
വീഴ്ച്‌ചയാലുണ്ടായ നടുവേദനയ്ക്ക് സൗഖ്യം
ഞാൻ 28 വർഷങ്ങൾക്ക് മുമ്പ് സ്‌റ്റെപ്പിൽ നിന്നും വീണതു മൂലം നട്ടെ ല്ലിന്റെ ഡിസ്കിന് തകരാറുണ്ടായി. നടുവേദനയായിരുന്നു. മരുന്നുകൾ കഴി ച്ചെങ്കിലും കുറവുകൾ ഉണ്ടായില്ല. കഴിഞ്ഞ ആറുമാസമായിട്ട് വേദന കലശ ലായിരുന്നു. ഇവിടെ ധ്യാനത്തിൽ പങ്കെടുക്കുമ്പോൾ രോഗശാന്തി ശുശ്രൂ ഷയിലൂടെ എൻ്റെ നടുവേദന ഈശോ സുഖപ്പെടുത്തി എന്നെ അനുഗ്രഹി ച്ചു. യേശുവേ നന്ദി.
സി. ക്രിസ്റ്റി മരിയ, പാദുവാ കോൺവെന്റ്, തൃശ്ശൂർ

വാതം മൂലമുണ്ടായിരുന്ന കൈകാൽ വേദന സുഖപ്പെട്ടു
വാതം മൂലം എൻ്റെ രണ്ടുകാലുകളും നീര് വന്ന് വീർക്കുമായിരുന്നു. വലതു കൈ ഉയർത്താൻ സാധിച്ചിരുന്നില്ല. മരവിപ്പും ഉണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ എൻ്റെ രണ്ടു കാലുകളിലെയും നീര് കുറഞ്ഞു. പ്രയാസ മില്ലാതെ നടക്കാൻ സാധിക്കുന്നുണ്ട്. ഈശോ എനിക്ക് പൂർണ്ണസൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി.
എലിസബത്ത് ജോസഫ്, കാഞ്ഞിരത്തുമുട്ടിൽ, പെരുന്ന, ചങ്ങനാശ്ശേരി

ശാരീരിക അസ്വാസ്ഥ്യങ്ങൾ മാറ്റി അനുഗ്രഹിച്ചു
എന്റെ ശരീരം മുഴുവൻ നീരായിരുന്നു. പരസഹായം കൂടാതെ ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. കൂടാതെ കിഡ്‌നിയും തകരാറിലായിരുന്നു. ഒപ്പം തന്നെ സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണതിൻ്റെ ഫലമായി നട്ടെല്ലിന് പരിക്ക് പറ്റിയിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടവേ രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എനിക്ക് പൂർണ്ണ സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
റോസ്‌ലിൻ പൗലോസ്, അമ്പാട്ടിൽ, മേലൂർ, തൃശ്ശൂർ

ഇരിക്കാനുള്ള കൃപ ലഭിച്ചു
മൂന്നു വർഷം മുമ്പ് ഓട്ടോ ഇടിച്ചതിനെ തുടർന്ന് എനിക്ക് ഇരിക്കുവാൻ സാധിക്കില്ലായിരുന്നു. ഇവിടെ ധ്യാനത്തിൽ പങ്കെടുക്കവേ രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എനിക്ക് ഇരിക്കുവാനുള്ള കൃപ നല്‌കി അനുഗ ഹിച്ചു.
മരിയ, കരോട്ടുപനയിൽ, കിള്ളി നല്ലൂർ, കൊല്ലം

കൈകാൽ വേദന മാറി
വാഹനത്തിൽ നിന്ന് വീണതിനെ തുടർന്ന് എൻ്റെ ഇടതു കൈയ്ക്കും കാലിനും ശക്തമായ വേദനയായിരുന്നു. ഇവിടെ ധ്യാനത്തിനെത്തി കുമ്പ സാരവും കൗൺസലിംഗും കഴിഞ്ഞ് രോഗശാന്തി ശുശ്രൂഷാ സമയത്ത് ഈശോ എന്നെ തൊട്ടു സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്‌തുതി.
ശാരദ. എസ്, തോന്നല്ലൂർകണ്ടത്തിൽ, പന്തളം
ശ്വാസംമുട്ടൽ സൗഖ്യമായി
എനിക്ക് ആസ്മയുടെ അസുഖം വളരെ കൂടുതലായിരുന്നു. ശ്വാസംമുട്ടൽ മൂലം ഈശോയെ ഒന്നുറക്കെ സ്‌തുതിച്ച് ആരാധിക്കാൻ സാധിച്ചിരുന്നില്ല. രോഗശാന്തി ശുശ്രൂഷയ്ക്കു ശേഷം എൻ്റെ ശ്വാസംമുട്ടൽ കുറഞ്ഞു. വൈദ്യ ശാസ്ത്രം ഉപേക്ഷിച്ച എൻ്റെ രോഗം സുഖപ്പെടുത്തിയ ഈശോയ്ക്ക് ഒരാ യിരം നന്ദി.
ത്രേസ്യാമ്മ, ചിലന്നി ചിറയത്ത്, കാക്കുറിശ്ശേരി, തൃശ്ശൂർ
ശാരീരിക സൗഖ്യം ലഭിച്ചു
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇവിടെ ധ്യാനത്തിൽ പങ്കെടുത്തു. എനിക്ക് അന്തർമുഖത്വം ഉണ്ടായിരുന്നു. നടു മിന്നിയ അവസ്ഥയിലും ആയി രുന്നു. ധ്യാനത്തിൻ്റെ അവസാന ദിവസം എൻ്റെ പേരു ചൊല്ലി വിളിച്ച് ഈശോ എന്നെ സൗഖ്യപ്പെടുത്തുന്നതായിട്ട് സ്റ്റേജിൽ നിന്ന് വിളിച്ചു പറഞ്ഞ സമയത്ത് ഒരു പ്രവാഹം എൻ്റെ ശരീരത്തുകൂടി കടന്നു പോകുന്നതായിട്ട് എനിക്ക് തോന്നി. മറ്റൊന്നും ചിന്തിക്കാതെ ഈശോയെ തുള്ളച്ചാടി ഞാൻ ആരാധിച്ചു. എനിക്ക് സൗഖ്യം ലഭിച്ചു.
റോസ്‌മരിയ ആന്റേ്റോ, കളത്തിപ്പറമ്പിൽ, തോട്ടകം
ശർദ്ദി രോഗം മാറി
ചെറുപ്പം മുതലേ എനിക്ക് ഛർദ്ദിരോഗം ഉണ്ടായിരുന്നു. ഛർദ്ദിയുടെ അവ സാനം ചുമച്ച് ചോര തുപ്പുന്ന അവസ്ഥ വരെ എത്തുമായിരുന്നു. ചികിത്സ കൾക്ക് ഫലമില്ലാതെയാണ് 1995-ൽ ഞാനിവിടെ ധ്യാനത്തിൽ പങ്കെടുത്ത ത്. ഭക്തിയോടെ ഞാൻ ശുശ്രൂഷകളിലൂടെ ഈശോയോട് മുട്ടിപ്പായി പ്രാർത്ഥിച്ചു. അത്ഭുതകരമായിട്ട് ആ രോഗം മാറ്റി ഈശോ എന്നെ അനുഗ്ര ഹിച്ചു. പിന്നീടിതുവരെ ഈ രോഗം വന്നിട്ടില്ല. യേശുവേ നന്ദി, യേശുവേ സ്തുതി.
ജോസ് ക്ലമൻ്റ്, ശാസ്‌താംകോട്ട, കൊല്ലം

ശരീരം തളർന്ന അവസ്ഥയിൽ നിന്നും സൗഖ്യം
2000-ൽ വീണതിനെ തുടർന്ന് കാലിലെ ഞരമ്പ് ചതഞ്ഞ് ദ്രവിച്ചു പോയിരു ന്നു. എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ചികിത്സ ഫലി ക്കാതെ ഞാനിവിടെ 2018-ൽ ധ്യാനത്തിൽ പങ്കെടുത്തു. ആ ധ്യാനത്തി ലൂടെ പുതിയ ഞരമ്പ് നല്‌കി ഈശോ എന്നെ തൊട്ടു സുഖപ്പെടുത്തി. എനിക്ക് യൂറിക് ആസിഡ്, കൊളസ്ട്രോൾ, ബിപി എന്നിവയുടെ ലെവൽ കൂടുതലായിരുന്നു. ഡിസ്‌കിനും കാപ്ലയിൻ്റ് ഉണ്ടായിരുന്നു. എന്റെ രോഗാ വസ്ഥകളെല്ലാം ഈശോയുടെ സ്‌പർശനത്തിലൂടെ മാറി. യേശുവേ നന്ദി. യേശുവേ സ്തുതി.
പ്രസന്ന, പുളിക്കശ്ശേരി, ഡൽഹി
വിശ്വാസത്താൽ സൗഖ്യം
എനിക്ക് ഹെരണ്യ, ഫാറ്റി ലിവർ, സിസ്റ്റ് എന്നീ അസുഖങ്ങൾ ഉണ്ട്. എനിക്ക് ട്രീറ്റ്മെന്റിൽ വിശ്വാസമില്ല. രോഗം മൂർച്ഛിക്കുമ്പോൾ ഞാനിവിടെ ധ്യാന ത്തിൽ പങ്കെടുത്ത് പ്രാർത്ഥിക്കും. വിവിധ ശുശ്രൂഷകളിലൂടെ എനിക്ക് സൗഖ്യം ലഭിക്കും. ഇവിടെ എത്തിയാൽ തന്നെ എനിക്ക് ശരീരത്തിനും മനസ്സിനും സൗഖ്യം ലഭിക്കുന്ന സ്ഥിതിയാണ് ഈശോ നല്‌കിയിരിക്കുന്ന ത്. യേശുവേ നന്ദി, യേശുവേ സ്തുതി.
സുനിൽ മാത്യു, കൈലാസനഗർ, കണ്ണംകുളങ്ങര
മുട്ടുമടക്കാനുള്ള കൃപ നല്‌കി
എനിക്ക് കാല് ഓപ്പറേഷൻ കഴിഞ്ഞിട്ട് കാലിൻ്റെ മുട്ടു മടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. 2015-ൽ ഞാനിവിടെ വന്ന് ധ്യാനം കൂടി ശുശ്രൂഷകളി ലൂടെ ഈശോയോട് പ്രാർത്ഥിച്ചു. ധ്യാനത്തിലൂടെ ഈശോ എനിക്ക് മുട്ടു മടക്കാനുള്ള കൃപ നല്‌കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
വിശാഖ് വി.വി, വടക്കാവുങ്കൽ, പൊൻകുന്നം
മഞ്ഞപ്പിത്തം സുഖപ്പെട്ടു
എനിക്ക് എട്ട് വർഷം മുമ്പ് മഞ്ഞപ്പിത്തം വന്ന് കരളിനെ ബാധിച്ചിരുന്നു. കരൾ മാറ്റശസ്ത്രക്രിയ ആവശ്യപ്പെട്ടതാണ്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഓപ്പറേഷൻ ചെയ്‌തില്ല. ഞാനിവിടെ വന്ന് ധ്യാനം കൂടി എൻ്റെ രോഗം ഈശോയുടെ കൈകളിൽ ഏല്‌പിച്ചു. ശുശ്രൂഷകളിലൂടെ ഈശോ എനിക്ക് സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി.
വൽസ്, പുളിക്കപ്പറമ്പ്, മുണ്ടക്കയം
കൈവേദനയ്ക്ക് വിടുതൽ
കൈവേദനയുമായിട്ടാണ് ഞാനവിടെ 2001-ൽ ധ്യാനത്തിന് വന്നത്. രോഗ ശാന്തി ശുശ്രൂഷയ്ക്കിടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയുടെ പ്രവാഹം എന്റെ കൈവിരലിൽ കൂടി കയറി തോളിലൂടെ ഇറങ്ങിപ്പോകുന്നതായി അനുഭവ പ്പെടുകയും അപ്പോൾ തന്നെ കൈ വേദനയിൽ നിന്ന് വിടുതൽ ലഭിക്കു കയും ചെയ്തു. യേശുവേ നന്ദി, യേശുവേ സ്തുതി.
ബാബു സാമുവൽ, ഫ്ളാറ്റ് നമ്പർ 161, വടല
നട്ടെല്ലിന് സൗഖ്യം
2004-ൽ തെങ്ങിൽ നിന്നും തേങ്ങയും മറ്റും എൻ്റെ ശരീരത്തിൽ വീണ തിനെ തുടർന്ന് നട്ടെല്ലിൻ്റെ എല്ലിന് പൊട്ടലുണ്ടാവുകയും നാലു ഡിസ്കു കൾ കംപ്ലയിന്റ് ആവുകയും ചെയ്‌തു. ഈ വർഷം ഇവിടെ ധ്യാനം കൂടിക്കൊണ്ടിരിക്കുമ്പോൾ കർത്താവിൻ്റെ കരം എൻ്റെ മേൽ പതിയുന്ന തായി അനുഭവപ്പെടുകയും എൻ്റെ ശാരിരികാവസ്ഥ സൗഖ്യപ്പെടുകയും ചെയ്തു. എന്നെ സുഖപ്പെടുത്തിയ ഈശോയ്ക്ക് ഒരായിരം നന്ദി.
ജിൻസി ബാബു, ചിറ്റിലപ്പിള്ളി, കുറ്റിക്കാട്, ചാലക്കുടി

ശുശ്രൂഷയിലൂടെ വലതുകൈയ്ക്ക് സൗഖ്യം
വലതു കൈ പ്ലാസ്റ്റർ ഇട്ടാണ് ഞാനിവിടെ ധ്യാനത്തിന് വന്നത്. അങ്ങനെ ഒരവസ്ഥയിൽ നിന്നു കൊണ്ടു തന്നെ ഞാൻ ധ്യാനക്കാർക്ക് ഭക്ഷണം വിള മ്പുന്ന ശുശ്രൂഷയും ചെയ്തു. ധ്യാനം തുടങ്ങി രണ്ടു ദിവസമായപ്പോൾ തന്നെ ഈശോ എൻ്റെ രോഗാവസ്ഥ മാറ്റി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
ആനി സെബാസ്റ്റ്യൻ, പിച്ചനാട്ട്, കോഴഞ്ചേരി, പത്തനംതിട്ട

വലതുകാൽമുട്ടിന് വേദനയിൽ നിന്നും സൗഖ്യം
വലതു മുട്ടിന് വേദനയായിരുന്നതു മൂലം മുട്ടുമടക്കാൻ പറ്റാത്ത അവസ്ഥയി ലായിരുന്നു. കഴിഞ്ഞ വർഷം ഇവിടെ വന്ന് ധ്യാനം കൂടിയപ്പോൾ രോഗ ശാന്തി ശുശ്രൂഷയിലൂടെ വലതു കാൽ മുട്ടു മടക്കാനുള്ള അനുഗ്രഹം ഈശോ എനിക്ക് നൽകി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
ജോസഫ് ഡൊമിനിക്, അരീപ്പറേം, തൃപ്പൂർ
ബ്ലീഡിംഗ് ഈശോ തൊട്ടു സുഖപ്പെടുത്തി
2015-ൽ ഇവിടെ ധ്യാനം കൂടാൻ വരുമ്പോൾ ബ്ലീഡിംഗ് ഉണ്ടായിരുന്നു. യൂട്രസ് എടുത്തു മാറ്റണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചിരുന്നതാണ്. ഇവിടെ ധ്യാന സമയത്ത് രക്തസ്രാവമുള്ള ഗീതയെ ഈശോ തൊടുന്നു എന്ന് അച്ചൻ വിളിച്ചു പറഞ്ഞു. എൻ്റെ ബ്ലീഡിംഗ് അവസ്ഥ ഓപ്പറേഷൻ കൂടാതെ സുഖ പ്പെട്ടു. യേശുവേ നന്ദി, യേശുവേ സ്‌തുതി
ഗീത, തെക്കുംഭാഗത്ത്, കാഞ്ഞൂർ
മാനസികാസ്വസ്ഥത മാറ്റി
എനിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നു. മാനസികാസ്വസ്ഥതകൾ മൂലം ഞാൻ കുറേ വർഷങ്ങൾ ചികിത്സയിലായിരുന്നു. മെഡിക്കൽ ട്രീറ്റ്‌മെൻ്റിലൂടെ എനിക്ക് പൂർണ്ണ സൗഖ്യം കിട്ടിയിരുന്നില്ല. ഇവിടെ ഇടയ്ക്കിടെ വന്ന് ധ്യാനം കൂടുമായിരുന്നു. ഒരു ധ്യാനത്തിൽ പങ്കെടുക്കവേ എൻ്റെ മാനസികാവസ്ഥ എടുത്തുമാറ്റി ഈശോ എന്നെ അനുഗ്രഹിച്ചു. എന്നിലുണ്ടായിരുന്ന പക, വിദ്വേഷം, കോപം, വൈരാഗ്യം എന്നിവ പൂർണ്ണമായിട്ടും മാറി. യേശുവേ നന്ദി, യേശുവേ സ്തുതി.
ഓമന കെ.വി, കിഴക്കേലത്ത്, കോട്ടയം
പഴക്കമുള്ള ശ്വാസം മുട്ടൽ മാറി
എനിക്ക് കഴിഞ്ഞ എട്ടുവർഷം മുമ്പ് വരെ ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. 2017 -ൽ ഞാനിവിടെ വന്ന് ധ്യാനിച്ചപ്പോൾ രോഗശാന്തി ശുശ്രൂഷയിലുടെ ഈശോ എനിക്ക് സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ
ഏലിയാമ്മ, കണിയാങ്കുഴി, കുറുപ്പുമ്പടി
ഈശോ എന്നെ തൊട്ടു സുഖപ്പെടുത്തി
എനിക്ക് തലവേദന, മൂലക്കുരു, നടുവേദന, മുട്ടുവേദന എന്നിവ ഉണ്ടായിരു ന്നു. 2001-ൽ ഞാനിവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചു. രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എന്നെ രോഗങ്ങളിൽ നിന്നും വിടുതൽ നല്‌കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി.
ജേക്കബ് ജോർജ്ജ്, മുണ്ടപ്പുഴ, കർണ്ണാടക
ബ്രെസ്റ്റിലെ രോഗത്തിന് സൗഖ്യം
മുപ്പത്തിയഞ്ചു വർഷം മുമ്പ് എനിക്ക് ബ്രെസ്റ്റിന് ഓപ്പറേഷൻ വേണ്ടി വന്നി രുന്നു. ഓപ്പറേഷനു ശേഷം ആ ഭാഗത്ത് പഴുപ്പ് വന്നിരുന്നു. വീണ്ടും ഒരു ഓപ്പറേഷൻ നിർദ്ദേശിച്ചിരുന്നു. ആ സമയത്ത് ഞാനിവിടെ വന്ന് ധ്യാനം കൂടി. ആ ധ്യാനത്തിലൂടെ ഓപ്പറേഷൻ വീണ്ടും ചെയ്യാതെ ഈശോ എന്നെ സൗഖ്യപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തോത്രം.
വത്സമ്മ, ചെരുവ്പുരയിടത്തിൽ, പോത്താനിക്കാട്, എറണാകുളം

ഈശോ എന്നെ സ്‌പർശിച്ചു
ഞാൻ ഒരു അക്രൈസ്‌തവനാണ്. എനിക്ക് വിട്ടുമാറാത്ത പഴക്കമുള്ള ശ്വാസം മുട്ടൽ, വൃക്കസംബന്ധമായ അസുഖം, പൈൽസ് എന്നിവ ഉണ്ടായിരുന്നു. 1993-ൽ ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം എനിക്ക് ഈ രോഗങ്ങ ളിൽ നിന്നും മുക്തി ലഭിച്ചു. ഇടയ്ക്കിടെ ഉണ്ടായിരുന്ന മദ്യപാനവും പുകവ ലിയും പാടേ ഞാനുപേക്ഷിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. അനിശ്രീ ശ്യാമള, തിരുവിതാംകൂർ, സൗത്ത് ആര്യാട്, ആലപ്പുഴ

യുട്രസ്സിൽ നിന്നും മുഴ അപ്രത്യക്ഷമായി
എനിക്ക് യൂട്രസ്സിൽ മുഴ ആയിരുന്നു. ഹെവി ബ്ലീഡിംഗുമായിട്ടാണഅ ഞാനി വിടെ ഇരുപത് വർഷം മുമ്പ് ധ്യാനം കൂടിയത്. ഇവിടെ ധ്യാനത്തിൽ പങ്കെ ടുത്തതിനു ശേഷം എൻ്റെ ബ്ലീഡിംഗ് നിന്നു. സ്കാനിംഗിൽ യൂട്രസ്സിൽ നിന്നും മുഴ അപ്രത്യക്ഷമായതായി കണ്ടെത്തി. അതൊടൊപ്പം തന്നെ ഉള്ളിലുണ്ടാ യിരുന്ന പുകച്ചിലും മാറി യേശുവേ നന്ദി, യേശുവേ സ്തുതി.
മേരി ജോസഫ്, കൊട്ടാരത്തിൽ, കലയന്താനി, ഇടുക്കി

മക്കളെ നല്‌കിയനുഗ്രഹിച്ചു
ഞങ്ങളുടെ വിവാഹം 2000-ലാണ് കഴിഞ്ഞത്. കുട്ടികൾ ഉണ്ടാകാതിരുന്നത് മുളം 2001-ൽ മക്കളില്ലാത്ത ദമ്പതികളുടെ ധ്യാനത്തിൽ പങ്കെടുത്ത് പ്രാർത്ഥി ച്ചു. 2002-ൽ ഞങ്ങൾക്ക് ഒരു മകൻ ജനിച്ചു. പിന്നീട് രണ്ട് കുട്ടികളെ കൂടി തന്ന് ഈശോ ഞങ്ങളെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. കുഞ്ചെറിയ & മെറ്റി, കളപ്പുരയ്ക്കൽ, രാമങ്കരി, ആലപ്പുഴ
ഹെർണ്യയുടെ അസുഖം സുഖപ്പെട്ടു
എനിക്ക് കഴിഞ്ഞ മൂന്ന് മാസമായിട്ട് ഉണ്ടായിരുന്ന ഹെർണ്യ ഇവിടെ വന്ന് കൂടി പ്രാർത്ഥിച്ചതിനു ശേഷം സുഖപ്പെട്ടു. നന്ദി പറയാൻ ഞാൻ വീണ്ടും ഈ ആഴ്ചയിൽ ധ്യാനത്തിൽ സംബന്ധിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്‌തുതി. ജോണി ജോസഫ്, തേക്കുംകാട്ടിൽ, ഞീഴൂർ, കോട്ടയം
ഇടതു കൈ പൊക്കി ആരാധിച്ചു
എനിക്ക് പത്തു വർഷമായിട്ട് ഇടതു കൈ പൊക്കാൻ പാടില്ലായിരുന്നു. ഇടതു കൈ കൊണ്ട് ജോലിയൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുത്തപ്പോൾ രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എനിക്കു സൗഖ്യം നല്‌കി. യേശുവേ നന്ദി, യേശുവേ സ്തുതി ഷാജി, ചേറങ്ങാടൻ, മറ്റത്തൂർ, ത്യശ്ശൂർ
ശരീരത്തിനുണ്ടായിരുന്ന മരവിപ്പ് മാറി
ഞാൻ ഒരു ക്യാൻസർ ബാധിതനാണ്. കീമോ എടുക്കുന്നതു മൂലം ശരീര ത്തിന് മരവിപ്പായിരുന്നു. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുക്കവേ രോഗശാ ന്തി ശുശ്രൂഷയിലൂടെ മരവിപ്പിന് ഒരാശ്വാസം കിട്ടി. യേശുവേ നന്ദി, യേശുവേ സ്തുതി ബേബി.കെ, മുലയിൽ, ശ്രീകൃഷ്ണപുരം, പാലക്കാട്
