ദൈവഹിതത്താൽ ആത്മബലിയായവൾ

ഭൂമിയിൽ ദൈവസ്വരം ദൈവദൂതനിൽ നിന്നും ശ്രവിച്ചവളാണ് മറിയം; ആറാംമാസം ഗബ്രി യേൽ ദൂതൻ ഗലീലി യിൽ നസ്രത്ത് എന്ന പട്ടണത്തിൽ, ദാവീ ദിൻ്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനു മായി വിവാഹനിശ്ചയം ചെയ്‌തിരുന്ന കന്യക യുടെ അടുത്തേക്ക്, ദൈവത്താൽ അയ യ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായി രുന്നു.

ദൈവവചനം ശ്രവിച്ചവളാണ് മറിയം; ശ്രവിച്ച വചനത്തിൽ വിശ്വസിച്ച് അവയെ ഇഷ്ട്ടപ്പെട്ടവൾ. വെളിപ്പെട്ട ദൈവഹിതത്തെ മുപ്പത്തിമൂന്ന് വർഷം ഹൃദയത്തിൽ സൂക്ഷിച്ച് കാത്തിരുന്നു. അവസാനം കാൽവരിയിലെ കുരിശുമരത്തിൽ കണ്ണീരിൻ മഹാ പ്രവാഹത്തിൽ അവൾ അലിഞ്ഞുചേർന്നു. അവ ളാണ് മറിയം. ദൈവത്തിന്റെ അമ്മ.
ഭൂമിയിൽ ദൈവസ്വരം ദൈവദൂതനിൽ നിന്നും ശ്രവിച്ചവളാണ് മറിയം; ആറാംമാസം ഗ്രബ്രിയേൽ ദൂതൻ ഗലീലിയിൽ നസ്രത്ത് എന്ന പട്ടണത്തിൽ. ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. (ലൂക്കാ. 1:26 -27) മാനവ രക്ഷയുടെ വാഗ്ദ‌ാനത്തെപ്പറ്റിയും രക്ഷ കന്റെ വരവിനെപ്പറ്റിയും പ്രവാചകന്മാരും ദീർഘ ദർശികളും ജനത്തെ അറി യിച്ചു കൊണ്ടിരുന്നു. എന്നാൽ വചനത്തെ സ്വീക രിക്കുവാൻ ഉണർന്നിരിക്കു മ്പോൾ; മറിയം; അതുകേട്ടു. ദുതൻ അവളുടെ അടുത്തു വന്നു പറഞ്ഞു ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കർത്താവ് നിന്നോടു കൂടെ! (ലൂക്കാ. 1:28) കേട്ട അഭി സ്വരത്തിൽ വാദന അസ്വസ്ഥയായ മറിയം അതിനെ ഹൃദയത്തിൽ സംഗ്രഹിച്ചു. അതേപ്പറ്റി ഗാഢമായി ചിന്തിച്ചവൾ ആത്മാവിന്റെ അഗാധങ്ങളി ലിറങ്ങി.
കേട്ട വചനങ്ങളിലെ ദൈവ സ് നേഹത്തിൻ്റെ നിറവ് അവളുടെ കാല്‌പാദ ങ്ങൾക്ക് ശക്തിയേകിയെന്ന് പിന്നീടുള്ള മറിയത്തിൻ്റെ പ്രവൃത്തികളിൽ കാണാം. ചാർച്ചക്കാരിയായ എലിസ ബത്ത് വാർദ്ധക്യത്തിൽ ഗർഭിണിയായിരിക്കുന്നു എന്ന റിഞ്ഞ് സന്ദർശിക്കുവാൻ യുദയാ യിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടു ക്കത്തിൽ യാത്രപുറപ്പെട്ടു എന്ന് സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പരിശുദ്ധാത്മവിനാൽ നിറ യപ്പെട്ട എലിസബത്ത് മറി യത്തെപ്പറ്റി ഇങ്ങനെ പറയു ന്നു. നീ സ്ത്രീകളിൽ അനു ഗ്രഹീതയാണ് നിന്റെ്റെ ഉദര ഫലവും അനുഗൃഹീതം (ലൂക്കാ 1:42), അമ്മയുടെ അവളെ ഓരോ പ്രവർത്തിയും നേരിൽ കണ്ണു കൊണ്ട് കണ്ട് അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് യേശു. കൃപ യുടെ നീർച്ചാലുകളായി അവ മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുന്നത് അവൻ നേരിൽ കണ്ടു. അതുകൊണ്ടാണ് തൻ്റെ അമ്മ എങ്ങനെയുള്ളവളാണെന്ന് യേശു ദൈവ ജനത്തോട് പറയുന്നത്. ലൂക്കാ സുവിശേഷകൻ യേശുവിന്റെ ആ മനസ്സു തുറപ്പിനെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞു. ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന വരാണ് എൻ്റെ അമ്മയും സഹോദരരും (ലൂക്കാ 8:21)
മറിയത്തിന്റെ ഉദരഫലമായ യേശു തൻ്റെ അമ്മയെപ്പറ്റി പറയുന്നു; ദൈവ വചനം ശ്രവിച്ച് അതനുസരിച്ച് പ്രവർത്തിക്കുന്നവളാണ് എന്റെ അമ്മ. കേട്ട വചനത്തിൽ വിശ്വസിച്ചുകൊണ്ട് തന്നെ കാണുവാൻ വന്ന മറിയത്തോട് എലി സബത്ത് പറയുന്നു: കർത്താവ് അരുളിച്ചെയ്‌ത കാര്യങ്ങൾ നിറവേറ്റുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി (ലൂക്കാ 1:45). യേശുവിൻ്റെ അമ്മയെപ്പറ്റി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ കാണുക ദൈവത്തിൻ്റെ ഇഷ്ട‌ം നിറവേ റ്റുന്നവൾ എന്നാണ്. സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്‌ടം നിറവേറ്റു ന്നവനാരോ അവനാണ് എൻ്റെ സഹോദരനും സഹോദരിയും അമ്മയും. (മത്തായി 12:50). ദൈവത്തിൻ്റെ ഇഷ്‌ടം നിറവേറ്റിയവളാണ് മറിയം എന്ന് വചനത്തിലൂടെ വെളിവാകുന്നു. ദൂതൻ അവളോട് പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും നീ അവന് യേശു എന്ന് പേരിടണം. (ലൂ ക്കാ. 1:30 -31). തുടർന്നുള്ള മറിയത്തിൻ്റെ പ്രവർത്തനം ദൈവതിരുവിഷ്ടം നിറവേറ്റിക്കൊണ്ട് തന്നെ ആയിരുന്നു. ശിശുവിൻ്റെ പരിഛേദനത്തിനുള്ള 8-ാം ദിവസമായപ്പോൾ അവൻ ഗർഭത്തിൽ ഉരുവാകുന്നതിന് മുമ്പ് ദുതൻ നിർദ്ദേ ശിച്ചിരുന്ന യേശു എന്ന പേര് അവന് നല്‌കി (ലൂക്കാ. 2:21).
വചനത്തിന്റെ പൊരുൾ മനസ്സിലാക്കി ദൈവഹിതം നിർവ്വഹിക്കുന്ന വളാകണം തൻ്റെ അമ്മയെന്ന് വി. മർക്കോസിൻ്റെ സുവിശേഷത്തിലൂടെ യേശു വ്യക്തമാക്കുന്നു. ദൈവത്തിൻ്റെ ഹിതം നിർവ്വഹിക്കുന്നവനാരോ അവ നാണ് എൻ്റെ സഹോദരനും സഹോദരിയും അമ്മയും. (മാർക്കോസ് 3:35) ദൈവഹിതം ഈ ഭൂമിയിൽ നിർവ്വഹിക്കപ്പെടാൻ ബലിമൃഗത്തിന്റെ അമ്മയാ യവൾ മറിയം; സഹരക്ഷക. ദീർഘദർശിയായ ശിമയോൻ അവരെ അനുഗ്ര ഹിച്ചുകൊണ്ട് അവൻ്റെ അമ്മയായ മറിയത്തോട് പറഞ്ഞു ഇവൻ ഇസ്രായേ ലിൽ പലരുടെയും വീഴ്ച്‌ചയ്ക്കും, ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാ ദവിഷയമായ അടയാളവും ആയിരിക്കും. അങ്ങനെ അനേകരുടെ ഹ്യദയവി ചാരങ്ങൾ വെളിപ്പെടും. നിൻ്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറു കയും ചെയ്യും. (ലൂക്കാ 2:34-35)
വി. ലൂക്കാ സുവിശേഷകൻ്റെ 11-ാം അദ്ധ്യായത്തിൽ 27-28 തിരുവച നങ്ങളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു; അവൻ ഇത് അരുളിച്ചെയ്തതു കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ ഉച്ചത്തിൽ അവനോട് പറഞ്ഞു. നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവൻ പറഞ്ഞു: ദൈവവചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യ വാന്മാർ. മറിയം ദീർഘദർശിയായ ശിമയോനിലൂടെ വ്യക്തമായി കേട്ട വച നമാണ് ഇവൻ വിവാദവിഷയമായ അടയാളമായിരിക്കും എന്നത്. ഇവൻ വിവാ ദവിഷയമായ അടയാളവുമായിരിക്കും. (ലൂക്കാ 2:35) ഇതിനെ സാധുകരിച്ചു കൊണ്ട് യേശു തന്നെ പറഞ്ഞിരിക്കുന്നു: ഞാൻ ഭൂമിയിൽ നിന്ന് ഉയർത്ത പ്പെടുമ്പോൾ എല്ലാ മനുഷ്യരേയും എന്നിലേക്ക് ആകർഷിക്കും. (യോഹ 12:32) ഈ വചനം കാൽവരിയിൽ നിവൃത്തിയാവുമ്പോൾ, അത് പൂർത്തിയാക്കപ്പെ ടുവാൻ, കാപാലിക കൂട്ടത്തിന് മുന്നിൽ തൻ്റെ പിളർക്കപ്പെടേണ്ട ഹൃദയവു മായി, ഇതാ കൂടുതൽ ഭാഗ്യവതിയായ മറിയം.
മുപ്പത്തിമൂന്ന് വർഷം തൻ്റെ ഹൃദയത്തിൽ ഒളിപ്പിച്ച വചന വിത്ത്. തൻ്റെ ഹൃദയരക്തത്താൽ പൊട്ടിമുളച്ച്, കാൽവരിക്കുരിശിൽ ഹോമയാഗമായി മഹത്വത്തിൻ്റെ കിരീടം അണിയുമ്പോൾ, ദൈവപുത്രൻ്റെ സ്വരം… “ഇതാ നിൻറെ അമ്മ ഗാഗുൽത്തായുടെ ചരിവുകൾ അതേറ്റു പാടി…. “ഇതാ, നിൻ്റെ അമ്മ”. ഇതാ, വചനം ശ്രവിച്ചവൾ… ഇതാ, ദൈവതിരുവിഷം നിറ വേറ്റിയവൾ; ഇതാ, വചനം ശ്രവിച്ചവൾ…. ഇതാ, വചനം പാലിച്ചവൾ… ഇതാ. ദൈവ തിരുവിഷ്ടം നിറവേറ്റിയവൾ; ഇതാ, ദൈവഹിതത്താൽ ആത്മബലി യായവൾ