പരിശുദ്ധാത്മാവിലൂടെവീണ്ടും ജനനം

നമ്മുടെയുള്ളിലും പുറത്തും സംഭവി ക്കുന്ന ദൈവത്തിൻ് അത്ഭുതങ്ങൾ തിരിച്ചറി യണമെങ്കിൽ പരിശുദ്ധാത്മാവിൻ്റെ പ്രത്യേകമായ പ്രവർത്തനം നമ്മിലു ണ്ടാകണം. പരിശുദ്ധാ ത്മാവിൻ്റെ ഈ പ്രവർത്തനം ആരംഭി ക്കുന്നത് ഒരു മാനസാ ന്തരാനുഭവത്തോടു കൂടിയാണ്. മാനസാ ന്തരപ്പെട്ട് ശിശുക്കളെ പോലെ ആവുക, വീണ്ടും ജനിക്കുക, പുതിയ സൃഷ്ട‌ിയാ വുക. പഴയ മനുഷ്യനെ ഉരിഞ്ഞ് കളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുക.

ദൈവമേ, അങ്ങേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ പഠിപ്പിക്കണമേ. പരിശുദ്ധാത്മാവി നാൽ ഞങ്ങളെ നയിക്കുകയും ശക്തിപ്പെടുത്തു കയും ചെയ്യണമേ, പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നവീകരിക്കണമേ. ഞങ്ങളെ ബലപ്പെ ടുത്തണമേ. നമ്മളോരോരുത്തരും ദൈവത്തിന്റെ അത്ഭുത കരവേലയാണ്. എന്നാൽ, നമ്മളത് തിരിച്ചറിയുന്നില്ല. നമ്മുടെയുള്ളിലും പുറത്തും സംഭവിക്കുന്ന ദൈവത്തിൻ്റെ അത്ഭുതങ്ങൾ തിരിച്ചറിയണമെങ്കിൽ പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ പ്രവർത്തനം നമ്മിലുണ്ടാകണം. പരിശുദ്ധാത്മാവിൻ്റെ ഈ പ്രവർത്തനം ആരം ഭിക്കുന്നത് ഒരു മാനസാന്തരാനുഭവത്തോടു കൂടിയാണ്. മാനസാന്തരപ്പെട്ട് ശിശുക്കളെ പ്പോലെ ആവുക, വീണ്ടും ജനിക്കുക, പുതിയ സൃഷ്‌ടിയാവുക. പഴയ മനുഷ്യനെ ഉരിഞ്ഞ് കളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുക. ഇതാണ് ക്രിസ്തീയ ജീവിതത്തിൻ്റെ ആരംഭമായിട്ട് നമ്മൾ മനസ്സിലാക്കുക. മാമ്മോദീസായിലൂടെ ക്രിസ്തീയ ജീവിതം ആരം ഭിക്കുന്നുവെങ്കിലും അടി സ്ഥാനപരമായി ഒരു മാന സാന്തരത്തിന്റെ അനുഭവം നമുക്കുണ്ടായാൽ മാത്രമേ, പരിശുദ്ധാത്മാവിലൂടെയുള്ള വീണ്ടും ജനനം സംഭവി ച്ചാൽ മാത്രമേ, ക്രിസ്‌തീയ ജീവിതം ആസ്വദിക്കുവാനും അനുഭവിക്കുവാനും മറ്റുള്ള വർക്ക് എത്തിച്ചു കൊടുക്കു വാനും മറ്റുള്ളവരെ ആ അനുഭവത്തിലേക്ക് നയിക്കു വാനും നമുക്ക് സാധിക്കുക യുള്ളൂ.
ദൈവം അനന്തസ്നേഹ മാണെങ്കിലും, ദൈവം നിത്യ നന്മയാണെങ്കിലും ദൈവ ത്തിന്റെ സ്നേഹവും നന്മയും അനുഭവിച്ചറിയാൻ സാധിക്കാതെ ദുഃഖിതരായി ആകുലരായി കഴിയുന്നവ രുണ്ട്. അവരോട് കർത്താവ് പറഞ്ഞു: “നിങ്ങൾ ആകുല പ്പെടേണ്ട, ഉത്കണ്ഠപ്പെടേ ണ്ട, ഭയപ്പെടേണ്ട. നിങ്ങൾ ദൈവത്തിൽ പ്രത്യാശയർപ്പി ക്കുക. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവ ത്തിൽ വിശ്വസിക്കുവിൻ, എന്നിലും വിശ്വസിക്കുവിൻ (യോഹ. 14:1). യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെ ടുന്ന ഭാഗമുണ്ട്. വാതിലുംജനലുമടച്ച് യഹൂദരെ ഭയന്നു കഴിയുന്ന അവസരത്തിൽ പെട്ടെന്ന് യേശു അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ടവിടുന്നു പറഞ്ഞു: നിങ്ങൾക്ക് സമാധാനം.എഫേ. 2:14-ൽ പറയുന്നു: യേശുക്രിസ്‌തു നമ്മുടെ സമാധാനമാണ്. ഉയിർത്തെഴുന്നേറ്റ കർത്താവ് ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അരുളി ചെയ്‌തു: നിങ്ങൾക്കു സമാധാനം. നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരി ക്കുവിൻ. എൻ്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയ യ്ക്കുന്നു. നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കുന്നുവോ അവ മോചിക്ക പ്പെടും. ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെടും. മറ്റു ള്ളവരുടെ പാപങ്ങൾ മോചിക്കാൻ പാപങ്ങളുടെ കെട്ടുകളഴിക്കാൻ ദൈവം നമ്മെ വിളിക്കുന്നു. നമുക്ക് പരിശുദ്ധാത്മാവിനെ തരുന്നു. ശക്തി തരുന്നു. അതിനു മുമ്പു തന്നെ നമുക്ക് സമാധാനം, ശാന്തി, ആന്തരിക സൗഖ്യം ഇവ തരുന്നു.
നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടി രിക്കും, ആരുടെ പാപങ്ങൾ മോചിക്കുന്നുവോ അവ മോചിക്കപ്പെട്ടിരിക്കും. അത്ര വലിയ ശക്തിയാണ് ദൈവം നമുക്ക് നല്‌കുന്നത്. നമ്മൾ ദൈവ ത്തിന്റെ വചനം ചിലരോട് പറഞ്ഞാൽ അവർക്ക് പശ്ചാത്താപമുണ്ടാകും. മാനസാന്തരമുണ്ടാകും, അവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കും. അവർ യേശുവിനെ സ്വീകരിക്കും, അവരുടെ ജീവിതത്തിൽ വ്യതിയാനമുണ്ടാകും, നവീകരണമുണ്ടാകും, അവർ ദൈവമക്കളായി മാറും.
ദൈവമേ, പ്രേഷിതദൗത്യം ഞങ്ങളെ ഭരമേല്പ‌ിക്കുന്നതിന് ഞങ്ങൾ നന്ദി പറയുന്നു. വചനത്തിൻ്റെ മർമ്മങ്ങൾ വെളിപ്പെടുത്തി തരുന്നതിന് ഞങ്ങൾ നന്ദി പറയുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളും വരങ്ങളും ദാനങ്ങളും ഞങ്ങൾക്ക് നല്‌കി ദൈവശുശ്രൂഷകരാക്കി ഞങ്ങളെ മാറ്റുന്നതിന് ഞങ്ങൾ നന്ദി പറയുന്നു.
സങ്കീർത്തകൻ ഇപ്രകാരം പറയുന്നു. “നിങ്ങളുടെ ഭാരങ്ങൾ അവിടുത്തെ ഏല്‌പിക്കുക; അവിടുന്ന് നിങ്ങളെ കാത്തുകൊള്ളും. മനോഭാരങ്ങളുമായി കഴിയുന്നവരോട് ആ ഭാരങ്ങൾ കർത്താവിന് കൊടുക്കാൻ അവിടുന്നു പറ യുന്നു. നിങ്ങൾ തന്നെ ചുമടു ചുമന്ന് മടുക്കേണ്ടതില്ല, ക്ഷീണിക്കേണ്ടതില്ല, വ്യസനിക്കേണ്ടതില്ല. ആകുലപ്പെടേണ്ടതില്ല. നമ്മുടെ ദൈവം ഇതെല്ലാം നമ്മുടെ നന്മയ്ക്കായി മാറ്റിക്കൊള്ളും. ആരെങ്കിലും മനോപീഡ അനുഭവി ക്കുന്നുണ്ടെങ്കിൽ ആ വ്യക്തികളെ സുഖപ്പെടുത്തിയിട്ട് ഇതേ പ്രയാസങ്ങ ളിൽ മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനും സുഖപ്പെടുത്താനുമുള്ള വരങ്ങളും ഫലങ്ങളും ദാനങ്ങളും കർത്താവ് നമുക്ക് നല്‌കും. മനസ്സിലെ പീഡകൾ, ആകുലതകൾ, ഓർത്തോർത്തുള്ള ദുഃഖം, മനസ്സിൻ്റെ ഖേദം, ക്ഷീണം, തളർച്ച ഇവയെല്ലാം ദൈവത്തെ ഏല്‌പിക്കുക; അവിടുന്ന് നിങ്ങളെ താങ്ങി ക്കൊള്ളും