ശരീരം കൊണ്ടുള്ള ബലിയർപ്പണം

ഒരു തെറ്റായ ഇമേ ജിൽ നമ്മൾ ആയിരിക്കു ന്നിടത്തോളം കാലം ജീവിതത്തിൽ ഒരു നവീ കരണം അസാധ്യമാണ്. എനിക്കു കിട്ടിയ നേട്ട ങ്ങൾ, ഞാൻ എന്തു മാത്രം സമ്പാദിച്ചു ഇതു രണ്ടും പൂർണമായി ബലി പീഠത്തിൽ ഉപേക്ഷിച്ചു കഴിയുമ്പോൾ തന്റെ ഒന്നുമില്ലായ്മ‌യിലാണ് അവൻ ആയിരിക്കുന്നത്

“സ്നേഹിതർക്കുവേണ്ടി ജീവൻ ബലിയായി അർപ്പിക്കുന്നതിനേ ക്കാൾ വലിയ സ്നേഹമില്ല” (യോഹ. 15:13).
നുഷ്യശരീരം ദേവാലയമാണ്. ഈ ശരീരം നമ്മുടേതല്ല, ദൈവ ത്തിന്റേതാണെന്ന് വചനം പറയുന്നു. എന്നാൽ, ശരീരത്തിലെ ഏത് അവ യവത്തെക്കുറിച്ചും പരാമർശിക്കേണ്ടി വരുമ്പോൾ ‘എന്റെ’ എന്ന് ചേർത്താണ് പറയുക. എൻ്റെ കൈ, എൻ്റെ തല, എൻ്റെ കൈയ്ക്ക് വേദന, എന്റെ തലയ്ക്ക് വേദന അങ്ങനെ. അത്രമാത്രം ‘എൻന്റെ’ ചാലിച്ച ഒന്നാണ് ശരീരം. നമ്മൾ എത്ര ‘എൻ്റെ’ എന്നു ചേർത്താലും ഇത് ഞാനല്ല, എന്റേതുമല്ല. ശരീരത്തിൽ നിന്ന് കയ്യോ കാലോ മുറിച്ചു മാറ്റി യാൽ അവയിലേക്കു നോക്കി അതിൽ ഞാൻ ജീവിക്കുന്നു എന്ന് ആരും പറയില്ല. വ്യക്തിക്കു വസിക്കാനുള്ള ഭൗമികയിടം മാത്രമാണ് ശരീരം. മരിച്ച ജഡത്തിലേക്കു നോക്കി ആരെങ്കിലും പറയുമോ അതിനകത്ത് അവൻ അല്ലെങ്കിൽ അവൾ ജീവിക്കുന്നുണ്ടെന്ന്. അതിനാൽ ശരീരം കൊണ്ട് ദൈവത്തെ ആരാധിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ശരീരം കൊണ്ട് ബലിയർപ്പിച്ചവനാണ് യേശു. ശരീരം കൊണ്ടുള്ള ബലി യർപ്പണം ഏറ്റവും വലിയ ബലിയായി വരുന്നു. ശരീരത്തിന്റെ ഉടമസ്ഥത നമ്മൾ വച്ചുകൊണ്ടിരിക്കുന്തോറും, ബലിപീഠത്തിൽ വച്ച് ഉപേക്ഷിക്കാ ത്തിടത്തോളം കാലം ഈ ശരീരത്തിനു മേൽ സാത്താനൊരു മേൽക്കൈ ഉണ്ടാകുന്നുണ്ട്. അങ്ങനെയാണ് ശരീരത്തിന്റെ പാപങ്ങൾ ഉണ്ടാകുന്നത്. ജഡികപാപത്തിൽ നിന്ന് മോചനം നേടണമെങ്കിൽ ശരീരത്തിനു മേലുള്ള ഉടമസ്ഥാവകാശം ബലിയായി അർപ്പിച്ച് ആരാധിക്കാൻ നമുക്ക് കഴി യാണം.
ശരീരത്തിലാണ് നമ്മുടെ കഴിവുകൾ മിക്കവാറും ഉള്ളത്. ഈ കഴി വുകൾ ഉപയോഗിച്ച് പല നേട്ടങ്ങളും മനുഷ്യർ ഉണ്ടാക്കാറുണ്ട്. താൻ ആരാണെന്ന് ഒരുവൻ ചിന്തിക്കുമ്പോൾ തനിക്കെന്തൊക്കെയുണ്ട്, താൻ എന്തൊക്കെ നേടി. ഇതു തന്നോടു ചേർത്തു വച്ചാണ് അവൻ തന്നെ ത്തന്നെ കാണുന്നത്. അങ്ങനെ നാം നമ്മെ കാണുമ്പോൾ നമ്മളൊരു തെറ്റായ സെൽഫ് ഇമേജിലാണ് ജീവിക്കുക. ഒരു തെറ്റായ ഇമേജിൽ നമ്മൾ ആയിരിക്കുന്നിടത്തോളം കാലം ജീവിതത്തിൽ ഒരു നവീകരണം അസാധ്യമാണ്. എനിക്കു കിട്ടിയ നേട്ടങ്ങൾ, ഞാൻ എന്തുമാത്രം സമ്പാ ദിച്ചു ഇതു രണ്ടും പൂർണമായി ബലിപീഠത്തിൽ ഉപേക്ഷിച്ചു കഴിയു മ്പോൾ തന്റെ ഒന്നുമില്ലായ്‌മയിലാണ് അവൻ ആയിരിക്കുന്നത്. ആഴമേ റിയ ഒരു എളിമയുടെ അവസ്ഥയാണിത്. എന്നാൽ, ഇവ ഉപേക്ഷിക്കാതെ തന്നോട് ചേർത്ത് വച്ച് തന്നെത്തന്നെ കാണുമ്പോൾ അവൻ അഹങ്കാര ത്തിലാണ് വസിക്കുന്നത്.
അഹങ്കാരിക്ക് ദൈവത്തെ അനുഭവിച്ചറിയാൻ ആവില്ല. അതിനാൽ ഇവയുടെ ഉടമസ്ഥാവകാശം ഉപേക്ഷിച്ച്, എളിമയിൽ ഒന്നുമില്ലായ്‌മ മന സ്സിലാക്കുന്ന അവസ്ഥയിൽ യേശുവിൻ്റെ സാന്നിധ്യം വിശ്വാസം വഴി അനുഭവിച്ചറിയാൻ കഴിയും. അപ്പോൾ തൻ്റെ ശരീരത്തേക്കാളും സമ്പ ത്തിനേക്കാളും യേശുവിനെ ചേർത്തു വച്ച് തന്നെത്തന്നെ കാണാൻ കഴിയുന്ന കാഴ്ചപ്പാടിലാണ് ഒരുവൻ അവൻ്റെ യഥാർത്ഥ സ്വത്വം കണ്ടെ ത്തേണ്ടത്. ഇപ്പോൾ അവൻ്റെ യഥാർത്ഥ ഐഡന്റിറ്റി തന്റെ ഒന്നുമില്ലാ മയിൽ യേശുവിനെ ചേർത്തു പിടിച്ചിരിക്കുന്നതും അവൻ യേശുവിനെ ചേർത്തു പിടിച്ചിരിക്കുന്നതുമായ ബന്ധമാണ്. അതാണ് ഒരുവൻ യഥാർത്ഥ ഐഡൻറിറ്റി. അങ്ങനെ ‘ഇനി ഞാനല്ല, എന്നിൽ ക്രിസ്തു വാണ് ജീവിക്കുന്നത്’ (ഗലാ. 2:20) എന്ന് പൗലോസിനെപ്പോലെ പറയാ നാകും.