ജ്ഞാനത്തിന്റെ പുസ്‌തകത്തിൽ ദൈവം പറ യുന്നു: “വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യു ന്നവർ വിശുദ്ധരാകും. അവ അഭ്യസിക്കുന്നവർ രക്ഷ കണ്ടെത്തും (ജ്ഞാനം. 6:10). അനന്തശ ക്തിയും യോഗ്യതയും ഉള്ള വിശുദ്ധ കുർബ്ബാന, വിശുദ്ധിയോടെ അർപ്പിക്കുമ്പോഴാണ് നമുക്ക് ദൈവം സൗജന്യമായി തരുന്ന അനുഗ്രഹങ്ങൾ സ്വീകരിക്കുവാനാകുന്നത്.
വിശുദ്ധ കുർബ്ബാന വിശുദ്ധിയോടെ അർപ്പിക്കു ന്നതിന് സഹായിക്കുന്ന ചില മാർഗ്ഗങ്ങളെക്കുറിച്ച് നമുക്ക് ധ്യാനിക്കാം.

  1. പാപത്തെ വെറുത്തുപേ ക്ഷിക്കുക
    പ്രഭാഷകൻ പറയുന്നു: സർപ്പ ത്തിൽ നിന്നെന്നപോലെ പാപ ത്തിൽ നിന്ന് ഓടിയകലുക. അടുത്തു ചെന്നാൽ അതു കടിക്കും. അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകളാണ്. അത് ജീവൻ അപഹരിക്കും (260 21:2)
  2. സ്നേഹത്തിന് വിരുദ്ധമാ യതെല്ലാം നീക്കം ചെയ്യുക ഈശോയുടെ വാക്കുകൾ ഓർക്കുക. “നീ ബലിപീഠ ത്തിൽ കാഴ്‌ചയർപ്പിക്കു മ്പോൾ നിൻ്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെ വച്ച് ഓർത്താൽ കാഴ്‌ച വസ്തു അവിടെ ബലിപീഠ ത്തിന് മുമ്പിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക. പിന്നെ വന്ന് കാഴ്‌ചയർപ്പി ക്കുക (മത്താ. 5:23-24).
    പൗലോസ് ശ്ലീഹ പറയുന്നു: നിൻ്റെ ശത്രുവിന് വിശക്കു ന്നെങ്കിൽ ഭക്ഷിക്കാനും, ദാഹി ക്കുന്നെങ്കിൽ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസ്സിൽ തീക്കനലു കൾ കൂന കുട്ടും (റോമ. 12:20). അതുകൊണ്ട് നമ്മിലെല്ലാം കുടിയേറുന്ന സ്നേഹത്തിനു വിരുദ്ധമായവ എല്ലാം നീക്കം ചെയ്യുക. എന്നെ അനുഗ്രഹി ക്കുന്നതിനേക്കാൾ പതിനാ യിരം മടങ്ങ് എന്നെ വേദനിപ്പി ച്ചവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുക.
  3. ദൈവത്തിനുവേണ്ടി ദാഹിക്കുക
    ആഗ്രഹത്തോടെ ബലി അർപ്പി
    ക്കുക. ദൈവാനുഭവത്തിനായി ദാഹിക്കുക. സങ്കിർത്തകൻ പറയുന്നു “ എൻ്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. ജീവിക്കുന്ന ദൈവത്തിന് വേണ്ടിത്തന്നെ. എപ്പോഴാണ് എനിക്ക് ദൈവസന്നിധിയിലെത്തി അവി ടുത്തെ കാണാൻ കഴിയുക (സങ്കീ 42:2).
  4. പരിശുദ്ധാത്മാവിനായി ദാഹിക്കുക
    പ്രാർത്ഥിക്കുവാൻ നമ്മെ അഭിഷേകം ചെയ്യുന്നത് പരിശുദ്ധാത്മാവാണ്. ഈശോ പറയുന്നു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്ന് കുടികട്ടെ. എന്നിൽ വിശ്വസിക്കുന്നവൻ്റെ ഹൃദയത്തിൽ നിന്ന് വിശുദ്ധ ലിഖിതം പ്രസ്‌താവിക്കുന്നതുപോലെ ജീവജലത്തിൻ്റെ അരു വികൾ ഒഴുകും (യോഹ. 7:37-38).
  5. ഒരുക്കമില്ലാതെ വി. കുർബ്ബാന സ്വീകരിക്കരുത്
    ആദ്യത്തെ വിശുദ്ധ കുർബ്ബാനയിൽ സംബന്ധിച്ച യൂദാസിനെക്കുറിച്ച് പറ യുന്നു. “അപ്പക്കഷണം സ്വീകരിച്ചപ്പോൾ സാത്താൻ അവനിൽ പ്രവേശിച്ചു (യോഹ. 13:27). അതുകൊണ്ട് ഒരുങ്ങി വേണം വിശുദ്ധ കുർബ്ബാനയിൽ സംബന്ധി ക്കുവാൻ
  6. നിയോഗങ്ങൾ എഴുതി തയ്യാറാക്കുക
    വിശുദ്ധ കുർബ്ബാനയുടെ അനന്ത യോഗ്യതയിൽ അനുഗ്രഹിക്കപ്പെടുന്ന തിന് പ്രാർത്ഥനാ നിയോഗങ്ങൾ മുൻകൂട്ടി എഴുതി തയ്യാറാക്കുന്നത് നല്ല താണ്. വെളിപാട് പുസ്‌തകം പറയുന്നു. സിംഹാസനത്തിലിരിക്കുന്നവൻ പറഞ്ഞു. ഇതാ സകലവും ഞാൻ നവികരിക്കുന്നു. അവൻ വീണ്ടും പറഞ്ഞു: എഴുതുക, ഈ വചനങ്ങൾ വിശ്വാസയോഗ്യവും, സത്യവുമാണ് (വെളി. 21:5).സകലവും നവികരിക്കുന്ന വിശുദ്ധ കുർബാനക്കായുള്ള നിയോഗങ്ങൾ എഴുതി തയ്യാറാക്കുക
    പ്രഭാഷകൻ പറയുന്നു: വെറുംകയ്യോടെ കർത്താവിനെ സമീപിക്കരുത് (പ്ര ഭാ. 35:6). ഹൃദയം നിറയെ, കൈനിറയെ, അപേക്ഷകളുമായി പോകുക. നേതാക്കന്മാർക്കും ഭരണകർത്താക്കൾക്കും വേണ്ടി പരിശുദ്ധാത്മാവ് നിറ യാൻ, കൂടെക്കൂടെ പ്രാർത്ഥിക്കുക.
    പൗലോസ് ശ്ലീഹ ഉപദേശിക്കുന്നു ” ഇടവിടാതെ പ്രാർത്ഥിക്കുക ” (1തെ സ. 5:17)
    നിയോഗങ്ങൾ 1.മാർപ്പാപ്പ, സഭയിലെ 50 ലക്ഷം ശുശ്രൂഷകർ, 5000 മെത്രാന്മാർ, 5ലക്ഷം വൈദികർ, 8ലക്ഷം സന്യസ്‌തർ, 32 ലക്ഷം അത്മായ പ്രേഷിതർ അവ രുടെ അഭിഷേക ശക്തി 1000 മടങ്ങായി വർദ്ധിപ്പിക്കുവാൻ ഓരോ ദിവ സവും പ്രാർത്ഥിക്കുക, സ്‌തുതിക്കുക. ഈശോ പറയുന്നു: “ഭൂമിയിൽ തീയി ടാനായി ഞാൻ വന്നു. അത് ആളിക്കത്തണമെന്നല്ലാതെ മറ്റെന്താണ് ഞാൻ അഭിലഷിക്കുന്നത് (ലൂക്കാ. 12:49).
    ഇരുനൂറ്റി നാല് ലോകരാഷ്ട്രങ്ങളിലെ പ്രസിഡൻ്റുമാർ, പ്രധാനമന്ത്രിമാർ, മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമ നിർമ്മാണ സഭകൾ, ഇവ യിലെല്ലാമുള്ള 5000, 50000, 5ലക്ഷം നേതാക്കളെ, ഭരണകർത്താക്കളെ യേശുവിൻ്റെ തിരുരക്തത്തിൽ കഴുകണമേ. തിരുരക്തക്കടലിൽ മുക്കണ മേ, കഴുകണമേ. പരിശുദ്ധാത്മാവു കൊണ്ട് നിറയ്ക്കണമേ. അവരെ യേശു വിൻ്റെ സാക്ഷികളും പ്രേഷിതരുമാക്കണമേ.