എഡിറ്റോറിയൽ

“ഞാൻ ക്രിസ്തുവിനോടു കൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്” (ഗലാ. 2:20)
അനശ്വരനായ ദൈവത്തെ തൊടുവാൻ ദൈവത്തോടു ചേർന്നു നിൽക്കുവാൻ എന്താണ് വഴി? എന്താണ് മാർഗ്ഗം?
വളരെ എളുപ്പമായതും എന്നാൽ, കൃത്യമായ ഫലം കിട്ടുന്നതു മായ ഒരു വഴിയുണ്ട്. അമ്മയുടെ ഗർഭപാത്രത്തിൽ ഞാൻ ഉരുവാക്കപ്പെട്ട നിമിഷം മുതൽ ഈ ധ്യാനകേന്ദ്രത്തിൽ ഞാനിരുന്ന് ജീവിച്ചിടം വരെ എനിക്ക് കിട്ടിയ എല്ലാ സന്തോഷങ്ങളുടെയും സൗഭാഗ്യങ്ങളുടെയും സ്നേഹബന്ധങ്ങളുടെയും നിമിഷങ്ങൾ ഓർമ്മിച്ചെടുത്ത് നന്ദി ദൈവമേ, നന്ദി ദൈവമേ എന്നു പറഞ്ഞു കൊണ്ടിരിക്കുക. എനിക്കുണ്ടായതെല്ലാം എന്റെ ദൈവം എനിക്ക് ദാനമായി തന്നതാണ് എന്ന് എന്നോടു തന്നെ പറ യുക. ആ പറച്ചിൽ എനിക്ക് ബോധ്യമാവുകയും ആ ബോദ്ധ്യത്തിൽ നിന്ന് ഞാനറിയാതെ തന്നെ എന്റെ ഹൃദയത്തിൽ നിന്ന് യേശുവേ, നന്ദി എന്ന വിചാരം അത്യുജ്വലമായി ഉണരും. ഉയരും. ഈ നന്ദിയുടെ ഏറ്റുപറച്ചിലാണ് അനശ്വരനായ ദൈവത്തെ തൊടാൻ ഏകമാർഗ്ഗം, എളുപ്പമാർഗ്ഗം.
അങ്ങനെ ചിന്തിച്ച് സ്തുതിക്കാനാരംഭിച്ചാൽ ഈ ഭൂമിയിലൊന്നും എന്റേതല്ല. ഞാൻ നേടിയതല്ല. ഞാൻ ആർജ്ജിച്ചെടുത്തതല്ല. എനിക്ക് തന്നതാണ്. എൻ്റെ ദൈവം എനിക്ക് തന്നതാണ്.
ഞാൻ എന്റെ അമ്മയിൽ ഉരുവാക്കപ്പെട്ട നിമിഷം മുതൽ എനിക്കു കിട്ടിയ എല്ലാം ദൈവത്തിന്റെ സമ്മാനമാണ്. എന്റേതെന്ന് അവകാശപ്പെടാൻ എൻ്റെ ഹൃദയത്തിലെ അഹങ്കാരം എന്നെ പലപ്പോഴും സ്വാധീനിച്ചിട്ടുണ്ട്. എൻ്റെ കഴിവും മിടുക്കും കൊണ്ട് ഞാൻ നേടിയെടുത്തതാണ് ഇതെന്ന് എന്റെ കുടുംബക്കാരോടും ചുറ്റുപാടുള്ളവരോടും ഞാൻ വീമ്പ് പറഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം എന്റെ ഉള്ളിലെ ഞാൻ വളരുകയും എനിക്ക് ഇതെല്ലാം തന്ന ദൈവം ചെറുതായി പോവുകയും ചെയ്തു. ഈ ‘അഹം ഭാവ’ത്തിൽ ഈ ‘ഞാൻ’ എന്ന ഹുങ്കിൽ ഞാൻ നേടിയതല്ല ഇതൊന്നും. എനിക്ക് ദൈവം തന്നതാണ് എന്ന ബോദ്ധ്യപ്പെടലാണ് വിശ്വാസവും അതുമൂലമുണ്ടാകുന്ന മാനസാന്തരവും. ഈ വിശ്വാസം സുസ്ഥി രമാകണമെങ്കിൽ, ഈ മാനസാന്തരം ഫലം പുറപ്പെടുവിക്കണമെങ്കിൽ, ഞാൻ എന്ന ഭാവം എന്നന്നേ ക്കുമായി തീയിലിടണം. അങ്ങനെ തീയിലിടുമ്പോൾ ഞാൻ എന്ന ഭാവത്തിൽ ചെയ്തു കൂട്ടിയ എല്ലാ പാപങ്ങളോടും കൂടെ ഇന്നലെകളുടെ നീളുന്ന ഓർമ്മകൾ ചുട്ടെരിക്കപ്പെടും. പിന്നെ ജീവിക്കുന്നത് ഞാനല്ല. എന്നിലെ ദൈവമാണ്.
ഈ അടിസ്ഥാന ധാരണയിൽ ഞാൻ ജീവിതത്തെ പുനർക്രമീകരിക്കുമ്പോൾ ഞാൻ കുടുംബ ത്തിൽ ഒരു വിളക്കാകും. പനയ്ക്കലച്ചൻ പറഞ്ഞതുപോലെ, ഞാൻ കുടുംബത്തിലെ പുരോഹിതനാ കും. പുരോഹിതൻ്റെ പൂർണ്ണത ബലിയർപ്പണത്തിലാണ്. ഞാൻ പുരോഹിതനെന്ന മഹാ ഔന്നത്യ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഞാൻ ബലിയർപ്പകനാണ്. എൻ്റെ കുടുംബത്തിലെ ഓരോരുത്തർക്കും വേണ്ടി മുറിക്കപ്പെടുന്നവനായി ഞാൻ മാറും. ഓരോരുത്തരുടെയും ക്ഷേമത്തിനുവേണ്ടി എന്റെ ജീവ രക്തം ഒഴുക്കിക്കൊടുക്കുന്നവനായി ഞാൻ മാറും. മാമ്മോദീസയിൽ എനിക്കു കിട്ടിയ പൗരോഹിത്യ സ്ഥാനം ജീവിതത്തിലുടനീളം നിർവഹിക്കാൻ കഴിയും
ഈ മനോഭാവത്തോടെയാണ് ഈ ഭൂമിയിലെ ഓരോ മനുഷ്യനും അവൻറെ ചിന്തകളും പ്രവൃത്തി കളും രൂപപ്പെടുത്തുന്നതെങ്കിൽ അവനൊരു പുതിയ മനുഷ്യനാണ്. ഈ തിരിച്ചറിവാണ് യേശുക്രി സ്തുവിലുള്ള വിശ്വാസത്തിൽ എനിക്ക് സംലഭ്യമായത്. ഇപ്രകാരം ഞാൻ എന്നെത്തന്നെ തീയിലിട്ട തുപോലെ, ഈ കുറിപ്പു വായിക്കുന്ന ഓരോരുത്തർക്കും തന്നെത്തന്നെ തീയിലിടുവാൻ ഞാൻ എന്ന ഭാവം ഉപേക്ഷിക്കുവാനും എല്ലാം ദൈവം തന്നതാണെന്ന് ചിന്തിക്കുവാനും അതോർത്ത് ദൈവത്തിന് നന്ദി പറഞ്ഞ് ഉള്ളിനകത്ത് സ്തുതിപ്പുയർത്താനും കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രാർത്ഥനയോട

