

രക്ഷകൻ’ എന്നാണ് യേശു എന്ന പേരിന്റെ അർത്ഥം. ഇത് ഒരു ഹീബ്രുനാമത്തിൻ്റെ ഗ്രീക്കു രൂപമാണ്. ‘യാഹ്വേ’ യാണ് രക്ഷ കൻ എന്നർത്ഥമുള്ള ‘യെഹോഷ്വാ’ എന്ന പേരിൻ്റെ ഹ്രസ്വരൂപ മായ ‘ജോഷ്വാ’ എന്ന പേരിൽ നിന്നാണ് യേശു എന്ന വാക്കു ണ്ടായത്. സുറിയാനി ഭാഷയിൽ ‘ഈശോ’ എന്ന് ഈ പേര് അറിയ പ്പെടുന്നു. ഒരേ പേരിൻ്റെ ഈ രണ്ടു രൂപങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. രണ്ടിൻ്റെയും അർത്ഥം ‘രക്ഷകൻ’ എന്നു തന്നെ.
നമുക്കുവേണ്ടി മരിച്ചവൻ യേശുക്രിസ്‌തു. രാജാ ക്കന്മാരുടെ പടയോട്ടങ്ങളും സാമ്രാജ്യങ്ങളുടെ ഉയർച്ചയും തകർച്ചയും രേഖപ്പെടുത്തുന്ന ലോക ചരിത്രത്തിന്റെ താളുകളിൽ യേശുക്രിസ്തുവിന്റെ ജീവിതത്തെയോ, പ്രവർത്തനങ്ങളെയോ കുറിച്ച് ഒന്നും കാണുകയില്ല. കാരണം അവൻ ഒരു യുദ്ധവും നയിച്ചില്ല. ഒരു രാജ്യവും പിടിച്ചടക്കിയില്ല. ഒരു സ്‌മാരകവും പടുത്തുയർത്തിയതുമില്ല എന്നാലും ലോകചരിത്രത്തെ രണ്ടായി പിളർന്ന വ്യക്തിയാണ് യേശുക്രിസ്തു. ഇന്ന് ലോകത്തെല്ലായിടത്തും പൊതുവേ അംഗീകരിച്ചിരിക്കുന്ന എ.ഡി, ബി.സി എന്ന കാല ഗണന യേശുവിൻറെ ജീവിതത്തെ കേന്ദ്രമാക്കി യാണ് നടത്തുന്നത്. യേശുവിൻ്റെ ജനനത്തെ ‘റ’ വർഷമായി കരുതി അതിനുമുമ്പുള്ള വർഷങ്ങളെ ബി.സി (ക്രിസ്തുവിനുമുമ്പ്) എന്നും, അതിനുശേ ഷമുള്ള വർഷങ്ങളെ (ക്രിസ്‌തുവിനുശേഷം) എന്നും എണ്ണുന്നു. മധ്യധരണ്യാഴിയുടെ കിഴക്കേതീരത്ത് കേരളത്തിന്റെ പകുതിയിൽ താഴെ വിസ്തീർണ്ണ മുള്ള ഭൂപ്രദേശമാണ് പലസ്‌തീന. പുരാതനകാലം മുതലേ കാനാൻകാർ എന്ന ഒരു ജനത അവിടെ അധി വസിച്ചിരുന്നതിനാൽ ‘കാനാൻ ദേശം’ എന്ന് അത് അറിയപ്പെടുന്നു. പിന്നീട് ഫിലിസ്ത്യർ അവിടെ വാസമുറപ്പിച്ചതിനാൽ ആ പ്രദേശത്തിന് പലസീനാ’ എന്ന പേരു ലഭിച്ചു. അബ്രാഹത്തിനും സന്തതികൾക്കുമായി ആ പ്രദേശം അവകാശമായി നല് കുമെന്ന് ദൈവം വാഗ്ദാനം ചെയ്തതു കൊണ്ട് ‘വാഗ്ദത്തഭൂമി എന്നും മനുഷ്യരക്ഷ ഒരു യാഥാർത്ഥ്യമാക്കിയ സംഭവ പരമ്പരകൾ അരങ്ങേറിയ പ്രദേശമായതിനാൽ ‘വിശു ദ്ധനാട്’ എന്നും അത് അറി യപ്പെടുന്നു. ഇന്ന് ഇസ്രാ യേൽക്കാരുടെ വാസസ്ഥല മാകയാൽ ‘ഇസ്രായേൽ’ എന്ന പേരിലാണ് ഈ ഭൂപ്ര ദേശത്തെ വിളിക്കുന്നത്. ഈ പ്രദേശ ത്തിന്റെ വടക്കുഭാഗത്തായി ‘ഗലീലത്തടാകം’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഉൾനാടൻ ജലാശയമുണ്ട്. അവിടെ നിന്ന് ഏകദേശം ഇരുപത്തഞ്ചു കിലോമീറ്റർ തെക്ക് സ്ഥിതിചെയ്യുന്ന ‘നസ്രത്ത്’ എന്ന ഗ്രാമത്തി ലാണ് യേശുക്രിസ്‌തു ജീവിച്ചിരുന്നത്. യുദാഗോത ത്തിൽപ്പെട്ട ഒരു മരപ്പണി ക്കാരനായ ജോസഫി ന്റെയും ഭാര്യ മറിയത്തി ന്റെയും മകനായി യേശു അറിയപ്പെട്ടിരുന്നു. അവൻ വളർന്നത് നസ്രത്തിലാണെ ങ്കിലും ജനിച്ചത് ഇസ്രായേ ലിന്റെ തലസ്ഥാന നഗരി യായ ജറുസലേമിൽ നിന്ന് ഏകദേശം ഏഴു കിലോമീ റ്റർ തെക്കുള്ള ‘ബത്ലഹേം’ എന്ന ചെറിയ പട്ടണത്തി ലാണ്. ജനനത്തിൻ്റെ പ്രത്യേക സാഹചര്യങ്ങൾ ലൂക്കാ എഴുതിയ സുവി ശേഷം ഒന്ന്, രണ്ട് അധ്യാ യങ്ങളിൽ വിശദമായി രേഖ പ്പെടുത്തിയിട്ടുണ്ട്. മത്തായി എഴുതിയ സുവിശേഷത്തിൻ്റെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളിൽ ഈ സംഭവങ്ങളുടെ മറ്റൊരു വിവരണം കാണാം. മരപ്പണിക്കാരനായ ജോസഫിന്റെ മകനായിട്ടാണ് അറിയപ്പെട്ടിരുന്നതെങ്കിലും യഥാർത്ഥത്തിൽ യേശുവിന് മാനു ഷികമായ ഒരു പിതാവില്ലായിരുന്നു. ദൈവത്തിൻ്റെ പ്രത്യേക പ്രവർത്തന ത്താൽ തികച്ചും അത്ഭുതകരമായ വിധത്തിൽ കന്യകയിൽ നിന്നാണ് യേശു ജനിച്ചത്.
‘രക്ഷകൻ’ എന്നാണ് യേശു എന്ന പേരിൻ്റെ അർത്ഥം. ഇത് ഒരു ഹീബ്രുനാമത്തിൻ്റെ ഗ്രീക്കു രൂപമാണ്. ‘യാഹ്വേ’ യാണ് രക്ഷകൻ എന്നർത്ഥമുള്ള ‘യെഹോഷ്വാ’ എന്ന പേരിൻ്റെ ഹ്രസ്വരൂപമായ ‘ജോഷ്വാ’ എന്ന പേരിൽ നിന്നാണ് യേശു എന്ന വാക്കുണ്ടായത്. സുറിയാനി ഭാഷ യിൽ ‘ഈശോ’ എന്ന് ഈ പേര് അറിയപ്പെടുന്നു. ഒരേ പേരിൻ്റെ ഈ രണ്ടു രൂപങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. രണ്ടിൻ്റെയും അർത്ഥം ‘രക്ഷകൻ’ എന്നു തന്നെ. അഭിഷേകം ചെയ്യപ്പെട്ടവൻ എന്നാണ്. ക്രിസ്‌തു എന്ന ഗ്രീക്കു വാക്കിൻ്റെ അർത്ഥം. ഇസ്രായേൽക്കാരുടെ ഇടയിൽ രാജാക്കന്മാരെയും പുരോ ഹിതന്മാരെയും തൈലം കൊണ്ട് അഭിഷേകം ചെയ്യുക പതിവായിരുന്നു. തങ്ങളെ രക്ഷിക്കാനായി ദൈവം ഒരാളെ പ്രത്യേകം അഭിഷേകം ചെയ്‌തു അയയ്ക്കും എന്നു അവർ വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തിന്റെയും പ്രതി ക്ഷയുടെയും പൂർത്തീകരണമാണ് ‘നസ്രത്തിലെ യേശു’ എന്ന് ഏറ്റു പറ യുന്നതാണ് യേശുക്രിസ്‌തു എന്ന പേര്.
ഏകദേശം മുപ്പതുവയസ്സുവരെ നസ്രത്തിൽ ആശാരിപ്പണി ചെയ്തു. ഒരു സാധാരണക്കാരനെപ്പോലെ യേശു ജീവിച്ചു. ജനത്തെ മുഴുവൻ മാന സാന്തരത്തിനു ക്ഷണിച്ചു കൊണ്ട് രംഗപ്രവേശം ചെയ്‌ത സ്‌നാപകയോഹ ന്നാൻ്റെ പ്രവർത്തനത്തോട് അനുബന്ധിച്ചാണ് യേശു നസ്രത്തിലെ അജ്ഞാ തവാസം അവസാനിപ്പിച്ച് പരസ്യജീവിതം ആരംഭിച്ചത്. ജനം മുഴുവൻ ജോർദ്ദാൻ നദിയിൽ വച്ച് യോഹന്നാനിൽ നിന്ന് സ്‌നാനമേറ്റു. അപ്പോൾ പരി ശുദ്ധാത്മാവ് അവൻ്റെ മേൽ ആവസിച്ചു. അവൻ ദൈവപുത്രനാണെന്ന് സ്വർഗ്ഗ ത്തിൽ നിന്നു മുഴങ്ങിയ സ്വരം പ്രഖ്യാപിച്ചു. ഇത് യേശുവിൻ്റെ പരസ്യജീവി തത്തിൻ്റെ തുടക്കമായിരുന്നു. തുടർന്നു നാല്പതു ദിനരാത്രങ്ങൾ ഉപവാസവും പ്രാർത്ഥനയുമായി യേശു മരുഭൂമിയിൽ ചിലവഴിച്ചു.
മരുഭൂമിയിൽ നിന്നു മടങ്ങി വന്ന യേശു തൻ്റെ സ്വന്തം പ്രവിശ്യ യായ ഗലീലിയിലാണ് പ്രവർത്തനം ആരംഭിച്ചത്. ജനതകൾ ഒരുമിച്ചു കൂടു ന്നിടത്തെല്ലാം അവൻ ചെന്നു. യഹൂദരുടെ പ്രാർത്ഥനാലയമായ സിനഗോ ഗുകളിൽ മാത്രമല്ല, തടാകതീരത്തും മുക്കുവരുടെ തോണിയിലും സ്വകാര്യ വ്യക്തികളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും ചുറ്റി നടന്ന് അവൻ ദൈവത്തെക്കുറിച്ച് പ്രസംഗിച്ചു.
ജനം പ്രതീക്ഷിച്ചിരുന്ന രക്ഷയുടെ സമയം സമാഗതമായി. ദൈവം സകല മനുഷ്യർക്കും തന്നെ നിരുപാധികമായ സ്നേഹം വച്ചു നീട്ടുന്നു. ഹൃദയം തുറന്നു ദൈവത്തെ സ്വീകരിക്കുക. ഇതായിരുന്നു പ്രസംഗത്തിന്റെ രത്നചുരുക്കം. സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിൽ അവരുടെ അനുദിന ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത നിരവധി ഉദാഹരണങ്ങ ളിലൂടെ ദൈവത്തെയും അവിടുത്തെ സ്നേഹത്തെയും പരിപാലനയെയും കുറിച്ച് അവൻ ജനങ്ങളെ പഠിപ്പിച്ചു.
ദൈവം സൗജന്യമായി വച്ചു നീട്ടുന്ന സ്നേഹത്തിൻ ദാനത്തെ ദൈവരാജ്യം എന്നാണ് അവൻ വിശേഷിപ്പിച്ചത്. സകലരും അതിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. അതു സ്വീകരിക്കാൻ ഒരേ ഒരു നിബന്ധനയേ യുള്ളൂ. വിശ്വസിക്കുക. പാപികളായ തങ്ങളെ ദൈവം തൻ്റെ സ്വന്തം മക്ക ളായി സ്വീകരിക്കുന്നു എന്നു വിശ്വസിക്കാൻ യേശു ജനത്തെ പ്രേരിപ്പിച്ചു. ഈ വിശ്വാസം ഒരു മാനസാന്തരത്തിലൂടെ പ്രകടമാക്കണം എന്ന് യേശു ഉദ്ബോധിപ്പിച്ചു.
ആകാശത്തിനു കീഴിൽ മനുഷ്യരുടെ രക്ഷയും നല്‌കപ്പെട്ടിരിക്കുന്ന ഏക നാമമായ യേശുവേ, അങ്ങയെ ദൈവവും, രക്ഷകനും കർത്താവുമായി ഞാൻ ഏറ്റു പറയുന്നു. അവിടുത്തെ തിരുനാമത്തിൻ്റെ ശക്തിയിൽ വിശ്വസി ക്കുവാനും, ശക്തി അനുഭവിക്കുവാനും എന്നെ അഭിഷേകം ചെയ്യണമേ. ആമ്മേൻ.
