വിരിഞ്ഞു വരുന്ന പുതുവർഷം

കുരിശിലേക്കു നോക്കി പുതുവർഷം നമുക്കാ രംഭിക്കാം. കുരിശിൽ പാപം മരിച്ചു. വിമോ ചനം തെളിഞ്ഞു നിന്നു. കുരിശിൽ വിദ്വേഷ ത്തിൻ്റെ മുള്ള് ഒടിഞ്ഞു, സ്നേഹം പൊലിഞ്ഞു വന്നു. ദൈവപുത്രൻ്റെ തിരുമേനിയിൽ നീറിപ്പി ടിച്ച നൊമ്പരം മനുഷ്യ ദുഃഖത്തിൻ്റെ സാന്ത്വന മായി മാറി. പാപ ത്തിൻ്റെ കുറ്റബോ ധവും വിദ്വേഷത്തിന്റെ പകയും നൊമ്പര ത്തിൻ്റെ നിരാശയും കഴിയുന്ന വർഷ ത്തോടു കൂടെ കൊഴിഞ്ഞു വീഴട്ടെ

പഴമ അടർന്നു വീണെങ്കിലേ പുതുമ കിളിർത്തു വരൂ. അത് വളർച്ചയുടെ നിയമമാണ്. പഴയത് അടർന്നു പോകാതെ അള്ളിപ്പിടിച്ചിരിക്കുന്നിടത്ത് വളർച്ചയില്ല, ഉയർച്ചയുമില്ല.
ഒരു വർഷം കഴിഞ്ഞു പോവുകയാണ്. പോകുന്ന വർഷത്തെ പോകാൻ അനുവദിക്കണം. കഴിഞ്ഞ വർഷം ഏറെ മുറിവുകളും ക്ഷതങ്ങളും മനസ്സിൽ ഏല്പിച്ചിട്ടുണ്ടാകാം. കലണ്ടറിന്റെ പേജ് മറിക്കുന്ന കൂട്ടത്തിൽ അതെല്ലാം മനസ്സിൽ നിന്നു മാഞ്ഞു പോകണം. മാഞ്ഞു പോകണമെന്നുള്ളത് ബോധ പൂർവ്വകമായ, നിർബന്ധമായ തീരുമാനമാകണം. കാലം മുറിവുകളെ ഉണക്കും എന്ന ഒരു ചൊല്ലുണ്ട്. അത് ശരിയല്ല. മുറിവുകളെ ഉണക്കാൻ കാലത്തിനു കഴിവില്ല. മുറിവുകളെയും ക്ഷതങ്ങളെയും മന സ്സിന്റെ ഉള്ളറകളിലേക്ക് തള്ളി ഒതുക്കിവയ്ക്കാൻ കാലത്തിനു കഴിഞ്ഞേക്കും. പക്ഷേ, ആ അറകളിൽ പറ്റിപ്പിടിച്ചിരുന്ന് അവ പിന്നെയും വിങ്ങിക്കൊണ്ടി രിക്കും. വികാരവിക്ഷോഭങ്ങളായും മാനസികസംഘർഷങ്ങളായും അവ യെല്ലാം പുറത്തു വരും -അസ്ഥാനത്തും അകാലത്തും അകാരണമായും.

കഴിഞ്ഞ കാലത്തെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കണം. സംഭവിച്ചതി നെക്കുറിച്ചെല്ലാം അവിടു ത്തോടു നന്ദി പറയണം. “എപ്പോഴും എല്ലാ റ്റിനും വേണ്ടി നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമ ത്തിൽ പിതാവായ ദൈവ ത്തിന് കൃതജ്ഞതയർപ്പിക്കു വിൻ” (എഫേ. 5:20). നന്മയും അനുഗ്രഹവുമായി സാധാ രണ നാം എണ്ണുന്നതു മാത്ര മല്ല, എല്ലാം സ്തുതിയുടെ ബലിയായി ദൈവസന്നിധി യിൽ ഉയരണം. അപ്പോഴാണ് കുറ്റബോധവും നൊമ്പരവും വിദ്വേഷവും വിട്ടുപോയി സമാ ധാനം നിറയുന്നത്. പഴയതി നെയെല്ലാം ബോധപൂർവ്വമായ തീരുമാനത്തോടെ മറക്കാൻ സാധിക്കുന്നതും അപ്പോ ഴാണ്. ദൈവം പറയുന്നു: “കഴിഞ്ഞ കാര്യങ്ങൾ നിങ്ങൾ ഓർക്കുകയോ പരിഗണിക്കു കയോ വേണ്ടാ. ഇതാ, ഞാൻ പുതിയ 6301 കാര്യം ചെയ്യുന്നു. അത് മുളയെടുക്കു ന്നത് നിങ്ങൾ അറിയുന്നില്ലേ” (ഏശയ്യ. 43: 18-19). പുതിയ വർഷം വിരിഞ്ഞു വരുന്ന തോടെ ദൈവത്തിന്റെ്റെ പുതിയ പ്രവർത്തനവും നമ്മിൽ മുള
യെടുക്കും.
കുറ്റങ്ങളും കുറവുകളും വന്നിട്ടുണ്ടാകും. അതൊന്നും ഒരു കുറ്റബോധമായി ആരാ വിൽ പറ്റിപ്പിടിച്ചിരിക്കാൻ അനുവദിക്കരുത്. “അങ്ങേ ക്കെതിരെ, അങ്ങേക്കെതിരെ മാത്രം ഞാൻ കുറ്റങ്ങൾ ചെയ്തുപോയി” (സങ്കീ. 51:4) എന്നു സങ്കീർത്തകനോടു ചേർന്ന് ദൈവത്തോട് ഏറ്റുപ റയണം. എല്ലാ പാപവും ദൈവത്തിനെതിരെയുള്ള മനുഷ്യൻ്റെ പാതകമാണ്. അതുകൊണ്ട്, ക്ഷമിക്കേണ്ടത് ദൈവമാണ്. ക്ഷമി ക്കുമെന്ന് അവിടുന്ന് വാഗ്ദാനവും തന്നിരിക്കുന്നു. “നിൻന്റെ തെറ്റുകൾ രക്താം ബരം പോലെ ചെമന്നതാണെങ്കിലും മഞ്ഞുപോലെ ഞാൻ വെണ്മയുള്ള താക്കും” (ഏശ. 1:18) എന്ന ദൈവവചനം വലിയ ഉറപ്പ് നമുക്ക് നല്കുന്നു. അതിനാൽ, തെറ്റുകളോടു കൂടെ ദൈവത്തിങ്കലേക്കു തിരിയണം. അതാണ് പശ്ചാത്താപം. ക്ഷമിക്കുമെന്ന ഉറപ്പോടു കൂടെ പാപങ്ങൾ ദൈവതിരുമു മ്പിൽ കാഴ്ചയ്ക്കുന്നതാണല്ലോ പശ്ചാത്താപം. തെറ്റിൽ നിന്ന് വിമോച നവും ഹൃദയം നിറയെ സന്തോഷവും ഫലമായി കിട്ടുന്നു.
പശ്ചാത്താപവും കുറ്റബോധവും തമ്മിൽ ഒരു സാമ്യവുമില്ല. പശ്ചാ ത്താപം ദൈവത്തിലേക്കുള്ള മനസ്സു തിരിവാണെങ്കിൽ, കുറ്റബോധം പാപ ത്തിലേക്കു തന്നെയുളള നോക്കിയിരുപ്പാണ്. തെറ്റിലേക്കു തിരിഞ്ഞിരുന്നാൽ മനസ്സു മടുക്കും; മനുഷ്യൻ തളരും. അഹങ്കാരമാണത്. മോചനം വാഗ്ദാനം ചെയ്യുന്ന ദൈവത്തിലേക്ക് നോക്കുകയില്ല എന്ന നിർബന്ധം. ആത്മനിന്ദ യിലേക്കും നാശത്തിലേക്കുമേ അതു നയിക്കൂ. കാത്തിരിക്കുന്ന പിതാവി ലേക്കു നടന്നടുക്കാതെ, പന്നിക്കൂട്ടിലെ ദുർഗന്ധത്തിൽ ചടഞ്ഞിരിക്കുക യേയുള്ളു എന്ന വാശി എത്രയോ ധൂർത്തപുത്രന്മാരുടെ ജീവിതത്തെ ചളി ക്കുണ്ടിലാഴ്ത്തിയിരിക്കുന്നു. “ദൈവത്തിൽ നിന്നും പാപം ക്ഷമിച്ചു കിട്ടി യവൻ ഭാഗ്യവാൻ” (സങ്കീ. 32:1). ഈ സൗഭാഗ്യത്തോടെ വേണം പുതിയ വർഷത്തിലേക്കു കടക്കാൻ. അപ്പോൾ പഴയതിന്റെ തനിയാവർത്തനമാവില്ല പുതിയ വർഷം.
ബന്ധങ്ങളിലും പാളിച്ചകൾ വന്നു കാണും. പ്രിയപ്പെട്ടവർ ചെയ്യാൻ പാടില്ലാത്തത് ചെയ്‌തതിൻ്റെയും പറയാൻ പാടില്ലാത്തത് പറഞ്ഞതിന്റെയും അമർഷം മനസ്സിൽ പകയായി കെട്ടി കിടക്കുന്നു. “ആർക്കെങ്കിലും നിന്നോട് വിരോധമുണ്ടെന്നോർത്താൽ, പോയി രമ്യതപ്പെടുക” എന്ന ദൈവാഹ്വാനം ഈ വർഷാന്ത്യത്തിൽ മനസ്സിൽ മുഴങ്ങി നിൽക്കണം. കാരണങ്ങൾ പല തുമുണ്ടാകാം, പിണക്കം വച്ചുകൊണ്ടിരിക്കാൻ. ബുദ്ധിക്കു നിരക്കുന്ന കാര ണങ്ങളുമായിരിക്കാം അവയെല്ലാം. മാനുഷികമായി ചിന്തിച്ചാൽ അകന്നു മാറി നിൽക്കുന്നതു തന്നെയാവും വിവേകം. പക്ഷേ, ഈ ദൈവാഹ്വാന ത്തിൻ്റെ മുഴക്കത്തിൽ മനുഷിക വിശകലനങ്ങളുടെ വിഷലിപ്‌തമായ അല കൾ മനസ്സിൽ നിന്ന് അകലണം.
ഹൃദയത്തെ വേദനിപ്പിച്ച, മനസ്സിനെ നടുക്കിയ ഏറെ സംഭവങ്ങളും പോയ വർഷത്തിൽ ഉണ്ടായിക്കാണും. വിജയം കൊയ്യും എന്നുറപ്പിച്ചിരുന്ന വേദികളിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നേട്ടത്തിനു വേണ്ടി കണ്ണും നട്ടിരുന്നിടത്ത് കോട്ടമാണ് കൈവന്നത്. രോഗങ്ങൾ ശരീരത്തെ ഏറെ അലട്ടി. നിരാശ ഉള്ളിലേക്ക് ഇഴഞ്ഞെത്തുന്നതുപോലെ; കൂടെ ഭാവിയെ ക്കുറിച്ചുള്ള ആശങ്കകളും ഈ നിരാശയും നടുക്കവും ആകുലതയും വഴി മാറണം. കയ്പേറിയ ഈ അനുഭവങ്ങളുടെ നൊമ്പരം പുതുവർഷത്തി ലേക്ക് ഒലിച്ചെത്തി അവിടെ മനസ്സിടിവായി പരന്നു കിടക്കാൻ പാടില്ല. ഉള്ളം നീറിയ ഈ സംഭവങ്ങളിൽ കർത്താവിൻ്റെ കരങ്ങൾ ചലിച്ച് അവയെല്ലാം നമ്മുടെ നന്മയ്ക്കായ് അവിടുന്നു കരുപ്പിടിപ്പിക്കുകയായിരുന്നു എന്നു വിശ്വാ സത്തിൻ്റെ കണ്ണുകളിലൂടെ തിരിച്ചറിയണം. “ദൈവത്തെ സ്നേഹിക്കുന്ന വർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമ. 8:28) എന്ന വച ഉറപ്പ് ഇടിയുന്ന മനസ്സിന് കരുത്തേകും. എന്ന വചനത്തിന്റെ
നമ്മുടെ ഐശ്വര്യത്തിനു വേണ്ടി പദ്ധതിയൊരുക്കി കാത്തിരിക്കുന്ന ദൈവപിതാവ് (ജെറ. 29:11) എല്ലാം എണ്ണിക്കൊണ്ടിരിക്കുന്നു. അവിടുത്തെ അറിവു കൂടാതെ ഒരു തലമുടി നാരിഴ പോലും താഴെ വീഴുന്നില്ല (മത്താ. 10:29-30). അലച്ചിലുകളും കണ്ണീർത്തുള്ളികളും അവിടുന്നു ശ്രദ്ധിച്ചുകൊ ണ്ടിരിക്കുന്നു. “അവിടുന്ന് എൻ്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്; എന്റെ
കണ്ണീർക്കണങ്ങൾ അങ്ങ് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്” (സങ്കീ.56:8). അതുകൊണ്ട് ദൈവം നല്കുന്ന സാന്ത്വനത്തിനായി ഹൃദയം തുറക്കാൻ സാധിക്കണം. “എൻ്റെ ഹൃദയ ത്തിന്റെ ആകുലതകൾ വർദ്ധിക്കുമ്പോൾ അങ്ങ് നല്‌കുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു’ (സങ്കീ 94:19). ദൈവസ്നേഹം നല്‌കുന്ന ഈ ഉറപ്പും ഉന്മേഷവും പുതുവത്സരത്തിൽ ഒരു യാഥാർത്ഥ്യ മാകട്ടെ.
“കർത്താവിന്റെ സനേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല. അവിടുത്തെ കാരുണ്യം അവസാനിക്കു ന്നില്ല. ഓരോ പ്രഭാതത്തിനും അത് പുതിയതാണ്” (വിലാപം. 3: 22-23). ഇന്നലെകളിലെ ദുഃഖങ്ങൾ മറന്നു കഴിയുമ്പോൾ മാത്രമേ നാളെയെക്കുറിച്ചുള്ള വ്യഗ്രതകൾ ദൈവത്യക്കരങ്ങളിൽ സമർപ്പിക്കു വാൻ കഴിയൂ. “നിങ്ങളുടെ ഉത്കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‌ക്കുവിൻ അവിടുന്നു നിങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവാണ്” (പത്രോ. 5:6).
കുരിശിലേക്കു നോക്കി പുതുവർഷം നമുക്കാരംഭിക്കാം. കുരിശിൽ പാപം മരിച്ചു. വിമോചനം തെളിഞ്ഞു നിന്നു. കുരിശിൽ വിദ്വേഷത്തിൻ്റെ മുള്ള് ഒടിഞ്ഞു, സ്നേഹം പൊലിഞ്ഞു വന്നു. ദൈവപു തന്റെ തിരുമേനിയിൽ നീറിപ്പിടിച്ച നൊമ്പരം മനുഷ്യദുഖത്തിൻ്റെ സാന്ത്വനമായി മാറി. പാപത്തിന്റെ കുറ്റബോധവും വിദ്വേഷത്തിന്റെ പകയും നൊമ്പരത്തിൻ്റെ നിരാശയും കഴിയുന്ന വർഷത്തോടു കൂടെ കൊഴിഞ്ഞു വീഴട്ടെ. കുരിശിൽ നിന്നു തുടങ്ങുന്ന പുതുവർഷത്തിൽ വിമോചനത്തിന്റെ സന്തോഷവും, രമ്യതപ്പെടുന്ന സ്നേഹവും, വേദനയിലും പ്രത്യാശ പകരുന്ന സമാശ്വാസവും നിറഞ്ഞു നിൽക്കട്ടെ.
അങ്ങനെ പുതുവത്സരം, യുഗാന്ത്യത്തിൽ സകലത്തെയും നവീകരിച്ച് ഇവിടെ ഒരു പുതിയ ആകാ ശവും പുതിയ ഭൂമിയും സംജാതമാക്കുന്ന ദൈവത്തിൻ്റെ രക്ഷാകര പ്രവർത്തനത്തിൻ്റെ ഒരു മുന്നനുഭവമാകണം. “അവിടുന്ന് അവരോടൊത്തു വസിക്കും… അവിടുന്ന് അവരുടെ മിഴികളിൽ നിന്ന് കണ്ണീർ തുടച്ചു നീക്കും. ഇനി മരണം ഉണ്ടായിരിക്കയില്ല. ഇനി മേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാ കയില്ല. പഴയതെല്ലാം കടന്നു പോയി. സിംഹാസനത്തിലിരുന്നവൻ പറഞ്ഞു: ഇതാ, സകലവും ഞാൻ നവീകരിക്കുന്നു” (വെളി. 21:3-5).