പൂർണ്ണമായി ദൈവത്തിന് വിട്ടുകൊടുക്കുക

വന്ന വഴികളെ മറക്കു ന്നത് ശാപമാണ്, പാപ മാണ്. നമ്മെ താങ്ങുന്ന വ്യക്തികളെ മറക്കുന്നത് തീർച്ചയായും കൃതഘ്നത യാണ്. ദൈവത്തിന്റെ സന്നിധിയിൽ നിന്നു കൃപ ലഭിക്കില്ലെന്ന് ഓർക്കേണ്ട താണ്. അതേസമയം തന്നെ ഒരു പ്രധാനപ്പെട്ട ചോദ്യമുണ്ട്: നാമെന്താണ് മറ്റുള്ളവർക്ക് നൽകുന്നത്

എസക്കിയേലിന്റെ പുസ്‌തകത്തിൽ നാം ഇടയന്മാരെക്കുറിച്ച് വായി ക്കുന്നുണ്ട്. മനോഹരമായ ഈ ഭാഗം 34-ാം അദ്ധ്യായത്തിലാണുള്ളത്. പലപ്പോഴും ഇടയന്മാർ എന്നു പറയുമ്പോൾ തലയിൽ തുണിയിട്ടവരും കുരിശും മാലയുമൊക്കെ ധരിച്ചവരെയുമാണ് നമ്മൾ ഇടയന്മാരായി കാണുന്നത്. എന്നാൽ, നമ്മളെല്ലാം ഇടയന്മാരാണ്. ആർക്കും ഇതിൽ നിന്നൊഴിഞ്ഞു മാറാൻ കഴിയില്ല. അതിൻ്റെ വ്യാപ്‌തിയിൽ വ്യത്യാസമു ണ്ടെന്നു മാത്രം. നാമെല്ലാം ദൈവത്തിൻ്റെ സന്നിധിയിൽ ഇടയന്മാരാണ്. ആടുകളെ നമ്മുടെ കയ്യിലേല്പ്‌പിച്ചിരിക്കുയാണ്, അവയെ പരിചരിക്കുന്ന തിന്. പക്ഷേ, നാമോരോരുത്തരും ഇസ്രേയേലിലെ ഇടയന്മാരെപ്പോലെ ആടുകളെക്കൊന്നു മേദസ്സ് അനുഭവിച്ച് സന്തോഷിക്കുന്നു. ഇതാണ് പാപം. ഇന്നു ദൈവം നമ്മോടു ചോദിക്കുകയാണ്: നിൻ്റെ മുൻപിലൂടെ ഞാൻ പറഞ്ഞു വിട്ട മക്കളെ നീ എങ്ങനെയാണ് കണ്ടത്?
വന്ന വഴികളെ മറക്കുന്നത് ശാപമാണ്, പാപമാണ്. നമ്മെ താങ്ങുന്ന വ്യക്തികളെ മറക്കുന്നത് തീർച്ചയായും കൃതഘ്‌നതയാണ്. ദൈവത്തിന്റെ സന്നിധിയിൽ നിന്നു കൃപ ലഭിക്കില്ലെന്ന് ഓർക്കേണ്ടതാണ്. അതേസ മയം തന്നെ ഒരു പ്രധാനപ്പെട്ട ചോദ്യമുണ്ട്: നാമെന്താണ് മറ്റുള്ളവർക്ക് നല്കുന്നത്?

നമ്മുടെ ക്രൂരമായ വാക്ക്, ഒരു നോട്ടം, അതുമ ല്ലെങ്കിൽ അഹിതമായ ഒരു തന്നെയാണ്. എവിടെയാണ് സ്പർശനം. ഇതൊക്കെ വേദനയോടു കൂടി എന്നും ഓർത്തിരിക്കുന്നവരുണ്ടാ കാം. അവരുടെ ജീവി തത്തെ മുഴുവൻ തളർത്തി ക്കളഞ്ഞ നമ്മുടെ ഒരു പ്രവൃ്യ ത്തി. ഇവിടെ, കർത്താ വിന്റെ വാക്കുകൾ നമ്മെ സംബന്ധിച്ചു ശക്തമായതു നിൻ്റെ സഹോദരൻ? ഞാൻ എൻ്റെ സഹോദരൻ കാവൽക്കാരനാണോ എന്നു തിരിച്ചു ചോദിച്ച കായേനു തുല്യം നാം അധഃപതി ക്കാൻ പാടില്ല.
ആത്മീയത എന്നു പറ യുന്നത് പലപ്പോഴും സ്വസ്ഥ മായി നമ്മൾ വ്യാഖ്യാനിക്കു ന്നു. യേശു ഏറ്റം ശക്ത മായി പ്രാർത്ഥിച്ച അവസര ത്തിൽ അവിടുന്ന് രക്തം പോലും വിയർക്കുന്നു. നാം സ്വസ്ഥത അനുഭവിക്കുന്ന ത്. കർത്താവിന്റെ തിരുവി ഷ്ടത്തിനനുസരിച്ചാണോ നാം ജീവിക്കുന്നത് എന്ന തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. ദൈവത്തിന്റെ പദ്ധതികളോട് നമ്മുടെ പദ്ധതികൾ ചേർത്തു വയ്ക്കുമ്പോൾ, നമ്മുടെ ബുദ്ധിയെ അതിജീവിക്കുന്ന ദൈവത്തിന്റെ സമാധാനം നമുക്കും നല്‌കുമെന്ന് പൗലോസ് പറയുന്നു.
നമ്മുടെ ബുദ്ധിയെ. അറിവിനെ അതിലംഘി ക്കുന്ന കർത്താവിന്റെ സമാ ധാനം നമുക്ക് ലഭിക്കുന്നത് എങ്ങനെയാണ്? നാം പ്രാർത്ഥനകളിലും യാചന കളിലും മുഴുകുന്ന സമയ ങ്ങളിൽ. കർത്താവ് പ്രാർത്ഥിച്ചു: പിതാവേ, നീയെന്നെ ഭരമേല്പ‌ിച്ചത് പൂർത്തിയാക്കിക്കൊണ്ട് ഞാൻ നിന്നെ മഹത്വപ്പെടു ത്തി. ഇതു നമ്മുടെയും ഉത്തരവാദിത്വം കൂടിയാണ്. ദൈവം നമ്മെ ഒത്തിരി കാര്യങ്ങൾ ഭരമേല്പിച്ചിട്ടു
ണ്ട്. ജോലിയുടെ കാര്യങ്ങളിലും മറ്റും നാം മറന്നുപോയ ഒത്തിരി ഒത്തിരി കാര്യങ്ങൾ. പലതിനും നമുക്കു പരിഹാരമില്ല. കാരണം, കഴിഞ്ഞതു കഴിഞ്ഞു പോയി പലരുടെയും ജീവിതത്തിൽ നാമേല്പിച്ച മുറിവുകൾ നാം ഉണക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കിലും അത് ദൈവത്തിന് മാത്രം സാധിക്കുന്ന കാര്യമാണ്. നമുക്കു യാതൊരു ദോഷവും വരാത്ത നില യിൽപ്പോലും ചെയ്യേണ്ട സഹായങ്ങൾ ചെയ്യാൻ കഴിയാതെ പോയ തിന്റെ പേരിൽ ദുഃഖിക്കുകയും വേദനിക്കുകയും അതിന്റെ പേരിൽ ഇന്നും ക്ലേശിക്കുകയും ചെയ്യുന്ന ആ മനുഷ്യരുടെ അവസ്ഥയെ എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും? നമുക്കും നമ്മുടെ അന്ത്യ സമ യത്ത് കർത്താവ് പ്രാർത്ഥിച്ചതു പോലെ പ്രാർത്ഥിക്കാൻ കഴിയണം. ദൈവമേ, നീയെന്നെ ഭരമേല്‌പിച്ച കാര്യങ്ങൾ പൂർത്തീകരിച്ചു കൊണ്ട് ഞാൻ നിന്നെ മഹത്വപ്പെടുത്തുന്നു. ദൈവത്തെ സ്‌തുതിക്കുന്നതു വഴി. ആരാധിക്കുന്നതു വഴി, അവിടുന്നു പറഞ്ഞിരിക്കുന്നവ നിർവഹിക്കുന്നതു വഴി നമുക്കു ദൈവത്തെ മഹത്വപ്പെടുത്താനാവണം.
നമ്മൾ വഴിയായി, പൗലോസ് പറയുന്നതു പോലെ, കർത്താവായ യേശു എല്ലാവർക്കും എല്ലാമായിത്തീരണം. നമ്മുടെ പ്രവർത്തനത്തിന്റെ ആവേശവും സുതാര്യതയും അതിലെ ആത്മാർത്ഥതയും കാണുമ്പോൾ നമ്മോട് ആളുകൾ ചോദിക്കണം: നീയെന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യു ന്നത്? എല്ലാവരും ചെയ്യുന്നതു പോലെ ചെയ്‌താൽപ്പോരേ? മറ്റുള്ളവർക്ക് നമ്മോട് അങ്ങനെ ചോദിക്കാൻ തോന്നണം. അപ്പോഴാണ് ദൈവം മഹ ത്വപ്പെടുക. അപ്പസ്തോലപ്രവർത്തനത്തിൽ അനനിയാസിന്റെയും സഫീ റായുടെയും കഥ വായിക്കുന്നുണ്ട്. സ്വന്തമായുണ്ടായിരുന്ന പറമ്പ് വിറ്റ് അത് അപ്പസ്തോല ശ്രേഷ്‌ഠനായ പത്രോസിൻ്റെ കാൽക്കൽ കൊണ്ടു പോയി വയ്ക്കുന്നതിനു മുമ്പ് അനനിയാസ് ഭാര്യയുടെ സമ്മതത്തോടെ അല്പമെടുത്തു മാറ്റിവച്ചു. ബാക്കി കൊണ്ടു വന്നു കൊടുത്തു. പത്രോസ് ചോദിക്കുകയാണ്. പരിശുദ്ധാത്മാവിനെ പരീക്ഷിക്കാൻ തക്കവിധം നിന്നിൽ എങ്ങനെ സാത്താൻ പ്രവേശിച്ചു. എന്ന്. ഒരു കാര്യം നാമി വിടെ മനസ്സിലാക്കണം. സമർപ്പണത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പാഠം പൂർണ്ണമായും ദൈവത്തിന് വിട്ടുകൊടുക്കുക എന്നതാണ്. അതല്ലാതെ, സമർപ്പണമുണ്ടോ, ഉണ്ട്. ഇല്ലയോ, ഇല്ല-എന്ന നിലപാടായിരിക്കരുത്.
കൊറീന്ത്യർക്കെഴുതിയ രണ്ടാം ലേഖനത്തിൽ 11-ാം അദ്ധ്യായം 16 മുതലുള്ള വാക്യങ്ങളിൽ പൗലോസ് തനിക്കുണ്ടായ എല്ലാ വേദനകളെ ക്കുറിച്ചും പറയുന്നു. അദ്ദേഹം എഴുതുന്നു: ഞാൻ ഇവരെക്കാളൊക്കെ ശ്രേഷ്ഠനായ ശിഷ്യനാണ്. എന്തിൻ്റെ അടിസ്ഥാനത്തിൽ? കൂടുതൽ കുരിശുകൾ വഹിച്ചതിൻ്റെ പേരിൽ നാം നമ്മുടെ ശരീരത്തിനുവേണ്ടി എന്തെല്ലാം ചെയ്യുന്നു. ഏറ്റവും കൂടുതൽ കാര്യം ചെയ്യുന്നത് ശരീര ത്തിനു വേണ്ടിയാണ്. പക്ഷേ, കർത്താവ് പറയുന്നു, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. ആത്മാവാണ് ജീവൻ. ഞാൻ പറഞ്ഞ വചനങ്ങളാ കട്ടെ ആത്മാവും ജീവനുമാണ്. നഷ്‌ടപ്പെട്ടു പോകുന്നതിനു വേണ്ടി നാം ഒരുപാട് വേല ചെയ്യുന്നു. പ്രാധാന്യമുള്ളതിന് നാം പ്രാധാന്യം കൊടു ക്കുന്നില്ല.
ഈ ലോകത്തിൽ നിന്നു സമാധാനമായി കടന്നു പോകാൻ വേണ്ടി കാര്യങ്ങൾ മാത്രം ചെയ്യുക. ദൈവത്തിൽ മാത്രം സമാധാനം കണ്ട ത്താൻ ശ്രമിക്കുക. സഹോദരങ്ങൾക്കു ദൈവത്തെ കൊടുക്കുക. അത് സ്ഥായിയായി നിലനിൽക്കും. കർത്താവ് ചോദിക്കുമ്പോൾ തീർച്ചയായും നിനക്ക് ഉത്തരം മുട്ടുകയില്ല. കാരണം, നാം ദൈവത്തോട് സഹകരി ക്കുന്നവരാണ്. ഒത്തിരി ദൂരം ഇനിയും പോകാനുണ്ട്, ദൈവം അതി നുള്ള കൃപ നല്കും. പത്രോസ് വാളെടുത്തു വെട്ടുമ്പോൾ യേശു ചോദി ക്കുന്നു, എൻ്റെ കർത്താവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേ ണ്ടതല്ലയോ, എന്ന്. ദൈവത്തെ മുൻനിർത്തി നമ്മുടെ ജീവിതം മുഴു വൻ നാം വിശകലനം ചെയ്യുമ്പോൾ എല്ലാത്തിനും അർത്ഥമുണ്ടാകും. അവിടുത്തെ വലിയ പദ്ധതിയിൽ നാം ഒന്നിനെക്കുറിച്ചും ആകുലപ്പെ ടുന്നില്ല. നാം ദൈവത്തിൽ ആശ്രയിക്കുക മാത്രമാണ്. ഈ ആശയ ബോധം, ഈ പ്രത്യാശ, ആഴത്തിൽ നിങ്ങൾക്കുണ്ടാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
ഡിവൈൻ വോയ്‌സ്
ഡിസംബർ 2025
17