

ഒരു വലിയ വാഗ്ദാനത്തിന്റെ പൂർത്തീകര ണമാണ് പന്തക്കുസ്താ. ഈ വാഗ്ദാനത്തിനു വേണ്ടി കാത്തിരുന്നു പ്രാർത്ഥിക്കുവാൻ കല്പിച്ചുകൊണ്ടാണ് ഉത്ഥിതനായ ഈശോ സ്വർഗ്ഗത്തിലേക്ക് കരേറിയത്. അവിടുന്നു പറഞ്ഞു: ‘ഇതാ എന്റെ പിതാവിൻ്റെ വാഗ്ദാനം ഞാൻ നിങ്ങളുടെ മേൽ അയയ്ക്കുന്നു. ഉന്നതത്തിൽ നിന്നു ശക്തി ലഭിക്കുന്നതുവരെ നഗരത്തിൽ തന്നെ വസിക്കുവിൻ’ (ലൂക്ക. 24:49). ഇത് ഒരു വാഗ്ദാനമാണ്. അവിരാമമായി നിറവേറിക്കൊ ണ്ടിരിക്കുന്ന ഒരു വാഗ്ദാനം. കാരണം, ക്രൈസ്തവജീവിതം ജീവിച്ചു തീർക്കേണ്ടത് പരിശുദ്ധാരാശക്തിയിലാണ്.
കർത്താവ് തന്റെ ദാസി യുടെ താഴ്മയെ കടാക്ഷിച്ചു
പരിശുദ്ധാരമ വാഗ്ദാനം സ്വീകരിച്ച ആദ്യ വ്യക്തി യാണ് മറിയം. ‘പരിശുദ്ധാ ത്മാവ് നിൻ്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്മേൽ ആവസിക്കും’ (ലൂക്ക 1:35). അവൾ അതിനോട് പ്രത്യുത്തരിച്ചത് ‘ഇതാ കർത്താവിൻ്റെ ദാസി. അവിടുത്തെ വചനം പോലെ എന്നിൽ സംഭവിക്കട്ടെ’ (ലൂക്ക. 1:38) എന്ന് പറഞ്ഞു കൊണ്ടാണ്. ഈ പ്രത്യു ത്തരം ഉണ്ടായതുകൊണ്ട് ദൈവത്തിന് അവളിൽ പ്രവർ ത്തിക്കുവാനായി. അവൾ ദൈവമാതാവായി. ദൈവ ത്തിന്റെ രക്ഷാകര പദ്ധതിയി ലെ ശക്തമായ ഒരു ഉപകര ണവും ആയി. ഈശോയുടെ ഉത്ഥാനത്തിനു ശേഷം സെഹിയോൻ മാളികയിൽ അപ്പസ്തോലന്മാർ മറിയ ത്തോടൊപ്പം പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ (അ.പ്ര.1.14) എങ്ങനെ ദൈവ ത്തിന്റെ വിശ്വസ്ത ദാസരാ കാമെന്ന് അവൾ അവരെ അഭിഷേകം പഠിപ്പിച്ചു. പരിശുദ്ധാത്മ ലഭിക്കു ന്നതിനുള്ള അത്യാവശ്യമായ ഒരു ഉപാധി ദൈവത്തിൻ്റെ ദാസനോ ദാസിയോ ആകാ നുള്ള സന്നദ്ധതയും സമർപ്പ ണവും ആണെന്ന് ദൈവ വചനം നമ്മെ പഠിപ്പിക്കുന്നു. കർത്താവിന്റെ ദാസിദാസ ന്മാരുടെ മേലാണ് പരിശു ദ്ധാത്മാവ് വർഷിക്ക പ്പെടുക എന്ന് ജോയേൽ പ്രവാചകൻ പറയുന്നു. ‘അന്ന് ഇങ്ങനെ സംഭവിക്കും. എല്ലാവരു ടെയും മേൽ ഞാൻ എൻ്റെ ആത്മാവിനെ വർഷിക്കും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും യുവാക്കൾക്ക് ദർശനങ്ങൾ ഉണ്ടാവും. ആ നാളുകളിൽ എൻ്റെ ദാസന്മാരുടെയും ദാസിമാരുടെയും മേൽ എൻ്റെ ആത്മാവിനെ ഞാൻ വർഷിക്കും’ (ജോയേൽ, 2:28,29).
ദാസൻ എന്നാൽ വിശുദ്ധഗ്രന്ഥം അർത്ഥമാക്കുന്നത് എന്താണ്? ദാസനു രണ്ടു സ്വഭാവ ഗുണങ്ങളാണ് ബൈബിൾ ചൂണ്ടിക്കാണിക്കുന്നത്. അവൻ എപ്പോഴും യജമാനന്റെ ശബ്ദത്തിനായി ചൊവിയോർക്കുന്നവനാവും. അവൻ യജമാനൻ്റെ ഇഷ്ടം നിറവേറ്റുവാൻ അതീവ ജാഗ്രത ഉള്ളവനുമാവും. യജമാനൻ്റെ ആഗ്രഹം എന്തെന്ന് അവനറിയില്ല. അതുകൊണ്ട്, യജമാനൻ്റെ വാക്കു കേൾക്കത്തക്കവിധം അവൻ യജമാനനോട് വളരെ അടുത്തായിരിക്കണം. അതുപോലെത്തന്നെ, ഒരു ദാസൻ യജമാനൻ്റെ ശബ്ദം കേൾക്കുവാൻ എപ്പോഴും ശ്രദ്ധാലു ആയിരിക്കണം. ശുശ്രൂഷിക്കുവാൻ കാത്തിരിക്കുന്നവൻ്റെ അവിരാമമായ പ്രാർത്ഥന ‘കർത്താവേ സംസാരിച്ചാലും ദാസനിതാ ശ്രവിക്കുന്നു’ (1.സാമു. 3:10) എന്നതായിരിക്കണം.
ദൈവം തന്റെ ദാസനെ ഉയിർപ്പിച്ചു (അ.പ്ര. 3:26)
ദൈവത്തിന്റെ വചനം കേൾക്കുന്ന ദാസൻ അവിടുത്തെ ഹിതം നിറവേറ്റുവാൻ തത്പരനും ജാഗരൂകനും ആയിരിക്കും. യജമാനന്റെ ഹിതം നിറവേറ്റുന്നത് മാത്രമാണ് അവൻ്റെ ജീവിതാഭിലാഷം. അവൻ അതു ചെയ്യുന്നത് എന്തെങ്കിലും സ്വാർത്ഥ ലക്ഷ്യത്തോടെ അല്ല പിന്നെയോ ദൈവമഹത്ത്വത്തിനാണ്. ഈശോ പിതാവിനോട് അനുസരണയു ള്ളവനായിരുന്നു. അവിടുന്ന് പറയുന്നു: ‘എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റുകയും അവൻ്റെ ദൗത്യം പൂർത്തിയാക്കുകയും ആണ് എന്റെ ഭക്ഷണം.’ (യോഹ. 4:34). യേശുക്രിസ്തു പൂർത്തിയാക്കിയ രക്ഷാകര പദ്ധതി അവിടുത്തെ ദാസതത്തിൻ്റെ പൂർത്തീകരണം കൂടി ആയിരുന്നു. ഹെബ്രായർക്കുള്ള ലേഖനം പറയുന്നു: പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്ത ആൾ ലോകത്തിലേക്ക് വന്നത് ഒറ്റ ലക്ഷ്യത്തോടെ ആയിരുന്നു. ‘ഇതാ അവിടുത്തെ ഇഷ്ടം നിറവേറ്റുവാൻ ഞാൻ വരുന്നു’ (ഹെബ്ര.10.7). ഈശോയുടെ ഓരോ വാക്കും പ്രവൃത്തിയും പിതാവിൻ ഹൃദയത്തിൽ നിന്നുമാണ് ഉത്ഭവിച്ചത്. അവിടുന്നു പറഞ്ഞു: ‘ഞാൻ എന്റെ ഹിതമല്ല എന്നെ അയച്ചവൻ്റെ ഇഷ്ടമാണ് അന്വേഷിക്കുന്നത്’ (യോഹ.5.30). അവിടുന്ന് വീണ്ടും പറയുന്നു: “ഞാൻ സ്വമേധയാ അല്ല സംസാരിച്ചത് ഞാൻ എന്തു പറയണം, പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവ് തന്നെ കല്പന നല്കിയിരിക്കുന്നു’ (യോഹ.12.49).
വിശ്വസ്തനായ ദാസനാവുക എന്നതായിരുന്നു ഈശോയുടെ ഒരു ലക്ഷ്യം. അതുകൊണ്ട്, അവിടുന്ന് മരണം വരെ പിതാവിനോട് അനുസരണമുള്ളവനായി. ഈ സമ്പൂർണ്ണ അനുസരണം സ്വർഗീയ പിതാവിന് ഏറെ പ്രീതികരമായി അവിടുന്ന് തൻ്റെ പുത്രനെ എല്ലാറ്റിന്റെയും കർത്താവും രക്ഷകനുമായി ഉയർത്തി. ‘അവിടുന്ന് മരണം വരെ അതെ, കുരിശു മരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാനാമങ്ങൾക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. ഇത് യേശുവിൻ്റെ നാമത്തിനു മുന്നിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശു ക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിൻ്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും ആണ്’ (ഫിലി. 2:8-11).
