സ്വർഗ്ഗം അംഗീകരിച്ചവൾ

തൻ്റെ ദിവ്യാനുഭവവും അതിനു കിട്ടിയ അംഗീകാരവും മറി യത്തെ ആനന്ദ നിർവ്യതി യിലാഴ്ത്തി. ഒരു സ്തോ ത്രഗീതമായി അതു പുറ ത്തേക്കൊഴുകി. യേശു സ്ഥാപിക്കുന്ന ദൈവരാ ജ്വത്തിൻ്റെ മഹത്തായ ചിത്രം ആ വാക്കുകളിലൂടെ വ്യക്തമായി. ദൈവം ഇത്രയേറെ അംഗീകാരം നൽകിയ വേറൊരു സ്ത്രീത്വം വി. ഗ്രന്ഥത്തിലില്ല.

വനെന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ സംപ്രീതനായിരിക്കു ന്നു” എന്നു സ്വർഗ്ഗസ്ഥൻ തന്നെ യേശുവിനെ അംഗീകരിക്കുന്നതായി നാം സുവിശേഷങ്ങളിൽ വായിക്കുന്നു. മറിയത്തെക്കുറിച്ച് സുവിശേഷ കൻ പരാമർശിക്കാൻ ആരംഭിക്കുന്നതു തന്നെ ഇത്തരമൊരു സ്വർഗ്ഗീയ അംഗീകാരത്തോടെയാണ്. മംഗലവാർത്തയുടെ അനുഭവം, സക്കറിയാ യ്ക്കുണ്ടായ അനുഭവത്തോടു ചേർത്തു വയ്ക്കുമ്പോഴാണ് ആ ബാലി കയുടെ ഔന്നത്യം നമുക്കു ശരിക്കും ബോദ്ധ്യമാവുക. സക്കറിയ ദൈവത്തിൻ്റെ മുൻപിൽ നീതിനിഷ്ഠനും, കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം പാലിക്കുന്നവനും, വൃദ്ധനാ യ, പണ്ഡിതനായ പുരോഹിതനും ആയിരുന്നു. തന്റെ ഗണത്തിനു നിശ്ച യിക്കപ്പെട്ട ക്രമമനുസരിച്ച് ദൈവസന്നിധിയിൽ ശുശ്രൂഷ നടത്തിവരവെ യാണ് ഗ്രബ്രിയേൽ ദൈവദൂതൻ സന്ദേശവുമായെത്തുന്നത്. സക്കറിയ ആ ദർശനം കണ്ട് അസ്വസ്ഥനും പകിതനുമായി. മാലാഖ പറഞ്ഞു.

“സക്കറിയാ, ഭയപ്പെടേണ്ട. നിൻ്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. ഭാര്യ എലിസബത്തിൽ നിന ക്കൊരു പുത്രൻ ജനിക്കും.” ഇതു കേട്ട സക്കറി യായ്ക്കു സംശയമായിരുന്നു. പ്രായം കവിഞ്ഞ തങ്ങൾക്ക് എങ്ങനെ മകനുണ്ടാകാനാണ്? ഗബ്രി യേലിന്റെ ഉത്തരം വളരെ ഗൗരവത്തിലാണ്. താൻ ഗ്രബ്രിയേലാണെന്നും ദൈവത്തിന്റെ സന്ദേ ശവാഹകനാണെന്നും വെളിപ്പെടുത്തിക്കൊണ്ട്, സംശയിച്ചതിന് സക്കറിയ കുഞ്ഞിന്റെ ജനനം വരെ മുകനായിരിക്കും എന്ന ശിക്ഷ വിധിക്കുക യാണ്. സക്കറിയായോട് ഒരു അധികാരത്തി ലാണ് മാലാഖ ഉടനീളം സംസാരിക്കുന്നത്.
പക്ഷേ, ഇതേ ഗബ്രിയേൽ മറിയത്തിൻ്റെ സമീപത്തെത്തുന്നത് വളരെ വ്യത്യസ്ത‌മായ മനോഭാവത്തോടെയാണ്. തന്റെ ചെറിയ വീട്ടിൽ പ്രാർത്ഥനയിലായിരുന്നപ്പോഴാവാം ആ കൗമാ പ്രായക്കാരിയുടെ അടുത്ത് മാലാഖ എത്തുന്ന ത്. ആ ബാലികയുടെ മുമ്പിൽ ആദരവോടെ നിന്ന്, ആദ്യം അവളെ അഭിവാദനം ചെയ്യുക യാണ് ആ മുഖ്യദൂതൻ: “ദൈവകൃപ നിറഞ്ഞ വളേ സ്വസ്തി, കർത്താവ് നിന്നോടു കൂടെ.” മറി യവും അസ്വസ്ഥയായി. അവിടെ ഉപയോഗിച്ചി രുന്നവാക്ക്. ഗത്സമേനിൽ യേശു അസ്വസ്ഥ നായി എന്ന സന്ദർഭത്തിൽ ഉപയോഗിച്ച അതേ വാക്കാണ് എന്നാണ് പറയുന്നത്. ഒരുപക്ഷേ, മാനവരക്ഷയെക്കുറിച്ച് അവൾ ചിന്തിച്ചിരുന്ന പ്പോൾ ദൈവമാതൃത്വത്തിൻ്റെ സൂചന മാലാഖ യുടെ വാക്കുകളിൽ അവൾ തിരിച്ചറിഞ്ഞു കാണും. എല്ലാ യഹൂദബാലികമാരും രക്ഷകൻ്റെ മാതൃത്വം സ്വപ്നം കണ്ടിരുന്നപ്പോൾ ആ അമ്മ യുടെ ദാസിയാകാൻ കൊതിച്ചവളായിരുന്നു മറി യം. അത്തരമൊരു ഗർഭധാരണം എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം എന്ന് അവൾക്ക റിയാം. പ്രതിശ്രുതവരൻ തന്നെ അംഗീകരിച്ചി ല്ലെങ്കിൽ താൻ കല്ലെറിഞ്ഞു കൊല്ലപ്പെടാം. മാലാഖ തുടർന്നു: “മറിയമേ, നീ ഭയപ്പെടേണ്ട, ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരി ക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവി ക്കും.” മറിയത്തിനും സംശയമുണ്ടായി: ഇതെ ങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറി
യുന്നില്ലല്ലോ-അതൊരു സ്വാഭാവികമായ
ജിജ്ഞാസയായിരുന്നു. മാലാഖ വിശദീകരിച്ചു: പരി ശുദ്ധാത്മാവ് നിൻ്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും.” പിന്നെ ആ കന്യ കയ്ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. പൂർണ്ണ സമ്മതത്തോടെ ആ ദൗത്യം അവൾ ഏറ്റുവാങ്ങി.
“ദൈവാത്മാവ്” എന്ന് മറിയത്തെ ആദ്യം വിളി ച്ചത് എലിസബത്താണ്. വാർദ്ധക്യത്തിൽ എലിസ ബത്ത് ഗർഭിണിയായിരിക്കുന്നുവെന്ന് മാലാഖ പറഞ്ഞറിഞ്ഞ മറിയം ആ സാധ്വിയെ ശുശ്രൂഷിക്കു ന്നതിനായി മലമ്പ്രദേശത്തെത്തി. മറിയത്തിന്റെ അഭി വാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാ വിനാൽ നിറഞ്ഞവളായി. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരുവാൻ ഉള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്? എലിസബത്തിൽ നിറഞ്ഞ പരിശുദ്ധാരമാവാണ്. മറിയം രക്ഷകനെ ഗർഭം ധരി ച്ചുവെന്ന സത്യം എലിസബത്തിനെ അറിയിച്ചത്. തനിക്കുണ്ടായ ദിവ്യാനുഭവത്തെക്കുറിച്ച് മറിയത്തിനു വിശദീകരിക്കേണ്ടി വന്നില്ല. തൻ്റെ മുൻപിൽ നിന്ന ആ ബാലിക തന്നേക്കാൾ എത്ര ഉയരത്തിലാണെന്ന് എലിസബത്ത് തിരിച്ചറിഞ്ഞു. “കർത്താവ് അരുളി ച്ചെയ്‌തത്‌ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവ തി.” എലിസബത്ത് ഏറ്റവും കൂടുതൽ പുകഴ്ത്തു ന്നത് മറിയത്തിന്റെ്റെ ആഴമായ വിശ്വാസത്തെയാണ്. ഏറ്റവും അത്ഭുതകരമായ, അസാധാരണമായ ഒരു സന്ദേശം മാലാഖയിൽ നിന്നുണ്ടായപ്പോൾ ഒരു സംശയവുമില്ലാതെ ആ ദൗത്യം ശിരസ്സ് നമിച്ച് സ്വീക രിച്ച ആ ബാലികയുടെ വിശ്വാസദാർഢ്യം എലിസ ബത്ത് ആദരവോടെയാണ് കാണുന്നത്.
തന്റെ ദിവ്യാനുഭവവും അതിനു കിട്ടിയ അംഗീ കാരവും മറിയത്തെ ആനന്ദ നിർവൃതിയിലാഴ്ത്തി. ഒരു സ്തോത്രഗീതമായി അതു പുറത്തേക്കൊഴുകി. യേശു സ്ഥാപിക്കുന്ന ദൈവരാജ്യത്തിന്റെ മഹ ത്തായ ചിത്രം ആ വാക്കുകളിലൂടെ വ്യക്തമായി. ദൈവം ഇത്രയേറെ അംഗീകാരം നൽകിയ വേറൊരു സ്ത്രീത്വം വി.ഗ്രന്ഥത്തിലില്ല. ദൈവസങ്കല്പത്തിലെ സ്ത്രീത്വത്തിൻ്റെ മൂർത്തരൂപമാണവൾ. ഇതാ കർത്താവിന്റെ ദാസി എന്ന് വളരെ എളുപ്പത്തിൽ അവൾ പറഞ്ഞതും അതുകൊണ്ടാണ്. കാരണം, ദൈവഹിതം അവൾക്ക് ആരമമന്ത്രമായിരുന്നു.