

തോമസ് യേശുവിനെ സംശയിച്ചു. ശിമ യോൻ പത്രോസ് തള്ളിപ്പറഞ്ഞു. യൂദാസ് ഒറ്റി ക്കൊടുത്തു. ഈ മൂന്നു സംഭവങ്ങളിലും വച്ച് ശിമ യോൻ പത്രോസിൻ്റെ തള്ളിപ്പറയലാണ് ഏറ്റവും നാടകീയമായിട്ടുള്ളത്. എന്തെന്നാൽ, അല്പം മണിക്കൂറുകൾക്കു മുമ്പു മാത്രമാണ് പത്രോസ് തന്റെ വിശ്വസ്തത ആവർത്തിച്ചു പ്രഖ്യാപിച്ചത്. “എല്ലാവരും നിന്നിൽ ഇടറിയാലും ഞാൻ ഇടറു കയില്ല” (മത്താ. 26:33). അതുമാത്രമല്ല, ശിമയോൻ പത്രോസ് യേശു വിനെ ഒരു പ്രാവശ്യമല്ല മൂന്നു പ്രാവശ്യമാണ് തള്ളിപ്പറഞ്ഞത്. പ്രധാന പുരോഹിതന്റെ മുറ്റത്തു വച്ച് തടവിൽ നിന്നു രക്ഷപ്പെടാൻ തള്ളിപ്പറയുന്ന മൂന്നാമത്തെ അവസരം, മുമ്പ് രണ്ടു തവണ യേശു വിൻ്റെ കുരിശ് പത്രോസ് തള്ളിക്കളഞ്ഞതിന്റെ പ്രതീ കാത്മകമായ മൂർദ്ധന്യ മാണ്. യേശു കുരിശിലെ പീഡാനുഭവങ്ങളെപ്പറ്റി പ്രവ ചിക്കുമ്പോൾ, അങ്ങനെ യാതൊന്നും സംഭവിക്കുക യില്ല എന്നു പത്രോസ് ശക്തിയായി പ്രതികരി ക്കുന്നു. വീണ്ടും, പത്രോസ് തന്റെ വാൾ വലിച്ചൂരി പ്രധാന പുരോഹിതൻ സേവകൻ ചെവി അറുത്തു കളയുന്നു. ഇങ്ങനെ പ്രവർത്തിക്കുക വഴി തന്റെ ഗുരുവിനെ തടവിലാക്കാനുള്ള ശ്രമം വിഫലമാക്കുകയോ ദീർഘിപ്പിക്കുകയോ ചെയ്യാമെന്നാണു പത്രോസ് കരുതുന്നത്. എന്നാൽ, യേശു പത്രോസിനെ തടയുകയും സേവ കനെ സൗഖ്യപ്പെടുത്തു കയും ചെയ്യുന്നു. ഈ സംഭവങ്ങളിൽ നിന്നു നമുക്കു മനസ്സിലാ ക്കാവുന്നത് ഒരു പ്രധാന വസ്തുതയാണ്: നാം എപ്പോൾ സഹനത്തെ നിരാകരിക്കുന്നുവോ, അപ്പോൾ യേശുവിനെയാണ് നിരാകരിക്കുന്നത്. യേശു തന്റെ ശിഷ്യത്വത്തിനായി വച്ച നിബന്ധന തന്നെ, ഒരുവൻ തൻ്റെ സ്വന്തം കുരിശു വഹിക്കണ മെന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സ്വന്തം കുരിശിനെ നിഷേധിക്കൂ കയോ നിരാകരിക്കുകയോ ചെയ്യുന്ന വ്യക്തി യേശു വിനെ നിഷേധിക്കുകയും അവിടുന്നിൽ നിന്നകലകയു മാണ്. നാം ഓരോ തവ ണയും സഹനത്തെ നിഷേ ധിക്കുമ്പോൾ കുരിശിനെ നിരാകരിക്കുകയും കുരിശു വഴി യേശു വാഗ്ദാനം ചെയ്യുന്ന രക്ഷയിൽ നിന്നകന്നു പോവുകയുമാണ്. വിധ്വംസകനായ കള്ളനെപ്പോലെ നാം നമുക്കു ലഭ്യമായ ഒരേ ഒരു വഴി മാറി നടക്കുവാൻ ശ്രമിക്കുകയാണ്. ആദ്യത്തെ നിരാകരണത്തിൻ്റെ നിമിഷത്തിൽത്തന്നെ യേശു പത്രോസിനെ സാത്താനേ, എന്നു വിളിക്കുന്നത് അതുകൊണ്ടാണ്.
ക്രിസ്തീയത തിരിച്ചറിയുന്നതു കുരിശിലൂടെയാണ്. നമ്മുടെ എല്ലാ കുരി ശുകളും യേശുവിൻ്റെ കുരിശിനോടു ചേർത്തു വച്ചു കൊണ്ട് നാം രക്ഷ യുടെ മാർഗ്ഗത്തിലേക്കു പൂർണ്ണമായും കടന്നു ചെല്ലുന്നു. എന്നാൽ, കുരി ശിൽ നിന്നു ഒഴിഞ്ഞു മാറാൻ ശ്രമിക്കുമ്പോൾ, ചരിത്രത്തിലെ ഏറ്റവും മഹോ ന്നതമായ ഒരു സംഭവത്തെ വെട്ടിച്ചുരുക്കാൻ മാത്രമല്ല, രക്ഷാകര സംഭവത്തെ ആകമാനം അവമതിക്കാനും ഛിദ്രപ്പെടുത്തുവാനുമുള്ള ഒരു ശ്രമമായിക്കൂടി അതു പരിണമിക്കുന്നു. ക്രൂശിതനായ ക്രിസ്തുവിനെ പരിഹസിച്ചവർ പറഞ്ഞു: “നീ ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്നിറങ്ങി വരുക.” അവിടുന്ന് ഇങ്ങനെ ഇച്ഛിച്ചിരുന്നുവെങ്കിൽ, കൊടുംവേദനയിൽ നിന്നു രക്ഷ നേടാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ, അതു ചെയ്യാമായിരുന്നു. സ്വന്തം കുരിശു വഹിക്കുകയാണ്, അതിനെ നിഷേധിക്കുകയല്ല അവിടുന്ന് ചെയ്തത്. എന്നാൽ, ലോകത്തിൻ്റെ ചിന്ത എപ്പോഴും മറിച്ചാണ്. അത് തന്നിൽ നിന്നു തന്നെയുള്ള ഒളിച്ചോട്ടമാണ്. സ്വന്തം മാർഗ്ഗത്തിനു സംഭവിക്കുന്ന ഭ്രംശമാ ണത്. വേദനയാണ് നമ്മുടെ മുഖത്തിന് അതിൻ്റെ വ്യക്തിത്വം നല്കുന്നത്. നമ്മുടെ കുരിശാണ് അതിൻ്റെ ബാഹ്യരേഖകൾ നിർവചിക്കുന്നതും നിർണ്ണ യിക്കുന്നതും.
ഈ മുഴുവൻ സങ്കല്പവും തെരഞ്ഞെടുക്കുവാൻ മറ്റു വഴികളേറെയി ല്ലാത്തതിനാൽ ക്രൂരതയിൽ ആനന്ദം കണ്ടെത്തലായി തോന്നാം. “അവി ടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സർവ്വവും നന്മ യ്ക്കായി പരിണമിപ്പിക്കുന്നു.” സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാ ണ്. ആ കവാടത്തിലൂടെ ഒരു സൂചിക്കുഴയിലൂടെ എന്നപോലെ കടന്നു പോക ണമെങ്കിൽ നാം നമ്മെത്തന്നെ ശൂന്യവൽക്കരിച്ച് ചുരുങ്ങി ഒതുങ്ങേണ്ടിയി രിക്കുന്നു. സഹനം ഇത് സാദ്ധ്യമാക്കിത്തീർക്കുന്നു. ദുഃഖങ്ങളിലൂടെ, നമ്മുടെ ഹൃദയങ്ങളിലുണ്ടാകുന്ന മുറിപ്പാടുകളിലൂടെ ദൈവാത്മാവിന്റെ യഥാർത്ഥ സ്നേഹവും സന്തോഷവും സമാധാനവം കിനിഞ്ഞിറങ്ങട്ടെ, സ്വർഗ്ഗീയ വിരു ന്നിനായി ഒരുക്കിയിരിക്കുന്ന അപ്പവും വീഞ്ഞും മത്സ്യവും ഇതിനൊരു താര തമ്യമാകട്ടെ.
പരീക്ഷണങ്ങളും പ്രലോഭനങ്ങളുമാണ് വ്യക്തിയെ ദൈവാത്മാവിനാൽ പരിപൂരിതരാകുവാനായി ഒരുക്കുന്നത്. തൻ്റെ ജ്ഞാനസ്നാനത്തിനു ശേഷം പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരുന്നുവെങ്കിലും യേശു പരീക്ഷണ ങ്ങൾക്കായി മരുഭൂമിയിലേക്ക് നയിക്കപ്പെട്ടു. പ്രലോഭനങ്ങളെ അതിജീവിച്ച തിനു ശേഷം യേശു, ആത്മാവ് നിറഞ്ഞവനായി മടങ്ങി വന്ന് തന്റെ പര സ്യജീവിതം ആരംഭിച്ചു. പ്രലോഭനം എന്നത് ക്രൈസ്തവ ജീവിതത്തിലെ ഒരു നിത്യ പ്രതിഭാസമാണ്. അത് നാം ദൈവവുമായി ചേർന്നു നിൽക്കുന്നു വെന്ന ഉറപ്പു വരുത്തുന്നു. അഗ്നിശുദ്ധി നേടിയ സ്വർണ്ണവും വെള്ളിയും പോലെ, അത് വിശ്വാസ്യതയ്ക്കു യോഗ്യമായിത്തീരുന്നു. അതുകൊണ്ടാ ണ്. ദൈവരാജ്യത്തിൻ്റെ വാഗ്ദാനങ്ങൾ നിറവേറുന്നതിനു സഹനങ്ങൾ അനി വാര്യമാണെന്നു പറയുന്നത്.
നമ്മളും സഹനങ്ങളുടെ അവസരങ്ങളിൽ യേശുവിലേക്കു മുഖം ഉയർത്തുകയും, അവിടുത്തെ കർത്താവായി അംഗീകരിക്കുകയും, അവി ടുത്തെ രക്ഷാകര പദ്ധതിയിൽ അഭയം കണ്ടെത്തുകയും വേണം. അപ്പോൾ നമ്മെക്കാൾ നിർഭാഗ്യവാന്മാരായ സഹോദരങ്ങളോട് ക്രിസ്തുവിന്റെ പ്രത്യാ ശയുടെയും രക്ഷയുടെയും സുവിശേഷം നമുക്കു പ്രഘോഷിക്കുവാൻ കഴിയും.
