പങ്കുവയ്ക്കലിന്റെ ആവശ്യകത

നന്ദിയും സ്തോത്രവും പറയുമ്പോൾ ദൈവത്തിന്റെ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകുന്നു. നമ്മളിൽ നിന്നു കിള്ളി ക്കളയേണ്ട ഒന്നാണ് പരാതിയുടെ മനസ്സ്. പകരം നന്ദിയുടെയും കൃതജ്ഞതയുടെയും മനസ്സിനെ വളർത്തിക്കൊണ്ടുവരണം. സങ്കീർത്തനം 100-ാം അദ്ധ്യായം 5-ാം വാക്യത്തിൽ നന്ദി പറയേ ണ്ടതിന്റെ മൂന്നു കാരണങ്ങളെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്. ഒന്ന്, ദൈവം കരുണയുള്ളവനാണ്. രണ്ട്, ദൈവം വലിയവനാണ്. മൂന്ന്, ദൈവം നിത്യനാണ്. ദൈവത്തിൻ്റെ ഈ വെളിപ്പെടുത്തലിനു മുമ്പിൽ എപ്പോഴും നന്ദിയും സ്‌തുതിയും പറയാൻ നാം തയ്യാറാ കണം.
പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു കൂട്ടായ്മയാണ്. ത്രിയേകദൈവത്തിൻ്റെ കൂട്ടായ പ്രവർത്തനം വഴിയാണ് സൃഷ്ടി യുടെ മകുടമായ മനുഷ്യൻ രൂപമെടുത്തത്. ഈ കൂട്ടായ പ്രവർത്ത നത്തിൽ സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും പങ്കുവയ്ക്കലിന്റെയും മാതൃക വ്യക്ത മാകുന്നു. യേശു ചെയ്ത അത്ഭുതങ്ങൾ പരിശോ ധിച്ചാൽ ഇതു മനസ്സിലാ കും. ലാസറിനെ ഉയിർപ്പി ക്കുന്നതിനു മുമ്പ് യേശു പിതാവിനോടു പ്രാർത്ഥി ക്കുന്നു. പിതാവ് എന്തു ചെയ്യുന്നുവോ അതു തന്നെ പുത്രനും പരിശു ദ്ധാത്മാവും ചെയ്യുന്നു. പരിശുദ്ധാത്മാവു ചെയ്യു ന്നതു തന്നെ പിതാവും പുത്രനും ചെയ്യുന്നു. വിട വുകളില്ലാത്ത ഒരു ബന്ധ മാണിത്. ഇതാണു കുടും ബജീവിതത്തിന്റെ മാതൃ ക. അതുകൊണ്ട്, കുടും ബത്തിൽ ഏറ്റവും വലിയ മൂല്യമായി നാം എടു ക്കേണ്ട ഒന്നാണ് പങ്കുവ യ്ക്കൽ. സ്വന്തം അദ്ധ്വാന ത്തെക്കുറിച്ച് എപ്പോഴും പറയുന്നത് സഹതാപ ത്തിനു വേണ്ടിയാണ്. ഇങ്ങനെ അനുകമ്പ പിടിച്ചു പറ്റി മക്കളെ തങ്ങ ചേർത്തു നിർത്തുന്ന വ്യക്തികളു ണ്ട്. പക്ഷേ, ഈ രീതി പിന്നീട് ശിഥിലീകരണ ത്തിനു വഴി തെളിക്കും. മാതാപിതാക്കൾ പങ്കുവ യ്ക്കുന്നതു കാണു മ്പോൾ മക്കളും പര സ്പ്‌പരം പങ്കുവയ്ക്കുന്നവ രായി മാറുന്നു. ഇങ്ങനെ കൊടുക്കുകയും വാങ്ങി ക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിൻ്റെ വലു തായ ചിത്രമാണ് സമൂ ഹം. ഈ സമൂഹത്തിൻ്റെ കുറച്ചു കൂടി വലിയ പതി പ്പാണ് ദൈവരാജ്യം നമുക്ക് ഈ പങ്കുവയ്ക്ക ലിലാണ് വളരേണ്ടത്. മനു
ത്തെയും വിജയത്തിലെത്തിക്കുന്നത് ഈ പങ്കുവയ്ക്കലാണ്. തനി ക്കുള്ള കഴിവിൻ്റെ അടിസ്ഥാനത്തിൽ മാത്രം ആർക്കും ഒരു പരിധി യിൽക്കവിഞ്ഞ് വളർച്ചയുമുണ്ടാകുന്നില്ല. മനുഷ്യൻ്റെ വളർച്ചയും ഉയർച്ചയുമെല്ലാം പങ്കുവയ്ക്കലിലൂടെയാണ് സംഭവിക്കേണ്ടത്. ഇതിൻ്റെ അഭാവത്താലാണ് മദ്യപാനം, പുകവലി, മയക്കുമരുന്നിന്റെ ഉപയോഗം, നിരാശത, ആത്മഹത്യ, മാനസിക വൈകല്യങ്ങൾ തുട ങ്ങിയവ സമൂഹത്തിൽ വർദ്ധിക്കുന്നത്. ദുഃഖവും വേദനകളും പങ്കു വയ്‌ക്കേണ്ടവ തന്നെയാണ്. പങ്കുവയ്ക്കാതെ മനസ്സിനുള്ളിൽ കെട്ടി ക്കിടക്കുന്ന വേദനകൾ അവസാനം രോഗമായി മാറുന്നു. ദൈവ ത്തിൻ്റെ മുമ്പിൽ കഠിനാധ്വാനത്തിനല്ല മറിച്ച്, പങ്കുവയ്ക്കലിനാണ് പ്രാധാന്യം. ധൂർത്തപുത്രൻ്റെ ഉപമയിലെ മൂത്തമകനെ നോക്കൂ. അവൻ പോത്തുപോലെ പണിയെടുക്കുന്നവനാണ്. പക്ഷേ, മാന സാന്തരപ്പെട്ടു മടങ്ങിയെത്തുന്ന ഇളയ സഹോദരനെ സ്വീകരിക്കാൻ അവൻ തയ്യാറാകുന്നില്ല. അവൻ മനുഷ്യനേക്കാൾ മറ്റെന്തിനോ വില മതിക്കുന്നു. മനുഷ്യൻ്റെ വില കാണാനുള്ള കണ്ണ് അവന് നഷ്ടപ്പെ ട്ടിരിക്കുന്നു.
“സ്വർഗ്ഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവൻ അതു മറച്ചുവയ്ക്കുകയും സന്തോഷ ത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു.” ഈ വയലിൽ ഒളിച്ചു വച്ചിരിക്കുന്ന നിധി മനുഷ്യൻ തന്നെയാണ്. ഈ നിധി കണ്ടെത്തിയ വ്യക്തി യേശുവാണ്. മനു ഷ്യനെ സ്വന്തമാക്കാൻ തനിക്കുള്ളത് മുഴുവൻ യേശു വിറ്റു. കാര ണം. യേശു മനുഷ്യൻ്റെ വിലയറിയുന്ന ദൈവമാണ്. വീണ്ടും മത്താ. 13:4546-ൽ കാണാം. “സ്വർഗ്ഗരാജ്യം നല്ല രത്‌നങ്ങൾ തേടുന്ന വ്യാപാ രിക്കു തുല്യം. അവൻ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോൾ പോയി. തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.” ഓരോ മനു ഷ്യനും ദൈവത്തിനു മുൻപിൽ പ്രത്യേകം വിലയുള്ള രത്നമാണ്. ഒറ്റയാന്മാരെ സ്യഷ്‌ടിക്കാൻ വേണ്ടിയല്ല യേശു ലോകത്തിലേക്കു വന്നത്.
ഷ്യന്റെ ഏതു പ്രവർത്തന
നമ്മുടെ ദൈവം കൊടുക്കുന്ന ദൈവമാണ്. കൊടുക്കുന്നവർക്കു മാത്രമേ സ്വീകരിക്കാൻ കഴിയു. കൊടുത്തു സ്വീകരിക്കുമ്പോൾ ഇര ട്ടിയായി മാറുന്നു. എല്ലാം പങ്കുവയ്ക്കാനാണ് ദൈവം നമ്മെ പഠി പ്പിക്കുന്നത്. ശിഷ്യന്മാരും ജനങ്ങളും വിശന്നു വലഞ്ഞപ്പോൾ യേശു അഞ്ചപ്പവും രണ്ടുമീനുമെടുത്ത് ആശീർവദിച്ചശേഷം ശിഷ്യന്മാരെ ഏല്പിച്ചു. വിതരണം ചെയ്‌തു കഴിഞ്ഞപ്പോൾ പന്ത്രണ്ടു കുട്ട അപ്പം മിച്ചം വന്നു. വിതരണം നടക്കുമ്പോൾ കാലിയായിക്കൊണ്ടിരുന്ന കുട്ടയിൽ യേശു ജനങ്ങൾക്കുവേണ്ടി കരുതിക്കൊണ്ടിരുന്നു. യേശു ചെയ്ത്‌ മറ്റൊരു വലിയ അത്ഭുതമാണിത്. ഇതുപോലെ, കൊടു ത്തുകൊണ്ടിരിക്കുമ്പോൾ കാലിയാകുന്ന കുട്ടയിൽ ദൈവം വീണ്ടും വീണ്ടും കരുതുന്നു.
ഐക്യത്തോടു കൂടിയുള്ള ദാമ്പത്യ ജീവിതം ഉന്നതമായ ഒരു വിളിയാണ്. ഒരു ഉടമ്പടി ബന്ധമായാണ് വിവാഹത്തെ ബൈബി ളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിവാഹത്തിലേക്കു ദൈവം രണ്ടു വ്യക്തികളെ വിളിക്കുമ്പോൾ ഉടമ്പടി ബന്ധത്തിലേക്കാണ് വിളി ക്കുന്നത്. എന്താണ് ഉടമ്പടി ബന്ധം? അബ്രഹാമിന്റെ കാലത്ത് മെസാപ്പൊട്ടാമിയയിൽ രണ്ടു വ്യക്തികൾ തമ്മിൽ ഉടമ്പടി ഉണ്ടാ ക്കുമ്പോൾ ആ ഉടമ്പടിക്കു ചില സവിശേഷതകളുണ്ട്. ആദ്യം ഒരു