ഹൃദയത്തിൽ ഉണ്ണീശോ പിറന്നോ?


2000 വർഷത്തിനി പ്പുറം കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിൻ്റെയും ശാസ്ത്രസാങ്കേതിക പുരോഗതിയുടെയും ഉന്ന തിയിൽ നിൽക്കുന്ന, സത്യ ദൈവാനുഭവം അറിഞ്ഞു എന്നഭിമാനിക്കുന്ന നമ്മുടെ അവസ്ഥ എന്താണ്? കാലി ത്തൊഴുത്തിലെ സന്തോഷ ത്തിൻറെ സദ്വാർത്ത അനുഭവിക്കാൻ നമുക്കു സാധി ക്കുന്നുണ്ടോ? യഥാർത്ഥ മാനവിക സമാധാനവും ദൈവിക സന്തോഷവും നമ്മിൽ നിറഞ്ഞിട്ടുണ്ടോ?


യോഹ. 12:46-ൽ ഇങ്ങനെ കാണുന്നു: “എന്നിൽ വിശ്വസിക്കുന്ന വരാരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.”
2000 വർഷം മുമ്പ് അന്ധകാരവും അന്ധവിശ്വാസവും അനാചാര ങ്ങളും ആധിപത്യം പുലർത്തിയ ലോകത്ത് പ്രകാശമായി ഉണ്ണി ഈശോ കാലിത്തൊഴുത്തിൻ്റെ എളിമയിൽ പിറന്നു. ബേത്ലഹേമിൽ ദിവ്യര ക്ഷകൻ പിറന്നപ്പോൾ ഒരു രക്ഷകനെ കാത്തിരുന്ന ലോകം തണുപ്പിന്റെ സുഖത്തിൽ രക്ഷകൻ പിറന്നതറിയാതെ സുഖമായി ഉറങ്ങുകയായിരു ന്നു. മാലാഖമാരുടെ സ്നേഹഗീതങ്ങൾ കേൾക്കുവാനോ ദൈവത്തെ മഹത്വപ്പെടുത്തുവാനോ അവൾക്കു സാധിച്ചില്ല. ആകാശത്തിൽ ഉയർന്ന ദിവ്യമായ നക്ഷത്രം പോലും കാണാനാവാത്ത വിധം തിന്മ അവ കീഴട ക്കിയെന്നു വേണം കരുതാൻ. രക്ഷകൻ്റെ ജനനം ഒരുപക്ഷേ, രാജകൊട്ടാരത്തിൽ ആയിരിക്കും എന്ന തെറ്റിദ്ധാരണയും ഉണ്ടായിരുന്നിരിക്കാം.

2000 വർഷത്തിനിപ്പുറം കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിൻ്റെയും ശാസ്ത്രസാങ്കേ തിക പുരോഗതിയുടെയും ഉന്നതിയിൽ നിൽക്കുന്ന, സത്യ ദൈവാനുഭവം അറിഞ്ഞു എന്നഭിമാനി ക്കുന്ന നമ്മുടെ അവസ്ഥ എന്താണ്? കാലിത്തൊഴു ത്തിലെ സന്തോഷത്തിന്റെ സദ്വാർത്ത അനുഭവിക്കാൻ നമുക്കു സാധിക്കു ന്നുണ്ടോ? യഥാർത്ഥ മാന വിക സമാധാനവും ദൈവിക സന്തോഷവും നമ്മിൽ നിറഞ്ഞിട്ടുണ്ടോ?
ഈശോ നമ്മിൽ പിറ ക്കാൻ എന്നിലെ ഞാൻ എന്ന ഭാവം, അഹങ്കാരം. അസൂയ, കോപം, വിദ്വേഷം, ജഡികാസക്തികൾ, ധനാർത്തി, പരദൂഷണ ഭാവം ഒക്കെ ദൂരെയെറിയ ണം. കുമ്പസാരം നടത്തി അനുതപിച്ച് മാത്രം വിശുദ്ധ കുർബ്ബാന കൈക്കൊള്ള ണം. വചനം അനുദിനം വായിച്ചു ധ്യാനിക്കണം. പരി ശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിക്ക mo. എല്ലാവരോടും സ്നേഹത്തിൽ ജീവിക്ക ണം. ആഴ്ച‌യിലൊരിക്കൽ ഉപവസിച്ചു പ്രാർത്ഥിക്കു ന്നത് വളരെ നല്ലതാണ്.
ഇനി ഈശോ നമുക്കു വേണ്ടി കാലിത്തൊഴു ത്തിൽ ഭൂജാതനാവുകയില്ല. നമ്മുടെ ഹൃദയമൊരു കാലിത്തൊഴുത്താക്കണം. നിർമ്മലമായ ഹൃദയം ദൈവ ‌സ്നേഹത്താൽ നിറഞ്ഞു തുളുമ്പുമ്പോൾ
അവിടെ ഈശോ പിറക്കുന്ന സ്വർഗീയാനുഭൂതിയിൽ ലയിക്കുവാൻ നമുക്കു കഴിയും. ഈ അനുഭൂതി അനുദിനജീവിതത്തിൽ വളർത്തിയെ ടുക്കണം. പ്രാർത്ഥിക്കുവാൻ ആണെങ്കിലും ഈ ലോക മോഹ സുഖ ങ്ങളിൽ മയങ്ങിക്കിടക്കുന്നതുകൊണ്ട് പലർക്കും ദൈവത്തെ ദർശിക്കു വാൻ കഴിയുന്നില്ല. ഈശോ പറഞ്ഞു: ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാ ന്മാർ അവർ ദൈവത്തെ കാണും.
ഇപ്പോൾ എല്ലാം ആഘോഷത്തിൻ്റെയും ആഡംബരത്തിന്റെയും കാല മാണ്. പ്രത്യേകിച്ച് ക്രിസ്‌മസ്-പുതുവത്സരക്കാലം. പുതിയ വസ്ത്രങ്ങൾ വാങ്ങുന്ന, ആശംസാകാർഡുകൾ അയയ്ക്കുന്ന, നല്ല ഭക്ഷണം ഉണ്ടാ ക്കുന്ന നാം പുൽക്കൂട്ടിലെ ഉണ്ണി ഈശോയ്ക്ക് എന്തു സമ്മാനം കൊടുക്കും? നമുക്കു ചുറ്റും മദ്യപാനികൾ, രോഗികൾ, ദരിദ്രർ, ആകുല ചിത്തർ, മന്ദബുദ്ധികൾ, മനോരോഗികൾ, അവിശ്വാസികൾ ഒക്കെയു ണ്ട്. തിന്മയിൽ മുഴുകി നശിക്കുന്നവരുമുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥി ക്കുവാൻ, ആശ്വാസത്തിൻ്റെയും പ്രത്യാശയുടെയും ഒരു വചനം പകർന്നു കൊടുക്കുവാൻ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ, മറ്റെന്തെങ്കിലും എളിയ സഹായം ചെയ്യാൻ സാധിച്ചാൽ അത് ഉണ്ണി ഈശോയ്ക്കുള്ള അമൂല്യമായ സമ്മാനമാണ്. അത് ദൈവപിതാവ് സ്വീകരിച്ച് സ്വർഗ്ഗത്തിൽ നിന്നും നമുക്ക് ധാരാളം നന്മകൾ വർഷിക്കുന്നതിനു കാരണമാകും.
പലതരം ഭയത്തിൻ്റെ പിടിയിലാണ് ഇന്നത്തെ ലോകം. അതുകൊ ണ്ടാണ്. തിരുവചനത്തിലുടനീളം ഭയപ്പെടേണ്ട എന്നു ദൈവം ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. കർത്താവ് കൂടെയുണ്ടായിരുന്നിട്ടു പോലും ശിഷ്യന്മാർ ഭയന്നിരുന്നു. യുദ്ധം, അക്രമം, അസ്വസ്ഥതകൾ. പെരുകുന്ന വിവാഹമോചനങ്ങൾ, കുടുംബത്തകർച്ചകൾ, ധാർമ്മിക മൂല്യച്യുതി, തിന്മയെ നന്മയായി നോക്കിക്കാണുന്ന പ്രവണതകൾ, ലൈംഗിക അരാജകത്വം, വഴി തെറ്റുന്ന കുഞ്ഞുങ്ങൾ ഇവയെ ഓർത്താകാം കാരണമില്ലാതെ നാം ഭയക്കാൻ കാരണം.
“അവർ വളരെ ഭയപ്പെട്ടു. ദുതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്‌തു ഇന്നു ജനിച്ചിരി ക്കുന്നു” (ലൂക്ക 2:10-11). അതേ, ക്രിസ്‌തു കാലിത്തൊഴുത്തിൽ പിറ ന്ന്, കാൽവരിയിൽ യാഗമായി മൂന്നാം നാൾ ഉയിർത്ത്, ഇമ്മാനുവേലായി ഇന്നും നമ്മോടൊപ്പം ഉള്ളതിനാൽ നാം ഒരിക്കലും ഭയപ്പെടേണ്ട കാര്യ മില്ല.
പ്രാർത്ഥന
കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണി ഈശോയേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. സ്‌തുതിക്കുന്നു. മഹത്ത്വപ്പെടുത്തുന്നു. സമാധാനവും സന്തോഷവും ഇല്ലാത്ത എല്ലാ ഹ്യദയങ്ങളെയും ദൈവിക സമാധാന ത്താലും സന്തോഷത്താലും നിറയ്ക്കണമേ. അമ്മേ, കന്യകാമറിയമേ, വിശുദ്ധിയാലും വിനയത്താലും ഞങ്ങളെ പുതിയൊരു സൃഷ്ടിയാക്കാൻ ഉണ്ണിയീശോയോട് ആവശ്യപ്പെടണമേ. ഈ ക്രിസ്‌തുമസിൽ നല്ല തീരു മാനങ്ങളെടുക്കുവാനും അതനുസരിച്ച് പ്രാർത്ഥനാപൂർണ്ണവും ചൈത ന്യോജ്ജ്വലവുമായ ആത്മീയ ജീവിതം നയിക്കാനും അനുദിനം ഞങ്ങളെ പ്രാപ്തരാക്കണമേ. സകല വിശുദ്ധരേ, മാലാഖമാരേ, സ്വർഗ്ഗീയ സൈന്യ മേ, പേരിന്റെ വിശുദ്ധനേ, കാവൽ മാലാഖയേ, ഞങ്ങൾക്കു കാവൽ നിൽക്കണമേ. ആമ്മേൻ.