

രക്ഷാചരിത്രത്തിന്റെ ഒരു പ്രത്യേക സംഭവം മാത്രമല്ലാ യിരുന്നു (ക്രിസ്തുമസ്; രക്ഷാനുഭവത്തിനു ദൈവം കൊടുത്ത പുതിയ മാനമാ യിരുന്നു അത്. സ്വയം മറന്ന് സ്വാർത്ഥം ത്വജിച്ച് സഹോദര നിലേക്ക് പടരുവാൻ തയ്യാറു ള്ളവർ മാത്രമേ ദൈവത്തെ തൊട്ടറിയു. സ്വന്തത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതു ങ്ങുന്നവർ തുരുമ്പിച്ചു നശിക്കും. മറ്റുളളവർക്കു വേണ്ടി എല്ലാം വിട്ടുകൊ ടുത്ത് അനേകർക്ക് പ്രകാശം പകർന്ന് സ്വയം നഷ്ടപ്പെ ടുത്തി എരിഞ്ഞടങ്ങുന്നവ രാണ് നിത്യതയുടെ പ്രകാശ ഗോപുരങ്ങൾ.
രക്ഷയുടെ സദ്വാർത്ത രക്ഷാചരിത്രത്തിന്റെ ഒരു പ്രത്യേക സംഭവം മാത്രമല്ലാ യിരുന്നു (ക്രിസ്തുമസ്; രക്ഷാനുഭവത്തിനു ദൈവം കൊടുത്ത പുതിയ മാനമാ യിരുന്നു അത്. സ്വയം മറന്ന് സ്വാർത്ഥം ത്വജിച്ച് സഹോദര നിലേക്ക് പടരുവാൻ തയ്യാറു ള്ളവർ മാത്രമേ ദൈവത്തെ തൊട്ടറിയു. സ്വന്തത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതു ങ്ങുന്നവർ തുരുമ്പിച്ചു നശിക്കും. മറ്റുളളവർക്കു വേണ്ടി എല്ലാം വിട്ടുകൊ ടുത്ത് അനേകർക്ക് പ്രകാശം പകർന്ന് സ്വയം നഷ്ടപ്പെ ടുത്തി എരിഞ്ഞടങ്ങുന്നവ രാണ് നിത്യതയുടെ പ്രകാശ ഗോപുരങ്ങൾ.
ബെത്ലഹേമിലെ പുൽത്തൊഴുത്തിലേക്കു നോക്കി ആംഗലേയ മിസ്റ്റിക് കവി ടി.എസ്. എലിയാട്ട് ചോദിച്ചു: ഇത് ജനനമാണോ, മരണ മാണോ? ജനനം നിലനില്പ്പിൻ്റെ തുടക്കമാണ്. മരണം അതിന്റെ ഒടുക്ക വും. ദൈവം സ്വയം ശൂന്യവത്കരിക്കപ്പെട്ടതാണ് ബെത്ലഹേമിലെ ശിശു. സർവശക്തനും സർവവ്യാപിയുമായ ദൈവം ഒരു ശിശുവിലേക്കു സ്വയം ചുരുങ്ങി. അതാകട്ടെ, അനേകരിലേക്കു പടരാൻ വേണ്ടിയായിരുന്നു താനും. “എന്നാൽ, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്മയും സ്നേഹം നിറഞ്ഞ കാരുണ്യവും വെളിപ്പെട്ടപ്പോൾ അവിടുന്നു നമുക്കു രക്ഷ നല്കി” (തീത്തോസ് 3:4). ബെത്ലഹേമിലെ പുൽത്തൊഴുത്തിലെ യേശുവിന്റെ ജനനം വി. പൗലോസ് വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്.
ബെത്ലഹേമിൽ നിന്ന് ആ സ്നേഹം ദുഃഖിതരിലേക്കും പീഡിതരി ലേക്കും ഒരു നദീപ്രവാഹമായി പരന്നൊഴുകി പ്രവാഹത്തിലലിഞ്ഞു ചേർന്നു. മനുഷ്യവർഗ്ഗത്തിൻ്റെ മുഴുവൻ പാപവും ദുഃഖവും ഏശയ്യാ പ്രവാചകൻ പറഞ്ഞതു പോലെ ദൈവം നമ്മുടെ രോഗവും പാപവും ഏറ്റെടുത്തു. അപ്പോൾ മനുഷ്യാത്മാവുക ളിൽ പാപബന്ധനങ്ങളിലെ ചങ്ങലകൾ അഴിഞ്ഞു വീണു: മനുഷ്യമനസ്സിൻ്റെ നൊമ്പരങ്ങൾക്കു സാന്ത്വന മായി; മനുഷ്യശരീരത്തിൻ്റെ രോഗപീഡകൾക്ക് ആശ്വാ സമായി. അകലങ്ങളിലേക്ക് എറിഞ്ഞോടിക്കപ്പെട്ടിരുന്ന കുഷ്ഠരോഗികൾ ആ സ്നേഹത്തിൽ കുളിച്ച് ശുദ്ധി നേടി സമൂഹമദ്ധ്യ ത്തിലേക്കു തിരിച്ചു വന്നു. കുരുടന്മാരുടെ കാഴ്ചയായി, ചെകിടന്മാരുടെ സ്വരമായി, ഊമരുടെ വാക്കായി, ആത്മാവിൽ ചങ്ങല വീഴു ന്നവരുടെ വിമോചനമായി, പരന്നൊഴുകിയ യേശു വിന്റെ സ്നേഹം എല്ലാ മനു ഷ്യർക്കും രക്ഷയുടെ സദ്വാർത്തയായി മാറി. അതിന്റെയെല്ലാം തുടക്കമാ യിരുന്നു ആദ്യമത്തെ ക്രിസ്തുമസ്.
“ദൂതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഇതു സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോ ഷ ത്തിന്റെ സദ്ധാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു; ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ ഇന്നു ജനിച്ചിരിക്കുന്നു” (ലൂ 060. 2:10-11).
ശൈശവത്തിന്റെ ലാളി ത്യത്തോടും എളിമയോടും കൂടി തിരുമുമ്പിൽ വരുവാൻ സാധിച്ചവർക്കൊക്കെ പുൽത്തൊഴുത്തിലെ ദൈവത്തെ തിരിച്ചറിയാൻ കഴിഞ്ഞു. പാവപ്പെട്ട ആട്ടി ടയർ അവരുടെ ഹൃദയ ലാളിത്യത്തിൽ ബത്ലഹേ മിൽ ദൈവത്തെ കണ്ടറി ഞ്ഞു; ആഹ്ലാദിച്ചു. പിന്നെ,കിരീടം താഴെ ഇറക്കിവയ്ക്കാൻ തയ്യാറായ രാജാക്കന്മാരും പുൽത്തൊ ഴുത്തിലെത്തി ഒരു കുഞ്ഞായി ചുരുങ്ങി ഇറങ്ങി വന്ന ദൈവത്തെ കണ്ടു കുമ്പിട്ടു നിന്നു. കിരീടത്തിൻ്റെ കനത്തിൽ തലയ്ക്കു മത്തുപിടിച്ച ഹേറോ ദേസ് രാജാവ് ശിശുവിൻ്റെ മുമ്പിൽ കുമ്പിടാൻ വിസമ്മതിച്ചു. ഭയവിഹ ലനായ ഹേറോദേസ് രാജ്യത്തു കുരുതിക്കളങ്ങൾ സൃഷ്ടിച്ചു. അതോടെ മനുഷ്യവർഗ്ഗം രണ്ടായി ചേരിതിരിഞ്ഞു. ഹൃദയലാളിത്യത്തോടെ തിരു മുമ്പിൽ ജീവിതം സമർപ്പിച്ച് ആഹ്ലാദിക്കുന്നവർ ഒരു വശത്ത്. സ്വാർത്ഥം വിട്ടുകൊടുക്കാൻ തയ്യാറില്ലാത്ത, സ്വന്തം വലുപ്പത്തിൽ വിജുംഭിച്ച് ഭയ ത്തിലും വെറുപ്പിലും വീർപ്പുമുട്ടുന്നവർ മറുവശത്ത്.
ദൈവം സ്വയം ചുരുങ്ങിയ സംഭവമാണ് ക്രിസ്തുമസ്. അവിടുന്ന് സ്വയം ശൂന്യവൽക്കരിച്ചപ്പോൾ അനേകരെ രക്ഷയാൽ നിറയ്ക്കാൻ അവി ടുത്തേക്കു സാധിച്ചു. ഈ രഹസ്യം വി. പൗലോസ് വ്യാഖ്യാനിക്കുന്ന തിങ്ങനെയാണ്: “ദൈവത്തിൻ്റെ രൂപത്തിൽ ആയിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിറുത്തേണ്ട ഒരു കാര്യമായി പരിഗ ണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസൻ്റെ രൂപം സ്വീക രിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനു ഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ – അതേ, കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി, എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്കുകയും ചെയ്തു” (ഫിലി. 2:6-10).
രക്ഷാചരിത്രത്തിൻ്റെ ഒരു പ്രത്യേക സംഭവം മാത്രമല്ലായിരുന്നു ക്രിസ്തുമസ്; രക്ഷാനുഭവത്തിനു ദൈവം കൊടുത്ത പുതിയ മാനമാ യിരുന്നു അത്. സ്വയം മറന്ന് സ്വാർത്ഥം ത്യജിച്ച് സഹോദരനിലേക്ക് പടരുവാൻ തയ്യാറുള്ളവർ മാത്രമേ ദൈവത്തെ തൊട്ടറിയൂ. സ്വന്തത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങുന്നവർ തുരുമ്പിച്ചു നശിക്കും. മറ്റുള്ള വർക്കു വേണ്ടി എല്ലാം വിട്ടുകൊടുത്ത് അനേകർക്ക് പ്രകാശം പകർന്ന് സ്വയം നഷ്ടപ്പെടുത്തി എരിഞ്ഞടങ്ങുന്നവരാണ് നിത്യതയുടെ പ്രകാ ശഗോപുരങ്ങൾ.
“ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തൻ്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്ക ട്ടെ. സ്വന്തം ജീവൻ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെ ടുത്തും; എന്നാൽ, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവൻ നഷ്ടപ്പെ ടുത്തിയാൽ അവൻ അതു കണ്ടെത്തും” (മത്താ. 16: 24,25).
കടൽക്കരയിൽ കമിഴ്ത്തിക്കയറ്റി വച്ച വള്ളം സുരക്ഷിതമാണ്. ഇളക്കം തട്ടാതെ അതവിടെ ഉറച്ചിരിക്കുന്നു. പക്ഷേ, അതിനു വേണ്ടിയല്ലല്ലോ വള്ളം പണിതുണ്ടാക്കിയിരിക്കുന്നത്. പത്തായത്തിനു ള്ളിൽ കിടക്കുന്ന ഗോതമ്പുമണി അവിടെ സുരക്ഷിതമാണ്. തേയ്മാനം പറ്റാതെ പത്തായത്തിനുള്ളിലെ ചൂടുപറ്റി ഗോതമ്പുമണിക്ക് കിടക്കാം. പക്ഷേ, ഗോതമ്പുമണി പത്തായത്തിനുള്ളിൽ കഴിയേണ്ടതല്ലല്ലോ. തഴച്ചു വളരുന്ന മുന്തിരിച്ചെടിക്ക് ആകാശത്തോളം ഉയരാം. പക്ഷേ, പടർന്നു പന്തലിച്ചു പോകുന്ന ശാഖകളെ വെട്ടിയൊരുക്കണം. ശാഖകൾ മുറിഞ്ഞു വീഴുന്നതിൻ്റെ നഷ്ടം അനുഭവിക്കുന്ന മുന്തിരിച്ചെടി മാത്രമേ ഫലം നല്കു. ചെളിയിൽ വീണു കുതിർന്നു വിണ്ടുകീറുന്ന ഗോതമ്പുമണിക്കു മാത്രമേ മുളച്ചു പൊങ്ങി നൂറുമേനി വിളവ് നല്കാനാവു. ഓളങ്ങളെ മുറിച്ചു കുതിക്കുന്ന വള്ളം മാത്രമേ നിറയെ മീനുമായി തിരിച്ചു വരൂ.
സ്വയം മറന്ന് സർവ്വവും സഹോദരങ്ങൾക്കുവേണ്ടി തുറന്നുകൊടു ക്കുന്ന ഹൃദയങ്ങൾ ദൈവം വന്നു പിറക്കുന്ന പുൽത്തൊഴുത്തുകളാ ണ്. ആ ഹൃദയങ്ങളിലെ ദുഃഖങ്ങളിലേക്കും നൊമ്പരങ്ങളിലേക്കും ദൈവ പുത്രൻ ഉൾച്ചേരും. അവിടെ സ്നേഹവും സാന്ത്വനവുമായി നിറഞ്ഞ് മനുഷ്യമക്കളിലേക്കു പകർന്നൊഴുകും.
