
ഇസ്രായേലിലെ അവസാനത്തെ ന്യായാധിപന്റെ ജനനവും മരണവും അദ്യരാജാവിന്റെ അഭിഷേകവും നടന്ന റാമായിൽ നിന്നു വന്ന ജോസഫാണ് യേശുവിന്റെ തിരുശരീരം കുരിശിൽ നിന്നിറക്കാൻ അനുവാദം വാങ്ങിയതും സ്വന്തം കല്ലറയിൽ യേശുവിന്റെ മൃതദേഹം സംസ്കരിച്ചതും (2000). 27:57-60). അഭിഷേകത്തിന്റെ മലയായ റാമ, പ്രവാചക അഭിഷേകത്തെയും രാജാഭിഷേകത്തെയും മാത്രമല്ല, യേശുവിന്റെ മൃതസംസ്കാരാഭിഷേക ത്തെയും സൂചിപ്പിക്കുന്നു
വിശുദ്ധ ബൈബിളിലൂടെ നമുക്ക് സുപരിചിതമായ പട്ട ണമാണ് റാമ എഫ്രേം നാട്ടിലെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തി രുന്ന ഈ പട്ടണം റാംസ, റാമാത്തായിൽ, അരിമത്തേയ എന്നീ പേരു കളിലും അറിയപ്പെട്ടിരുന്നു. ഇസ്രായേലിലെ അവസാനത്തെ ന്യായാധിപനായ സാമുവൽ പ്രവാചകന് ജന്മം നൽകിയ നാടാണ് റാമാ (1 സാമു 1:19-20). ഞങ്ങൾക്കൊരു രാജാവിനെ വാഴിച്ചു തര ണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ ശ്രേഷ്ഠന്മാർ സാമുവലിന്റെ സന്നി ധിയിൽ മുറവിളി കൂട്ടിയത് റാമായിൽ വച്ചാണ്. പിതാവിൻ്റെ നഷ് പ്പെട്ട കഴുതകളെ തേടിയിറങ്ങിയ സാവൂൾ അന്വേഷണത്തിന്റെ ഭാഗമായി സാമുവൽ പ്രവാചകൻ്റെ അടുക്കൽ എത്തിച്ചേരുന്നതും ദൈവകല്പനപ്രകാരം സാമുവൽ സാവൂളിനെ രാജാവായി അഭി ഷേകം ചെയ്യുന്നതും റാമായിൽ വച്ചാണ് (1 സാമു. 10:1). റാമാ യിൽ ജനിച്ച സാമുവൽ പ്രവാചകൻ മരിച്ച് സംസ്‌കരിക്കപ്പെടുന്നതും റാമായിലാണ്.
നെബുക്കദ്നേസർ രാജാവ് ഇസ്രായേൽക്കാരെ ബാബിലോ ണിലേക്ക് കൊണ്ടുപോയപ്പോൾ അവർ തങ്ങിയ ഇടത്താവളമാണ് റാമാ. റാമായിൽ വച്ചാണ് തടവുകാരുടെ കൂട്ട ത്തിലുണ്ടായിരുന്ന ജറെമിയാ പ്രവാചകനെ സേനാനായകനായ നെബുസരദാൻ സ്വതന്ത്ര നാക്കിയത് (ജറ, 40:1-6). ഇസ്രായേൽ മക്കൾക്ക് ഒരു പേടി സ്ഥലമായിരുന്നു റാമാ, യൂദായുടെ വടക്കേ അതിർത്തിയോടു ചേർന്ന് ബഞ്ചമിൻ ഗോത്രത്തിന്റെ അവകാശ ഭൂമിയിലുള്ള ഈ പട്ടണം വടക്കു നിന്നു വരുന്ന ശത്രുക്കളുടെ അവസാന താവളമായിരുന്നു. അതുകൊണ്ടാണ് റാമാ വിറകൊള്ളുന്നു എന്ന് ഏശയ്യാ പ്രവാച കനും (ഏശ. 10:29), റാമാ വിറകൊള്ളുന്നു എന്ന് ഏശയ്യാ പ്രവാചകനും (ഏശ. 10:29) റാമായിൽ കാഹളം മുഴക്കുവിൻ എന്ന് ഹോസിയായും പ്രവചിതക്കുന്നത് (ഹോസി. 5:8). ബഥേലിൽ നിന്ന് ബത്ലഹേമിലേക്കുള്ള യാത്രാ മധ്യേ യാക്കോബും കുടുംബവും എഫ്രാത്തായിൽ എത്തിച്ചേരുന്നതിനു മുമ്പ് റാഹേൽ രണ്ടാ മത്തെ പുത്രനായ ബഞ്ചമിനെ പ്രസവിച്ചത് റാമായിൽ വച്ചാണ്. എന്നാൽ പ്രസവത്തോടെ റാഹേൽ മരിക്കുകയും ദുഖാർത്തനായ യാക്കോബ് അവളെ റാമായിൽ സംസ്‌കരിച്ച് ഒരു സ്മാരകസ്തംഭം ഉയർത്തുകയും ചെയ്തു. (28, 35:16-20).
പുതിയ നിയമത്തിൽ യേശുവിൻ്റെ ജന നത്തോടും കുരിശു മരണത്തോടും അനുബ ന്ധിച്ചു റാമാ പരാമർശിക്കപ്പെടുന്നു. യേശു വിന്റെ ജനനത്തിന് മുന്നോടിയായി കിഴക്കുദിച്ച നക്ഷത്രത്തെ അനുയാത്ര ചെയ്‌ത് ഹേറോദോ സിന്റെ കൊട്ടാരത്തിലെത്തി യഹൂദന്മാരുടെ രാജാവായി പിറന്നവനെവിടെ എന്ന ഞെട്ടി ക്കുന്ന ചോദ്യമുയർത്തിയ പൂജ രാജാക്കന്മാർ അക്ഷരാർത്ഥത്തിൽ തന്നെ ഹേറോദോസി നെയും ജറുസലേം നിവാസികളെയും അസി സ്ഥരും ഭയചകിതരുമാക്കി. രക്ഷകനെ ഉന്മു ലനം ചെയ്യാൻ പദ്ധതി ഒരുക്കിയ ഹേറോദേസ് ജ്ഞാനികൾ തന്നെ കബളിപ്പിച്ചതറിഞ്ഞ് രോഷാകുലനായി ബത്ലഹേമിലും ചുറ്റുവട്ട ത്തുമുള്ള സകല ആൺകുഞ്ഞുങ്ങളേയും വാളിനിരയാക്കിയപ്പോൾ ജറെമിയ പ്രവാചക നിലൂടെ വെളിപ്പെട്ട തിരുവെഴുത്തുകൾ നിവർത്തീകരിക്കപ്പെട്ടു. ഇതാ റാമായിൽ നിന്ന് ഒരു സ്വരം! റാഹേൽ തൻ്റെ മക്കളെ ചൊല്ലി വിലപിക്കുന്നു. അവളുടെ മക്കളിൽ ആരും അവശേഷിക്കാത്തതിനാൽ അവൾക്ക് ആശ്വാസം കൊള്ളാൻ കഴിയുന്നില്ല (ജറെ. 31:15)
ബത്ലഹേമിലേക്കുള്ള യാത്രാ മധ്യേ റാമായിൽ മരിച്ച് അടക്കപ്പെട്ട റാഹേൽ തൻ്റെ സന്താനങ്ങളെ ഓർത്ത് കരയുന്നു എന്ന് പ്രവാ ചകൻ വെളിപ്പെടുത്തുന്നു. യേശുവിനെ വധി ക്കാൻ ശ്രമിച്ച ഹേറോദോസിൻ്റെ ക്രൂരതയിൽ മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളിലൂടെ രാഹേ
ലിൻ്റെ വിലാപം പ്രതിധ്വനിക്കുന്നു എന്ന് സുവിശേ ഷകനും സാക്ഷ്യപ്പെടുത്തുന്നു (മത്താ. 2:18).
ഉണ്ണിമിശിഹായെ ജറുസലേം ദൈവാലയ ത്തിൽ കാഴ്‌ചവെച്ചപ്പോൾ കർത്താവിന്റെ അഭിഷി ക്തനെ കാണുന്നതുവരെ നീ മരിക്കുകയില്ലന്ന് പരി ശുദ്ധാത്മാവ് വെളിപ്പെടുത്തിയിരുന്ന ഭക്തനായ ശിമ യോൻ ദേവാലയത്തിലേക്ക് വന്ന് ശിശുവിന് കൈയ്യി ലെടുത്തുകൊണ്ട് നിൻ്റെ ഹ്യദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുമെന്ന് അമ്മയായ മറിയത്തോട് പ്രവ ചിച്ചത് എല്ലാ അമ്മമാരിലൂടെയും നിവർത്തീകരിക്ക പ്പെടുന്നു. ഹൃദയം തുളയ്ക്കുന്ന ഈ വ്യാകുല വാൾ മക്കളെ പ്രതി എല്ലാ അമ്മമാർക്കും ലഭിച്ചിരിക്കുന്ന പവിത്ര നിയോഗമാണ്. ഓരോ അമ്മയുടെ ഹൃദയ ത്തിൽ വ്യാകുലത്തിൻ്റെ ഒരു വാൾ തറയ്ക്കപ്പെട്ടിരി ക്കുന്നതായി കാണാം. സഹനത്തിന്റെയും ത്യാഗത്തി ന്റെയും വാൾ ഹൃദയത്തിൽ ഏറ്റുവാങ്ങാനുള്ള മന സ്സാണ് ഒരുവളെ അമ്മയാക്കി മാറ്റുന്നത്. അമ്മയുടെ ഐഡൻ്റിറ്റി തന്നെ നൊമ്പരമാണ്. ഒരമ്മയുടെ കണ്ണീരിൽ കുതിർന്ന ഗദ്‌ഗദങ്ങൾ ആരും കേൾക്കാതെ പോകുന്ന വ്യാകുലതയുടെ സങ്കീർത്ത നങ്ങളാണ്. വിലാപങ്ങളുടെ പുസ്‌തകമായ ഓരോ അമ്മയുടെയും മക്കളെ പ്രതിയുള്ള വിലാപം, റാമാ യിൽ നിന്നുയരുന്ന രോദനമാണ്.
ഇസ്രായേലിലെ അവസാനത്തെ ന്യായാധി പൻ്റെ ജനനവും മരണവും അദ്യരാജാവിൻ്റെ അഭി ഷേകവും നടന്ന റാമായിൽ നിന്നു വന്ന ജോസ ഫാണ് യേശുവിൻ്റെ തിരുശരീരം കുരിശിൽ നിന്നിറ ക്കാൻ അനുവാദം വാങ്ങിയതും സ്വന്തം കല്ലറയിൽ യേശുവിൻ്റെ മൃതദേഹം സംസ്‌കരിച്ചതും (മത്ത. 27:57-60), അഭിഷേകത്തിൻ്റെ മലയായ റാമ, പ്രവാ ചക അഭിഷേകത്തെയും രാജാഭിഷേകത്തെയും മാത്രമല്ല, യേശുവിൻ്റെ മൃതസംസ്‌കാരാഭിഷേക ത്തെയും സൂചിപ്പിക്കുന്നു. സന്തതസഹചാരികളായ ശിഷ്യന്മാർ പോലും ഭയന്നൊളിച്ച ഭീകര നിമിഷങ്ങ ളിൽ ഭരണാധികാരികൾ വധിച്ച യേശുവിന്റെ മൃത ശരീരം ചോദിച്ചുവാങ്ങി സ്വന്തം കല്ലറയിൽ സംസ്ക രിക്കാൻ മാത്രം ധൈര്യം കാണിച്ച ജോസഫിന്റെ നാടാണ് അരിമത്തേയ എന്ന റാമ ഉറ്റവർ പോലും ഭീരുക്കളായി പലായനം ചെയ്യുന്നിടത്തും യേശുവി നോട് ചേർന്നു നിൽക്കുന്ന ശിഷ്യത്വത്തിൻ്റെയും വിശ്വാസധീരതയുടെയും പ്രതീകമാണ് റാമാ.
കാൽവരിയിലേക്കുള്ള യാത്രാമധ്യേ മക്കളെ ഓർത്തു കരയാൻ അമ്മമാരെ ഉപദേശിച്ച ഈശോയെ മക്കളെ ഓർത്തു നിലവിളിച്ചു പ്രാർത്ഥി ക്കുവാനുള്ള അഭിഷേകം എല്ലാ അമ്മമാർക്കും നൽകണമെ. അവരുടെ പ്രാർത്ഥനയുടെ കോട്ടയ്ക്കു ള്ളിൽ നമ്മുടെ യുവതീയുവാക്കൾ സംരക്ഷിക്കപ്പെ ടട്ടെ. എല്ലാ പൈശാചിക സ്വാധീനങ്ങളിൽ നിന്നും മോചിതരാകട്ടെ. സാത്താൻ്റെ തല തകർക്കുവാൻ അവകാശമുള്ള പരിശുദ്ധ അമ്മേ, അമ്മയുടെ മക്കൾക്കായി പ്രാർത്ഥിക്കണമേ യേശുവേ ആരാധന
