യേശുനാഥൻ സ്നേഹ ത്തിന് ഒരു പുതിയ നിർവചനം നല്കി. ഈ നിർവചനമാണ് ദിവസവും വി. കുർബാ നയിൽ നാം കാണുന്ന ത്. യേശു നമുക്കു വേണ്ടി ഭക്ഷണമായി ത്തീരുന്നു. അതു പോലെ നാം മറ്റുള്ള വർക്കുവേണ്ടി ഭക്ഷണ മായിത്തീരുവാൻ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.

ങ്കുവയ്ക്കുക എന്നത് രണ്ടു ഘടകങ്ങൾ ഉൾച്ചേർന്നതാണ്. ഒന്ന് നമു ക്കുള്ളത് മറ്റുള്ളവർക്ക് കൊടുക്കുവാൻ തയ്യാറാകുന്ന മാനസികാവസ്ഥ. രണ്ട്, മറ്റുള്ളവർക്ക് നാം നമ്മെത്തന്നെ കൊടുക്കുന്ന അവസ്ഥ. നമുക്കു ള്ളത് നാം മറ്റുള്ളവർക്ക് കൊടുക്കുന്ന അവസ്ഥയിൽ അധികം വേദന തോന്നണമെന്നില്ല. നമ്മുടെ വസ്ത്രങ്ങൾ, കൈവശമുള്ള പണം ഇവയെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന ഇവയെല്ലാം ഇല്ലാത്ത വരുമായി പങ്കിടുന്ന ആ ജീവിതമേഖലയിൽ ചുരുക്കം ചിലർക്കെങ്കിലും സന്തോഷവും സംതൃ പതിയും തോന്നിയെന്നും വരാം. എന്നാൽ, അതിൽ നിന്നൊക്കെ വളരെ ഉയർന്നതും ശ്രേഷ്‌ഠവുമായ മേഖലയാണ് മറ്റുള്ളവർക്ക് നാം നമ്മെത്തന്നെ കൊടുക്കുക എന്നത്. ഉന്നതമായ ഈ മേഖലയിലാണ് ക്രൂശിതനായ യേശു വിനെ നമ്മൾ കാണുന്നത്.
ആത്മീയാഹ്ലാദം നൽകുന്ന ഈ കാഴ്‌ചപ്പാടിലേക്ക് നമ്മെ വളർത്തുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. ഇങ്ങനെ മനുഷ്യജീവിതത്തിൻ്റെ ഓരോ മേഖലയിലും മറ്റൊന്നിൻ്റെ സൃഷ്‌ടിക്കായി, വളർച്ചയ്ക്കായി നാം നമ്മെ ത്തന്നെ നല്‌കുന്ന, നമ്മെത്തന്നെ നല്‌കുന്നതിൽ ആനന്ദം കണ്ടെത്തുന്ന, ആ ഉദാത്ത മേഖലയിലേക്ക് വളരേണ്ടിയിരിക്കുന്നു. അവിടെ നമ്മുടെ സഹോ ദരങ്ങൾക്ക് ഒരു നിമിഷവും നമ്മെക്കൂടാതെ നിലനിൽക്കുവാൻ കഴിയില്ല. അത്യുദാത്തമായ ഈ സ്നേഹത്തിൻ്റെ ഏറ്റവും വലിയ മാതൃക കാൽവരി യിലെ മരക്കുരിശിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് നമുക്ക് വെളിപ്പെടു ത്തിത്തന്നിരിക്കുന്നു. ഈ സ്നേഹത്തിൻ്റെ സുവിശേഷം, നമ്മെത്തന്നെ കൊടുക്കുന്നതിൻ്റെ സുവിശേഷം, പാലിക്കാൻ നമുക്കു കഴിയുമ്പോഴാണ് മറ്റുള്ളവരെ വളർത്തുന്ന വ്യക്തികളായി നാം മാറുന്നത്.
എന്താണ് സ്നേഹം? ഈ ചോദ്യത്തിന് ക്രിസ്‌തു നല്‌കിയ ഉത്തരത്തി നടുത്തെത്താൻ മറ്റൊന്നിനും സാദ്ധ്യമല്ല. യേശുനാഥൻ സ്നേഹത്തിന് ഒരു പുതിയ നിർവചനം നല്‌കി. ഈ നിർവചനമാണ് ദിവസവും വി. കുർബാന യിൽ നാം കാണുന്നത്.
സ്നേഹം എന്നു പറഞ്ഞാൽ അപ്പമാവുകയാണ്. മറ്റൊരാൾക്കു വേണ്ടി ഭക്ഷണമായിത്തീരുക എന്നാണർത്ഥം. ഇതാണ് വിശുദ്ധ കുർബാനയിൽ നാമനുഭവിക്കുന്നത്. യേശു നമുക്കുവേണ്ടി ഭക്ഷണമായിത്തീരുന്നു. അതു പോലെ നാം മറ്റുള്ളവർക്കു വേണ്ടി ഭക്ഷണമായിത്തീരുവാൻ നമ്മെ പഠിപ്പി ക്കുകയും ചെയ്യുന്നു.
നമുക്ക് മറ്റുള്ളവർക്കു വേണ്ടി ശരീരത്തിൻ്റെ അപ്പമാകാം, മനസ്സിന്റെ അപ്പമാകാം. ജീവിതത്തിൻ്റെ പല മേഖലകളിൽ അപ്പമായിത്തീരുവാൻ നമുക്കു കഴിയും. അങ്ങനെ നാം നമ്മെത്തന്നെ അപ്പമാക്കി മറ്റുള്ളവർക്കു നല്‌കുന്ന പ്രക്രിയയാണ് സ്നേഹം. അതുതന്നെയാണ് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം.
ഒരു കുടുംബനാഥൻ പരിശുദ്ധാത്മാവിനാൽ ഉത്തേജിതനായി ചെയ്യു ന്നത് സ്വയം അപ്പമായി ഭാര്യയ്ക്കും മക്കൾക്കും കൊടുക്കുന്ന പ്രക്രിയ യാണ്. അതുപോലെ, പരിശുദ്ധാത്മാവിനോടു ചേർന്നു നിന്നുകൊണ്ട് ഭാര്യ ചെയ്യുന്നത് സ്വയം അപ്പമായി ഭർത്താവിനും കുഞ്ഞുങ്ങൾക്കും കൊടുക്കു കയാണ്. ഇതൊരു വലിയ ദൈവവിളിയാണ്.