സാക്ഷ്യങ്ങൾ

വരങ്ങൾ നല്‌കി അനുഗ്രഹിച്ചു
ഞാൻ ഇവിടെ വന്ന് ധ്യാനിക്കുമ്പോൾ എനിക്ക് വായിക്കാൻ അറിയില്ലായിരുന്നു. ഈശോയോട് പ്രാർത്ഥിച്ചതിൻ്റെ ഫലമായി എനിക്ക് വായനാവരം ഉൾപ്പെടെ അനവധി വരങ്ങൾ നല്‌കി ഈശോ അനുഗ്രഹിച്ചു. കുടുംബത്തിന് അനേകം കൃപകളും ലഭിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി.
കൊച്ചുത്രേസ്യാ, ഇടശേരി, അങ്കമാലി

പൂർണ്ണ ശാരീരിക സൗഖ്യം ലഭിച്ചു
എനിക്ക് വിട്ടുമാറാത്ത അലർജിയും വയറ്റിൽ നിന്നും രക്തം പോകുന്ന അലർജിയും ഉണ്ടായിരുന്നു. നെഞ്ചുവേദന, കൈയുടെ അസ്ഥിക്ക് ശക്തമായ വേദന ഇസ്നോഫീലിയ, തലവേദന മുടികൊഴിച്ചിൽ, ഉറക്കക്കുറവ് തുടങ്ങി കഴു ത്തിലെ കശേരുക്കൾക്ക് ശക്തമായ വേദനയും ഉണ്ടായിരുന്നു. 1994-1995-ൽ ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം ഈശോ എന്നെ തൊട്ട് സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്‌തുതി.
അനിശ്രീ ശ്യാമള, തിരുവിതാംകൂർ ആയുർവേദ മന ഇല്ലം, അവലക്കുന്ന്, ആലപ്പുഴ

നടുവേദനയും കൈവേദനയും സുഖപ്പെട്ടു
എനിക്ക് ഇടതു കൈക്കും നടുവിനും വേദന ആയിരുന്നു. ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിലൂടെ സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
ഏലിയാമ്മ, ഗ്രീൻ ലാൻ്റ് ട്രീ, ഭാരതിപുരം, കൊല്ലം

കൃപകൾ നല്‌കി അനുഗ്രഹിച്ചു
ഞാൻ 1997-ൽ ഇവിടെ വന്ന് ധ്യാനം കുടുമ്പോൾ എനിക്ക് സ്വന്തമായി വീടില്ലാ യിരുന്നു. ആ ധ്യാനത്തിൽ പങ്കെടുത്ത് എൻ്റെ സങ്കടങ്ങളീശോയുടെ കരങ്ങളിൽ ഏല്പിച്ച് പ്രാർത്ഥിച്ചു. ഈശോ എൻ്റെ പ്രാർത്ഥന കേൾക്കുകയും വൻ കൃപകൾ നൽകി അനുഗ്രഹിക്കുകയും ചെയ്തു‌. യേശുവേ നന്ദി, യേശുവേ സ്തുതി.
തോംസൺ പി.എം, എസ്.എച്ച്. മൗണ്ട്, കോട്ടയം

വിദേശ ജോലി ശരിയായി എന്റെ മോൾക്ക് അയർലണ്ടിന് നഴ്‌സിംഗ് ജോലിക്ക് പോകാൻ ഉള്ള പരീക്ഷകൾ പാസ്സാകാൻ പ്രയാസവും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായി പരീക്ഷകൾ പാസ്സാകുകയും വിസക്കായിട്ട് അപേക്ഷിക്കാനും കഴിഞ്ഞു. യേശുവേ നന്ദി. മേരിക്കുട്ടി റപ്പായി, കരിയപ്പുഴ മേടയിൽ, അതിരമ്പുഴ

ശ്വാസംമുട്ടൽ മാറി
ഞാൻ 2017-ൽ ഇവിടെ ധ്യാനത്തിന് വരുമ്പോൾ എനിക്ക് ശ്വാസംമുട്ടൽ ഉണ്ടായി രുന്നു. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുക്കവേ രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി.
ബിനോയി, വാഴപ്പിള്ളി, തൃശ്ശൂർ

നല്ല ജോലി കിട്ടി അത്യാവശ്യം നല്ല ഒരു സാലറിയിൽ ജോലി കിട്ടാനായി ഞാൻ ധ്യാനം കൂടി പ്രാർത്ഥിച്ചിരുന്നു. ധ്യാനം കൂടി വീട്ടിലെത്തി പതിനാലാം ദിവസം എനിക്ക് നല്ലൊരു ജോലി നല്‌കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തു‌തി. അപർണ രാജ്, തടത്തിൽ, എളംകുളം, വർക്കല

തോറോയ്‌ഡ് രോഗം സുഖപ്പെട്ടു കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച തിന്റെ ഫലമായി തോറോയ്‌ഡ്‌ രോഗവും ചെവിയിൽ പഴുത്ത് ഒഴുകുന്ന രോഗവും ഈശോ സൗഖ്യമാക്കി. യേശുവേ നന്ദി, യേശുവേ സ്‌തുതി. മിനി പൊന്നമ്മ, തടത്തിൽ, ഇലകമൺ, വർക്കല

ഭർത്താവിന് മദ്യപാനത്തിൽ നിന്നും മോചനം കിട്ടി എന്റെ ഭർത്താവിന് മദ്യപാനശീലം ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് ഭർത്താവിനെ മദ്യപാനത്തിൽ നിന്നും വിടുതൽ നല്കി കർത്താവ് അനുഗ്രഹിച്ചു. സ്വന്തമായൊരു ഭവനവും ഈശോ നൽകി. യേശുവേ നന്ദി, യേശുവേ സ്‌തുതി. റോസി ജോസ്, ചക്കാലമറ്റത്ത് വളപ്പി, വരാക്കര, തൃശ്ശൂർ

ശാരീരിക സൗഖ്യം ലഭിച്ചു എനിക്ക് കാലിന് മരവിപ്പും നടുവേദനയും ഒപ്പം കിഡ്‌നിയുടെ അസുഖവും ഉണ്ടാ യിരുന്നു. ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് എനിക്ക് സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി. സരസ്വതി സൂസൻ, പുത്തൻവീട്

അനുതപിച്ച് ഈശോയോട് ചേർന്നു ഇരുപത്തിയഞ്ചു വർഷം മുമ്പ് സ്റ്റെപ്പിൽ നിന്നും വീണതു മൂലം എനിക്ക് ശരീര ത്തിന്റെ ഇടതു വശം ഭയങ്കര വേദന ആയിരുന്നു. കഴിഞ്ഞ ആഴ്‌ച ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുക്കുമ്പോൾ ഈശോ ആ വേദനയും പിന്നീട് ഇടതു കൈമു ട്ടിന്റെ വേദനയും എടുത്തുമാറ്റി. 2022-ൽ ഓൺലൈൻ ധ്യാനത്തിൽ കിടപ്പുരോഗി യായി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് സൗഖ്യം നല്‌കി ഈശോ എന്നെ അനുഗ്ര ഹിച്ചു. ഈശോയേ നന്ദി, ഈശോയേ സ്തു‌തി. ഹരിത കീർത്തി, ജയ്‌രാജ് പസഫിക് സ്പ്രിങ്ങ്‌സ്, പടമുഗൾ, തൃക്കാക്കര.

കൈ ഉയർത്താൻ സാധിച്ചു എനിക്ക് വലത്തെ കൈ ഉയർത്താൻ വളരെ പ്രയാസമായിരുന്നു. വിരലുകളുടെ അസ്ഥിക്ക് വേദനയും പെരുവിരൽ വരെ മരവിപ്പും ഉണ്ടായിരുന്നു. ചുമക്കുമ്പോൾ യൂറിൻ അറിയാതെ പോകുകയും ചെയ്യാറുണ്ടായിരുന്നു. ധ്യാനത്തിലൂടെ ഈശോ എനിക്ക് സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി. റീന റെജി, ഉഴവൂർ.

മുട്ടുവേദന മാറ്റി അനുഗ്രഹിച്ചു എനിക്ക് മൂന്ന് മാസം മുമ്പ് ആക്‌സിഡൻ്റ് പറ്റിയതിനു ശേഷം മുട്ടുകുത്തുവാൻ സാധിച്ചിരുന്നില്ല. ഇവിടെ ധ്യാനത്തിലെ രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എന്നെ സുഖപ്പെടുത്തി. യേശുവേ നന്ദി. യേശുവേ സ്‌തുതി. ജോഷ്വാ, മഞ്ഞളി, അളഗപ്പ നഗർ, തൃശ്ശൂർ.

അലർജി സുഖപ്പെട്ടു എനിക്ക് രണ്ടു വർഷമായിട്ട് ശരീരത്തിൽ ചൊറിഞ്ഞു തടിക്കുന്ന അവസ്ഥ ഉണ്ടാ യിരുന്നു. ഈ ധ്യാനത്തിലൂടെ ഈശോ എന്നെ സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തോത്രം. ഷേർലി ലോനപ്പൻ, കുന്നേൽപറമ്പിൽ, ഇരിങ്ങാലക്കുട, തൃശ്ശൂർ.

മാനസിക സൗഖ്യം കിട്ടി എനിക്ക് കൈക്ക് വേദനയും മാനസിക വിഷമങ്ങളും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടവേ രോഗശാന്തി വചന ആരാധനാ ശുശ്രൂഷകളിലൂടെ ഈശോ എനിക്ക് സൗഖ്യം നല്‌കി. യേശുവേ നന്ദി, യേശുവേ സ്‌തുതി. ബിന്ദുമോൾ, പുന്താവനം, മലപ്പുറം.

ഈശോ ശാരീരിക സൗഖ്യം നല്കി
എനിക്ക് കുറച്ചു നാളുകളായിട്ട് നടുവേദന ഉണ്ടായിരുന്നു. കൂടാതെ, വലതു ഭാഗ ത്തിന് നിലത്തു കുത്താൻ പറ്റാത്തവിധം വേദന ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടവേ രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്‌കി ഈശോ എന്നെ അനുഗ്രഹിച്ചു. ഈശോയേ സ്‌തുതി, യേശുവേ നന്ദി
സി.ബിന്ദു, ബത്ലഹേം കോൺവെന്റ്റ്, പൊന്നാരിമംഗലം, മുളവുകാട്, എറണാകുളം.

വലതു കൈ ഉയർത്താൻ സാധിച്ചു കടയുടെ ഷട്ടർ തലയിൽ ഇടിച്ചതു മൂലം എനിക്ക് വലതു കൈ ഉയർത്താൻ സാധിച്ചിരുന്നില്ല. രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല് ഈശോ അനു ഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തു‌തി. ലിസി ജോസ്, വടക്കൻ, തൃശ്ശൂർ.

കാലിലെ നീരും ശരീരത്തിലെ അലർജിയും മാറ്റി എനിക്ക് രണ്ട് കാലുകൾക്ക് നീരും ശരീരത്ത് അലർജിയും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടുമ്പോൾ രോഗശാന്തി ശുശ്രൂഷകളിലൂടെ സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി രവീന്ദ്രൻ സി.കെ, വാളത്തോട്ടിൽ, പത്തനംതിട്ട.

ഷോൾഡർ വേദന സുഖപ്പെട്ടു കാലിലെ ലിഗ്മെൻ്റിൻ്റെ പ്രശ്‌നം മൂലം വേദനയും ഷോൾഡർ വേദനയും ഉണ്ടാ യിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടുമ്പോൾ രോഗശാന്തി ശുശ്രൂഷാ സമയത്ത് സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തു‌തി. സ്റ്റാൻലി ലാസർ, പുത്തൂർ, അവനാശ്ശേരി.

ഉറക്കം നല്‌കി അനുഗ്രഹിച്ചു എനിക്ക് ഫാറ്റി ലിവർ ഉണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ എനിക്ക് സൗഖ്യം കിട്ടി എന്ന് വിശ്വസിക്കുന്നു. മനസ്സിനുണ്ടായിരുന്ന അസ്വസ്ഥത മാറി സുഖമായിട്ട് ഉറങ്ങാൻ കഴിയുന്നുണ്ട്. യേശുവേ നന്ദി. ജിസ്മോൻ ജെക്‌സൺ, നേര്യമംഗലം.

അലർജി സുഖപ്പെട്ടു എനിക്ക് കുറച്ചു നാളുകളായിട്ട് അരയ്ക്ക് താഴോട്ട് ചൊറിച്ചിലായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടവേ രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എന്നെ തൊട്ടു സുഖപ്പെടുത്തി. യേശുവേ നന്ദി ഫ്രാങ്ക്ളിൻ, ജീസസ് ഹൗസ്, തിരുവനന്തപുരം.

കാലിന്റെ നീരും വേദനയും മാറി എനിക്ക് കാലിന് നീരും വേദനയും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിൻ്റെ ഫലമായി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി ജീമോൾ ജോയി, ചെറുവേലിൽ, പെരുവ.

ശാരീരിക സൗഖ്യം ലഭിച്ചു എനിക്ക് തലയിൽ ഭാരവും സമ്മർദ്ദവും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് എനിക്ക് സൗഖ്യം നല്‌കി ഈശോ അനുഗ്ര ഹിച്ചു. ഈശോയേ നന്ദി, ഈശോയേ സ്‌തുതി. തോമസ് യോഹന്നാൻ, കൈച്ചിറമറ്റത്തിൽ, ശ്രീകണ്ഠാപുരം, കണ്ണൂർ.

അനിയന്ത്രിതമായ മൂത്രം പോക്ക് മാറി എനിക്ക് കഴിഞ്ഞ മൂന്ന് വർഷമായിട്ട് നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അസുഖം ഉണ്ടായിരുന്നു. ചികിത്സകൾ ചെയ്‌തിട്ട് ഫലമുണ്ടായില്ല. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുത്ത് എൻ്റെ രോഗാവസ്ഥ ഈശോയുടെ കരങ്ങളിൽ ഏല്പ‌ിച്ച് പ്രാർത്ഥിച്ചു. ഈശോ എൻ്റെ പ്രാർത്ഥന കേൾക്കുകയും സൗഖ്യം നല്കി അനുഗ്രഹിക്കുകയും ചെയ്തു‌. ജെസി റാഫേൽ, ചിറയ്ക്കക്കാരൻ, ഇരിങ്ങാലക്കുട.

ശ്വാസംമുട്ടലും കിതപ്പും മാറി എനിക്ക് ഹാർട്ടിൽ ബ്ലോക്കുണ്ടായതിനെ തുടർന്ന് ആൻജിയോഗ്രാം ചെയ്തി രുന്നു. അധിക ദൂരം നടക്കുമ്പോൾ കിതപ്പും ശ്വാസംമുട്ടലും ഉണ്ടായിരുന്നു. ധ്യാനത്തിലൂടെ ഈശോ എന്നെ സ്‌പർശിച്ച് സുഖപ്പെടുത്തി. അനൂപ് ജോസ്, മക്കോളിൽ, വാഴക്കുളം

കാൽമുട്ട് വേദന മാറി എനിക്ക് കഴിഞ്ഞ മൂന്നു വർഷമായിട്ട് കാൽമുട്ടുകൾക്ക് വേദനയും നടക്കുമ്പോൾ കിതപ്പും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം രോഗ ശാന്തി ശുശ്രൂഷയിലൂടെ ഈശോ എന്നെ സുഖപ്പെടുത്തി. മേരി ഫിലിപ്പ്, ഊരക്കാട്ട്, ചൗക്ക.

സോറിയാസിസ് മാറി എനിക്ക് നാലു വർഷമായിട്ട് സോറിയാസിസ് ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കുടി രോഗശാന്തി വചന ആരാധനാ ശുശ്രൂഷകളിലൂടെ ഈശോ എനിക്ക് സൗഖ്യം നല്‌കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ജോജോ പോൾ, കടുംതോടിൽ, അയ്യപ്പൻകോവിൽ, ഇടുക്കി

ശരീരവേദന മാറി വീഴ്ച‌യെ തുടർന്ന് ശരീരമാസകലം വേദനയും അസ്വസ്ഥതയും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എന്നെ സുഖപ്പെടുത്തി. യേശുവേ നന്ദി. ചാർലി ജോസഫ്, അറയ്ക്കൽ, അടിമാലി.