

കൂട്ടുചേരലിൻ്റെ പ്രധാന ലക്ഷ്യം നിലനില്പാണ്. പരസ്പര വിശ്വാസവും പരിഗണനയുമാണ് ഇതിൻ്റെ അടിസ്ഥാന തത്ത്വം. ഇതു തകരുമ്പോൾ മനുഷ്യനു നഷ്ടപ്പെടു ന്നത് അവൻ ആത്മവിശ്വാസമാണ്. തനിക്കു ചുറ്റും ശത്രു ക്കളാണെന്ന ചിന്ത വളർത്തുന്ന ഭയം പലർക്കും താങ്ങാവു ന്നതിലേറെയാണ്
സ്നേഹിതനുവേണ്ടി ജീവൻ ബലിയർപ്പിക്കുന്ന തിനേക്കാൾ വലിയ സ്നേഹമില്ല എന്ന് യേശു പറഞ്ഞു. തൻ്റെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കുന്ന, പ്രതിസന്ധികളിൽ തനിക്കു തുണയാകുന്ന ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന, ആത്മസു ഹൃത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചാലും അത് അധികമാവില്ല എന്ന് യേശു കരുതുന്നു. പക്ഷേ,ന്ധങ്ങൾക്കും കാപട്യ ത്തിന്റെ പൊയ്മുഖമാണ്. സഹപ്രവർത്തകനു സാമ്പ ത്തിക ഞെരുക്കത്തിൽ ഒരു സഹായമാകുവാൻ ഇന്നത്തെ പല സ്നേഹബ ലോണിനു ജാമ്യം നിന്നിട്ട്, സ്വന്തം ദീർഘകാലം ശമ്പളം നഷ്ടപ്പെടുത്തേണ്ടി വന്ന ഉദ്യോഗസ്ഥരെ കണ്ടി ട്ടുണ്ട്. പല സുഹൃത്തു ക്കളും ചേർന്ന് പൊതു പ്രസ്ഥാനങ്ങൾക്കു രൂപം കൊടുത്തിട്ട്, ഓരാളോ ഒരു ഗ്രൂപ്പോ എല്ലാം സ്വന്തമാ ക്കാൻ നടപടികൾ സ്വീകരി ക്കുന്നതറിയാതെ, അവ സാനം ചതിവിൽപ്പെട്ട്, എല്ലാം നഷ്ടപ്പെട്ട വരും ധാരാളം. ആത്മ സുഹൃ ത്തിനു നല് കുന്ന സ്വാതന്ത്ര്യം ദുരുപയോഗിച്ച് വിവാഹബന്ധങ്ങൾക്കിട യിൽ നുഴഞ്ഞു കയറി കുടുംബം തകർക്കുന്നവരും ധാരാളം മനുഷ്യൻ സാമൂഹ്യ ജീവിയാണ്. സഹജീവിക ളോടു ചേർന്ന് ഒരു കൂട്ടമാ കുക എന്നത്, മനുഷ്യൻ്റെ പ്രഥമ വികാരങ്ങളിലൊന്നാ ഡെസ്മണ്ട് ണെന്ന് മോറിസ് എന്ന നരവംശ ശാസ്ത്രജ്ഞൻ പറയുന്നു. ഈ കൂട്ടുചേരലിൻ്റെ പ്രധാന ലക്ഷ്യം നിലനി ലാണ്. പരസ്പര വിശ്വാ സവും പരിഗണനയുമാണ് ഇതിന്റെ അടിസ്ഥാനതത്വം ഇതു തകരു മ്പോൾ മനുഷ്യനു നഷ്ട പ്പെടുന്നത് അവന്റെ ആത്മ വിശ്വാസമാണ്. തനിക്കുചുറ്റും ശത്രുക്കളാണെന്ന ചിന്ത വളർത്തുന്ന ഭയം പലർക്കും താങ്ങാവുന്ന തിലേറെയാണ്. ഇന്നത്തെ നാഗരികവ്യവസ്ഥിതിയും ഫ്ളാറ്റു സംസ്കാരവു മൊക്കെ, ഈ ഏകാന്തതയും ഭയവും വളർത്താനേ ഉതകൂ. വേലികളില്ലാത്ത, അടഞ്ഞ വാതിലുകളില്ലാത്ത, എല്ലാവരും സ്വന്തക്കാരായിരുന്ന പഴയ ഗ്രാമ സംസ്കാരം, മനുഷ്യൻ്റെ ആത്മീയതയ്ക്ക് അനുയോജ്യമായിരുന്നു. പക്ഷേ, ഇന്നത്തെ കോൺക്രീറ്റു കാടുകളിൽ മനുഷ്യൻ ശരിക്കും ഏകാകിയാണ്. ആർക്കും ആരെയുംകുറിച്ചു ചിന്തിക്കാൻ സമയമില്ല. സൗഹൃദവും, വഴിയിൽ വച്ചു കാണുമ്പോഴുള്ള ചിരിയിലും ലോഹ്യം പറച്ചിലിലും ഒതുങ്ങുന്നു. അതു കൊണ്ടാണ് ചെറിയ പ്രതിസന്ധികൾ പോലും തരണം ചെയ്യാനാവാതെ, ആളുകൾ ആത്മഹത്യയ്ക്കു തിരക്കു കൂട്ടുന്നത്.സമപ്രായക്കാരും സമാനചിന്താഗതിക്കാരുമായ കളിക്കൂട്ടുകാർ ഒന്നിച്ചു ചേർന്ന് ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ, ഒന്നിച്ചു പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമ്പോൾ, ലഭിക്കുന്ന സംതൃപ്തിയും ഹരവും ഒന്നു വേറെ തന്നെയാണ്. നല്ല സൗഹൃദത്തിൻ്റെ ഈ ലഹരി, ഇന്നു പലർക്കും അന്യമാ യതുകൊണ്ടാണ്, മദ്യത്തിലും മയക്കുമരുന്നുകളിലും അവിഹിതബന്ധങ്ങ ളിലും ഒക്കെ മനുഷ്യൻ ഇതന്വേഷിക്കുന്നത്. ആ ജീവിതശൈലി വളർത്തുന്ന കുറ്റബോധം, കൂടുതൽ ഈ അടിമത്തത്തിൻ്റെ ആഴങ്ങളിലേക്കു വലിച്ചിഴ യ്ക്കുന്നു.യുഗാന്ത്യത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായി സുവിശേഷകൻ പറ യുന്നത് വലിയ ജനപഥങ്ങളിലെ സ്നേഹം തണുത്തുറഞ്ഞു പോകുന്നു എന്ന താണ്. യുദ്ധങ്ങളേക്കാൾ, ക്ഷാമത്തേക്കാൾ, അഗ്നിപർവ്വതങ്ങളേക്കാൾ, ഭൂക നങ്ങളേക്കാൾ, ഇതു യുഗാന്ത്യമാണെന്ന ഭീതിയുണർത്തുന്നത് ആധുനിക സംസ്കാരത്തിൻ്റെ ഈ സ്നേഹശൂന്യതയാണ്. സുഹൃത്തുക്കളുടെ ആത്മാർത്ഥതയും വിശ്വാസവും ചൂഷണം ചെയ്ത് അവരെ ചതിവിൽപ്പെടു ത്തുന്നത് സാമർത്ഥ്യമാണെന്നു കരുതുന്നവർ ഒരു വശത്ത്. സുഹൃത്തിനു പ്രശ്നമുണ്ടായാൽ കുറെയൊക്കെ സഹായിക്കാൻ ശ്രമിച്ചാലും, സ്വന്തം തടി കേടാകുമെന്നു തോന്നിയാൽ സ്ഥലം കാലിയാക്കുന്നവർ മറുവശത്ത്.
ഭീകരമായ ജീവിതത്തകർച്ചയെ നേരിട്ടവർ ദുഃഖങ്ങൾ പങ്കുവയ്ക്കുമ്പോൾ, ഏറ്റവും വേദനയോടെ എടുത്തു പറയുന്നത് അന്നുവരെ ആത്മാർത്ഥ സുഹൃ ത്തുക്കൾ എന്നു കരുതിയവരുടെ തിരോധാനമാണ്. എല്ലാ മുന്നറിയിപ്പുകളും നല്കിയിട്ടും, യേശുവിൻ്റെ സുഹൃത്തുക്കളും തന്നെ വിട്ടുപോയി. മൂന്നുകൊല്ലം കുടെക്കൊണ്ടു നടന്നു സ്നേഹിച്ച സുഹൃത്തിനെ ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ലോക ചരിത്രത്തിൽ കൃതഘ്നതയുടെ പര്യായമായി മാറി. സന്ദേ ഹപ്രകടനങ്ങളിലൂടെ ആ മനസ്സിൻ്റെ അന്ധകാരത്തെ ഭേദിക്കാൻ യേശു ശ്രമിച്ചു. ഫലിച്ചില്ലെന്നു മാത്രം.മാനസിക രോഗത്തിനുള്ള മരുന്നുകൾ, ഇന്ന് ഏറ്റവും കൂടുതൽ ചെലവാകുന്നതു കേരളത്തിലാണ്. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും മാനസിക രോഗികളുടെ വർദ്ധിച്ച എണ്ണം ഉൾക്കൊള്ളാനാ കുന്നില്ല. പ്രതിസന്ധികളിൽ പലരും, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരാണ്. അല്ലെങ്കിൽ സഹായഹസ്തം സ്വതന്ത്രമായും സ്നേഹത്തോടെയും സ്വീക രിക്കാൻ, ദുരഭിമാനം അവരെ അനുവദിക്കുന്നുണ്ടാവില്ല. സ്നേഹത്തിന്റെ ഊഷ്മളമായ സാന്ത്വനം, നമ്മെ വലയം ചെയ്താൽ, വിധിയുടെ ക്രൂരമായ ചമ്മട്ടിയടികൾക്ക് നമ്മെ ക്ഷതമേല്പിക്കാനാവില്ല.
