മുക്കെല്ലാവർക്കും ഒരു പുരോഹിത വിളിയുണ്ട്. നീ ദൈവത്തിൻ്റെ പുരോഹിത നാകാനുള്ള വിളി. എന്താണ് പുരോഹിതന്റെ പ്രധാനപ്പെട്ട ദൗത്യം? ബലിയർപ്പണമാണത്. എന്തു ബലിയാണ് എനിക്ക് അർപ്പിക്കുവാ നുള്ളത്? എന്റെ അദ്ധ്വാനമാകുന്ന ബലി. ഞാൻ ചെയ്യുന്നവയെല്ലാം അൾത്താരയിൽ സമർപ്പിച്ച് ദൈവത്തിങ്കലേക്ക് ഉയർത്തി അവയെ വിശുദ്ധീകരിക്കുക. അപ്പോൾ വിശു ദ്ധീകരണമാണ് പൗരോഹിത്യധർമ്മം എന്നു വരുന്നു.
വിശുദ്ധിയുടെ അനുഭവം ഉണ്ടാകുവാൻ വിശുദ്ധീകരണം ഉണ്ടാകണം. വിശുദ്ധിയുടെ അനുഭവത്തിൽ അശുദ്ധി ഇടം നേടില്ല. നമ്മുടെ പ്രവർത്തനങ്ങളിൽ അശുദ്ധി പടരാതിരിക്കണമെങ്കിൽ അവ എല്ലാം ദൈവസന്നിധിയിലേക്കു യർത്തി അവയിലെ ദൈവിക ഇടപെടൽ സാക്ഷ്യപ്പെടുത്തുക. നിൻ്റെ എല്ലാ പ്രവൃത്തിക്കും പിന്നിലുള്ള ദൈവിക ഇടപെ ടൽ തിരിച്ചറിയുക. ദൈവത്തിന് നന്ദിയും സ്തോത്രവും അർപ്പിക്കുക എന്നാൽ, നാം സാധാരണ കാണുന്നത് എന്താണ്? മിക്ക വാറും മനുഷ്യർ പരാതിയുമാ യാണ് ദൈവത്തെ സമീപിക്കു ക. ഏറെ അധ്വാനിക്കുന്നവ നാകും ഏറ്റവും പരാതി. മിക്ക കുടുംബങ്ങളിലും ഏറെ ബുദ്ധി മുട്ടിയവർ വലിയ പരാതിക്കാരാ വുന്നത് കണ്ടിട്ടുണ്ട്. ഞാൻ ഇത്രയുമൊക്കെ ചെയ്‌തിട്ടും എനിക്ക് ഒന്നും കിട്ടിയില്ല. ഇത്ത രക്കാർ കുടുംബത്തിൽ അപ കടം ഉണ്ടാക്കും. എന്തുകൊ ണ്ടാണ് ഈ പരാതി? ഈ അധ്വാനമെല്ലാം എൻ്റെ മാത്രം നേട്ടമാണ് എന്നു കരുതുന്നി ടത്താണ് പ്രശ്നം. അതിന് കാരണം, എന്നിലെ ഞാൻ എന്ന ഭാവമാണ്. എല്ലാം എൻ്റെ അധ്വാനമാണ്, അധ്വാനഫല മാണ് എന്നൊക്കെ ചിന്തിക്കും.
അതിനെല്ലാം പകരം വേണ്ടി ദൈവത്തിന് നന്ദിയും സതിയും അർപ്പിക്കുന്ന വനോ? അവൻ എല്ലാ മഹ ത്ത്വവും ദൈവത്തിന് വിടുകയാ ണ്. അപ്പോൾ അവന്റെ ജീവിത ത്തിൽ കൂടുതൽ ശക്തമായ ദൈവിക ഇടപെടൽ ഉണ്ടാകു ന്നു. ദൈവം വൻകാര്യങ്ങൾ അവനിലൂടെ പ്രവർത്തിക്കും. സങ്കീർത്തകൻ പറയുന്നു: “കൃത ജ്ഞതാഗീതത്തോടെ അവി ടുത്തെ കവാടങ്ങൾ കടക്കുവിൻ. സ്‌തുതികൾ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ” (100:4).
നാം ദൈവസന്നിധിയി ലേക്ക് പ്രവേശിക്കുന്നതു തന്നെ കൃതജ്ഞതാ ഗീതത്തോടെ ആവണം. ദൈവസാന്നിധ്യാനു ഭവത്തിൽ വാതിൽ തുറക്കാനാവുന്നത് കൃതജ്ഞതാ ഗീതത്തി ലൂടെയാണ്. അതുകൊണ്ട്, നാം പ്രാർത്ഥന ആരംഭിക്കേണ്ടതു തന്നെ നന്ദി പ്രകടനത്തിൽ നിന്നുമാണ്. നാം ദൈവത്തെ സ്‌തുതി ക്കുമ്പോൾഹറഹന്നെ ദൈവസാന്നിധ്യത്തിലേക്കു വരുന്നു. ജീവി തത്തിലെ എല്ലാ കാര്യങ്ങളും ഓർത്തു നന്ദി പറയുക. നമുക്ക് മാറ്റാൻ കഴിയാതിരുന്ന നമ്മുടെ സ്വഭാവത്തിലെ തിന്മകൾ മാറി പ്പോകും. നാം വിശുദ്ധീകരിക്കപ്പെടും. നമുക്ക് ദൈവത്തിന് നന്ദി പറയുവാൻ സാധിക്കുന്നുണ്ടോ? എന്നിലെ ഞാൻ എന്ന ഭാവം അതിന് തടസ്സമുണ്ടാക്കും. ഇവയെല്ലാം എന്റെ അധ്വാനമാണ്. വിയർപ്പാണ് എന്നെല്ലാമാണ് നമ്മുടെ മനോഭാവം. നമ്മുടെ അധ്വാനത്തെയും കഷ്‌ടപ്പാടുകളെയും കുറിച്ചുള്ള ചിന്തകൾ തല യ്ക്കകത്തു കിടന്ന് നമ്മെ ചുറ്റുപാടുകളിൽ നിന്നും അകറ്റുന്നു. അതോടെ ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. മാറ്റാൻ സാധി ക്കില്ലെന്നു നാം കരുതുന്ന പല തിന്മകളും താനേ മാറിപ്പോകു ന്നവയാണ്. നമ്മുടെ മനോഭാവത്തിൽ മാറ്റം വന്നാൽ മതി. സമീ പനത്തിൽ വ്യത്യാസം വന്നാൽ മതി.
പലർക്കും സ്വന്തം ജീവിതത്തിൽ പാപം കാണാനാവുന്നി ല്ല. അവർ അവയെ തെറ്റുകളോ അബദ്ധങ്ങളോ ആയാണ് കാണു ന്നത്. അതുകൊണ്ട് അവ സ്വയം പരിഹരിക്കുവാനാകും എന്ന് കരുതുന്നു, നമ്മുടെ പാപം കാണിച്ചു തരുന്നത് പരിശുദ്ധാത്മാ വാണ് അവൻ വരുമ്പോൾ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും (യോഹ.16.8)തെറ്റുകൾ സ്വയം തിരുത്താവുന്നവയാണ്. എന്നാൽ പാപം തിരിച്ചറിയാനായാൽ എളിമപ്പെടുകയാണ് മാർഗ്ഗം. എളി മയുള്ളവന് നന്ദി പറയാനാവും. അവൻ്റെ ഹൃദയത്തിൽ നിന്നും നിരന്തരം കൃതജ്ഞതയുടെ ബലി ഉയരും. ഈ മനോഭാവം ഇല്ലാ താകുമ്പോൾ അശുദ്ധി കടന്നു വരും. അശുദ്ധി നമ്മെക്കൊണ്ട് അശുദ്ധ പ്രവൃത്തികൾ ചെയ്യിക്കും. മറ്റുള്ളവരുടെ പ്രവൃത്തിയിലെ ഭീകരത പെട്ടെന്ന് മനസ്സിലാക്കിക്കും. നമ്മുടെ ജീവിതത്തിലെ എല്ലാറ്റിനെയും ഓർത്തു ദൈവത്തിന് നന്ദി പറയുമ്പോൾ നമ്മിലെ ഞാനെന്ന ഭാവം നീങ്ങിപ്പോകും. ദൈവത്തിൻ്റെ സാന്നി ധ്യവും ഇടപെടലും തിരിച്ചറിയുവാനാകും. ഈ അനുഗ്രഹത്തി നായി നാം പ്രാർത്ഥിക്കണം. നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളിലുമുള്ള ദൈവിക ഇടപെടൽ വെളിപ്പെടുത്തി തരണമേ എന്ന് പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുക.