“ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ”

അവസാനത്തെപ്പുറം


നിൻ്റെ ദാരിദ്ര്യത്തെ ഇല്ലായ്മയെ വിശ്വാസ ത്തിൻ്റെ തലത്തിൽ കാണണം. എന്ന് പറ ഞ്ഞാൽ നിന്റെ ജീവിത ത്തിൽ സമ്പത്തിൻ്റെ അറിവിന്റെ, കഴിവിൻ്റെ അങ്ങനെ ഏതു മേഖല യിൽ ആണോ ഇല്ലാത്ത അവ സ്ഥ യു ള്ളത്. അതിനെ വിശ്വാസ ത്തിന്റെ തലത്തിൽ നീ കാണു നാൾ അതെല്ലാം ദൈവത്തിലു ണ്ടെന്നും നിനക്ക് ഇല്ലാ ത്തതെല്ലാം ദൈവം തരു മെന്നും വിശ്വസിക്കുക. ഈ ഒരു ബോധ്യം ലഭി ക്കുമ്പോഴാണ് അത് ഭാഗ്യമായി മാറുന്നത്.



രിദ്രരേയും ദരിദ്രരോട് ദയ കാണിക്കുന്നവരേയും ഭാഗ്യവാന്മാർ എന്നാണ് കർത്താവ് വിളിക്കുക. “ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ” (ലൂക്കാ 6-20). ദരിദ്രരേയെന്നു പറഞ്ഞാൽ ഇല്ലാത്തവരേ നിങ്ങൾ ഭാഗ്യ വാന്മാർ. ഈശോ ഈ പറഞ്ഞതിലൂടെ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ജീവിതത്തിൽ എന്തെല്ലാം നമുക്ക് ഇല്ലായെന്നു കരുതുന്നുവോ, ആ ഇല്ലായെന്നു കരുതുന്നത് ഒരു ഭാഗ്യമാണ്.
നിന്റെ ജീവിതത്തിൽ നിനക്ക് എന്ത് ഇല്ലാത്തതായിട്ടുണ്ടോ ആ ഇല്ലാ ത്തതായിട്ടുള്ളതെല്ലാം ദൈവത്തിലുണ്ട്. അത് ഭാഗ്യമായി തീരണമെങ്കിൽ മൂന്നു കാര്യങ്ങളിൽ നിനക്ക് ബോധ്യം വേണം. ഒന്നാമത്തെ കാര്യം, നിന്റെ ദാരിദ്ര്യത്തെ ഇല്ലായ്‌മയെ വിശ്വാസത്തിൻ്റെ തലത്തിൽ കാണ ണം. എന്ന് പറഞ്ഞാൽ നിൻ്റെ ജീവിതത്തിൽ സമ്പത്തിന്റെ, അറിവിന്റെ, കഴിവിന്റെ അങ്ങനെ ഏതു മേഖലയിൽ ആണോ ഇല്ലാത്ത അവസ്ഥയു ള്ളത്. അതിനെ വിശ്വാസത്തിൻ്റെ തലത്തിൽ നീ കാണുമ്പോൾ അതെല്ലാം ദൈവത്തിലുണ്ടെന്നും നിനക്ക് ഇല്ലാത്തതെല്ലാം ദൈവം തരു മെന്നും വിശ്വസിക്കുക. ഈ ഒരു ബോധ്യം ലഭിക്കുമ്പോഴാണ് അത് ഭാഗ്യ മായി മാറുന്നത്. രണ്ടാമത്തെ കാര്യം, ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ എന്നുപറയുമ്പോൾ നിനക്ക് എന്ത് ഇല്ലാത്തതായിട്ടുണ്ടോ നീ അതി നെല്ലാം ദൈവത്തിൽ ആശ്രയിക്കുക. ദൈവം നിന്റെ ജീവിതത്തിൽ ചില കാര്യങ്ങൾക്ക് കുറവ് വരുത്തുന്നത് നീ ആ കാര്യങ്ങൾക്ക് ദൈവത്തിൽ ആശ്രയിക്കാൻ വേണ്ടിയാണ്. മൂന്നാമത്തെ കാര്യം, ദൈവം ചില ദാരി ദ്ര്യങ്ങൾ അല്ലെങ്കിൽ ഇല്ലായ്‌മകൾ അനുവദിക്കുന്നത് നീ എളിമപ്പെടാൻ വേണ്ടിയിട്ടാണ്. അതിലൂടെ നിന്നെ ഒരു എളിമയുടെ തലത്തിലേക്കു കൊണ്ടുവരാനും കർത്താവ് ആഗ്രഹിക്കുന്നു.
ഈ മൂന്നു കാര്യങ്ങൾ നീ ശ്രദ്ധിക്കുമ്പോൾ നിൻ്റെ ജീവിതത്തിൽ ഇല്ലാത്ത ഓരോ മേഖലകളിലും ദൈവം നിന്നെ ഭാഗ്യമുള്ള വ്യക്തിയാക്കി മാറ്റും. ദരിദ്രരോട്, ഇല്ലാത്തവരോട് ദയ കാണിക്കുന്നവരെക്കുറിച്ച് വചനം പറയുന്നത് ഭാഗ്യവാന്മാരെന്നാണ്. ദരിദ്രരോട് ദയ കാണിക്കുന്നവർക്ക് കർത്താവ് കൊടുക്കുന്ന അഞ്ച് ഉറപ്പുകളുണ്ട്.
അവന്റെ കഷ്‌ടതയുടെ നാളുകളിൽ കർത്താവ് അവനെ രക്ഷിക്കും. അവന്റെ ജീവനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യും. ഭൂമി യിൽ അവൻ അനുഗ്രഹീതനായിരിക്കും. ശത്രുക്കളുടെ ഉപദ്രവമില്ലാതെ അവനെ എപ്പോഴും കർത്താവ് സംരക്ഷിക്കും. എല്ലാ വിധത്തിലുള്ള ശത്രു ക്കളുടെ മുമ്പിലും ദൈവത്തിൻ്റെ സംരക്ഷണം അവന് ഉണ്ടാകും. അവന്റെ രോഗശയ്യയിൽ കർത്താവ് അവനെ ആശ്വസിപ്പിക്കുകയും അവന് രോഗ ശാന്തി നല്‌കുകയും ചെയ്യും.
അങ്ങനെ ദാരിദ്ര്യം ദൈവം ഭാഗ്യമാക്കി മാറ്റും ദരിദ്രരെ സഹായിക്കു കയും അവനോട് ദയ കാണിക്കുകയും ചെയ്യുന്നവനോട് കർത്താവ് ഇങ്ങനെ അഞ്ചു വിധത്തിലുള്ള ഉറപ്പ് നല്‌കുന്നു. ഇത് നമ്മുടെ അനു ദിന ജീവിതത്തിൽ പ്രാവർത്തികമാക്കാനായിട്ട് സാധിക്കണം.