

ഹൃദയം ജ്വലിച്ചു എന്നു പറയുമ്പോൾ അതി നർത്ഥം അവർക്കു ജീവനുണ്ടായി എന്നാ ണല്ലോ. ഉത്ഥിതനോടു കൂടെ ആയിരിക്കു മ്പോൾ ഏവരും കേൾക്കുന്നു. എഴു ന്നേല്ക്കുക -പാപ ത്തിൽ നിന്ന്, നിരാശ യിൽ നിന്ന്, തകർച്ച യിൽ നിന്ന്… അപ്പോൾ ഉത്ഥിതന്റെ വചന ത്താലും കൂദാശ യാലും സകലരും ജീവൻ പ്രാപിക്കുന്നു.
എല്ലാ ജീവജാലങ്ങളുടെയും പ്രത്യേകത അത് ഏതെങ്കിലും വിധത്തിൽ ഇതര ജീവിക ളോടു ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ബന്ധ ങ്ങൾ ഒന്നുകിൽ ബലം പകരാം അഥവാ ബന്ധന മായി മാറാം. ഓരോ ജീവിയും യഥാവിധി അതാ യിരിക്കേണ്ടിടത്ത്, ആയിരിക്കേണ്ടവയോട്, ആയി രിക്കേണ്ടവരോട് ചേർന്നിരുന്നില്ലെങ്കിൽ അതിന്റെ അവസ്ഥ ദുരവസ്ഥയായിരിക്കും. ഇരുമ്പ് തീയോടു ചേർന്നിരുന്നാൽ അതിനൊന്നും പറ്റില്ല. അതേസ മയം പുല്ല് തീയോട് ചേർന്നാലോ ചാമ്പലായി പ്പോകും. ഉപ്പ് വെള്ളത്തോടു ചേർന്നിരുന്നാൽ അതിന്റെ രൂപം നഷ്ടപ്പെടും. എന്നാൽ, താമര വെള്ളത്തിൽക്കിടന്നാലോ കിളിർത്തു പുഷ്പിക്കും. സ്രഷ്ടാവ് നിശ്ചയിച്ചുറപ്പിച്ച ബന്ധങ്ങളിലൂടെ മാത്രമേ സൃഷ്ടിക്കു നിലനിൽപും വളർച്ചയും മനോഹാരിതയും കൈവരൂ. മനുഷ്യന് മഹത്ത്വമുണ്ടാകാൻ ദൈവം ഒരു ക്കിയ പദ്ധതി സഹമനുഷ്യ രോടും ദൈവത്തോടും സ്നേഹബന്ധത്തിലായിരി ക്കുക എന്നതാണ്. ആ ദൈവിക പദ്ധതിക്കു വിരുദ്ധ മായി മനുഷ്യൻ പിശാചി നോടു ബന്ധപ്പെട്ടാൽ അവൻ സാവധാനം മനുഷ്യ നല്ലാതായിത്തീരും. ഉത്ഥാന വിളിയും ജീവിതനിയോഗവു മുള്ള മനുഷ്യൻ ഉത്ഥിത നോടു ബന്ധപ്പെട്ടാൽ ജീവിതം സൗഭാഗ്യകര മായി.
ഉത്ഥാനം வெறி യേശുവിനോടു കൂടെ ആയി രിക്കുമ്പോൾ ജീവിതത്തിൽ വർണ്ണങ്ങൾ വിരിയുന്നു. അവനിൽ ജീവിതം രൂപാന്ത രപ്പെടുകയും സൗന്ദര്യവ ത്താവുകയും ചെയ്യുന്നു. മഗ്ദലനമറിയം ഉത്ഥിത നോടു കൂടെ ആയപ്പോൾ അവൾക്കു കുഴിമാടം വിട്ടു കൂട്ടരെ ത്തേടാൻ ശക്തി ലഭിച്ചു. ഉത്ഥിതനെ കണ്ട ക്ഷണം അവൾ യേശു വിന്റെ ശിഷ്യരുടെ പക്കലേ ക്ക് ഓടി “ഞാൻ കർത്താ വി നെക്കണ്ടു” എന്നു വിളിച്ചു പറഞ്ഞു (യോഹ. 20:15-18). ഉത്ഥാനം ചെയ്ത യേശുവിലായിരിക്കുമ്പോൾ ജീവിതത്തിന്റെ കുഴിമാടം വിട്ട്, തകർച്ചയും ചീയലും അസ്വസ്ഥതയും ദുർഗ ന്ധവും ശത്രുതയും അശു ദ്ധിയുമെല്ലാം ഉപേക്ഷിച്ച്, പ്രസരിപ്പുള്ളവരായി മാറാൻ പറ്റും. അതിന് മറിയത്തെ പ്പോലെ പ്രഭാതത്തിൽ ഉണർന്ന് ത്യാഗപൂർവ്വം അവനെ കണ്ടുകിട്ടുവോളം തേടണം. വഴിയാത്രയിൽ അവൻ വിളിക്കുമ്പോൾ “മറിയം” അവന്റെ സ്വരം തിരിച്ചറിയണം. അവനോടൊപ്പം നിൽക്കണം. അത് ഇരുളിൽ നിന്ന് പ്രകാശത്തിലേക്കുള്ള പ്രയാണമാണ്. മഗ്ദലന മറിയം ഇരു ട്ടിലാരംഭിച്ച ജീവിതം ചെന്നെത്തിയത് പ്രകാശഗോപുരത്തിലാണ്. ഉത്ഥിതനെ കണ്ടുമുട്ടുമ്പോൾ ജീവിതത്തിലെ കാർമേഘവും അന്ധതയും അജ്ഞതയും അസ്വസ്ഥതയും അകന്നു പോകുന്നു. അപ്പസ്തോലിക തീക്ഷ്ണതയാൽ ജ്വലിച്ച് സഹോദരങ്ങളെ നിത്യപ്രകാശമായ യേശുവിലേക്കടുപ്പിക്കുന്നു. വി. പൗലോസ് ഉത്ഥാനം ചെയ്തവനെ കണ്ട നാൾ മുതൽ സഹോദരനെ കൊല്ലു ന്നവനല്ല, വീണ്ടെടുക്കുന്നവനായി മാറിയ കഥ ഇവിടെ സ്മരണീയമാണ്.
ജീവിതത്തിന്റെ കതകടച്ച് ബഹളമയവും പ്രവർത്തന നിരതവുമായ അന്തരീക്ഷത്തിൽ നിന്നകന്ന് -ഉത്ഥിതനായി കാത്തിരുന്ന ജീവിതം സൗഭാ ഗ്യപൂർണ്ണമാകും. ശിഷ്യന്മാർ കതകടച്ചിരിക്കെ ഉത്ഥാനം ചെയ് യേശു അവരുടെ മദ്ധ്യേ വന്നു നിന്നു. ഉത്ഥിതൻ്റെ സാന്നിധ്യം അവരെ ധൈര്യശാ ലികളാക്കി, സമാധാനം കൊണ്ടു നിറച്ചു, ദൗത്യബോധമുള്ളവരാക്കി, ബന്ധ നവിമുക്തരാക്കി, മോചനവക്താക്കളാക്കി. സർവ്വോപരി, ദുഷ്ടാരൂപിയെ വിട്ട് പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാൻ പ്രാപ്തരാക്കി. ഉത്ഥാനം ചെയ്തവൻ അവർക്ക് പരിശുദ്ധാത്മാവിനെ നല്കി. “ഇതു പറഞ്ഞിട്ട് അവരുടെ മേൽ നിശ്വസിച്ചു കൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (യോഹ. 20:22). ഉത്ഥിതനെ ധ്യാനിച്ചിരുന്നപ്പോൾ ആദി സഭാസമൂഹം പാവനാത്മാവിൽ പൂരിതരായി. ഉത്ഥാനത്തിൽ തന്നോടൊപ്പം ആയിരിക്കുന്നവർക്ക് യേശു നല്കുന്ന സമ്മാനമാണ് അവിടുത്തെ പരിശു ദ്ധാത്മാവ്. ദൈവാത്മാവ് എല്ലാക്കാര്യങ്ങളിലും വിശ്വാസികളെ സഹായിക്കു ന്നതിനാൽ അവരുടെ ജീവിതം ദൈവരാജ്യ-സന്തോഷം, സമാധാനം, നീതി-പുരിതമാകുന്നു. (റോമ. 14:17).
ജീവിതത്തിന്റെ സ്വപ്നങ്ങൾക്കു മങ്ങലേറ്റപ്പോൾ ജീവിതം തന്നെ താണ ടിഞ്ഞു പോയതിൻ്റെ കഥയാണ് എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ ആദ്യം പറയുക. ദൈവവചനത്തിലൂടെയുള്ള, വി. കുർബ്ബാനയിലൂടെയുള്ള ദൈവസാന്നിധ്യം നഷ്ടപ്പെടുമ്പോൾ ജീവിതം തളർന്ന് ക്രിയാത്മകമല്ലാതാ കുന്നു എന്നതാണല്ലോ എമ്മാവൂസ് ശിഷ്യർ പഠിപ്പിക്കുക. ദൈവസാന്നി ധ്യാവബോധമകന്നാൽ ജീവിതത്തിന് അർത്ഥം നഷ്ടപ്പെട്ടു. തളർവാതം പിടിച്ച അവസ്ഥയാണ് ദൈവസാന്നിധ്യാനുഭവം നഷ്ടപ്പെട്ട ജീവിതത്തിൽ. ഉത്ഥിതനരുൾച്ചെയ്ത വചനത്തിൽ ജീവിതത്തുടിപ്പുണ്ടാകുന്നു. അതാണ്, വഴിയിൽ വച്ച് അവൻ വി. ലിഖിതം വിശദീകരിച്ച് സംസാരിച്ചപ്പോൾ ഹൃദയം ജ്വലിച്ചെന്ന് എമ്മാവൂസ് ശിഷ്യന്മാർ സാക്ഷ്യപ്പെടുത്തുന്നത്. അതുപോലെ, ഉത്ഥാനം ചെയ്ത യേശു ആശീർവദിച്ച അപ്പത്തിൽ എമ്മാവൂസ് ശിഷ്യരുടെ കണ്ണുകൾ തുറന്നു. സാധാരണ മരിച്ചവരുടെ കണ്ണുകളാണ് അടഞ്ഞിരിക്കു ക. അവരുടെ ഹൃദയമാണ് നിലച്ചിരിക്കുക. എമ്മാവൂസ് ശിഷ്യരുടെ കണ്ണു തുറന്നു, ഹൃദയം ജ്വലിച്ചു എന്നു പറയുമ്പോൾ അതിനർത്ഥം അവർക്കു ജീവനുണ്ടായി എന്നാണല്ലോ. ഉത്ഥിതനോടു കൂടെ ആയിരിക്കുമ്പോൾ ഏവരും കേൾക്കുന്നു. എഴുന്നേല്ല്ക്കുക-പാപത്തിൽ നിന്ന്, നിരാശയിൽ നിന്ന്, തകർച്ചയിൽ നിന്ന്… അപ്പോൾ ഉത്ഥിതൻ്റെ വചനത്താലും കൂദാശ യാലും സകലരും ജീവൻ പ്രാപിക്കുന്നു.
