര്യമകറ്റാൻ സ്വർഗ്ഗീ യജ്ഞാനത്തോടെ ഈജിപ്‌തിലെ ധാന്യപ്പുരകൾ നിറച്ചു വച്ച ജോസഫ് എന്ന ദൈവദാസനോട് റൂബൻ കാണിച്ച കരുണ എത്ര വലുതായിരുന്നു. ആ കാരുണ്യപ്രവൃത്തിക്ക് പ്രതിഫലം കിട്ടിയത് റൂബന് മാത്രമല്ല, ഈജിപ്‌തടക്കമുള്ള അനേകം രാജ്യങ്ങൾക്കും റൂബൻ്റെ പിതാവിനും എല്ലാ സഹോദരങ്ങൾക്കുമായിരുന്നു.
കരുണ ദൈവത്തിൻ്റെ സ്വഭാവമാണ്. ദൈവിക സ്വഭാവം സ്വീകരിക്കുന്നവർക്കേ കരുണ ഉണ്ടാവു കയുള്ളു. കൊലപാതകത്തിന്റെയും ഗർഭച്ഛിദ്രത്തി ൻ്റെയും ബലാത്സംഗത്തിന്റെയും മോഷണത്തി ന്റെയും അഴിമതിയുടെയും വഞ്ചനയുടെയും ചതി യുടെയും കാരണം കരുണയില്ലായ്‌മയാണ്. ആരോ ടെങ്കിലും നാം കരുണ കാണിക്കുമ്പോൾ അവർ അർഹിക്കാത്തതെന്തോ കൊടുത്തുവെന്ന് നാം ചിന്തിക്കരുത്, കാരണം, കരുണ അർഹിക്കാത്തവ രായി ആരുമില്ല. ദൈവം നമ്മോട് കരുണ കാണി ക്കുന്നത് നമ്മെ അനുതാപത്തിലേയ്ക്ക് നയിക്കാ നാണെന്ന് ദൈവവചനം പഠിപ്പിക്കുന്നു. “അവി ടുത്തെ നിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ? നിന്നെ അനുതാപത്തിലേയ്ക്ക് നയിക്കുകയാണ് ദൈവക രുണയുടെ ലക്ഷ്യമെന്ന് നീ അറിയുന്നില്ലേ” (റോമ 2:4).
