

ഭൗതികസമ്പത്തിൻ്റെ സംരക്ഷകരായി മാത്രം മക്കളുടെ മുമ്പിൽ തങ്ങളെ പ്രതിഷ്ഠിക്കുന്നവരാണ് പല മാതാപിതാക്കളും. ദൈവം നല്കിയ മഹത്തായ ദൗത്യം അറിയാതെ വെറും ഭൗതികമായ മേഖലയിൽ മാത്രം ഒതുങ്ങിപ്പോവുകയാണവർ. മക്കളുടെ മുമ്പിൽ എത്രയോ ഉന്നതമായ ദൗത്യ മാണ് മാതാപിതാക്കൾക്ക് നിർവഹിക്കാനുള്ളത്. മക്കളെ വിശുദ്ധീകരിക്കുന്ന പുരോഹിതന്മാരാണ് മാതാപിതാക്കൾ. മക്കൾക്കു വേണ്ടി ദൈവത്തിന്റെ മുമ്പിൽ ബലിയർപ്പിക്കുന്നവരാണവർ. ദൈവത്തിന്റെ അരുളപ്പാടുകൾ വിവേചിച്ചു കൊടുക്കേണ്ടവരാണവർ. ദൈവ ഹിതമെന്താണെന്നു മക്കളെ പഠിപ്പിക്കേണ്ടവരാണവർ. യേശുവിന്റെ നാമ ത്തിൽ മക്കളെ തിരുത്തുന്നവരാണ് മാതാപിതാക്കൾ. ഇതിനായി നിർലോ ഭമായ ആത്മീയാനുഗ്രഹങ്ങൾ അവർ ദൈവത്തിൽ നിന്ന് സ്വീകരിക്കേണ്ട തുണ്ട്. ഇതിന്റെ അഭാവമാണ് ഇന്നു കുടുംബത്തിൽ കാണുന്ന പല പ്രശ്ന ങ്ങൾക്കും അടിസ്ഥാനം. ജോലിയോ പണമോ സ്വത്തോ സമ്പാദിച്ചതുകൊണ്ട് പ്രശ്‌നങ്ങളെല്ലാം പരിഹാരമായി എന്നു നാം ധരിക്കരുത്. അതിലുമൊക്കെ ഉന്നതമായ ദൗത്യ മാണ് മാതാപിതാക്കൾക്ക് കുടുംബത്തിൽ നിർവഹിക്കാനുള്ളത്. വളരെ പ്രധാനപ്പെട്ടതാണ് കുടുംബത്തിൻ്റെ വിശുദ്ധീകരണം. മക്കളോടൊപ്പമിരുന്നു മാതാപിതാക്കൾ പ്രാർത്ഥിക്കുമ്പോൾ ആ കുടുംബത്തിനാവശ്യമായ വര ങ്ങൾ ലഭിക്കുന്നു. കുടുംബപ്രാർത്ഥനയിൽ അഞ്ചു ഘടകങ്ങളെങ്കിലും നിർബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്. കുടുംബത്തിലെ അംഗങ്ങളെല്ലാം ഒന്നിച്ചു കൂടി വന്നുപോയ തെറ്റുകൾക്ക് മാപ്പപേക്ഷിക്കുന്ന അനുതാപ പ്രാർത്ഥന. ദൈവം നല്‌കിയ എണ്ണമറ്റ അനു ഗ്രഹങ്ങൾക്കായുള്ള നന്ദിയുടെയും സ്‌തുതിയുടെയും പ്രാർത്ഥന. അരൂപി യുടെ അഭിഷേകത്തിനു വേണ്ടിയുള്ള പ്രാർത്ഥന, മറ്റുള്ളവർക്കു വേണ്ടി യുള്ള മദ്ധ്യസ്ഥ പ്രാർത്ഥന. ഇതിനിടയിൽ ദൈവത്തിൻ്റെ വചനം ശ്രവി ക്കാൻ ബൈബിളിൽ നിന്ന് ഒരു ഭാഗമെടുത്തുള്ള വചന പാരായണം. ഇത്രയും ഘടകങ്ങളെങ്കിലും കുടുംബപ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നില്ലെ ങ്കിൽ നമ്മുടെ കുടുംബപ്രാർത്ഥന പൂർണ്ണമല്ല എന്നാണർത്ഥം. ഇങ്ങനെ കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോഴാണ് വരങ്ങൾ രൂപ പ്പെടുക. കുടുംബനാഥന് ധാരാളം വരങ്ങൾ ആവശ്യമാണ്. ഇന്നു പല മാതാപിതാക്കളും മക്കളെ ശകാരിക്കുന്നവർ മാത്രമാണ്. തിരു ത്തുന്നവരല്ല. തിരുത്തുക എന്നതൊരു പ്രവാചകദൗത്യമാണ്. വരമാണ്. യേശുവിന്റെ നാമത്തിൽ ദൈവികശക്തിയോടു കൂടി ചെയ്യുന്ന പ്രവൃത്തി യാണത്. വരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം. ഇതില്ലാത്തതു കൊണ്ടാണ് ചില കുടുംബനാഥന്മാർ സമ്പത്തുണ്ടാക്കാനുള്ള നെട്ടോട്ടത്തിന്റെയവസാനം സാമ്പത്തികമായി തകർന്ന് കുടുംബത്തിൽ ആരുമല്ലാതായി മദ്യഷാപ്പുക ളിൽ അഭയം തേടി ജീവിതം നശിപ്പിക്കുന്നത്. അലങ്കോലപ്പെട്ടു പോയ കുടും ബങ്ങൾ പുതുക്കിപ്പണിയാനുള്ള അവസരവും സമയവുമാണിത്.
