

കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണി ച്ചത്. ദൈവമക്കളാണെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെ യാണു താനും. ലോകം നമ്മെ അറിയുന്നില്ല; അത് അവിടുത്തെ അറി ഞ്ഞിട്ടില്ല” (1യോഹ. 3:1).
വേദനിപ്പിക്കുകയും കരയിക്കുകയുമാണ് ദൈവം ചെയ്യുന്നത് എന്നാണ് പലരുടെയും ചിന്ത. എങ്കിൽ, നമ്മുടെ ഉള്ളിലെ ദൈവം എത്ര ചെറുതാണ്. എന്നാൽ. എല്ലാ തകർച്ചകളിലും ദൈവം നമ്മെ വളർത്തുകയാണ്, സത്യത്തിന്റെ അറിവിൽ. അറിവിൽ വളരുക എന്നാൽ സത്യത്തിൽ വളരുക എന്നു തന്നെയാണ് അർത്ഥം.
സമ്പത്തിനെക്കുറിച്ചുള്ള നമ്മുടെ ധാരണ എന്താണ്? തന്റെ മിടുക്കു കൊണ്ട് താൻ ഉണ്ടാക്കിയതാണ് ഈ സമ്പത്ത്. സമ്പത്തിന്റെ ഉടമ താനാണ്. എന്നാൽ, അതാണോ സത്യം? ബൈബിൾ പറയുന്നു, സമ്പത്തിൻ്റെ ഉടമ ദൈവമാണെന്ന്. മനുഷ്യൻ വെറും ഒരു സൂക്ഷിപ്പു കാരനോ, നടത്തിപ്പുകാരനോ മാത്രമാണ്. ഇത് അംഗീകരിക്കുമോ നാം? അംഗീകരിച്ചാൽ, ഒരു പൈസയാണെങ്കിൽപ്പോലും ഉടമസ്ഥ നോട് ആലോചിക്കാതെ വിനിയോഗിക്കാൻ പാടില്ല. അങ്ങനെയൊരു തീരുമാനമെടുത്താൽ നമ്മുടെ ജീവിതത്തിന്റെ കെട്ടും മട്ടും ഒക്കെ മാറാൻ തുടങ്ങും. മദ്യപാനത്തിനും ആഡംബരത്തിനും, തോന്നിയതു പോലെ ചെലവഴിക്കാനും ദൈവം പണം തരുമോ? ഉടമസ്ഥാവകാശം ഉള്ളിലിരിക്കുന്നവർക്കു നഷ്ടബോധമുണ്ടാകും. എന്നാൽ, അത് ദൈവ ത്തിൻ്റെ കരങ്ങളിൽ കൊടുക്കുന്നവർക്ക് നഷ്‌ടബോധമുണ്ടാവില്ല. സമ്പ ത്തിന്റെ ഉടമ ദൈവമാണെന്നു മനസ്സിലാക്കി ആ ഉടമസ്ഥാവകാശത്തെ അവിടുത്തെ മുമ്പിൽ അടിയറ വയ്ക്കാൻ നാം തയ്യാറാവുക.
സാമ്പത്തികത്തകർച്ചയിൽ കഴിയുന്ന മനുഷ്യർക്കു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊടുക്കുന്ന ഒരു കാര്യമുണ്ട്: നീ ഇത്രനാളും പണ ത്തിന്റെ പിന്നാലെ ഓടുകയായിരുന്നു. സമ്പത്തിൻ്റെ ഉടമയായ ദൈവ ത്തിന്റെ പിന്നാലെയാണ് നീ ഓടേണ്ടത്. ഇപ്പോൾ സ്വയം ചോദിക്കാം: താൻ സമ്പത്തിനെ ലക്ഷ്യം വച്ചു ജീവിക്കുന്ന ആളാണോ? രക്ഷി ക്കാൻ കഴിവില്ലാത്ത പണത്തിൻ്റെ പിന്നാലെയാണോ, അതോ, രക്ഷി ക്കാൻ കഴിവുള്ള യേശുവിൻ്റെ പിന്നാലെയാണോ താൻ ഓടുന്നത്?
ദൈവമാണ് നമ്മെ സംരക്ഷിക്കുന്നത്. അവിടുത്തെ വാഗ്ദാനം നമ്മുടെ മുമ്പിലുണ്ട്: “കാക്കകളെ നോക്കുവിൻ: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും ദൈവം അവയെ പോറ്റുന്നു” (ലൂക്ക. 12:24). ഈ ബോധ്യം നമ്മുടെ യുള്ളിൽ നിറയണം.
