

പിതാവിനോടുള്ള സമാനത വേണ്ടെന്ന് വച്ച് എല്ലാ മഹത്വവും ഉപേക്ഷിച്ച യേശുവിനെ പിതാവ് എല്ലാം അവന്റെ കാല്ക്കീഴി ലാക്കി ആദരിക്കുന്നു. അങ്ങനെ, ഈ യുഗത്തിലും വരാനിരി ക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങ ൾക്കും അധികാരങ്ങ ൾക്കും ശക്തി കൾക്കും പ്രഭുത്വ ങ്ങൾക്കും അറിയപ്പെ ടുന്ന എല്ലാ നാമങ്ങൾക്കുമുപരി അവനെ ഉപവിഷ്ടനാക്കി
ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്‌തു ശിഷ്യരോട് അരുളിച്ചെയ്തു:
“ഉന്നതത്തിൽ നിന്ന് ശക്തി ധരിക്കുന്നതു വരെ ഇവിടെത്തന്നെ വസിക്കു വിൻ. ഇതാ, എന്റെ്റെ പിതാവിൻ്റെ വാഗ്ദാനം നിങ്ങളുടെമേൽ ഞാൻ അയ യ്ക്കുന്നു. ഉന്നതത്തിൽ നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തിൽത്തന്നെ വസിക്കുവിൻ” (ലൂക്ക. 24:49). ശിഷ്യന്മാർ അതിൻപ്രകാരം സെഹിയോൻ മാളികയിൽ പരിശുദ്ധ അമ്മയോടൊപ്പം ഒരുങ്ങി പ്രാർത്ഥിച്ചു.
ഈശോ അവരോട് പറഞ്ഞിരുന്നു, ഞാൻ പോകുന്നത് നല്ലതാണ്-ഞാൻ പോയാൽ പിതാവ് പരിശുദ്ധാത്മാവിനെ നിങ്ങളുടെ മേൽ അയയ്ക്കും. അത് യേശു പറയാനുള്ള കാരണം-ക്രിസ്‌തുവിൻ്റെ സ്വർഗ്ഗാരോഹണത്തിലൂടെ യാണ് രക്ഷാപദ്ധതി പൂർത്തിയാകുന്നത്. സ്വർഗ്ഗാരോഹിതനായ യേശു ക്രിസ്തു പിതാവിൻ്റെ പക്കലെത്തിക്കഴിയുമ്പോൾ പിതാവ് എല്ലാ നാമധേ യത്തേക്കാൾ വലിയ നാമം നല്കി-യേശുവിനെ കർത്താവും നാഥനുമായി പ്രതിഷ്ഠിക്കുന്നു. ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്‌കുകയും ചെയ്‌തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സക ലരും മുട്ടുകൾ മടക്കുന്നതിനും, യേശുക്രിസ്‌തു കർത്താവാണെന്ന് പിതാ വായ ദൈവത്തിൻ്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്. അതായത്, സ്വർഗ്ഗാരോഹിതനായ കർത്താവിന് സ്വർഗ്ഗത്തിലും ഭൂമി യിലുമുള്ള എല്ലാ അധികാരവും നൽകപ്പെട്ടിരിക്കുന്നു (മത്താ. 28:18).
പിതാവിനോടുള്ള സമാനത വേണ്ടെന്ന് വച്ച് എല്ലാ മഹത്വവും ഉപേക്ഷിച്ച യേശുവിനെ പിതാവ് എല്ലാം അവൻ്റെ കാല്‌ക്കീഴിലാക്കി ആദരിക്കുന്നു. അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപ ത്യങ്ങൾക്കും അധികാരങ്ങൾക്കും ശക്തികൾക്കും പ്രഭുത്വങ്ങൾക്കും അറി യപ്പെടുന്ന എല്ലാ നാമങ്ങൾക്കുമുപരി അവനെ ഉപവിഷ്ടനാക്കി. അവിടുന്ന് എല്ലാ വസ്‌തുക്കളെയും അവൻ്റെ പാദങ്ങൾക്കു കീഴിലാക്കുകയും എല്ലാ റ്റിനും മുകളിൽ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു. യേശുവാകട്ടെ മാനവരാശിയുടെ പാപമോചനത്തിനും, രക്ഷയ്ക്കുമായി അർപ്പിച്ച തന്റെ ജീവിതബലി പിതാവിൻ്റെ മുമ്പിൽ കാഴ്‌ച വയ്ക്കുമ്പോൾ, ആ ബലി മുഴുവനും പ്രതിനിധാനം ചെയ്യുന്ന യേശുവിൻ്റെ തിരുരക്തം പിതാ വിൻ്റെ സന്നിധിയിൽ കരുണയ്ക്കുവേണ്ടി നിലവിളിച്ചു കൊണ്ടിരുന്നു.
വചനം ഇങ്ങനെ പറയുന്നു: ‘പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശു വിന്റെ സവിധത്തിലേക്കും ആബേലിൻ്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങൾ വന്നിരി ക്കുന്നത്’ (ഹെബ്രാ. 12:24). ആബേലിൻ്റെ രക്തം മണ്ണിൽ വീണ് പ്രതികാര ത്തിനുവേണ്ടി നിലവിളിച്ചുവെങ്കിൽ പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിന്റെ സവിധത്തിലേക്ക് ആബേലിൻ്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കാണ് നമ്മെ ഉയർത്തിയിരി ക്കുന്നത്. യേശുവിൻ്റെ രക്തം കരുണയ്ക്കു വേണ്ടിയാണ് നിലവിളിക്കുന്നത്
