ഇടതുകാലിന്റെ വേദന മാറി

1994-ൽ ഞാനിവിടെ ധ്യാനം കൂടാൻ വരുമ്പോൾ എൻ്റെ ഇടതു കാലിന് ശക്ത മായ വേദന ഉണ്ടായിരുന്നു. ധ്യാനത്തിൽ വിശ്വാസത്തോടെ പങ്കെടുത്ത് പ്രാർത്ഥി ച്ചതിനു ശേഷം എനിക്ക് ഉണ്ടായിരുന്ന കാലു വേദന ഈശോ പൂർണ്ണമായിട്ടും മാറ്റി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി. ബേബി, വെട്ടുകല്ലേൽ, വള്ളിക്കടവ്, കാസർഗോഡ്.

ആത്മഹത്യ ചിന്തയിൽ നിന്നും വിടുതൽ കിട്ടി


കുറേ നാളുകളായിട്ട് ആത്മഹത്യാ ചിന്തയുടെ അടിമത്തത്തിൽ ആയിരുന്നു ഞാൻ. അഞ്ചു പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്. ഡിവൈനിൽ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിലൂടെ എനിക്കുണ്ടായിരുന്ന ആത്മഹത്യാ ചിന്ത ഈശോ എടുത്തു മാറ്റി എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി. കുര്യാക്കോസ്, മുരിങ്ങത്തിൽ, കുണ്ടന്നൂർ.

മൈഗ്രെയ്‌നും മറ്റു വേദനകളും മാറ്റി അനുഗ്രഹിച്ചു


എനിക്ക് മൂന്നു വർഷമായിട്ട് മൈഗ്രേൻ ഛർദ്ദി, തലകറക്കം തുടങ്ങിയ രോഗാവ സ്ഥകൾ ഉണ്ടായിരുന്നു. ഏഴുമാസം മുമ്പ് ഞാനിവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥി ച്ചു. അതിനു ശേഷം എനിക്ക് ആ രോഗാവസ്ഥ ഉണ്ടായിട്ടില്ല. മരുന്നും കഴിക്കു ന്നില്ല. യേശുവേ നന്ദി, യേശുവേ സ്തുതി.
ലിസി ജോസഫ്, തലക്കോടൻ, വേലൂർ.

സോറിയാസിസ് മാറി


എനിക്ക് 25 വർഷമായിട്ട് സോറിയാസിസ് ഉണ്ടായിരുന്നു. ഇരുപത് വർഷം മുമ്പ് ഞാനിവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചിരുന്നു. ഈ ധ്യാനത്തിലൂടെ സൗഖ്യം നല്‌കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
സാബു ജോസഫ്, ചെമ്പിൽച്ചിറ, തകഴി

ദുശ്ശീലങ്ങൾ മാറി


എനിക്ക് തഴക്കമുള്ള മദ്യപാനവും കഞ്ചാവു വലിയും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് പതിനഞ്ച് വർഷമായിട്ട് എല്ലാ ലഹ രികളിൽ നിന്നും വിടുതൽ നല്‌കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തു‌തി.
ജോജോ ബഞ്ചമിൻ, ചാരങ്കാട്ട്, ആലപ്പുഴ.

ഷോൾഡർ വേദന മാറി

അഞ്ചു കൊല്ലമായിട്ട് എനിക്ക് വിട്ടുമാറാത്ത തലവേദനയും തല കുളിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിരുന്നു. 2021 ഡിസംബറിൽ ഇവിടെ വന്ന് ധ്യാന ത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിൻ്റെ ഫലമായി തല കുളിച്ചാലുണ്ടാകുന്ന തല വേദനയ്ക്കും മൈഗ്രേയ്നും സൗഖ്യം നല്‌കി ഈശോ എന്നെ അനുഗ്രഹിച്ചു. കൂടാതെ രണ്ടു വർഷത്തോളമായി ഡോക്‌ടർമാർക്ക് സ്ഥിരീകരിക്കാൻ പറ്റാത്ത ഒരു മാറാരോഗം ഉണ്ടായിരുന്നു. ശരീരമാസകലം വേദനയും നീരും ചുവന്ന് തടിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. മൂന്നു വർഷം മുമ്പ് ഇവിടെ വന്ന് ധ്യാന ത്തിൽ പങ്കെടുക്കുമ്പോഴുള്ള കുമ്പസാരത്തിലൂടെയും കൗൺസിലിംഗിലൂടെയും സ്റ്റെപ്പു കയറാനും കൈ ഉയർത്തി പിടിച്ച് പ്രാർത്ഥിക്കാനും ആ ധ്യാനത്തിലുട നീളം സാധിച്ചു. ഇന്നുവരെ ആ രോഗത്തിൻ്റേതായ ഒരു വേദനകളും ഇല്ല. ഈശോയേ നന്ദി, ഈശോയേ സ്തുതി.
ലെറീഷാ ജോമോൻ, ഇമ്മട്ടി, മുണ്ടുർ

വിട്ടുമാറാത്ത പനിയും ചുമയും മാറി

എനിക്ക് മൂന്നു മാസമായിട്ട് ഇടതുവശം മുഴുവൻ വേദനയും ഇടത് കൈ പൊക്കാനും സാധിച്ചിരുന്നില്ല. ഒരു ഭാഗം തളർന്ന പോലുള്ള അവസ്ഥ ആയിരു ന്നു. വിട്ടുമാറാത്ത പനിയും ശ്വാസംമുട്ടലും ഉണ്ടായിരുന്നു. ധ്യാനത്തിൽ വിശ്വാ സത്തോടെ പങ്കെടുത്ത് പ്രാർത്ഥിച്ചതിനു ശേഷം എനിക്ക് പൂർണ്ണ സൗഖ്യം നൽകി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി യേശുവേ സ്തുതി.
മോനിക്ക, കൊല്ലകുന്നേൽ, സൗത്ത് കൊണ്ടാഴി, തൃശ്ശൂർ.

ഉറക്കെ സ്‌തുതിച്ചു പ്രാർത്ഥിക്കാൻ സാധിച്ചു

എനിക്ക് ഒരു വർഷം ആയിട്ട് തൊണ്ടയിൽ തടസ്സമുണ്ടായിരുന്നു. തൊണ്ട സ്ക‌ാൻ ചെയ്‌തപ്പോൾ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞിരുന്നു. എനിക്ക് ഉറക്കെ സംസാ രിക്കാൻ സാധിച്ചിരുന്നില്ല. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച തിനു ശേഷം ആരാധനയിലും സ്‌തുതിപ്പിലും ഉറക്കെ പ്രാർത്ഥിക്കാൻ സാധി ച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി.
മെറ്റിൽസി, പൊഴിയൂർ പുരയിടം, നെയ്യാറ്റിൻകര.

സോറിയാസിസ് മാറി

എനിക്ക് മൂന്നു വർഷമായിട്ടുണ്ടായിരുന്ന സോറിയാസിസ് ഈ ധ്യാനത്തിൽ പങ്കെ ടുക്കവേ രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തുതി. ജോൺ തോമസ്, പുളിക്കൈ, ഇലഞ്ഞി, എറണാകുളം

ഡിസ്ക്‌ക് കംപ്ലെയൻ്റും കാലുവേദനയും മാറി


കഴിഞ്ഞ അഞ്ച് വർഷമായിട്ട് എൻ്റെ രണ്ടു ഡിസ്‌കിനും പ്രശ്‌നങ്ങളായിരുന്നു. കാലിന് ബലക്കുറവും ഉണ്ടായിരുന്നു. രോഗശാന്തി വചന ആരാധന ശുശ്രൂഷക ളിലൂടെ ഈശോ എന്നെ സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്‌തുതി.
വിൽസൺ, തൃക്കാലക്കൽ, ആലുവ.

നടുവിന് സൗഖ്യം

5 വർഷമായിട്ട് എൻ്റെ നടുവ് വളഞ്ഞു പോയിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടവേ രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്‌കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി. ഡൊമിനിക് കെ.എ. കക്കാട്ടിൽ, ആലുവ.

വലതുകൈയ്ക്കുള്ള വേദന മാറി


എനിക്ക് ആറു മാസമായിട്ട് വലതുകൈയ്ക്ക് വേദന ആയിരുന്നു. ഞാനിവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിലൂടെ സൗഖ്യം നല്‌കി ഈശോ അനുഗ്രഹിച്ചു. എനിക്ക് ഇപ്പോൾ നന്നായിട്ട് കൈ ഉയർത്താൻ സാധിക്കുന്നുണ്ട്. യേശുവേ നന്ദി, യേശുവേ സ്തു‌തി.
സജി, കുറ്റിയിൽ, അതിരമ്പുഴ.

ക്യാൻസർ സുഖപ്പെട്ടു

ഞാൻ ഇവിടെ 2025 നവംബർ മാസം ധ്യാനം കൂടിയതാണ്. മൂന്നു മാസം മുമ്പ് ക്യാൻസർ ആയിരുന്നു. ക്യാൻസർ സുഖപ്പെട്ടാൽ ഇവിടെ വന്ന് ധ്യാനം കുടി പ്രാർത്ഥിക്കാമെന്ന് നേർച്ച നേർന്നിരുന്നു. പിന്നീട് ടെസ്റ്റ് ചെയ്‌തപ്പോൾ ക്യാൻസ റിന്റെ ലക്ഷണങ്ങളൊന്നും തന്നെ കണ്ടിരുന്നില്ല. പത്ത് വർഷം മുമ്പ് കാൽമുട്ടു വേദന ഉണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എന്നെ സുഖപ്പെ ടുത്തി. യേശുവേ നന്ദി, യേശുവേ സ്തു‌തി. ലിസി ഇമ്മാനുവൽ, വെളുത്തേടത്ത്പറമ്പ്, കർണ്ണാടക.

ഹിപ്പ് വേദന സുഖപ്പെട്ടു,

തനിയെ നടന്നു ഒരു വീഴ്ചയെ തുടർന്ന് ഹിപ് ബോണിൻ്റെ എല്ല് പൊട്ടിപ്പോയിരുന്നു. ഓപ്പറേ ഷൻ കഴിഞ്ഞ് നടക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. വാക്കിംഗ് സ്റ്റിക്ക് ഉപയോ ഗിച്ചാണ് നടന്നിരുന്നത്. ഇവിടെ ധ്യാനവേളയിലെ രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ വാക്കിംഗ് സ്റ്റിക്ക് ഇല്ലാതെ നടക്കാനുള്ള കൃപ നല്‌കി. യേശുവേ നന്ദി, യേശുവ നന്ദി. ജോളിയമ്മ, മേക്കുന്നേൽ, ഇടുക്കി.

ഭക്ഷണം കഴിക്കുമ്പോഴുള്ള അലർജി മാറി

എനിക്ക് കുറച്ചു നാളുകളായിട്ട് എന്തു ഭക്ഷണം കഴിച്ചാലും ഛർദ്ദിക്കാൻ വരു കയും ശ്വാസം മുട്ടുകയും സ്വരം പോവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിരുന്നു. ധ്യാനത്തിൽ വിശ്വാസത്തോടെ പങ്കെടുത്ത് പ്രാർത്ഥിച്ചതിനു ശേഷം ആ അവ സ്ഥയ്ക്ക് ആശ്വാസം നല്‌കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തു‌തി. വിൻസി ഷാജു, കൂട്ടാല, തുരുത്തിപ്പുറം, പുലിയന്തുരുത്ത്.

നട്ടെല്ലു വേദന മാറി

എനിക്ക് കുറച്ചു നാളുകളായിട്ട് നട്ടെല്ലു വേദന ഉണ്ടായിരുന്നു. നടക്കാൻ വളരെ പ്രയാസമായിരുന്നു. രോഗശാന്തി ശുശ്രൂഷയുടെ സമയത്ത് തനിയെ നടക്കാനുള്ള കൃപ നല്‌കി ഈശോ എന്നെ സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തു‌തി. മേരി അഗസ്റ്റിൻ, ചെറിയകുമരോത്ത്, കുമ്പളങ്ങി.

സന്ധിവാതം മാറി

എനിക്ക് മൂന്ന് വർഷമായിട്ട് സന്ധിവാതം ആയിരുന്നു. ഡിവൈനിൽ വന്ന് ധ്യാനം കൂടിയതിൻ്റെ മൂന്നാം ദിവസം രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തു‌തി.
മറിയമ്മ, ചെമ്പിൻചിറ, തകഴി.

തലയിലുണ്ടായിരുന്ന വേദന മാറി
എനിക്ക് തലയിൽ ക്യാൻസർ മൂലം വേദന ആയിരുന്നു. ഇവിടെ വന്ന് ധ്യാന ത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിനു ശേഷം ഈശോ എനിക്ക് പൂർണ്ണ സൗഖ്യം നല്‌കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
ടെസി ജോസ്, മേലേടത്ത്, തൃക്കാക്കൂർ.

ഇടതു കൈ ഉയർത്താൻ സാധിച്ചു.

രണ്ടു വർഷം ആയിട്ട് എൻ്റെ ഇടതു കൈക്ക് വേദന ആയിരുന്നു. ഇടതു കൈ ഉയർത്താനോ എന്തെങ്കിലും ജോലികൾ ചെയ്യാനോ പ്രയാസമായിരുന്നു. രോഗ ശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്‌കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. മേബിൾ ജെറാൾഡ്, ചിക്കു ഹൗസ്, കൊട്ടിയം, കൊല്ലം.

പഴക്കമുള്ള ശ്വാസംമുട്ടൽ മാറി

എനിക്ക് 50 വർഷമായിട്ട് ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഹോസ്‌പി റ്റലിൽ അഡ്‌മിറ്റാവുകയും ഓക്‌സിജൻ എടുക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ഉണ്ടായിരുന്നു. ധ്യാനത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിനു ശേഷം രോഗശാന്തി ശുശ്രൂഷയിലൂടെ യേശു എന്നെ സുഖപ്പെടുത്തി.
ആനി രാജു, മാടമ്പി, മുരിയാട്, തൃശ്ശൂർ.

ശാരീരിക പീഡകളിൽ നിന്നും സൗഖ്യം

എനിക്ക് ക്യാൻസറിനും ബൈപാസിനും സർജറി കഴിഞ്ഞതാണ്. ക്രിയാറ്റിൻ ലെവൽ കൂടുതലായിരുന്നു. മറ്റു പലവിധ രോഗങ്ങളും ഉണ്ടായിരുന്നു. രോഗ ശാന്തി ശുശ്രൂഷയിലൂടെ പൂർണ്ണസൗഖ്യം നല്‌കി കർത്താവ് എന്നെ അനുഗ്ര ഹിച്ചു. ഈശോയ്ക്ക് ഒരായിരം നന്ദി.
കുഞ്ഞമ്മ മാത്തുക്കുട്ടി, പോത്തനാട്ട്, ചെങ്ങമനാട്, എറണാകുളം.

നടുവേദനയും ശ്വാസംമുട്ടലും മാറി
രണ്ടു വർഷം മുമ്പ് മരത്തിൽ നിന്നു വീണതിനെ തുടർന്ന് നടുവേദന, ശ്വാസം മുട്ടൽ ഉണ്ടായിരുന്നു. ഈ ധ്യാനത്തിൽ പങ്കെടുത്തതിന് ശേഷം ഈശോ എനിക്ക് സൗഖ്യം നല്‌കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
മാത്തുക്കുട്ടി, പോത്തനാട്ട്, പൊയ്ക്കാട്ടുശ്ശേരി, അങ്കമാലി