

ഈ ശരീരം ദുർവൃത്തി ക്കുള്ളതല്ല, കർത്താവി നുള്ളതാണ്. ഈ ശരീ രം താത്കാലികമായ സുഖത്തിനു വിട്ടുകൊ ടുത്താൽ പരിശുദ്ധാ ത്മാവ് വേദനിക്കും. അനുദിനം അത്ഭുതം പ്രവർത്തിക്കാൻ കാത്തിരിക്കുന്ന ദൈവ ത്തിൻ്റെ അത്ഭുതം നട ക്കണമെങ്കിൽ നിൻ്റെ ശരീരത്തെ വിശുദ്ധി യോടെകാത്തു സൂക്ഷിക്കണം.
നമുക്ക് ഒരു ശത്രുവുണ്ട്. സാത്താൻ. അവൻ ഉള്ളിൽ കടക്കാതിരിക്കുവാൻ നാം എപ്പോഴും ജാഗ്രത പുലർത്തണം. ‘വിശുദ്ധ കുരി ശിന്റെ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ തമ്പുരാനേ, പിതാവിൻ്റെയും പുത്രന്റെയും പരി ശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ’ എന്ന് കുരിശടയാളം വരച്ച് പ്രാർത്ഥിക്കുന്നത് നമുക്ക് ശത്രുവായ സാത്താനിൽ നിന്നും രക്ഷ നേടുന്ന തിനും, ദൈവത്തിൻ്റെ സംരക്ഷണം ലഭിക്കുന്ന തിനും വളരെ നല്ലതാണ് സാത്താൻ ഉപയോഗിക്കുന്ന പ്രവേശനകവാടങ്ങളിൽ സുപ്രധാ നമാണ് നാവ്. അതുകൊണ്ട്, ദൈവത്തിന്റെ വചനം ഓർമ്മിപ്പി ക്കുന്നു. “നിങ്ങളുടെ വാക്ക് അതെ അതെ എന്നോ, അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനി പ്പുറമുള്ളത് ദുഷ്ടനിൽ നിന്നും വരുന്നു” (മത്താ 5:37)
ദൈവാത്മാവ് പറയുന്നു. ദൈവത്തോട് ചേർന്നു നിൽ ക്കണം; ഒരിക്കലും സാത്താന് ഇടം കൊടുക്കരുത്. ‘പാപിയുടെ പതനത്തിനു കാരണം അവൻ്റെ ചുണ്ടുകളാണെണെന്നും. ചീത്ത പറയുന്നവന്റെയും, അഹങ്കാരിയു ടെയും പതനത്തിനു കാരണം അവന്റെ നാവാണെന്നും തിരുവ ചനം പഠിപ്പിക്കുന്നു. (പ്രഭാ 23:8). “ചാട്ടകൊണ്ട് അടിച്ചാൽ തിണർപ്പു ണ്ടാകും. നാവുകൊണ്ട് പ്രഹരി ച്ചാൽ അസ്ഥികൾ തകരും. വാൾത്തല അനേകരെ വീഴ്ത്തിയി ട്ടുണ്ട്. നാവുകൊണ്ട് വീഴ്ത്തപ്പെട്ട വർ അതിലേറെയാണ്” (പ്രഭാ 28:17 -18). നാമെല്ലാവരും പലവിധത്തിൽ തെറ്റു ചെയ്യുന്നു. ‘സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പുർണ്ണനാണ്. തൻ്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും. (യാക്കോ 3:2).ഈശോ പറയുന്നു “നിങ്ങളുടെ സ്വർഗ്ഗസ്ഥ നായ പിതാവ് പരിപൂർണ്ണനായിരി ക്കുന്നതുപോലെ നിങ്ങളും പരി പൂർണ്ണരായിരിക്കുവിൻ” (മത്താ 5:48). ദൈവം നമ്മെ വിളിച്ചിരിക്കു ന്നത് പരിപൂർണ്ണതയിലേക്കാണ്. അതിന് നാവിനെയും സംസാര ത്തെയും നിയന്ത്രിക്കണമെന്ന് തിരുവചനം ഓർമ്മിപ്പിക്കുന്നു.
എന്തുകൊണ്ടാണ് നിൻ്റെ കഷ്ടത മാറാത്തത്? എന്തുകൊ ണ്ടാണ് നിന്റെ രോഗം സുഖപ്പെടാത്തത്? എന്തുകൊണ്ടാണ് നിന്റെ പരാജയം? എന്തുകൊണ്ടാണ് നിനക്ക് ജോലി ശരിയാകാത്തത്? നിൻ്റെ ഇന്നലെകളിൽ നീ സംസാ രത്താലോ. പ്രവൃത്തിയാലോ ആർക്കെങ്കിലും മുറിണ്ടാക്കിയിട്ടുണ്ട ങ്കിൽ, ആരുടെയെങ്കിലും തകർച്ചയ്ക്ക് കാരണമായെങ്കിൽ കുമ്പസാ രിച്ച് പരിഹാരം ചെയ്യേണ്ടിയിരിക്കുന്നു. നിൻ്റെ കുറ്റപ്പെടുത്തിയുള്ള സംസാരവും, പരാതിയും ആരുടെയെങ്കിലും ജീവിതത്തിൽ സന്തോ ഷവും സമാധാനവും നഷ്‌ടപ്പെടുവാൻ കാരണമായെങ്കിൽ നീ പ്രായ ശ്ചിത്തം ചെയ്യണം. അവരോട് മാപ്പപേക്ഷിക്കണം. അപ്പോൾ തിരുവ ചനത്തിന്റെ ശക്തി നിന്നെ തേടി വരും. ജീവിതത്തിലുണ്ടായ ബന്ധത്തകർച്ചകൾ പുനഃസ്ഥാപിക്കാൻ ദൈവകൃപ സമൃദ്ധമായി വർഷിക്കപ്പെടും. ദൈവം എന്നിൽ അത്ഭുതം പ്രവർത്തിക്കണമെങ്കിൽ ഞാൻ എന്നോടുള്ള ബന്ധം ശരിയാക്കണം. “നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും, പ്രിയങ്കരനുമാണ്” എന്നു ദൈവം അരുളിച്ചെയ്യുന്നു. (ഏശയ്യ 43:4) എന്നാൽ കണ്ണാടിയിൽ നോക്കുമ്പോൾ ബുദ്ധി പറ യുന്നു, നീ കറുത്തതാണ്. നിൻ്റെ മുഖവും കണ്ണും ഒന്നും ശരിയല്ല. നിനക്ക് സൗന്ദര്യമില്ല, കഴിവില്ല, അറിവില്ല,അവയവങ്ങൾക്ക് ഷെയ്‌പ് ഇല്ല. നിന്നെക്കുറിച്ച് നിൻ്റെ ഇന്ദ്രിയങ്ങൾ പറയുന്നതല്ല,മറ്റുള്ളവർ പറയുന്നതും അല്ല നിന്നെ സൃഷ്‌ടിച്ച ദൈവം പറയുന്നതാണ് ശരി. അവിടുന്നു പറയുന്നു: നിൻ്റെ കണ്ണുകൾ എനിക്കിഷ്‌ടമാണ്. മുഖം എനിക്കിഷ്ടമാണ്. ഓരോ അവയവത്തിൻ്റെയും ഷെയ്‌പ് എനിക്കിഷ്ട മാണ്. ദൈവത്തിന് ഇഷ്‌ടമായ എൻ്റെ രൂപത്തെ ഞാനിഷ്‌ടപ്പെടു മ്പോൾ ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്ന വ്യക്തിയായി മാറുന്നു. ദൈവം തരുന്ന ഉറപ്പ് നിന്നിലുണ്ടെങ്കിൽ നിൻ്റെ ഓരോ അവ യവത്തെയും വിശുദ്ധിയോടെ സൂക്ഷിക്കുവാൻ നിനക്ക് സാധിക്കും. അപ്പോൾ നീയും നിൻ്റെ കുടുംബവും തകർച്ചയിൽ നിന്നും ഉയർച്ച യിലേക്ക് വരും. നിൻ്റെ പരാജയം വിജയമാവും. നിൻ്റെ മക്കൾ അനു ഗ്രഹിക്കപ്പെടും. നീയും നിൻ്റെ കുടുംബവും രക്ഷപ്രാപിക്കും. “വിശു ദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും” (ജ്ഞാനം 6:10) ഭൂമിയിൽ കേവലം പന്ത്രണ്ടുവയസ്സുവരെ ജീവിച്ച ഒരു പെൺകു ട്ടിയുണ്ടായിരുന്നു. മരിയ. അവൾ വിശുദ്ധ മരിയഗൊരോത്തി യായിത്തീർന്നത് ‘മോളേ, നീ മരിച്ചു എന്നു കേട്ടാൽ എനിക്കു വേദന യില്ല. എന്നാൽ നീ ഒരു പാപം ചെയ്തു എന്നു കേട്ടാൽ എനിക്കു സഹിക്കാനാവില്ല.’ എന്ന അമ്മയുടെ ഉപദേശം കൊണ്ടാണ്. ഒരു ദിവസം അലക്സാണ്ടർ എന്ന യുവാവ് അവളുടെ മുന്നിലെത്തി. പന്ത്രണ്ട് വയസ്സുകാരിയെ പാപം ചെയ്യാൻ, പ്രലോഭിപ്പിച്ചു. അമ്മയുടെ വാക്ക്, ഹൃദയത്തിൽ സൂക്ഷിച്ച മരിയ സമ്മതിച്ചില്ല. അവൻ നിർബ ന്ധിച്ചു.ഭീഷണിപ്പെടുത്തി. “ഇല്ല, ഒരിക്കലും ഞാൻ പാപം ചെയ്യുക യില്ല” അവൾ തീർത്തുപറഞ്ഞു. എത്ര ശ്രമിച്ചിട്ടും മരിയയെ കീഴ്പ്പെ ടുത്താനായില്ല.അവൻ അവളെ കത്തിയെടുത്ത് കുത്തി -പതിന്നാലു പ്രാവശ്യം.
ആശുപത്രിയിലെ മരണ ക്കിടക്കയിൽ മരിയയ്ക്ക് വി. കുർബ്ബാനയുമായി വികാരി യച്ചൻ കടന്നുവന്നു. വികാ രിയച്ചൻ ചോദിച്ചു? “മോളേ, മരിയേ, നീ ഇപ്പോൾ എന്താണ് ചെയ്യു ന്നതെന്ന് നിനക്കറിയാമോ? അച്ചൻ്റെ മുഖത്തുനോക്കി പുഞ്ചിരിയോടെ അവൾ പറഞ്ഞു: ‘അറിയാം അ ച്ചാ,അല്പസമയം കഴിയു മ്പോൾ ഞാൻ മുഖാമുഖം കാണാൻ പോകുന്ന ഈശോയെ ഇപ്പോൾ അപ്പ ത്തിൻ്റെ രൂപത്തിൽ ഞാൻ സ്വീക രിക്കുന്നു. പന്ത്രണ്ടുകാരിയായ അവളെ പതിന്നാലുതവണ കുത്തിയ അലക്സാണ്ട റോട് വെറുപ്പോ, വൈരാ ഗ്യമോ ഉണ്ടോ എന്നറിയാൻ അച്ചൻ ചോദിച്ചു? “മോളേ, മരിയേ, അലക്സാണ്ടറോട് നീ ക്ഷമിച്ചോ? അവൾ പറഞ്ഞു: “അച്ചാ, ക്ഷമി ക്കുക മാത്രമല്ല, അലക്സാ ണ്ടറും കർത്താവിന്റെയടു ത്തേക്കുവരുവാൻ ഞാൻ പ്രാർത്ഥിക്കുകയാണ്.” അവൾ വി.കുർബ്ബാന സ്വീക രിച്ചു. ഈശോയെ സ്വീകരി ച്ചയുടനെ അവൾ സ്വർഗ്ഗ ത്തിലേക്കു പോയി.
1937 ഡിസംബർ 24ന് സന്ധ്യയ്ക്ക് ഒരു മനുഷ്യൻ മരിയയുടെ വീടിന്റെ വാതി ലിൽ മുട്ടി. അത് അലക്സാ ണ്ട റാ യി രു ന്നു. ജയിൽശിക്ഷ കഴിഞ്ഞു വരികയാണ്. മരിയയുടെ അമ്മയുടെ മുന്നിൽ അവൻ മുട്ടുകുത്തി മാപ്പു ചോദിച്ചു. ആ അമ്മ പറഞ്ഞു. മോനേ, അലക് സാണ്ടർ, മരിയയെപ്പോലെ ഞാനും നിന്നോട് ക്ഷമിക്കുന്നു. എനിക്ക് ഒരു ഇഷ്‌ടക്കുറവുമില്ല. നീ എന്റെ മക നാണ്. അമ്മ അവൻ്റെ മുടി ചീകി. നല്ലവസ്ത്രങ്ങൾ നല്‌കി. ക്രിസ്‌തു മസ്സ് രാത്രിയിലെ പാതിരാകുർബ്ബാനയ്ക്ക് അമ്മയുടെ കൈപിടിച്ച് അവൻ ദേവാലയത്തിലേക്കു പോയി. ഇടവകജനത്തിനു ഈ അമ്മ സാക്ഷ്യമായി. ഈ അമ്മയുടെ മകൾ മരിയയെ, വി. മരിയ ഗൊരേത്തിയായി പ്രഖ്യാപി ക്കുന്ന ദിവസം.അൾത്താരയ്ക്കു മുന്നിൽ പ്രാർത്ഥിച്ചുകൊണ്ടു നിന്ന അമ്മ യുടെ അടുത്തേക്ക് മാർപ്പാപ്പ കടന്നുചെന്നു. മാർപ്പാപ്പ പറഞ്ഞു: “ഒരു വിശു ദ്ധയ്ക്ക് ജന്മം നല്കാൻ ദൈവം തിരഞ്ഞെടുത്ത ഈ അമ്മയുടെ കരം ഒന്നു ചുംബിച്ചിട്ടുവേണം അമ്മയുടെ മകളെ വിശുദ്ധയായി പ്രഖ്യാപിക്കാൻ”
കുഞ്ഞുനാളിൽ മരിയയ്ക്ക് ഈ അമ്മ പറഞ്ഞുകൊടുത്ത വാക്കുകളാണ് അവളെ പാപംചെയ്യുന്നതിൽ നിന്നും രക്ഷിച്ചത്.പാപം ചെയ്യാതിരിക്കുവാൻ മരിയ രക്തസാക്ഷിത്വം വരിച്ചതിൽ അമ്മയ്ക്കു ദുഃഖമില്ല. അഭിമാനമാണ്. ‘വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവൻ വിശുദ്ധരാകും എന്ന് തിരുവ ചനം ഓർമ്മിപ്പിക്കുന്നു. വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്താൽ ഞാനും നിങ്ങളും വിശുദ്ധരാകും. എനിക്കു എന്നെത്തന്നെ സ്വീകരിക്കാൻ കഴി യാത്ത, എന്റെ ശരീരത്തിൻ്റെ വിശുദ്ധിയെ നശിപ്പിക്കുന്ന യാതൊരു പാപ മാലിന്യവും എൻ്റെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല.
ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ ദൈവം മനുഷ്യർക്കു നല്കിയ ദാന മാണ് ലൈംഗികത. ദൈവം കുട്ടി യോജിപ്പിച്ച ഭാര്യയും ഭർത്താവും പര സ്പ്‌പരം സ്നേഹത്തിലും മനസ്സിൻ്റെ അടുപ്പത്തിലും ശാരീരികമായ സമർപ്പ ണത്തിലൂടെ, പങ്കുവയ്ക്കലിലൂടെ, ലൈംഗികത അനുഭവിക്കുന്നു. ലൈംഗി കതയുടെ പരിശുദ്ധി നഷ്‌ടപ്പെടാതിരിക്കുവാൻ ഭാര്യാഭർത്താക്കന്മാർ പര സ്പരം ശ്രദ്ധിക്കേണ്ടവരാണ്.
മദ്യപാനം, പുകവലി, തുടങ്ങി ദുശ്ശീലങ്ങൾ ശരീരത്തിന്റെ പരിശുദ്ധിയെ നഷ്ടപ്പെടുത്തുന്നു.തന്നെത്തന്നെ സ്നേഹിക്കണം എന്ന ദൈവവചനത്തിന് എതിരായ ഒരു പ്രവൃത്തിയും, ജീവിതത്തിൽ ഉണ്ടാകരുത്. വചനം പറയുന്നു: “വ്യഭിചാരത്തിൽ നിന്ന് ഓടിയകലുവിൻ. മനുഷ്യൻ ചെയ്യുന്ന മറ്റു പാപങ്ങ ളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ, സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു” (1കോറി &:18) നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും, ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? “ദൈവത്തിൻ്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശി പ്പിക്കും. എന്തെന്നാൽ, ദൈവത്തിൻ്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങൾ തന്നെ.”
(1കോറി 3:16-17) ഈ ശരീരം ദുർവൃത്തിക്കുള്ളതല്ല, കർത്താവിനുള്ള താണ്. ഈ ശരീരം താത്കാലികമായ സുഖത്തിനു വിട്ടുകൊടുത്താൽ പരി ശുദ്ധാത്മാവ് വേദനിക്കും. അനുദിനം അത്ഭുതം പ്രവർത്തിക്കാൻ കാത്തി രിക്കുന്ന ദൈവത്തിൻ്റെ അത്ഭുതം നടക്കണമെങ്കിൽ നിൻ്റെ ശരീരത്തെ വിശു ദ്ധിയോടെ കാത്തു സൂക്ഷിക്കണം. “ഇന്നു നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീ കരിച്ചാൽ നാളെ നിങ്ങളുടെ ഇടയിൽ കർത്താറ് അത്ഭുതം പ്രവർത്തിക്കും.”
(ജോഷ്വാ 3:5)
ഈശോയേ, ഞങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും നിർമ്മലവും ദൈവത്തിന് പ്രീതികരവുമായ സജ്ജീവ ബലിയാക്കണമേ, ഞങ്ങളുടെ നാവിനും അധരങ്ങൾക്കും കാവലേർപ്പെടുത്തണമേ. ജ്ഞാനത്തിന്റെ പുത്തൻ അഭിഷേകം തരണമെ.
