

നാം ഓരോരുത്തരും അനുദിനജീവിതത്തിൽ കർത്താവിനെ പ്രീതിപ്പെ ടുത്തിയാണ് ജീവിക്കുന്ന തെങ്കിൽ കർത്താവിന്റെ പ്രീതിയാണ് നീ അന്വേഷി ക്കുന്നതെങ്കിൽ, കർത്താ വിൻ്റെ പ്രീതിക്കുവേണ്ടി നമ്മുടെ ജീവിതം മാറ്റിവച്ച താണെങ്കിൽ ഓരോ ദിവ സത്തെയും ജീവിതത്തിൽ കർത്താവ് കൂടുതൽ കൂടുതൽ അനുഗ്രഹ ങ്ങൾ തന്ന് എല്ലാവരെയും ശക്തിപ്പെടുത്തും.
ഏത് ജീവിതാവസ്ഥയിൽ ആയിരിക്കുന്ന വ്യക്തി ആണെങ്കിലും തങ്ങളുടെ ഓരോ ദിവസത്തേയും ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ദൈവത്തെ പ്രീതിപ്പെടുത്തിക്കൊണ്ട് ജീവി ക്കുകയെന്നുള്ളതാണ്. ആരെയാണ് ദൈവം അനുഗ്രഹിക്കുക, ആരുടെ കാര്യത്തിലാണ് ദൈവം ഇടപെടുക, ആരുടെ ജീവിതത്തിൽ ആണ് ദൈവം അത്ഭുതം പ്രവർത്തിക്കുകയെന്ന് പരിശോധിക്കാം. ആരു ദൈവത്തെ പ്രീതിപ്പെടുത്തി ജീവിക്കുന്നുവോ അവരുടെ കാര്യത്തിൽ ദൈവത്തിന് പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകും. എങ്ങനെയാണ് ദൈവത്തെ പ്രീതിപ്പെടുത്താൻ സാധിക്കുക. ഹെബ്രായ ലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിന്റെ പതിനാലാം തിരുവചനം പറയുന്നു. വിശുദ്ധി കൂടാതെ ആർക്കു ദൈവത്തെ ദർശിക്കുവാൻ സാധിക്കുകയില്ല. അനുദിന ജീവിതം വിശുദ്ധിയിൽ നയിക്കപ്പെടു മ്പോഴാണ് ഓരോരു ആർക്കും ദൈവത്തെ പ്രീതിപ്പെടുത്താനായിട്ട് സാധിക്കുന്നത്. അനുദിനം ദൈവത്തെ പ്രീതിപ്പെടുത്തി ജീവിക്കണമെങ്കിൽ നാലു കാര്യങ്ങൾ ശ്രദ്ധിക്കണം.
ഓരോ വ്യക്തിയും ഹൃദ യത്തിന്റെ വിശുദ്ധി കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തു കു. ജെറമിയ പ്രവാചകന്റെ പുസ്തകം പതിനേഴാം അദ്ധ്യായത്തിന്റെ ഒൻപതും പത്തും തിരുവചനം ഇങ്ങനെ പറയുന്നു: ഹൃദയം മറ്റെന്തിനേക്കാളും കാപട്യം ഉള്ളതാണ്. ശോച നീയമാം വിധം ദുഷിച്ചതാ ണ്. അതിനെ ആർക്കാണ് മനസ്സിലാക്കാൻ സാധിക്കു ക. ഒരു മനുഷ്യവ്യക്തിയുടെ ഹൃദയത്തെ മനസ്സിലാ ക്കാൻ സാധിക്കുന്നത് ദൈവത്തിന് മാത്രമാണ്. ദൈവം ഓരോരുത്തരു ടെയും ഹൃദയത്തെ പരി ശോധിക്കുമ്പോൾ ഹൃദയം വിശുദ്ധമായിരിക്കണം. വിശുദ്ധമായ ഹൃദയം കൊണ്ടാണ് ദൈവത്തെ പ്രീതിപ്പെടുത്താനായിട്ട് സാധിക്കുക. മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിന്റെ എട്ടാം തിരുവചനത്തിൽ ഈശോ പറയുന്നു: ഹൃദയവിശുദ്ധി യുള്ളവർ ഭാഗ്യവാന്മാർ. എന്തെന്നാൽ, അവർ ദൈവത്തെ കാണും. ഹൃദ യത്തിന്റെ വിശുദ്ധിയെ കള ങ്കപ്പെടുത്തുന്നതാണ് കാപ ട്യം. ഈശോ ഏറ്റവും കൂടു തൽ വെറുക്കുന്ന ഒരു കാര്യ മാണ് കാപട്യം. അതുകൊ ണ്ടാണ്. ഈശോ മത്തായി യുടെ സുവിശേഷം ഇരു പത്തി മൂന്നാം അദ്ധ്യായ
ത്തിന്റെ പതിമൂന്ന് മുതലുള്ള തിരുവചനത്തിൽ ആവർത്തിച്ചു പറയു ന്നത്. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ നിങ്ങൾക്ക് ദുരി തം. നിങ്ങൾ മനുഷ്യരുടെ മുമ്പിൽ സ്വർഗ്ഗരാജ്യം അടച്ചു കളയുന്നു. നിയമജ്ഞരേയും ഫരിസേയരെയും ഈശോ കാപട്യമുള്ളവരായി കാണുന്നു. കപടത ഹൃദയത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന താണ്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടത് കാപട്യമില്ലാത്ത വിശുദ്ധമായ ഹൃദയം അതാണ് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ഒന്നാമത്തെ വഴി.
ആത്മാവിൽ എളിമയും അനുതാപവും കൊണ്ട് ദൈവത്തെ പ്രീതി പ്പെടുത്താം. എളിമയുടെ മനോഭാവം ഉണ്ടാകേണ്ടത് തന്നെത്തന്നെ ശൂന്യ നാക്കിയ യേശുക്രിസ്‌തുവിൻ്റെ കണ്ണോടു കൂടി അനുദിനജീവിതത്തിൽ ഓരോന്നും കാണുകയെന്നുള്ള താണ്. എളിമയുടെ തലത്തിലേക്ക് വരാനും ജീവിക്കാനുമുള്ള ഒന്നാമത്തെ വഴി യേശു സ്വീകരിച്ച മനോ ഭാവം ആണ്. യേശു തന്നെത്തന്നെ ശൂന്യനാക്കി ദാസൻ്റെ രൂപം സ്വീക രിച്ചു. ആ യേശുവിൻ്റെ മനോഭാവത്തോടെ ആ യേശുവിന്റെ കണ്ണോടു കൂടി വ്യക്തികളെ കാണാനും കാര്യങ്ങളെ വീക്ഷിക്കാനും കഴിയണം. അവിടെയാണ് എളിമയുടെ തലം ഉണ്ടാകുന്നത്. അവിടെയാണ് കർത്താ വിന്റെ പ്രീതി ലഭിക്കുക. അതിൽ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യ മാണ് ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായിട്ട് കാണുക. അത് എളിമയുടെ പ്രവർത്തിയാണ്.
അടുത്തതായി ശരീരത്തിൻ്റെ ശുദ്ധിയാണ്. റോമാ ലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിൻ്റെ ഒന്നാം വചനത്തിലെ രണ്ടാം ഭാഗം പറ യുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവു മായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന. ശരീരത്തിൻ്റെ വിശുദ്ധി കൊണ്ട് കർത്താ വിനെ പ്രീതിപ്പെടുത്തുക. അതിലൊന്നാമത്തെ കാര്യം നിരന്തരമായ പ്രയത്നത്തിലൂടെ ശരീരത്തെ ദൈവത്തിൻ്റെ ആലയമാക്കി മാറ്റുക. രണ്ട്, ഹൃദയത്തിൻ്റെ വിശുദ്ധി കൊണ്ട് അനുദിനം കർത്താവിനെ ആരാ ധിക്കുക. മൂന്ന്, ശരീരത്തിൻ്റെ മേഖലയിൽ ഉണ്ടാകുന്ന പ്രലോഭനങ്ങ ളെയെല്ലാം യേശുവിൻ്റെ കുരിശിനോട് ചേർത്ത് അനുദിനം കാഴ്ച്‌ച വയ്ക്കുക. ഇങ്ങനെയാണ് ശരീരത്തിൻ്റെ വിശുദ്ധി കൊണ്ട് കർത്താ വിനെ പ്രീതിപ്പെടുത്താനായിട്ട് സാധിക്കുന്നത്.
ഇനി നാലാമത്തെ വഴിയാണ്, ജീവിതത്തിൻ്റെ വിശുദ്ധി കൊണ്ട് കർത്താവിനെ പ്രീതിപ്പെടുത്തുക. അതിനുള്ള ഒന്നാമത്തെ കാര്യം ദൈവത്തിന്റെ പ്രമാണങ്ങളും തിരുസഭയുടെ കല്‌പനകളും കുറ്റമറ്റവിധം അനുസരിച്ചുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തുക. ഏറ്റവും നല്ല രീതി യിൽ ജീവിക്കുന്നതിന് ഒത്തിരിയേറെ നിയമങ്ങളും പ്രമാണങ്ങളും തിരു സഭയുടെയും ദൈവത്തിൻ്റേയുമായിട്ടുണ്ട്. അതിനനുസരിച്ച് ജീവിക്കാ നായിട്ട് സാധിക്കണം. രണ്ടാമത്തേത്, ഹ്യദയം കൊണ്ട് അല്പം പോലും ദോഷമില്ലാത്ത വിധത്തിൽ ജീവിക്കാനും പ്രവർത്തിക്കാനും സാധിക്ക ണം. അപ്പോൾ ജീവിതം വിശുദ്ധമായി തീരും. മൂന്നാമത്തേത് ലോക ത്തെയും അതിനെ സംബന്ധിക്കുന്ന എല്ലാറ്റിനെയും തന്നെത്തന്നെയും ഉപേക്ഷിച്ചു കൊണ്ട് ഈശോമിശിഹായ്ക്ക് അനുരൂപപ്പെട്ട ജീവിതം നയി ക്കുക. അങ്ങനെയുള്ള വ്യക്തികൾക്കാണ് കർത്താവിനെ പ്രീതിപ്പെ ടുത്തി ജീവിക്കാനായിട്ട് സാധിക്കുക. നാം ഓരോരുത്തരും അനുദിന ജീവിതത്തിൽ കർത്താവിനെ പ്രീതിപ്പെടുത്തിയാണ് ജീവിക്കുന്നതെ ങ്കിൽ കർത്താവിൻ്റെ പ്രീതിയാണ് നീ അന്വേഷിക്കുന്നതെങ്കിൽ, കർത്താ വിന്റെ പ്രീതിക്കുവേണ്ടി നമ്മുടെ ജീവിതം മാറ്റിവച്ചതാണെങ്കിൽ ഓരോ ദിവസത്തെയും ജീവിതത്തിൽ കർത്താവ് കൂടുതൽ കൂടുതൽ അനുഗ്ര ഹങ്ങൾ തന്ന് എല്ലാവരെയും ശക്തിപ്പെടുത്തും.
