വിശുദ്ധനായ ദേവസഹായം പിള്ള

യേശു പറഞ്ഞു: “എന്നിൽ വസിക്കുന്നവൻ മരിച്ചാലും ജീവിക്കും’ (യോഹ. 11:25). എൻ്റെ കർത്താവേ. എൻ്റെ ദൈവമേ എന്ന് ഹൃദയം കൊണ്ട് വിശ്വസിച്ച് അധരം കൊണ്ട് ഏറ്റുപറഞ്ഞ അപ്പ സ്തോലനായ തോമസ്. അദ്ദേഹത്തിന്റെ പിൻതലമു റക്കാരനായി നൂറ്റാണ്ടു കൾക്കിപ്പുറം യേശുവിനെ കർത്താവായി ഏറ്റുപറ ഞ്ഞ്, യേശുവിന്റെ രക്തം പുരണ്ട വഴികളിലൂടെ രക്തം ചിന്തി നടന്നു നീങ്ങിയ മറ്റൊരാൾ, ദേവസ ഹായം പിള്ള-ഭാരതത്തിൻ്റെ ധീരരക്തസാക്ഷി! ഭാരത ത്തിലെ ആദ്യ അല്മായ രക്തസാക്ഷി!
തമിഴ്‌നാടിന്റെ ഭാഗമായി രന്ന പത്മനാപുരത്തിനു സമീപം നട്ടാലം എന്ന സ്ഥലത്ത് ക്രിസ്തുവർഷം 1712-ലാണ് ദേവസഹായം പിള്ള ജനിച്ചത്. മരുതുകുള ങ്ങര എന്ന അക്കാലത്തെ പ്രശസ്ത നായർ തറവാ ട്ടിൽ വാസുദേവൻ നമ്പൂതി രിയുടെയും ദേവകിയമ്മയു ടെയും മകനായി പിറന്ന അദ്ദേഹത്തിൻ്റെ പേര്ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനു മുമ്പ് നീലകണ്ഠപിള്ള എന്നായിരുന്നു. ഒരു യുവാവെന്ന നിലയിൽ നീലകണ്‌ഠ പിള്ള പ്രകടിപ്പിച്ച കാര്യശേഷിയിലും ബുദ്ധി സാമർത്ഥ്യത്തിലും ഈശ്വരഭക്തിയിലും മതിപ്പു തോന്നിയ അദ്ദേ ഹത്തെ പത്മനാഭപുരം ക്ഷേത്രത്തിലെ കാര്യവിചാരിപ്പുകാരനായി രാജാവ് നിയമിച്ചു.
ഒരു യൂറോപ്യൻ രാജ്യത്തിനെതിരായി തിരുവിതാംകൂർ ആദ്യമായും അവ സാനമായും നിർണ്ണായക വിജയം നേടിയ കുളച്ചൽ യുദ്ധത്തിൽ തടവുകാര നായ് പിടിക്കപ്പെട്ട യുസ്റ്റേഷ്യസ് ബനഡിക്‌ട് ഡിലനോയ്, മാർത്താണ്ഡ വർമ്മ മഹാരാജാവിൻ്റെ ഉറ്റസേവകനായി മാറിയതും തന്റെ കത്തോലിക്കാ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിച്ചുകൊണ്ട് തിരുവിതാംകൂർ രാജാവിനെ സേവിക്കാൻ ആരംഭിച്ചതും ഇക്കാലത്തായിരുന്നു. ക്ഷേത്രകാര്യത്തിന് പുറമേ, പട്ടാളക്കാർക്ക് വേതനം കൊടുക്കുന്ന ജോലി നീലകണ്ഠപിള്ളയ്ക്കുണ്ടായി രുന്നത് ഡിലനുമായി അടുത്ത് ഇടപഴകുന്നതിനും സ്നേഹബന്ധം സ്ഥാപി ക്കുന്നതിനും അവസരം നല്‌കി. ഈ സ്നേഹബന്ധമാണ്, ഒട്ടേറെ കുടുംബ പ്രശ്‌നങ്ങളും അവ സൃഷ്‌ടിച്ച മനോവ്യഥകളും കണക്കറ്റ് അലട്ടിയിരുന്ന നീല കണ്ഠപിള്ളയെ തന്റെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ഡിലനായിയുടെ മുമ്പിൽ അവതരിപ്പിക്കാൻ പ്രേരിപ്പിച്ചത്.
ഭക്തനും പണ്ഡിതനുമായിരുന്ന ഡിലനായി പഴയനിയമത്തിലെ ജോബിന്റെ കഥയുടെ ഉന്നതമൂല്യങ്ങൾ വ്യാഖ്യാനിച്ച് തന്റെ സ്നേഹിതന് മനഃശാന്തിയുടെ മന്ത്രം ചൊല്ലിക്കൊടുത്തത് ഒരു മാനസാന്തര പ്രക്രിയയുടെ ആരംഭമായിരുന്നു. ക്രൈസ്‌തവമൂല്യങ്ങൾ ഉൾക്കൊള്ളുവാനുള്ള വർദ്ധിത ത്വരയിൽ ദേവസഹായം പിള്ള എന്ന പേര് സ്വീകരിച്ച് ക്രൈസ്തവനാകുന്ന സ്ഥിതിയിൽ നീലകണ്ഠപിള്ള എത്തുന്നതിന് പിന്നെ അധികനാൾ വേണ്ടി വന്നില്ല. ക്രിസ്‌തുവിൻ്റെ ഭൗതികശരീരത്തിൻ്റെ ഭാഗമായിത്തീർന്ന് അവിടു ത്തേക്ക് സാക്ഷ്യം വഹിക്കുന്നതിനുള്ള യോഗ്യത തൻ്റെ ആത്മമിത്രത്തിൽ കണ്ടെത്തിയ ഡിലനോയ് വടക്കൻ കുളത്തുള്ള ഈശോ സഭാ വൈദികൻ ഫാ. ബുട്ടാരിക്ക് ഒരു കത്തും നല്‌കി നീലകണ്ഠപിള്ളയെ അദ്ദേഹത്തിന്റെ അടു ക്കലേക്ക് അയച്ചു.
ജാതിവ്യവസ്ഥയും ഉച്ചനീചത്വവും പ്രബലമായിരുന്ന അക്കാലത്ത് സവ ണ്ണർ മതം മാറുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, സത്യത്തിൻ്റെ പൂർത്തീകരണമായ പരമസത്യം തന്നെയായ ക്രിസ്തുവിനായിജീവിതം സമർപ്പിക്കുവാൻ തന്റെ എല്ലാ സ്വത്തുക്കളും ബന്ധുമിത്രാദികളെയും ജീവനെത്തന്നെയും ഉപേ ക്ഷിക്കുവാൻ തയ്യാറാ ണെന്ന് ശങ്കയില്ലാതെ ഏറ്റു പറഞ്ഞ നീലകണ്ഠപിള്ള യുടെ നിശ്ചയദാർഡ്യം മന സ്സിലാക്കിയ ഫാ. ബുട്ടാരി, 1745 മെയ് 14-ാം തീയതി ദേവസഹായം പിള്ള എന്ന പേരിൽ ജ്ഞാനസ്‌നാനം നല്കി കത്തോലിക്കാസഭയിൽ അംഗമാക്കി.
കാരാഗൃഹത്തിലടയ്ക്ക പ്പെട്ട ദേവസഹായംപിള്ള, തൻ്റെ മുഖത്തു തുപ്പുകയും ചമ്മട്ടികൊണ്ട് അടിക്കു കയും മുൾമുടി അണിയി ക്കുകയും പരിഹസിക്കു കയും ചെയ്ത‌വരോട് പരി
പൂർണ്ണമായി ക്ഷമിച്ച് അവർക്കുവേണ്ടി പ്രാർത്ഥിച്ചു. യേശുവിനെ അനുസ രിച്ചു കൊണ്ട്, തന്നെ, കാരാഗൃഹത്തിലടച്ച് ശാരീരികമായി പീഡിപ്പിക്കുകയും നന്ദിക്കുകയും ചെയ്യുന്ന രാജാവിനും രാജഭടന്മാർക്കും ആത്മരക്ഷ ലഭിക്കു വാനും അവർക്ക് സമാധാനവും സുസ്ഥിതിയും നല്‌കുവാനും നിരന്തരം പ്രാർത്ഥിച്ചു.
1752 ജനുവരി 14: അന്ന്, വെള്ളിയാഴ്‌ച സന്ധ്യാസമയത്ത് ഭടന്മാർ കാറ്റാടി മലയിൽ ഉയരമുള്ള പാറമേൽ ദേവസഹായം പിള്ളയെ കയറ്റി നിറുത്തി. മൂന്നു തോക്കുകളിൽ മരുന്നും തിരയും നിറച്ച് അദ്ദേഹത്തിൻ്റെ നെഞ്ചിലേക്ക് നിറ യൊഴിച്ചു. നെഞ്ചിൽ വെടിയേറ്റ് ദേവസഹായം പിള്ള “യേശുവേ, എന്നെ രക്ഷി ക്കണമേ, പരിശുദ്ധ അമ്മേ, എന്നെ സഹായിക്കണമേ” എന്ന ദീനസ്വരത്തിൽ നിലവിളിച്ച് പാറയുടെ ചുവട്ടിലേക്ക് വീണു. അപ്പോഴും മരിച്ചില്ലെന്ന് കണ്ട് രണ്ടു പ്രാവശ്യം കൂടി നെഞ്ചിലേക്ക് നിറയൊഴിച്ചു. അങ്ങനെ തന്റെ ഗുരു വായ യേശുവിനെ അനുസ്‌മരിച്ചുകൊണ്ട് അഞ്ചു തിരുമുറിവുകൾ ശരീരത്തിൽ ഏറ്റു വാങ്ങി. ദേവസഹായം പിള്ള യേശുവിൻ്റെ രക്തസാക്ഷിയായി ധീരമ രണം വരിച്ചു. അദ്ദേഹത്തെ വെടിവച്ച സമയത്ത് പാറ അടർന്നു വീണ് മണി നാദം പുറപ്പെട്ടു. ഈ സ്ഥലം ഇന്ന് മണിയടിച്ചാൻ പാറ എന്നറിയപ്പെടുന്നു. അത്യുജ്ജ്വലമായ പ്രകാശത്താൽ ആ പ്രദേശം ജ്വലിച്ചു. പടയാളികൾ പേടി ച്ചോടി. ഈ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വ്യാകുല മാതാവിന്റെ പേരിലുള്ള ദേവാലയം വലിയൊരു തീർത്ഥാടന കേന്ദ്രമാണ്.
ജനനം: 23.04.1712, മാമ്മോദീസ: 14.05.1745, രക്തസാക്ഷിത്വം: 14.01.1752
വിശുദ്ധൻ: 15.05.2022