സ്നേഹപൂർവ്വം പനയ്ക്കലച്ചൻ

ഓരോ വ്യക്തിക്കും ദൈവസന്നിധിയിൽ വലിയ വിലയാണുള്ളത്. ചുറ്റും ആൾക്കൂട്ടമു ണ്ടായിട്ടും സക്കേവു സിനെ ശ്രദ്ധിച്ച യേശു ഓരോ വ്യക്തിയെയും ശ്രദ്ധിക്കുന്നവനാണ്. നിന്നെ നീയായി കാണുന്നവനാണ് അവിടുന്ന്. അതുകൊണ്ട്, മറ്റുളളവ രിൽ നിന്നു വ്യത്യസ്ത മായ ഒരു വിളിയും തെരഞ്ഞെടുപ്പും ദൈവത്തിനു നിന്നെക്കുറിച്ചുണ്ട്
നാമറിയാത്ത ഒത്തിരി പേരുടെ അധ്വാനത്തിൻ്റെ കൂടി നേട്ടമാണ് നമ്മുടെ ജീവിതവും, ജീവിതസന്തോഷങ്ങളും. മറ്റുള്ളവരുടെ പ്രവൃത്തി കളിലെ സ്വാർത്ഥത നാം പെട്ടെന്ന് തിരിച്ചറിയുന്നു. എന്നാൽ നാം സ്വാർത്ഥരാണ് എന്നു നമുക്ക് മനസ്സിലാകുന്നില്ല. സ്വാർത്ഥതയുടെ മേൽ വിജയം വരിച്ചാലെ നമുക്ക് ജീവിതവിജയം നേടാനാവൂ. തിരുവചനം പറയുന്നു: സ്നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം (1കോറി 14:1).
സ്നേഹം കേന്ദ്രീകൃതമായി ജീവിതത്തെയും പ്രവർത്തനങ്ങ ളെയും ചിട്ടപ്പെടുത്തുക. സ്നേഹം കേന്ദ്രീകൃതമായി തീരുമാനങ്ങൾ എടുക്കുക. അപ്പോൾ അതുമൂലം ഉണ്ടാകുന്ന ക്ലേശങ്ങൾക്കും സഹന ങ്ങൾക്കും വലിയ അർത്ഥം ഉണ്ടാവും. സ്നേഹത്തിൽ വളരുന്നതാവണം നമ്മുടെ വഴികൾ. നമുക്ക് മറ്റുള്ളവരെ വേണം എന്ന് നമ്മെ ബോധ്യ പ്പെടുത്തുന്നത് നമ്മുടെ പരിമിതികളും കുറവുകളുമാണ്. അതുകൊണ്ട് നമ്മുടെ കുറവുകൾ നമ്മെ സ്നേഹത്തിൽ വളരാൻ സഹായിക്കുന്നു. നമ്മുടെ പരിമിതികൾക്ക് അർത്ഥമുണ്ട്. നമുക്ക് ബന്ധങ്ങൾ ഉണ്ടാകുന്ന തിന് കാരണമാകുന്നത് അവയാണ്. ദൈവത്തോടുള്ള ബന്ധം പോലും വളരുന്ന വഴി അതാണ്.
Read more
നമ്മുടെ ബലഹീനതകളിലാണ് നമുക്ക് ദൈവത്തെ അറിയുവാൻ സാധിക്കുന്നത്.
കുറവുകളോടെ ഒരു വ്യക്തി സ്വീകരിക്കുന്നതാണ് സ്നേഹത്തിന്റെ അടയാളം. നമ്മുടെ ജീവിതത്തിൽ ആരൊക്കെയോ നമ്മെ ഇങ്ങനെ സ്വീകരിച്ചിട്ടുണ്ട്. അംഗീകരിച്ചിട്ടുണ്ട്. അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ ദൈവം നമ്മുടെ കുറവുകളോടെയാണ് നമ്മെ സ്നേഹിക്കുന്നത്. കുറവുകളോടെ ആരെങ്കിലും അംഗീകരിച്ചാലെ നാം വളരുകയുള്ളൂ.
കുറവുകൾ സ്നഹത്തിൽ വളരുവാൻ വേണ്ടിയാണ്. ദൈവവും സഹോദരങ്ങളുമായുള്ള ബന്ധത്തിൽ വളരുന്നതാണ് വളർച്ച. അതു കൂടാതെയുള്ള വളർച്ച നേടിയവർക്കൊന്നും സംതൃപ്തിയില്ല. അവർ മറ്റുള്ളവർക്ക് മുറിവുണ്ടാക്കിക്കൊണ്ടിരിക്കും. നിനക്ക് നിന്നെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണം. സമാധാനവും സംതൃപ്തിയും ഉണ്ടായിരിക്കണം. നമുക്ക് നമ്മെക്കുറിച്ചുള്ള കാഴ്ചപ്പാട് തെറ്റായാൽ സമാ ധാനമുണ്ടാവില്ല. ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമായി ബന്ധപ്പെട്ടാണ് നമ്മുടെ ജീവിതത്തിലെ തിന്മകൾ മാറിപ്പോകുന്നത്. ശരിയായ ആത്മീയ കാഴ്ചപ്പാടിലേക്ക് കടന്നുവരുമ്പോൾ ജീവിതത്തിൽ നിന്ന് തിന്മകൾ താനെ മാറിപ്പോകും. മോചനം പ്രാപിച്ചവർ പൂർണ്ണമായി അവരുടെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ചു. എല്ലാ തിന്മകളും അതോടെ വിട്ടു പോയി. അവർ യേശുവിൻ്റെ പിന്നാലെ പോയി ക്രിസ്തു നമ്മിൽ ആദ്യം സൃഷ്ടിക്കാൻ ശ്രമിച്ചത് ഒരു ബന്ധമാണ്. ഈ ബന്ധത്തിലൂടെ മാത്രമേ യേശുവിനെ കാണാൻ കഴിയുകയുള്ളൂ. ദൈവത്തെ നമുക്ക് പിതാവേ എന്നു വിളിക്കാൻ കഴിയും. നമ്മൾ ദൈവത്തിൻ്റെ മക്കളാണ്. ആ ബന്ധ ത്തിന്റെ അനുഭവത്തിലേക്ക് നമ്മൾ വളരുകയാണ്. ക്രിസ്തുവിനെ സ്വീക രിക്കുന്നതു വഴി ഞാൻ ഒരു ദൈവപൈതലായി മാറുകയാണ്. അതു കൊണ്ടാണ് ഈശോ പഠിപ്പിച്ച പ്രാർത്ഥന സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന നമുക്ക് ചൊല്ലാനാവുന്നത്.
സൃഷ്ടപ്രപഞ്ചം മുതൽ ദൈവത്തിൻ്റേതാണ്. നമുക്കുള്ളതെല്ലാം ദൈവത്തിന്റെ കൈയ്യിൽ കൊടുക്കണം. ദൈവം അതെല്ലാം വിശുദ്ധീക രിക്കും, അനുഗ്രഹിക്കും. നിത്യമായ പ്രതിഫലം ദൈവം തരും. ദൈവം അത് ജീവന്റെ പുസ്തകത്തിൽ രേഖപ്പെടുത്തും. ദൈവത്തിൻ്റെ കയ്യി ലേക്ക് നിനക്കുള്ളതെല്ലാം കൊടുത്ത് നന്ദിയും സ്തോത്രവും അർപ്പി ക്കുമ്പോൾ ദൈവം അതിനെയെല്ലാം വിശുദ്ധീകരിക്കും. അനുഗ്രഹിക്കും