
ശാരീരിക സൗഖ്യം കിട്ടി ഞാനിവിടെ പല വർഷങ്ങളായിട്ട് ധ്യാനിക്കാൻ വരുന്നുണ്ട്. ശാരീരിക പ്രശ്ന ങ്ങൾ ഓരോ സമയവും ഉണ്ടാവും. ധ്യാനത്തിൽ പങ്കെടുത്ത് എൻ്റെ ശാരീരികാ സ്വസ്ഥതകൾ ഈശോയുടെ കരങ്ങളിൽ ഏൽപിച്ച് പ്രാർത്ഥിച്ചപ്പോൾ സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. ഇത്തവണ മുട്ടിന് വേദന ഉണ്ടായിരുന്നു. ധ്യാനത്തിന്റെ രണ്ടാം ദിവസം ഈശോ സൗഖ്യം നല്കി എന്നെ തൊട്ടനുഗ്രഹിച്ചു. യേശുവേ നന്ദി. യേശുവേ സ്തുതി. ഏലിക്കുട്ടി, പൊന്നാളക്കുടി, കോതമംഗലം.

തൈറോയ്ഡ് സുഖപ്പെട്ടു എനിക്ക് തൈറോയ്ഡിൻ്റെ അസുഖം ഉണ്ടായിരുന്നു. പതിനെട്ടു വർഷം മുമ്പ് ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിക്കുമ്പോൾ നാല്പത് പേരുടെ തൈറോയ്ഡ് രോഗം സുഖപ്പെട്ടതായി വചന ശുശ്രൂഷയിൽ അച്ചൻ വിളിച്ചു പറഞ്ഞു. അതിൽ ഒരാൾ ഞാനാണെന്ന് വിശ്വസിക്കുകയും പിന്നീട് ഉള്ള ടെസ്റ്റിൽ എനിക്ക് ഉണ്ടായിരുന്ന തൈറോയ്ഡ് സുഖപ്പെട്ടതായി ഡോക്ടർ പറയുകയും ചെയ്തു. എന്നെ പൂർണ്ണ മായിട്ടും സുഖപ്പെടുത്തിയ ഈശോയ്ക്ക് ഒരായിരം നന്ദി. ജോസ്, ദൈവകൃപ, തിരുവനന്തപുരം.

കൈവേദനയും നടുവേദനയും മാറി മൂന്നു വർഷം മുമ്പ് ഒരു വീഴ്ചയെത്തുടർന്ന് എൻ്റെ ഇടതു കൈയ്യുടെ ഞരമ്പു മുറിഞ്ഞു പോയിരുന്നു. കൈക്ക് കടുത്ത വേദനയും അതുപോലെ തന്നെ നടുവേ ദനയും ഉണ്ടായിരുന്നു. ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതാണ്. ഡിവൈനിൽ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതു മൂലം എനിക്കുണ്ടായിരുന്ന ശാരീ രികാവസ്ഥയ്ക്ക് അത്ഭുതകരമായ മാറ്റം തന്ന് ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ലളിത ടി.കെ, തൃപ്ലാക്കിൽ, തൃശ്ശൂർ.

കിഡ്നി രോഗം മാറി എനിക്ക് കിഡ്നി രോഗം ഉണ്ടായിരുന്നു. പ്രോട്ടീൻ ലോസ്സ് ആയിരുന്നു. ആ ഒരു സ്ഥിതിയിൽ ആയിരിക്കവേ ആണ് ഞാൻ ഇവിടെ വന്ന് ധ്യാനം കൂടുന്നത്. ഈശോ യോട് വിശ്വാസപൂർവ്വം പ്രാർത്ഥിച്ചു. ഈശോ എൻ്റെ പ്രാർത്ഥന കേട്ട് എന്നെ സുഖപ്പെടുത്തി. ഈശോയേ നന്ദി, ഈശോയേ സ്തുതി. ജസീന്താ, മേക്കാട്ടുകുളം, കുണ്ടന്നൂർ.

അനേകം കൃപകൾ ലഭിച്ചു എനിക്ക് എന്ത് ആഹാരം കഴിച്ചാലും ഭയങ്കര വയറുവേദനയും അസ്വസ്ഥതയുമാ യിരുന്നു. ഈശോയോട് കരഞ്ഞ് പ്രാർത്ഥിക്കുകയും ഡിവൈൻ വോയ്സിൽ സാക്ഷ്യം പറയാമെന്ന് നേർന്ന് പ്രാർത്ഥിക്കുകയും ചെയ്തതിൻ്റെ ഫലമായി എന്റെ എല്ലാ അസ്വസ്ഥതകളും വേദനകളും ഈശോ പൂർണ്ണമായും സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തുതി. ഷീല അബ്രഹാം, കിഴക്കേവീട്ടിൽ, വെല്ലാപ്പാറ, കോന്നി.

മകനെ നല്കി അനുഗ്രഹിച്ചു. വിവാഹം കഴിഞ്ഞ് കുറേ വർഷങ്ങൾ ആയിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല. ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിനു ശേഷം ഒരു 14 വർഷങ്ങൾക്കു ശേഷം ഒരു മകനെ നല്കി ഈശോ ഞങ്ങളെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി ജെ. സുന്ദരരാജ് & ഡിമ്ന, പട്ടം, തിരുവനന്തപുരം.

ശ്വാസംമുട്ടൽ സുഖപ്പെട്ടു എനിക്ക് ഷോൾഡർ വേദനയും, കാലു വേദനയും ശ്വാസംമുട്ടലും ഉണ്ടായിരു ന്നു. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിനു ശേഷം എനിക്കു ണ്ടായിരുന്ന രോഗാവസ്ഥകൾ ഈശോ എടുത്തു മാറ്റി. യേശുവേ നന്ദി, യേശുവേ സ്തുതി. ശ്രുതി തങ്കപ്പൻ, ചേരിയിൽ, പെരുമ്പാവൂർ.

ദുശ്ശീലങ്ങളിൽ നിന്നും വിടുതൽ കിട്ടി ഞാൻ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമായിരുന്നു. ഉറക്കകുറവും ഉണ്ടാ യിരുന്നു. കൂടാതെ എന്തു കഴിച്ചാലും അതിൽ കല്ലു കടിക്കുന്ന അനുഭവം ഉണ്ടാ യിരുന്നു. 1992-ൽ ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് ഈശോ മദ്യപാനത്തിൽ നിന്നും പുകവലിയിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിച്ചു. പിന്നീട് ഉണ്ടായ ഹൃദയാഘാതത്തിൽ നിന്നും ഈശോ സൗഖ്യം നല്കി. യേശുവേ നന്ദി, യേശുവേ സ്തുതി. സ്നേഹ, കുറുപ്പത്ത്, കല്ലേപ്പുള്ളി, പാലക്കാട്.

ഭയം എടുത്ത് മാറ്റി മാരക വിഷമുള്ള പാമ്പിൻ്റെ കടിയേറ്റ് മരണത്തിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം എനിക്ക് മരണഭയം ബാധിച്ചിരുന്നു. 2006 ആഗസ്റ്റ് മാസത്തിൽ ഇവിടെ വന്ന് ധ്യാന ത്തിൽ പങ്കെടുത്ത് പ്രാർത്ഥിക്കുമ്പോൾ മരണഭയത്തിൽ നിന്നും വിടുതൽ ഈശോ എനിക്ക് നല്കി. അന്നുവരെ ഉണ്ടായിരുന്ന ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ എനിക്ക് കഴിഞ്ഞു. എന്നെ അനുഗ്രഹിച്ച ഈശോയേ നന്ദി, ഈശോയേ സ്തുതി. ജോസ് ആൻ്റണി, കൊള്ളിക്കാട്ടിൽ പുത്തൻപുരയ്ക്കൽ ,കോതമംഗലം.

പരീക്ഷയിൽ വിജയം എൻ്റെ മകൻ ACCA പരീക്ഷ എഴുതിയപ്പോൾ ഒരു വിഷയം പല പ്രാവശ്യം എഴു തേണ്ടി വന്നു. പരീക്ഷ ബുദ്ധിമുട്ടായപ്പോൾ ഞാൻ ഇവിടെ വന്ന് ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും മാസികയിൽ സാക്ഷ്യപ്പെടുത്താമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി ആ വർഷം തന്നെ മകൻ പാസാകുകയും നല്ല ജോലി ലഭിക്കു കയും ചെയ്തു. എൽസി ജോയ്, പള്ളശ്ശേരി, കുറുപ്പംപടി, എറണാകുളം.

രക്തം ഛർദ്ദിക്കുന്ന അവസ്ഥ മാറി എനിക്ക് രണ്ടു വർഷം മുമ്പ് ശ്വാസകോശ രോഗം മൂലം രക്തം ഛർദ്ദിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. മരുന്നുകൾ കഴിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. ഇവിടെ വന്ന് ധ്യാനത്തിൽ കൂടി പ്രാർത്ഥിച്ചതിനു ശേഷം ഈശോ എനിക്ക് പൂർണ്ണ സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. വസന്ത, മേട്ടുകള്ളി, കർണ്ണാടക.

കലശലായ വയറുവേദന സുഖപ്പെട്ടു 2012-ൽ എനിക്ക് കടുത്ത വയറുവേദന ഉണ്ടായിരുന്നു. ഗർഭപാത്രത്തിലും ബ്ലാഡ റിലും മുഴ ഉണ്ടായിരുന്നു. കുടൽ ഒട്ടിപ്പിടിച്ചിരിക്കുക ആയിരുന്നു. അതുകൊണ്ട് ഓപ്പറേഷൻ പറ്റുമായിരുന്നില്ല. ആ ഒരു രോഗാവസ്ഥയിൽ 2020-ൽ ഞാനിവിടെ വന്ന് ധ്യാനം കൂടി. അതിനുശേഷം ഈശോ എനിക്ക് പരിപൂർണ്ണ സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. മേരി വിലാസിനി, ചേരിയിൽ, പെരുമ്പാവൂർ.

സപ്പോർട്ടില്ലാതെ നടക്കാൻ സാധിച്ചു ഞാൻ കഴിഞ്ഞ വർഷം രോഡ് ക്രോസ് ചെയ്യുമ്പോൾ ബൈക്കിടിച്ച് വീണ് പരിക്ക് പറ്റിയിരുന്നു. രണ്ടു വടി കുത്തിപ്പിടിച്ചാണ് ഞാൻ ഇവിടെ ധ്യാനത്തിനെത്തിയത്. രോഗശാന്തി ശുശ്രൂഷാ സമയത്ത് ഈശോ എന്നെ തൊട്ടു. വടിയില്ലാതെ എനിക്ക് നടക്കാൻ സാധിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി വിജയകുമാർ, ലക്ഷ്മ്മി നിവാസ്, വടക്കേറ്റ്, പാലക്കാട്.

മുട്ടുവേദന സുഖപ്പെട്ടു എനിക്ക് ഒരു മാസം ആയിട്ട് മുട്ടുവേദന മൂലം മുട്ടുകുത്തുവാൻ പറ്റുമായിരുന്നില്ല. ധ്യാനത്തിന് കൂടുമ്പോൾ രോഗശാന്തി ശുശ്രൂഷാ നേരത്ത് ഈശോ എന്നെ സുഖ പ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തുതി. സാവിത്രി, തേമ്പിള്ളി, കോടാലി, തൃശ്ശൂർ.

തലകറക്കം ഉണ്ടാകുന്ന അവസ്ഥയിൽ നിന്നും സൗഖ്യം ബ്ലഡ് പ്രഷർ വ്യതിയാനം മൂലം എനിക്ക് തലകറക്കം ഉണ്ടാകുന്ന അവസ്ഥ പന്ത്രണ്ട് വർഷം ആയിട്ട് ഉണ്ടയിരുന്നു. ഇവിടെ വന്ന് ധ്യാനത്തിൽ സംബന്ധിച്ച് പ്രാർത്ഥിച്ച തിനു ശേഷം ഈശോ എനിക്ക് പൂർണ്ണ സൗഖ്യം നൽകി. യേശുവേ നന്ദി, യേശുവേ സ്തുതി. ലീലാമ്മ ജോർജ്ജ്, മുളുവേലിൽ, പുന്നത്തറ, കോട്ടയം.

കരൾ രോഗം മൂലം ഉണ്ടായിരുന്ന രോഗാവസ്ഥകൾ മാറി എനിക്ക് കരൾ രോഗം ഉണ്ടായിരുന്നതു മൂലം നടക്കാൻ പ്രയാസമായിരുന്നു. കിതപ്പും നടുവേദനയും തലകറക്കവും ഉപ്പൂറ്റി വേദനയും ഉണ്ടായിരുന്നു. ധ്യാന ത്തിലൂടെ ഈശോ എന്നെ സുഖപ്പെടുത്തി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. മോളി ജോർജ്ജ്, വാഴക്കുളം.

കാലുവേദനയും നീരും സുഖപ്പെടുത്തി എനിക്ക് പത്തു വർഷമായിട്ട് കാലു വേദനയും നീരും നടുവേദനയും ഉണ്ടായി രുന്നു. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുക്കവേ രോഗശാന്തി ശുശ്രൂഷയുടെ സമയത്ത് സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ലിറ്റിൽ ഫ്ളവർ, ഷീജാ വിലാസം, കൊല്ലം.

കാൽമുട്ട് തണ്ടെല്ല് വേദന മാറി ഞാനിവിടെ ധ്യാനത്തിന് വരുമ്പോൾ തണ്ടെല്ല് വേദനയും കാൽമുട്ട് വേദനയും ഉണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിൽ ഈശോ എനിക്ക് സൗഖ്യം നല്കി. യേശുവേ നന്ദി, യേശുവേ സ്തുതി. ഫെനേഷ് വർഗീസ്, കിഴക്കേ കണ്ടേഴത്ത്, അരണാട്ടുകര.

ശാരീരിക സൗഖ്യം നല്കി അനുഗ്രഹിച്ചു എനിക്ക് ഡിസ്കിന് പ്രശ്നവും ഉപ്പുറ്റി വേദനയും ഉണ്ടായിരുന്നത് മൂലം നടക്കു വാൻ വളരെ പ്രയാസമായിരുന്നു. ഷിബുവിന് ഇടതു കാലിനും കൈക്കും വേദ നയും നീരും അതുപോലെ ആറു വർഷം ആയിട്ട് ഇടത് ഷോൾഡറിനു വേദ നയും ഉണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ ഞങ്ങളെ സുഖ പ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തുതി. ഷിജി, ഷിബു, കുഴിയാരയിൽ, പുറപ്പുഴ, തൊടുപുഴ.

മനഃശാന്തിയും രോഗസൗഖ്യവും കിട്ടി ഇവിടെ ധ്യാനിക്കാൻ വരുമ്പോൾ മാനസിക വിഷമവും കാലിന് ബലക്കുറവും ഉണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എനിക്ക് സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ബിനോയ് മാത്യു, കോലോത്ത്, അടിവാരം, കോട്ടയം.

കൈ പൊക്കാൻ സാധിച്ചു ബൈക്ക് അപകടത്തെത്തുടർന്ന് കൈക്ക് പരിക്ക് പറ്റിയിരുന്നു. ഇവിടെ ധ്യാന ത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിനു ശേഷം രോഗശാന്തി ശുശ്രൂഷാ സമയത്ത് കൈ പൊക്കി ആരാധിക്കാൻ സാധിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. സുജിത് ലാൽ, ഷീന ഭവൻ, കാഞ്ഞിരത്തുമ്മൂട്, കൊല്ലം.
