പ്രേഷിതർക്ക് ഒരു നവവത്സരക്കുറിപ്പ്

ശുശ്രൂഷകൻ്റെ സ്ഥാനമെന്താണ്? ദൈവാനുഗ്രഹം മറ്റൊ രാളിലേക്ക് ഒഴുകിപ്പോ കുന്നതിനുള്ള ഒഴുക്കു ചാലാണ് ശുശ്രൂഷകൻ എന്നു പറയാം. ഈ ഒഴുക്കുചാലിലൂടെ ദൈവാനുഗ്രഹമൊ ഴുകി മറ്റുള്ളവരിലേക്ക് ചെല്ലണമെങ്കിൽ, ഈ ഒഴുക്കുചാൽ ശുദ്ധി യുള്ളതായിരിക്കണം.
കീടങ്ങളും മാലിന്യ ങ്ങളും തടസ്സങ്ങളും ചാലിലുണ്ടാവരുത്. ദൈവത്തിന് നമ്മെ ഉപയോഗിക്കാനുള്ള അവസ്ഥയുണ്ടാകണം

എല്ലാ നാമത്തിനുമുപരിയായ നാമമാണ് യേശുവിന്റേത്. നമ്മുടെ എല്ലാ ശുശ്രൂഷകൾക്കും അടിസ്ഥാനമായി നിലകൊള്ളുന്നത് യേശുക്രിസ്തു കർത്താവാണ് എന്ന യാഥാർത്ഥ്യവും വിശ്വാസവു മാണ്. നമ്മൾ പഠിക്കുന്നതിന്റെയും പഠിപ്പിക്കുന്നതി ന്റെയുമൊക്കെ അടിസ്ഥാനവും അതുതന്നെ.
യേശുക്രിസ്തു വിവിധ തരക്കാരായ ആളുകളു മായി ഇടപെട്ടാണ് തൻ്റെ ശുശ്രൂഷ നടത്തിയിരുന്ന തെന്ന് പുതിയനിയമം വ്യക്തമാക്കുന്നു. അങ്ങനെ യുള്ളവരിൽ ഒരു കൂട്ടർ സ്ഥിരമായി ചോദ്യങ്ങൾ ചോദിക്കുന്നവരായിരുന്നു. ഒപ്പം തങ്ങൾക്ക് എല്ലാം അറിയാം എന്നു ഭാവിച്ചിരുന്നവരും. അവരാണ് ഫരി സേയർ. എപ്പോഴും ചോദ്യങ്ങൾ ചോദിക്കുക. കൈസർക്ക് നികുതി കൊടുക്കണമോ, വേണ്ടയോ? വേണമെന്നോ വേണ്ടെന്നോ യേശു പറഞ്ഞില്ല. അവിടുന്ന് അവരിൽ നിന്നു തന്നെ ഒരു നാണയം വാങ്ങി. ഒരു വശത്ത് കൈസറിന്റെ ചിത്രമുള്ള നാണയം, എന്നിട്ട് അവർക്ക് ഉത്തരം കൊടുത്തു: കൈസർക്കുള്ളത് കൈസ റിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. നല്ല അയൽക്കാരനാര് എന്ന എന്ന ചോദ്യത്തിന്, ഒരുപ മയിലൂടെ അത് വിശദീക രിച്ചു കൊടുത്തിട്ട്, ചോദ്യ കർത്താക്കളെ കൊണ്ടു തന്നെ യേശു പറയിച്ചു. തന്നോടു കരുണ കാണിച്ച വനാണ് നല്ല അയൽക്കാ രൻ എന്ന്. തങ്ങൾക്ക് എല്ലാം അറിയാം എന്നു ഭാവിച്ചിരുന്ന ഫരിസേയ രോട് ഇടപെട്ടപ്പോഴെല്ലാം യേശു അല്പം കരുത്ത് കാണിച്ചു. കാരണം, ചോദി ക്കുന്ന ചോദ്യങ്ങളുടെ ഉത്ത രമറിയാവുന്നവരായിരുന്നു അവർ.യേശു ഇടപെട്ട മറ്റൊരു കൂട്ടർ രോഗികളാണ്. കാഴ്ച്‌ച ശക്തി നഷ്ടപ്പെട്ടവർ, കുഷ്‌ഠരോഗികൾ, രക്ത സ്രാവം ബാധിച്ച വർ ഇങ്ങനെ പലർ. അവർ ക്കൊക്കെ രോഗസൗഖ്യം നൽകിയതിനു പുറമേ, അവ രുടെ പാപവും ക്ഷമിച്ചു കൊടുത്തു. ഭൗതികാവശ്യം തേടി വന്നവർക്ക് ആത്മിയാ വശ്യങ്ങളും നിവൃത്തിച്ചു കൊടുത്തു. പക്ഷപാതക്കാ രനോട് കിടക്കയെടുത്തു നടക്കാൻ മാത്രമല്ല, നിന്റെ പാപം മോചിച്ചിരിക്കുന്നു എന്നു കൂടി പറഞ്ഞു. പലർക്കും ഇത് സുഖിക്കുന്ന കാര്യമായിരുന്നില്ല. അവരത് പലപ്പോഴും പ്രകടിപ്പിക്കു കയും ചെയ്തു.ദുഃഖിതരും പീഡിതരും വേദനയനുഭവിക്കുന്നവരുമായ മനുഷ്യർ. വേണ്ടപ്പെട്ടവരുടെ വേർപാടിൽ കഷ്ട പ്പെടുന്നവർ. അങ്ങനെയുള്ളവർക്കൊക്കെ യേശു വിടുതൽ കൊടുത്തു. അതോടൊപ്പം പാപമോചനവും. ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. മഗ്ദലനക്കാരി മറിയത്തിൻ്റെയും സക്കായിയുടെയും കൂട്ടത്തിൽ. പിന്നെ, സമരിയാക്കാരി യായ സ്ത്രീ. പരസ്യമായി പാപത്തിൽ ജീവിച്ചവർ. മറ്റുള്ളവരുടെ കാഴ്ചപ്പാ ടിൽ നിന്ദ്യരും പരിഹാസ്യരുമായവർ. പരസ്യമായി കല്ലെറിയണമെന്ന് സമൂഹം വിധിച്ച ആ വർഗ്ഗത്തോട് യേശു ഇടപെട്ടത് തികച്ചും സ്നേഹത്തോടും ദയ യോടും കൂടെ ശാന്തനായി. മറ്റുള്ളവരുടെ അറപ്പും വെറുപ്പും മാത്രം സ്വീക രിച്ചിരുന്ന അവർക്കും പാപമോചനം കിട്ടി.
ചോദ്യങ്ങൾ ചോദിക്കുന്നവർ, രോഗബാധിതർ, ബന്ധുക്കളുടെ വിയോഗ ത്തിൽ ദുഃഖിക്കുന്നവർ, പാപത്തിൽ വീഴുന്നവർ – ഇവരൊക്കെ ഇപ്പോഴു മില്ലേ? പുതിയ നിയമകാലത്ത് കണ്ടിരുന്നതു പോലെയുള്ള വിവിധ വിഭാഗ ത്തിൽപ്പെട്ട മനുഷ്യരെ ഇപ്പോഴും നമുക്കു കാണാവുന്നതാണ്, ചുറ്റിനും. അവ രുടെ സാമൂഹ്യ-സാസ്ക‌ാരിക പശ്ചാത്തലം വിഭിന്നമായിരിക്കാം. ഇവർക്കുള്ള പൊതുവായ സന്ദേശത്തിന് വ്യത്യാസമുണ്ടോ? ഇല്ല. പുതിയ നിയമകാലത്ത് യേശു. താൻ അഭിമുഖീകരിച്ചവർക്ക് നന്ദേശം നല്‌കിയപ്പോൾ അവരുടെ ജീവിതത്തിന് രൂപാന്തരമുണ്ടായി. ഇന്നു കാണുന്ന ആ വിഭാഗത്തിൽപ്പെട്ട മനുഷ്യർക്ക് നാം നല്‌കുന്ന സന്ദേശത്തിലൂടെ അവരുടെ ജീവിതത്തിൽ രൂപാ ന്തരം സംഭവിക്കണം.
ഇവിടെ ഒരു ചോദ്യമുയരാം. രൂപാന്തരപ്പെടുത്തുന്നത് നമ്മളല്ലല്ലോ? കർത്താവല്ലേ? ദൈവത്തിൻ്റെ പരിശുദ്ധാത്മാവല്ലേ? പാപബോധവും മാനസാ ന്തരവും പുനർജന്മവും കൊടുക്കുന്നത് കർത്താവും പരിശുദ്ധാത്മാവുമല്ലേ? അപ്പോൾ, പിന്നെ നമ്മളെന്താണ് ചെയ്യുന്നത്?
ദൈവത്തിന് മാത്രമേ മാനസാന്തരം കൊടുക്കാൻ കഴിയൂ എന്നത്, ദൈവം ചെയ്യണമെന്ന് നമ്മളാഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നമ്മൾ യഥാർത്ഥത്തിൽ സന്ദേശം നല്‌കുന്നത് ആർക്കാണ്? ദൈവം ഒരുക്കിവച്ചി ട്ടുള്ള ഹൃദയങ്ങൾക്ക്. ഞാൻ ഇന്ന് ദൂതറിയിക്കാൻ പോകുന്ന ഹൃദയങ്ങളെ ഒരുക്കണമേ, എന്നാണ് നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുന്നത്. ഒരു പ്രധാന കാര്യമാണ്. ദൈവം ജനഹൃദയങ്ങളെ ഒരുക്കുന്നു എന്നത്. മറ്റൊന്ന്, സുവി ശേഷകരെ ദൈവം തന്നെ സജ്ജരാക്കുന്നു. രോഗബാധിതരോട്, സ്വയം നീതി ക്കാരോട്, ദുഃഖിതരോടും പീഡിതരോടും- ഇങ്ങനെയുള്ളവരോടിടപെടുമ്പോൾ ദൈവം നമുക്ക് തക്കതായ സന്ദേശങ്ങൾ തരുന്നു. അതൊടൊപ്പം ശുശ്രൂഷ കൻ്റെ ആത്മാവിലൂടെ ആ വ്യക്തി ഇടപെടുന്നയാളിൻ്റെ ആത്മാവിനെ ദൈവം നേടുകയാണ്. ദൈവം നമ്മിൽ പ്രവർത്തിച്ച്, നമ്മിലൂടെ നാം ഇടപെടുന്നവ രിൽ പ്രവർത്തിക്കുന്നു.
ശുശ്രൂഷകന്റെ സ്ഥാനമെന്താണ്? ദൈവാനുഗ്രഹം മറ്റൊരാളിലേക്ക് ഒഴു കിപ്പോകുന്നതിനുള്ള ഒഴുക്കുചാലാണ് ശുശ്രൂഷകൻ എന്നു പറയാം. ഈ ഒഴുക്കുചാലിലൂടെ ദൈവാനുഗ്രഹമൊഴുകി മറ്റുള്ളവരിലേക്ക് ചെല്ലണമെങ്കിൽ, ഈ ഒഴുക്കുചാൽ ശുദ്ധിയുള്ളതായിരിക്കണം. കീടങ്ങളും മാലിന്യങ്ങളും തട സ്സങ്ങളും ചാലിലുണ്ടാവരുത്. ദൈവത്തിന് നമ്മെ ഉപയോഗിക്കാനുള്ള അവ സ്ഥയുണ്ടാകണം. ദൈവത്തിന് നമ്മിലൂടെ പ്രവർത്തിക്കാൻ കഴിയും വിധം ഒഴുക്കു ചാലിൻ്റെ പ്രവർത്തനം സുഗമമാക്കാൻ കഴിയണം. ദൈവാനുഗ്രഹ ങ്ങളുടെ തടങ്കൽപ്പാളയമാകാതെ, ദൈവാനുഗ്രഹം മറ്റുള്ളവർക്കു പകരുന്ന ഒഴുക്കുചാലായി, ദൈവത്തിന് ഉപയോഗയോഗ്യമായ വസ്‌തുവായി നാം മാറ ണം. കർത്താവേ, ഞങ്ങളെ അവിടുത്തേക്ക് ഉപയോഗിക്കാൻ കൊള്ളാവുന്ന വരാക്കി തീർക്കണമേ എന്നതാവണം എപ്പോഴുമുള്ള നമ്മുടെ പ്രാർത്ഥന.