രോഗികൾക്കുള്ള സന്ദേശം

യേശുക്രിസ്തുവിനെ അടുത്തറിയുക, അനുഭവിച്ചറിയുക, യേശു നാഥന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവു കൊണ്ടു നിറയുക. നിങ്ങ ളുടെ എല്ലാ പ്രശ്‌നങ്ങൾക്കും പ്രതിവിധിയും ഉത്തരവും യേശുനാഥൻ നിങ്ങൾക്കു നല്‌കും.
പ്രാർത്ഥന
ദൈവത്തിന്റെ പുത്രനായ യേശുവേ, മനുഷ്യാവതാരം ചെയ്ത ദൈവ സുതാ, ഞങ്ങളുടെ പാപങ്ങൾക്കു പരിഹാരമായി കുരിശുമരണം വരി ച്ചവനേ, പാപിയും ബലഹീനനും രോഗിയുമായ എനിക്ക് അങ്ങയുടെ സ്നേഹവും കരുണയും വെളിപ്പെടുത്തിത്തരണമേ.
ദൈവമേ, അങ്ങയുടെ തിരുവിഷ്‌ടം അറിഞ്ഞനുസരിക്കുവാൻ, അങ്ങയുടെ കാരുണ്യം ഈ എളി യവനു നല്കണമേ. ദൈവ മേ സ്തോത്രം, ദൈവമേ നന്ദി.
രോഗികൾക്കു സന്ദേശം നമ്മുടെ രോഗപീഡകളും രോഗകാലങ്ങളും വലിയ ദൈവാനുഗ്രഹത്തിന്റെ. ദൈവാനുഭവത്തിൻ്റെ സമയ ങ്ങളാക്കി മാറ്റാം. എങ്ങനെ? വിശ്വസിക്കുക, ശരണപ്പെടു ക. നന്ദിയും സതിയും അർപ്പിക്കുക.
അനന്തനന്മയായ ദൈവം, ഈ രോഗം എനിക്ക് അനു വദിച്ചത് ഏതോ ഉപരിനന്മ യ്ക്കുവേണ്ടിയാണ് എന്നു വിശ്വസിക്കുക; ശരണപ്പെടുക
.
തിന്മയിൽ നിന്നു പോലും നന്മ കൊണ്ടുവരാൻ കഴിവുള്ള, സ്നേഹിക്കുന്ന ദൈവത്തെ പ്രത്യാശയിൽ സ്തുതിക്കുക. സ്തു‌തിപ്പു പ്രാർത്ഥനയ്ക്കു സമയം മാറ്റി വയ്ക്കുക. ദിവസ ത്തിൽ 30.40 മിനിട്ടു വീതം ഒന്നോ രണ്ടോ പ്രാവശ്യം: അനന്ത നന്മയും അനന്ത സ്നേഹവുമായ ദൈവമേ, അങ്ങയെ ഞാൻ സ്തുതി ക്കുന്നു.

എന്റെ രോഗത്തെ പ്രതി ദൈവമേ, അങ്ങയെ ഞാൻ സതിക്കുന്നുരോഗത്തിന്റെ വേദനകളെയും കഷ്‌ടതകളെയും പ്രതി ദൈവമേ, അങ്ങയെ ഞാൻ സ്‌തുതിക്കുന്നു.
രോഗം മൂലം എനിക്കും കുടുംബത്തിലുള്ള മറ്റുള്ളവർക്കും ഉണ്ടാ കുന്ന കഷ്ടതകളെ പ്രതി,
രോഗം മൂലം ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ പ്രതി,
രോഗകാലത്ത് അവിടുന്നു നല്‌കാനിരിക്കുന്ന ആത്മീയ ജ്ഞാനത്തെ പ്രതി,
രോഗകാലത്ത് എന്നെ നിർബന്ധപൂർവ്വം ഹൃദയ എളിമയിലേക്ക് നയിക്കുന്നതോർത്ത്,
ദൈവത്തെക്കൂടാതെ ഒന്നും ചെയ്യാൻ എനിക്കു സാധിക്കുകയില്ല എന്ന വെളിപ്പെടുത്തൽ നല്‌കുന്നതോർത്ത്.
ദൈവവചനം വായിക്കുവാനും കേൾക്കുവാനും ഈ രോഗകാലത്ത് എന്നെ ഒരുക്കുന്നതോർത്ത്,ദൈവതിരുവിഷ്ടം അന്വേഷിക്കുവാൻ എന്നെ നിർബന്ധമായി ഈ രോഗകാലത്തു പഠിപ്പിക്കുന്നതോർത്ത്,

എല്ലാറ്റിനും വേണ്ടി ദൈവമേ, അങ്ങയെ ഞാൻ സ്‌തുതിക്കുന്നു.
രോഗകഷ്ടത, ദാരിദ്ര്യപീഡ, തൊഴിലില്ലായ്‌മ, എല്ലാവരാലും ഉപേ ക്ഷിക്കപ്പെടുന്ന അനുഭവം, നിന്ദനങ്ങൾ, ഇവയെല്ലാറ്റിനും വേണ്ടി എന്റെ ദൈവമേ, അങ്ങയെ ഞാൻ സ്‌തുതിക്കുന്നു. വാഴ്ത്തി പുകഴ്ത്തുന്നു.
എന്നെ സ്നേഹിക്കുന്ന എൻ്റെ നല്ല ദൈവമേ, ആകുലത, ഉത്ക ണ്ഠ, നിരാശ, കുറ്റബോധം, കുറ്റംവിധി, പരാതിപ്പെടൽ ഈ വക ചിന്ത കൾ ഉപേക്ഷിച്ച് അങ്ങിൽ ഞാൻ പൂർണ്ണമായി ശരണപ്പെടുന്നു; പ്രത്യാ ശിക്കുന്നു. സർവ്വതിന്മകളിൽ നിന്നും എന്നെ മോചിപ്പിക്കാൻ ശക്തനായ, ദൈവപുത്രനായ യേശുക്രിസ്‌തുവേ, അങ്ങേക്ക് എന്നെ പൂർണ്ണമായും ഞാൻ സമർപ്പിക്കുന്നു. ദുഃഖവെള്ളിയിൽ നിന്ന് ഉയിർപ്പു ഞായർ കൊണ്ടുവരാൻ ശക്തനായ അങ്ങേക്ക് ആയിരം പതിനായിരം സ്തോത്ര ങ്ങൾ അർപ്പിക്കുന്നു.