പരിശുദ്ധാത്മാവിൻ്റെ പ്രേരണ സ്വീകരിച്ച് കൊണ്ട് പെരുമാറുന്ന വാക്കുകൾ പെരുമാ റുന്ന, വാക്കുകൾ ചെയ്യുന്ന, പ്രവർത്തി കൾ ചെയ്യുന്ന വ്യക്തി യാണ് പരിശുദ്ധാ ത്മാവ്’ നയിക്കുന്ന വ്യക്തി. പരിശുദ്ധാ ത്മാവ് നയിക്കുന്ന വ്യക്തി ജീവിതം നയിക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രേരണയാലാകും

ലൂക്കായുടെ സുവിശേഷം ആറാം അദ്ധ്യായത്തിന്റെ നാൽപ്പത്തി മൂന്നു മുതൽ നാൽപത്തിയഞ്ചാം തിരുവചനം വരെ ഈശോ പറയുന്ന വളരെ പ്രധാ നപ്പെട്ട ഒരു കാര്യമിതാണ്: ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയാം. സ്വഭാവത്തിൽ നിന്ന് മനുഷ്യനെ തിരിച്ചറിയാം. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാനായിട്ട് സാധിക്കുകയില്ല. ഇതുപോലെ നല്ല മനുഷ്യൻ തൻ്റെ നന്മയുടെ ഭണ്ടാരത്തിൽ നിനന് നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യൻ തൻ്റെ ദുഷ്‌ടതയുടെ അവ സ്ഥയിൽ നിന്ന് തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിൻ്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. മനുഷ്യൻ്റെ സ്വഭാവം നോക്കിയാണ് ഒരാൾ നല്ല വ്യക്തിയാണ് എന്ന് തിരിച്ചറിയുന്നത്. സ്വഭാവത്തിൽ നിന്ന് മനുഷ്യനെ തിരി ച്ചറിയാൻ മനുഷ്യൻ്റെ സ്വഭാവത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മൾ പറയുന്ന വാക്ക്.മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിൻ്റെ മുപ്പത്തിയേഴാം തിരുവചനങ്ങളിൽ ഈശോ പറയുന്നു. നിങ്ങളുടെ വാക്കുകൾ എപ്പോഴും അതേ അതേയെന്നോ, അല്ല അല്ല എന്നോ ആയിരിക്കട്ടെ. ഇതിന്റെയർത്ഥം നമ്മൾ പരിശുദ്ധാത്മാവിനോട് അതേയെന്നും പിശാചിനോട് അല്ലായെന്നും പറയാൻ കഴിയുന്നവരാകണം. ഏക് വാക്ക് പറയുന്നതിനു മുമ്പും ആ വാക്ക് പറയാനായിട്ട് ഒരു ചിന്ത അല്ലെങ്കിൽ ഒരു പ്രചോദനം കിട്ടും. ആ വാക്ക് പരി ശുദ്ധാത്മാവ് പ്രേരിപ്പിക്കുന്ന വാക്കാണെങ്കിൽ അതെയെന്നായിരിക്കും. ആത്മാവ് എപ്പോഴും നന്മയിലേക്ക് നയിക്കുന്ന സന്തോഷത്തിലേക്ക് നയി ക്കുന്ന സ്നേഹത്തിലേക്ക് നയിക്കുന്ന വാക്കുകൾ പറയാനാണ് ഉള്ളിൽ പ്രചോദിപ്പിക്കുന്നത്. ഇനി നല്ലതല്ലാത്ത വാക്കുകൾ നമ്മുടെ ചിന്തയിലേക്ക് വരും. ആ വരുന്നത് സാത്താൻ ഉപയോഗിക്കുന്നതാണ്. അവിടെ സാത്താ നോട് നോ പറയാൻ സാധിക്കണം. പരിശുദ്ധാത്മാവിൻ്റെ പ്രേരണ സ്വീക രിച്ച് കൊണ്ട് പെരുമാറുന്ന വാക്കുകൾ പെരുമാറുന്ന വാക്കുകൾ ചെയ്യുന്ന, പ്രവർത്തികൾ ചെയ്യുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ് നയിക്കുന്ന വ്യക്തി. പരിശുദ്ധാത്മാവ് നയിക്കുന്ന വ്യക്തി ജീവിതം നയിക്കുന്നത് പരിശുദ്ധാത്മാ വിന്റെ പ്രേരണയാലാകും.പ്രഭാഷകന്റെ പുസ്‌തകം ഇരുപത്തിയെട്ടാം അദ്ധ്യായത്തിന്റെ ഇരുപത്തി യഞ്ചാം തിരുവചനങ്ങളിൽ പറയുന്നു: വാക്കുകൾ അളന്ന് തൂക്കി ഉപയോഗി ക്കുക. വായ്ക്ക് വാതിലും പുട്ടും നിർമ്മിക്കുക. ആത്മാവ് പ്രേരിപ്പിച്ചാണ് പറ യുന്നതെങ്കിൽ അതിന് കൃത്യമായ ഒരളവുണ്ടാവും. പറയേണ്ട വാക്കുകൾ പറയേണ്ട രീതിയിലും വിധത്തിലും പറയേണ്ടതും മാത്രമേ പറയുകയുള്ളൂ. സംസാരത്തിൽ തെറ്റുവരാത്ത ഏതൊരു മനുഷ്യനും പൂർണ്ണനാണ്. നമ്മളെ എല്ലാവരേയും കർത്താവ് പരിപൂർണ്ണമായ ജീവിതത്തിലേക്കാണ് നയിക്കു ന്നത്. സംസാരത്തിൽ ശ്രദ്ധിക്കണം. നാവ് തീയാണ്. ചെറിയ ഒരു തീപ്പൊ രിക്ക് ഒരു വനത്തെ കത്തിച്ച് ചാമ്പലാക്കാൻ കഴിയും. നിൻ്റെ നാവിൽ നിന്നും വരുന്ന വാക്കിന് അതുപോലെ ശക്തി ഉണ്ട്. അതുകൊണ്ട് നാവ് നന്മ പറയു ന്നതിന് ഉപയോഗിക്കാനായിട്ട് പ്രത്യേകം ശ്രദ്ധിക്കണം